Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വേദന ഏതാണെങ്കിലും ഈ യോഗാസനത്തില് പ്രതിരോധം തീര്ക്കാം
പലപ്പോഴും രോഗങ്ങളും വേദനകളും നമ്മളിലേക്ക് അടുപ്പിക്കുന്നത് നമ്മുടെ തന്നെ ഉദാസീനമായ ജീവിത ശൈലിയും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകളും ആണ്. എന്നാല് ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോഴാണ് ശരീരത്തിന്റെ ഓരോ കോണില് നിന്നായി വേദനകള് പൊട്ടിപ്പുറപ്പെടുന്നത്. സന്ധിവാതം ഫൈബ്രോമയാള്ജിയ പോലുള്ള രോഗങ്ങളായി ഇവ പരിണമിക്കുമ്പോള് അത് വേദന വര്ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. വിട്ടു മാറാത്ത വേദന പലപ്പോഴും മൂന്ന് മാസമോ അല്ലെങ്കില് അതില് കൂടുതലോ കാലം നിലനില്ക്കുന്നതിന്റെ ഫലമായി നിങ്ങളില് അസ്വസ്ഥതകള് വര്ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നു.

ഇത് പിന്നീട് നിങ്ങളെ കടുത്ത വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും തള്ളിവിടുന്നതിന് കാരണമാകുന്നു. പലപ്പോഴും വേദനകള് സാരമായി ബാധിക്കുന്നത് താഴത്തെ പുറം, കഴുത്ത്, തോളുകള്, ഇടുപ്പ്, ഇടുപ്പ്, കാല്മുട്ടുകള്, പാദങ്ങള്, തല, സന്ധികള് എന്നിവിടങ്ങളിലാണ്. ഈ അവയവങ്ങളില് പലപ്പോഴും വിട്ടുമാറാത്ത വേദന അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. എന്നാല് ഇത്തരം വിട്ടുമാറാത്ത വേദനയില് നിന്ന് പല വിധത്തില് ആശ്വാസം ലഭിക്കാന് യോഗ സഹായിക്കും. അതിന് വേണ്ടി എന്തൊക്കെ യോഗാസനങ്ങള് നിങ്ങള് ജീവിത ചര്യയുടെ ഭാഗമാക്കണം എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്.

ചെറുപ്പത്തില് തന്നെ ശ്രദ്ധിക്കാം
ഏത് പ്രായത്തിലുള്ള ആളുകളും ഈ കാലത്ത് കാല്മുട്ട് വേദന പുറം വേദന, നടുവേദന എന്നിങ്ങനെ പരാതി പറയുന്നത് നാം കേട്ടിട്ടുണ്ട്. എന്നാല് ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആദ്യം തന്നെ ഈ പ്രശ്നത്തിനെ പ്രതിരോധിക്കുന്നതിനുളള വഴികള് കാണേണ്ടതാണ്. എന്നാല് ഇത്തരം ശാരീരിക അസ്വസ്ഥതകളില് നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി യോഗ നിങ്ങളെ സഹായിക്കുന്നു എന്നതാണ് സത്യം. ഇത് നിങ്ങളുടെ മുഴുവന് ശരീരത്തെയും ശക്തിപ്പെടുത്തുന്നതിനും ജോയിന്റ് മൊബിലിറ്റി സുഗമമാക്കുന്നതിനും വേദനയില്ലാത്ത ദൈനംദിന പ്രവര്ത്തനങ്ങള് ഉറപ്പാക്കുന്നതിനും സഹായിക്കുന്നു. ഏതൊക്കെ യോഗ പോസുകള് എന്ന് നോക്കാം.

ഭുജംഗാസനം (കോബ്ര പോസ്)
ഭുജംഗാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ അസ്വസ്ഥതകളെ പരിഹരിക്കാന് സാധിക്കുന്നു. അതിന് വേണ്ടി ആദ്യം കമിഴ്ന്ന് കിടക്കുക. ശേഷം കൈപ്പത്തികള് തോളിന് സമാന്തരമായി നിലത്ത് കുത്തി വെക്കുക. നിങ്ങളുടെ പാദങ്ങള് അകറ്റി വെച്ച് 30-ഡിഗ്രി കോണില് നിങ്ങളുടെ ശരീരവും തോളും തലയും ഉയര്ത്തുന്നതിന് ശ്രദ്ധിക്കുക. ഇതിന് മുന്പ് ആഴത്തില് ശ്വാസം എടുക്കേണ്ടതാണ്. പിന്നീട നിങ്ങളുടെ തല ചെറുതായി മുകളിലേക്ക് ഉയര്ത്തി, നിങ്ങളുടെ തോളുകള് വിശാലമാക്കി, നിങ്ങളുടെ അരഭാരം താഴ്ത്തിയും വെക്കുക. പതുക്കെ സാവധാനം ശ്വാസം വിട്ട് പൂര്വ്വ സ്ഥിതിയിലേക്ക് വരുക. ഇത് അഞ്ച് തവണ ആവര്ത്തിക്കാവുന്നതാണ്.

