Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ -
കടുത്ത ചൂടിൽ വ്യായാമം മുടങ്ങുമോ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ -
പൊടിക്കാറ്റും മഴയും വരുന്നു, ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ കരുതലുകൾ മതി -
43-ാം വയസ്സിലും തൃഷയുടെ ഈ തിളക്കത്തിന് പിന്നിലെന്ത്? ആരാധകരെ അമ്പരപ്പിച്ച ആ ഫിറ്റ്നസ് രഹസ്യം ഇതാ -
2026 മെയ് 4: ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍; നിങ്ങളുടെ രാശിയില്‍ ഇന്ന് സംഭവിക്കാന്‍ പോകുന്നത് എന്ത്? -
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്!
കാഴ്ച വര്‍ദ്ധിപ്പിക്കും യോഗ: ദിനവും ചെയ്യൂ മാറ്റമറിയാം
ആരോഗ്യത്തിന്റെ കാര്യത്തില്‍ യോഗ എത്രത്തോളം ഗുണകരമാണ് എന്ന് നമുക്കറിയാം. നമ്മുടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു യോഗ. ശാരീരികമായി മാത്രമല്ല മാനസികാരോഗ്യം പോലും യോഗ ചെയ്യുന്നതിലൂടെ നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടാവുന്നു. യോഗ നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളേയും സ്വാധീനിക്കുന്നു. അതുപോലെ തന്നെ മാനസികാരോഗ്യത്തിനും സമ്മര്‍ദ്ദം കുറക്കുന്നതിനും യോഗ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് കാഴ്ച. കാഴ്ചശക്തി കുറയുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. വാര്‍ദ്ധക്യം, കണ്ണിനുണ്ടാവുന്ന അസ്വസ്ഥതകള്‍ എല്ലാം പലപ്പോഴും കാഴ്ചശക്തിയെ ബാധിക്കുന്നു. എന്നാല്‍ യോഗ ചെയ്യുന്നതിലൂടെ നമ്മുടെ കാഴ്ചശക്തിയെ നമുക്ക് തിരിച്ച് പിടിക്കാവുന്നതാണ്.

പക്ഷേ ഏതൊക്കെ യോഗാസനങ്ങള്‍ കണ്ണിന് ആരോഗ്യം നല്‍കുന്നതാണ് എന്നത് നമ്മള് അറിഞ്ഞിരിക്കണം. കണ്ണുകളെ കൃത്യമായി പരിപാലിച്ചില്ലെങ്കില്‍ അത് നിങ്ങളില്‍ കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇടക്കിടക്ക് നേത്രപരിശോധന നടത്തുന്നതും നല്ലതാണ്. ഇത് കൂടാതെ യോഗാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ കാഴ്ച ശക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതിന് വേണ്ടി ഏതൊക്കെ യോഗാസനങ്ങളാണ് ചെയ്യേണ്ടത് എന്തൊക്കെയാണ് അവ എന്ന് നമുക്ക് നോക്കാം.

വിവിധ തരത്തില്‍ ചെയ്യാം
നിങ്ങളുടെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സജീവമായി നിലനിര്‍ത്തുന്നതിനും യോഗാസനങ്ങള്‍, പ്രാണായാമം, ധ്യാനം എന്നിവ ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മുന്നില്‍ തന്നെയാണ് ഇത്തരം യോഗാസനങ്ങള്‍. പാദഹസ്താസനം, കാകാസനം, വൃക്ഷാസനം തുടങ്ങിയ ആസനങ്ങള്‍ ശീലമാക്കുകയും അനുലോം വിലോം, ഭ്രമരി പ്രാണായാമം, സൂര്യ മുദ്ര, വായു മുദ്ര തുടങ്ങിയ മുദ്രകള്‍ പോലെയുള്ള പ്രാണായാമ വിദ്യകളും ചെയ്യാവുന്നതാണ്. ഇത് കാഴ്ചയെ സഹായിക്കുന്നു. നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ കഴിയുന്ന ആസനങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പാദഹസ്താസനം
പാദഹസ്താസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ഊര്‍ജ്ജം ലഭിക്കുന്നു. ഇത് രക്തയോട്ടം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും നേത്രഭാഗത്തേക്കും വര്‍ദ്ധിപ്പിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി സമത്തില് നിന്ന് കാലുകള്‍ ഒരുമിച്ച് വെച്ച് നിവര്‍ന്ന് നില്ക്കുന്നു. ശ്വാസം പുറത്തേക്ക് വിട്ട് ശരീരത്തിന്റെ മുകള്‍ ഭാഗം വളച്ച് തല താഴേക്ക് താഴ്ത്തുക. തോളുകള്‍ കഴുത്ത് എന്നിവ റിലാക്സ് ചെയ്ത് വിട്ട് കൈപ്പത്തികള്‍ കൊണ്ട് പാദങ്ങളുടെ ഇരുവശത്തും പിടിക്കുക. ഈ അസനത്തില്‍ അല്പ സെക്കന്റുകള്‍ തുടര്‍ന്ന് പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ച് വരുക. ഇത് ദിനവും ചെയ്യുന്നതിലൂടെ നിങ്ങളുടെ നേത്രാരോഗ്യം പരിപാലിക്കപ്പെടുന്നു.

