Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
പാന്‍ക്രിയാറ്റിസ് രണ്ടുതരം, ഏത് വന്നാലും വേദന ബാക്കി; പ്രതിരോധത്തിന് ഈ ഭക്ഷണങ്ങള്‍ ഉത്തമം
നിങ്ങളുടെ പാന്‍ക്രിയാസ് വീര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പാന്‍ക്രിയാറ്റിസ്. പാന്‍ക്രിയാസിന്റെ വീക്കം പലപ്പോഴും പിത്തസഞ്ചിയിലെ കല്ലുകള്‍ മൂലമാണ് ഉണ്ടാകുന്നത്. നിങ്ങളുടെ ശരീരം പഞ്ചസാര പ്രോസസ്സ് ചെയ്യുന്ന രീതി നിയന്ത്രിക്കാന്‍ പാന്‍ക്രിയാസ് സഹായിക്കുന്നു. എന്‍സൈമുകള്‍ പുറത്തുവിടുന്നതിലും നിങ്ങളുടെ ഭക്ഷണം ദഹിപ്പിക്കുന്നതിലും പാന്‍ക്രിയാസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
നിങ്ങളുടെ ദഹനപ്രക്രിയയുമായി അടുത്ത ബന്ധമുള്ള അവയവമാണ് പാന്‍ക്രിയാസ്. അതിനാല്‍ പാന്‍ക്രിയാസ് സംരക്ഷിക്കാന്‍ നിങ്ങള്‍ എന്താണ് കഴിക്കുന്നത് എന്നത് വളരെ പ്രധാനമാണ്. വൃക്കസംബന്ധമായ പ്രശ്നങ്ങള്‍, രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ്, ആവര്‍ത്തിച്ചുള്ള അക്യൂട്ട് പാന്‍ക്രിയാറ്റിസ് തുടങ്ങിയ സങ്കീര്‍ണതകള്‍ തടയുന്നതിനും രോഗശാന്തി വേഗത്തിലാക്കുന്നതിനും പാന്‍ക്രിയാറ്റിസ് സൗഹൃദ ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്. പാന്‍ക്രിയാറ്റിസ് രോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ഏതെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

പാന്‍ക്രിയാറ്റിസിന് കാരണം
പാന്‍ക്രിയാസിന്റെ വീക്കം മൂലമാണ് പാന്‍ക്രിയാറ്റിസ് ഉണ്ടാകുന്നത്. ഇത് സാധാരണയായി വളരെ വേദനാജനകമായ ഒന്നാണ്. പാന്‍ക്രിയാസിന്റെ പ്രധാന പ്രവര്‍ത്തനം പാന്‍ക്രിയാറ്റിക് എന്‍സൈമുകളും ഹോര്‍മോണുകളും സ്രവിക്കുക എന്നതാണ്. സാധാരണയായി, പാന്‍ക്രിയാറ്റിക് എന്‍സൈമുകള്‍ ചെറുകുടലിന്റെ മുകള്‍ ഭാഗത്ത് സ്രവിക്കുന്നു. അവിടെയാണ് ഭക്ഷണങ്ങളുടെ വിഘടനവും പോഷകങ്ങളുടെ ആഗിരണവും സംഭവിക്കുന്നത്. എന്നാല്‍ പിത്തസഞ്ചി, അമിതമായ മദ്യപാനം, പുകവലി, സ്വയം രോഗപ്രതിരോധ രോഗങ്ങള്‍, അല്ലെങ്കില്‍ തെറ്റായ ജീനുകള്‍ എന്നിവ കാരണം, പാന്‍ക്രിയാറ്റിക് എന്‍സൈമുകള്‍ ചെറുകുടലിനു പകരം പാന്‍ക്രിയാസില്‍ തന്നെ സ്രവിക്കുന്നു. ഇത് വീക്കം, ഭക്ഷണം ആഗിരണം ചെയ്യാനുള്ള കഴിവില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു.