സര്പാസനം
സര്പ്പാസനം ചെയ്യുന്നതും നിങ്ങളുടെ എല്ലാ വേദനകള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി നിങ്ങള് കമിഴ്ന്ന് കിടക്കുക. പതുക്കെ നിങ്ങളുടെ കൈകള് രണ്ടും പുറകില് കൂട്ടിക്കെട്ടുക. ശേഷം ശ്വാസം ഉള്ളിലേക്ക് എടുത്ത് ശരീരഭാരം കഴിയുന്നത്ര ഉയര്ത്തുന്നതിന് ശ്രദ്ധിക്കുക. പാദങ്ങള് നിലത്ത് ഉറപ്പിച്ച് നിര്ത്തുന്നതിന് ശ്രദ്ധിക്കണം. സര്പ്പം തലയുയര്ത്തി നില്ക്കുന്നത് പോലെ വേണം ഈ ആസനത്തില് നില്ക്കുന്നതിന്. അതിന് ശേഷം ശ്വാസം പതുക്കെ വിട്ട് പൂര്വ്വ സ്ഥിതിയിലേക്ക് വരുക.

ത്രിയക ഭുജംഗാസനം
ഇത് ചെയ്യുന്നതിന് വേണ്ടി നിങ്ങള് കമിഴ്ന്ന് കിടക്കുക. പതുത്തെ കൈപ്പത്തികള് തോളിന് സമാന്തരമായി മുന്നോട്ട് വെക്കുക. ശേഷം നിങ്ങളുടെ കാലുകള് 2 അടി അകലത്തില് വയ്ക്കുക. ശ്വാസം പതുക്കേ അകത്തേക്ക് വലിച്ച് പതുക്കേ ശരീരത്തിന്റെ മുകള് ഭാഗം ഉയര്ത്ത് വലത് വശത്തു കൂടി പാദങ്ങളിലേക്ക് നോക്കുക. ഇതിന് ശേഷം ശ്വാസം വിട്ട് സാധാരണ ഗതിയില് മുന്നോട്ട് നോക്കുക. പിന്നിട് ശരീരം താഴ്ത്തുക. ഇത് തന്നെ മറുവശത്തും ആവര്ത്തിക്കുക.

ബാലാസനം
പല വേദനകളേയും പെട്ടെന്ന് ഇല്ലാതാക്കാന് സഹായിക്കുന്നതാണ് ബാലാസനം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എപ്രകാരം ബാലാസനം ചെയ്യാം എന്ന് നോക്കാം. അതിന് വേണ്ടി വജ്രാസനത്തില് ഇരിക്കുക. പതുക്കെ കാല്മുട്ടുകള് കുത്തി ശ്വാസോചച്ഛ്വാസം എടുത്ത് മുന്നോട്ട് കുനിയുക. കൈകള് മുന്നോട്ട് നീട്ടി വെക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ ഉപ്പൂറ്റി പെല്വിക് ഭാഗത്തെ സപ്പോര്ട്ട് ചെയ്യുന്ന രീതിയില് ആയിരിക്കണം. പതുക്കെ സ്ാധാരണ രീതിയില് ശ്വാസം എടുക്കുക. നിങ്ങളുടെ ശരീരം വൃത്താകൃതിയില് ആയിരിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം പൂര്വ്വ സ്ഥിതിയിലേക്ക് മടങ്ങി വരാവുന്നതാണ്.

നൗകാസനം
വേദനകളെ പ്രതിരോധിക്കാന് നൗകാസനം 30 സെക്കന്റ് മാത്രം ചെയ്താല് മതി. ഇത് നിങ്ങളുടെ എല്ലാ അസ്വസ്ഥതകള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി ആദ്യം മലര്ന്ന് കിടക്കുക. കൈകാലുകള് ശരീരത്തോട് ചേര്ത്ത് വെക്കുക. അതിന് ശേഷം പതുക്കെ കാലുകള് രണ്ടും മുകളിലേക്ക് ഉയര്ത്തുക. ശേഷം ഇവ പതിയെ താഴ്ത്തി പകുതിയില് നിര്ത്തുക. പിന്നീട് ശരീരത്തിന്റെ മുകള് ഭാഗം തറയില് നിന്ന് ഉയര്ത്ത് കൈകള് ശരീരത്തിന് സമാന്തരമായി ബാലന്സ് ചെയ്യുക. നിതംബ ഭാഗം മാത്രമേ തറയില് ഉറപ്പിക്കാന് പാടുകയുള്ളൂ. ഇത്തരത്തില് മുപ്പത് സെക്കന്റ് നില്ക്കുന്നതിന് ശ്രദ്ധിക്കുക.

ശ്രദ്ധിക്കേണ്ടത്
വേദന കുറക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള് ഒരിക്കലും കഠിനമായ ശാരീരിക പ്രവര്ത്തനങ്ങളില് ഏര്പ്പെടാതിരിക്കാന് ശ്രദ്ധിക്കണം. കാരണം അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സന്ധികളെ കൂടുതല് പ്രശ്നത്തിലാക്കുന്നു. സന്ധികള്ക്ക് ദോഷം വരുത്തുന്നത് തടയുകയും സന്ധികളുടെ ആരോഗ്യവും വഴക്കവും വര്ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് ഈ യോഗാസനങ്ങള് സഹായിക്കകുന്നു. എന്നാല് മികച്ച ഒരു യോഗാചാര്യന്റെ ശിക്ഷണത്തില് വേണം ഇതെല്ലാം ചെയ്യുന്നതിന്.



Click it and Unblock the Notifications