കാകാസനം
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് കാകാസനവും നിങ്ങളെ സഹായിക്കുന്നു. നിവര്‍ന്ന് നിന്ന് കൈപ്പത്തികള്‍ പാദങ്ങള്‍ക്ക് മുന്നില്‍ വെച്ച് മുന്നോട്ട് ചാഞ്ഞ് ഇരിക്കുക. പിന്നീട് കൈമുട്ടുകള്‍ ചെറുതായി വളച്ച് അവ പുറത്തേക്ക് തള്ളിനില്ക്കുന്ന രീതിയില്‍ വെക്കുക. ചിത്രത്തില്‍ കാണുന്നത് പോലെ പതിയെ നിതംബം പൊക്കുക. ശരീരഭാരം മുഴുവന്‍ കൈകളിലേക്ക് വരുന്ന തരത്തില്‍ വേണം മുന്നോട്ട് കുനിയുന്നതിന്. നിങ്ങളുടെ ബാലന്‍സ് അനുസരിച്ച് രണ്ട് കാലുകളും നിലത്ത് നിന്ന് ഉയര്‍ത്തുക. ശ്രദ്ധ കേന്ദ്രീകരിച്ച ശേഷം നിങ്ങള്‍ക്ക് കുറച്ച് സെക്കന്റുകള്‍ ഈ പോസില്‍ തുടരാവുന്നതാണ്.

വൃക്ഷാസനം
ആരോഗ്യത്തിന്റെ കാര്യത്തില്‍ വൃക്ഷാസനം വളരെ മുന്നില്‍ തന്നെയാണ്. ശരീരത്തിന് ബാലന്‍സ് ലഭിക്കുന്നതിന് എല്ലാവര്ക്കും പരിശീലിക്കാവുന്നതാണ് വൃക്ഷാസനം. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ഏകാഗ്രത ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് വേണ്ടി സമത്തില് നിന്ന് വലത് കാല് എടുത്ത് ഇടതു തുടയുടെ അകത്തായി വെക്കുക. പിന്നീട് കൈകള്‍ കൂപ്പി മുകളിലേക്ക് ഉയര്‍ത്തുക. ഒരു ഭാഗം ചെയ്ത് കഴിഞ്ഞാല്‍ പൂര്‍വ്വസ്ഥിതിയിലേക്ക് വന്ന് മറ്റേ കാലും ഇതേപോലെ ആവര്‍ത്തിക്കുക

കപാല്‍ ഭാതി
പ്രാണയാമത്തിന് യോഗയില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. നിങ്ങളുടെ കണ്ണുകളേ സംരക്ഷിക്കുന്നതിന് കപാല്‍ഭാതി ശ്വസന വ്യായാമം ചെയ്യാവുന്നതാണ്. അതിനാല്‍, കപാല്‍ഭതി പ്രാണായാമം നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുകയും ഏകാഗ്രതയും ഓര്‍മ്മശക്തിയും കാഴ്ചശക്തിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശ്വാസനിയന്ത്രണമുള്ള ഒരു പ്രാണായാമമാണ്. അതുകൊണ്ട് തന്നെ നല്ലൊരു ആചാര്യനെ സന്ദര്‍ശിച്ച ശേഷം മാത്രം ഇത് ചെയ്യുക. കാരണം ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഈ യോഗാസനം ചെയ്യുന്നത് അത്ര നല്ല ഫലമല്ല നല്‍കുന്നത്.

കണ്ണുകളെ സംരക്ഷിക്കാന്‍
യോഗയല്ലാതെ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് നമുക്ക് മറ്റ് ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. ലാപ്ടോപിന് മുന്നില്‍ കൂടുതല്‍ സമയം ഇരിക്കുന്നത് ഒഴിവാക്കുക. സ്വിമ്മിംങ് പൂളില്‍ നീന്തുന്നവരെങ്കില് സ്വിം ഗ്ലാസ്സ് ഉപയോഗിക്കാന്‍ ശ്രമിക്കുക. അല്ലാത്ത പക്ഷം ക്ലോറിന്‍ വെള്ളം നിങ്ങളുടെ കണ്ണിനെ പ്രശ്നത്തിലാക്കും. വായിക്കുമ്പോള്‍ മങ്ങിയ വെളിച്ചത്തില്‍ വായിക്കുന്നത് ഒഴിവാക്കുക. ഫ്ലൂറസെന്റ് ലൈറ്റുകളുടെ ഉപയോഗം ഒഴിവാക്കുക, കാരണം അവ നിങ്ങളുടെ കാഴ്ചയെ ദുരിതത്തിലാക്കും. കണ്ണിനെന്തെങ്കിലും അസ്വസ്ഥത ഉണ്ടായാല്‍ ഉടനെ തന്നെ ഡോക്ടറെ സന്ദര്‍ശിക്കുകയും സ്വയം ചികിത്സ ഒഴിവാക്കുകയും ചെയ്യുക.



Click it and Unblock the Notifications