പാന്‍ക്രിയാറ്റിസ് രണ്ടുതരം
അക്യൂട്ട് പാന്‍ക്രിയാറ്റിസ് - ഇത് പെട്ടെന്ന് വയറുവേദനയും രക്ത എന്‍സൈമുകളുടെ അളവില്‍ വര്‍ദ്ധനവും ഉണ്ടാക്കുന്നു. ഭക്ഷണത്തിനു ശേഷം വേദന വര്‍ദ്ധിക്കുകയും വയറിന്റെ മുകള്‍ ഭാഗത്ത് അല്ലെങ്കില്‍ ഇടത് ഭാഗത്ത് സംഭവിക്കുകയും ചെയ്യും. ചിലപ്പോള്‍ ഇത് ദിവസങ്ങളോളം നീണ്ടുനില്‍ക്കും. അക്യൂട്ട് പാന്‍ക്രിയാറ്റിസിന്റെ ഗുരുതരമായ കേസുകള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
ക്രോണിക് പാന്‍ക്രിയാറ്റിസ് - ഇത് അക്യൂട്ട് പാന്‍ക്രിയാറ്റൈറ്റിസ് പോലെതന്നെ കഠിനമല്ലാത്ത വേദനയാണ്. പക്ഷേ ഇത് പാന്‍ക്രിയാസിന് കേടുപാടുകള്‍ വരുത്തുന്നു. പ്രമേഹം, കരള്‍ പ്രശ്നങ്ങള്‍, വിളര്‍ച്ച, പോഷകാഹാരക്കുറവ് എന്നിവയ്ക്ക് വഴിവയ്ക്കുന്നു.

അക്യൂട്ട് പാന്‍ക്രിയാറ്റിസ് ലക്ഷണങ്ങള്‍
* മുകളിലെ വയറ്റില്‍ വേദന
* പനി
* ഭക്ഷണം ദഹിപ്പിക്കാനുള്ള കഴിവില്ലായ്മ
* ഓക്കാനം
* ഭക്ഷണത്തിന് തൊട്ടുപിന്നാലെ വയറ് വേദന
* ഛര്‍ദ്ദി
* ഉയര്‍ന്ന ഹൃദയമിടിപ്പ്
* പുറം, തോള് വേദന

ക്രോണിക് പാന്‍ക്രിയാറ്റിസ് ലക്ഷണങ്ങള്‍
* ശരീരഭാരം കുറയല്‍
* സ്റ്റീറ്റോറിയ
* ശ്വസിക്കാന്‍ ബുദ്ധിമുട്ട്
* ക്ഷീണം
* നിര്‍ജ്ജലീകരണം
* അതിസാരം
* ഓക്കാനം
* ഛര്‍ദ്ദി

പാന്‍ക്രിയാറ്റിസ് രോഗികളുടെ ഡയറ്റ്
* എപ്പോഴും ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
* വീക്കം വര്‍ദ്ധിപ്പിക്കുന്നത് തടയാന്‍ കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം പാലിക്കുക.
* മദ്യപാനവും പുകവലിയും നിര്‍ത്തുക.
* നിങ്ങളുടെ ഡോക്ടറെ സമീപിച്ച് ദഹന എന്‍സൈം സപ്ലിമെന്റുകള്‍ സ്വീകരിക്കുക.
* വിറ്റാമിന്‍ എ, ഇ, ഡി, കെ, ബി 12 എന്നിവയുടെ സപ്ലിമെന്റുകള്‍ കഴിക്കുക.
* കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക.
* ദിവസം മുഴുവന്‍ 6 മുതല്‍ 7 വരെ ലഘുവായി മാത്രം ഭക്ഷണം കഴിക്കുക.
* ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണം ഒറ്റയടിക്ക് കഴിക്കരുത്.
* നിങ്ങളുടെ വയറ്റിലെ ആയാസം കുറയ്ക്കാന്‍ വേവിച്ച പച്ചക്കറികള്‍ കഴിക്കുക.

