Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ശരീരബലം വര്‍ദ്ധിപ്പിക്കും ബാലാസനം: ഏത് തളര്‍ച്ചയും മാറ്റും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബാലാസനം എപ്പോഴും മികച്ചത് തന്നെയാണ്. യോഗ പോസുകളില്‍ എളുപ്പം ചെയ്യാന്‍ സാധിക്കുന്നതും ആരോഗ്യത്തിന് സഹായിക്കുന്നതുമായ ഈ ബാലാസനം നിങ്ങള്‍ക്ക് നിങ്ങളറിയാതെ തന്നെ നിരവധി ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള ബലം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ബാലാസനം. ശരീരം പിന്നിലേക്ക് വളയുന്നത് നിങ്ങള്‍ക്ക് ഗുണം നല്‍കുന്നതാണ്, എന്നാല്‍ ശരീരം മുന്നിലേക്ക് വളക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ബലം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കൂടുതല്‍ ഫലപ്രദമാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. ദിനവും അഞ്ച് മിനിറ്റ് നേരമെങ്കിലും ബാലാസനം ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു.

ബാലാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ഇടുപ്പം, പുറംഭാഗം, നടുവ് എന്നീ ഭാഗങ്ങളെ ശക്തിപ്പെടുത്തുന്നു. നടുവേദന പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഈ യോഗാസനം. ഏത് പ്രായത്തിലുള്ളവര്‍ക്കും ബാലാസനം ചെയ്യാം. എന്നാല്‍ ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നു, എങ്ങനെ ചെയ്യണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇതിനെക്കുറഇച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ബാലാസനത്തിന്റെ ഗുണങ്ങള്‍
ബാലാസനം ചെയ്യുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. അതില്‍ ആദ്യം വരുന്നതാണ് ഇത് സമ്മര്‍ദ്ദവും ക്ഷീണവും കുറക്കുന്നു എന്നത്. ഇന്നത്തെ കാലത്ത് പലരിലും വെല്ലുവിളി ഉയര്‍ത്തുന്നതാണ് അമിത ക്ഷീണവും സമ്മര്‍ദ്ദവും. ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ തുടരുന്നതിനും സഹായിക്കുന്നതാണ് ബാലാസനം. ഇത് മനസ്സിനേയും ശരീരത്തേയും ശാന്തമാക്കുന്നതിന് സഹായിക്കകുന്നു. ഇടുപ്പ്, കണങ്കാല്, തുട എന്നീ ഭാഗങ്ങള്‍ സ്ട്രെച്ച് ചെയ്യുന്നതിനും സഹായിക്കുന്നു.

ബാലാസനത്തിന്റെ ഗുണങ്ങള്‍
നെഞ്ചിലെ പിരിമുറുക്കം ഒഴിവാക്കകുന്നതോടൊപ്പം ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. നട്ടെല്ലിന് ബലം നല്‍കുകയും സ്ട്രെച്ച് ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യുന്നു. തോള് വേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് മികച്ച പരിഹാരമാണ് എന്തുകൊണ്ടും ബാലാസനം. ഇത് തോള് വേദനയെ പ്രതിരോധിക്കുന്നു. അതോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. വ്യായാമത്തിന് ശേഷം ബാലാസനം ചെയ്യുന്നത് വ്യായാമം മൂലമുണ്ടാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ബാലാസനത്തിന്റെ ഗുണങ്ങള്‍
പേശികള്‍ക്ക് കരുത്തും ആരോഗ്യവും നല്കുന്നു. നല്ല ഉറക്കം ലഭിക്കുന്നതിനും ഉത്കണ്ഠയും പ്രശ്നങ്ങളുമില്ലാതെ പോവുന്നതിനും സഹായിക്കുന്നു ബാലാസനം. നിങ്ങളുടെ ആന്തരാവയവങ്ങളെ വരെ ആരോഗ്യമുള്ളതാക്കുന്നതിന് ബാലാസനം സഹായിക്കുന്നു. ഇത് പേശികള്‍ക്ക് ആശ്വാസവും വിശ്രമവും നല്‍കുന്നതിന് സഹായിക്കുന്നു. മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് ബാലാസനം എന്നത് എടുത്ത് പറയേണ്ടത് തന്നെയാണ്. മനസ്സിനേയും ശരീരത്തേയും ആക്റ്റിവ് ആയി നിലനിര്‍ത്തുന്നതിന് ബാലാസനം സഹായിക്കുന്നു.

ബാലാസനത്തിന്റെ ഗുണങ്ങള്‍
കാല്‍മുട്ട് വേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബാലാസനം. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് സ്വാഭാവിക ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ഇടുപ്പിന്റെ നീളം വര്‍ദ്ധിപ്പിക്കുന്നതിനും ഈ യോഗ മികച്ചതാണ്. തലയിലും ശരീരത്തിന്റെ മുകള്‍ ഭാഗത്തും വേദന കുറക്കുന്നതിന് മികച്ചതാണ് ചൈല്‍ഡ് പോസ് അഥവാ ബാലാസനം. ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു.

ബാലാസനത്തിന്റെ ഗുണങ്ങള്‍
ശ്വസന പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഇത്തരത്തിലുള്ള യോഗാസനം. ഇത് നിങ്ങളില്‍ മികച്ച ഗുണങ്ങള്‍ നല്കുന്നു എന്നത് ഇനി എടുത്ത് പറയേണ്ടതില്ലല്ലോ. കാല്‍മുട്ടിലെ പേശികള്‍, ലിഗ്മെന്റുകള്‍ എന്നിവക്ക് കരുത്തും ആരോഗ്യവും വേദന ഇല്ലാതിരിക്കുന്നതിനും എല്ലാം സഹായിക്കുന്നു ബാലാസനം. ഇത് ദഹന പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ദഹന സംബന്ധം മാത്രമല്ല ആര്‍ത്തവ സംബന്ധമായുണ്ടാവുന്ന വയറുവേദനക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ബാലാസനം.



Click it and Unblock the Notifications