പാന്‍ക്രിയാറ്റിസ് ഡയറ്റ് - കഴിക്കേണ്ട ഭക്ഷണങ്ങള്‍
പച്ചക്കറികള്‍ - ചീര, കോളിഫ്ളവര്‍, മധുരക്കിഴങ്ങ്, ചക്ക, കാരറ്റ്, ബീറ്റ്റൂട്ട്, കക്കിരി
പഴങ്ങള്‍ - ചെറി, ബ്ലൂബെറി, തൊലികളഞ്ഞ ആപ്പിള്‍, പൈനാപ്പിള്‍.
പ്രോട്ടീന്‍ - പയര്‍, ബീന്‍സ്, ലീന്‍ മീറ്റ്.
ധാന്യങ്ങള്‍ - ബാര്‍ലി, ഓട്സ്, വൈറ്റ് റൈസ്
പാനീയങ്ങള്‍ - വെള്ളം, പഴച്ചാറ്, തേങ്ങാവെള്ളം, മോര്.

നാരങ്ങ
പാന്‍ക്രിയാസിനും പാന്‍ക്രിയാസ് വീക്കത്തിനും മികച്ച ഭക്ഷണമാണ് നാരങ്ങ. അസിഡിറ്റി നേരിടാന്‍ നാരങ്ങ വെള്ളം അത്യുത്തമമാണ്. നാരങ്ങ നിങ്ങളെ അസിഡിക് ആക്കുകയാണെങ്കില്‍, അവ ഒഴിവാക്കണം.

പച്ചക്കറികള്‍
ബ്രോക്കോളി, കാബേജ്, കാരറ്റ്, റാഡിഷ്, കോളിഫ്ളവര്‍ എന്നിവയെല്ലാം നിങ്ങളുടെ പാന്‍ക്രിയാസിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള മികച്ച ഭക്ഷണങ്ങളാണ്. ഓരോ രണ്ടു ദിവസത്തിലും ക്രൂസിഫറസ് പച്ചക്കറികള്‍ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കണം.

വെളുത്തുള്ളി
പാന്‍ക്രിയാസിന്റെ ആരോഗ്യം കാക്കാന്‍ വെളുത്തുള്ളി മികച്ചതാണ്. ഇത് അസംസ്കൃത രൂപത്തില്‍ കഴിക്കുന്നത് നിങ്ങളുടെ പാന്‍ക്രിയാസിന് ഏറ്റവും മികച്ചതാണ്.

ദന്തേലിയോണ്‍ ചായ
കരള്‍ ശുദ്ധീകരിക്കാനും കരള്‍ എന്‍സൈമുകള്‍ വര്‍ദ്ധിപ്പിക്കാനും പാന്‍ക്രിയാസിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദന്തേലിയോണ്‍ ടീ നിങ്ങളെ സഹായിക്കും.

പാന്‍ക്രിയാറ്റിസ് ഡയറ്റ് - ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
* ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങള്‍ ഒഴിവാക്കണം. ഈ ഭക്ഷണങ്ങള്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് അക്യൂട്ട് പാന്ക്രിയാറ്റിസിനെ കൂടുതല്‍ വഷളാക്കും.
* കാര്‍ബണേറ്റഡ് പാനീയങ്ങള്‍
* വെണ്ണ, അവോക്കാഡോ, തേങ്ങ, നട്സ്, വിത്തുകള്‍, പന്നിക്കൊഴുപ്പ് തുടങ്ങിയ ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണങ്ങള്‍.
* ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ പഴങ്ങളും തൊലികളുള്ള പഴങ്ങളും.
* പ്രോസസ് ചെയ്ത മാംസം പോലുള്ള ഉയര്‍ന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍.
* ബീഫ്, പന്നിയിറച്ചി തുടങ്ങിയ കൊഴുപ്പ് കൂടിയ മാംസം.
* മയോണൈസ്
* പായ്ക്ക് ചെയ്ത ജ്യൂസുകളും എനര്‍ജി ഡ്രിങ്കുകളും പോലുള്ള പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍.
* കേക്ക്, പേസ്ട്രികള്‍, ഡോനട്ട്സ്, ഐസ്ക്രീം, മില്‍ക്ക് ഷേക്കുകള്‍.
* ഒരു ദിവസം ഒന്നോ രണ്ടോ കപ്പില്‍ കൂടുതല്‍ കാപ്പിയും ചായയും കുടിക്കരുത്. ഒഴിഞ്ഞ വയറ്റില്‍ ചായയും കാപ്പിയും കഴിക്കുന്നത് ഒഴിവാക്കണം.



Click it and Unblock the Notifications
