Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
പുതുവര്‍ഷത്തില്‍ ഈ അഞ്ച് യോഗക്ക് തുടക്കം കുറിക്കാം: രോഗങ്ങള്‍ അടുക്കില്ല
യോഗ എന്നത് ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. അത് മാത്രമല്ല ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇന്നത്തെ കാലത്തെ രോഗങ്ങളില്‍ നിന്ന് വരെ നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് യോഗ. പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്ക് യോഗക്ക് തുടക്കം കുറിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മറ്റ് പല ഗുണങ്ങളും യോഗ നല്കുന്നു.

എന്നാല്‍ യോഗ ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് ഗുണങ്ങളുണ്ട് എന്ന് വായിച്ചു. പക്ഷേ ഏതൊക്കെ യോഗ നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നോക്കാം. തുടക്കക്കാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ചില യോഗാസനങ്ങള്‍ ഉണ്ട്. അതിന് ഫലപ്രദവും ലളിതവുമായ യോഗാസനങ്ങള്‍ നമുക്ക് ചെയ്യാം. അഞ്ച് യോഗാസനങ്ങള്‍ ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് ആരോഗ്യത്തിന് സഹായിക്കുന്നതാണ്. എന്തൊക്കെ ഗുണങ്ങള്‍ തുടക്കക്കാര്‍ക്ക് യോഗ ചെയ്യുന്നതിലൂടെ ലഭിക്കുന്നുണ്ട് എന്ന് നോക്കാം.

സുഖാസനം
സുഖാസനം തുടക്കക്കാര്‍ക്ക് ചെയ്യാവുന്ന ഒരു യോഗാസനമാണ്. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിക്കുകയും മാനസികാരോഗ്യത്തിന് മാറ്റം വരുത്തുകയും ചെയ്യുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ദണ്ഡാസനത്തില്‍ ഇരുകാലുകളും നീട്ടി നിവര്‍ന്നു ഇരിക്കുക. ശേഷം ഇടത് കാല് മടക്കി വലത് തുടയുടെ മുകളില്‍ വെക്കുക. എന്നിട്ട് വലത് കാല് മടക്കി ഇടത് തുടയുടെ ഉള്ളിലേക്കും വെക്കുക. ശേഷം കൈപ്പത്തികള്‍ ചിന്മുദ്രയില് കാല്‍മുട്ടുകളില്‍ വെക്കുക. നട്ടെല്ല് നിവര്‍ത്തി വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു പോസ് ആണ് എന്നതില്‍ സംശയം വേണ്ട. ഇത് മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു,

പാദഹസ്താസനം
തുടക്കക്കാര്‍ക്ക് ചെയ്യാവുന്ന ഒരു യോഗാസനമാണ് പാദഹസ്താസനം. ഈ പോസ് ചെയ്യുന്നതിലൂടെ അത് നട്ടെല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഈ പോസ് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തേയും സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം സമത്തില് നില്ക്കുക. ശേഷം കൈകള്‍ രണ്ടും മുകളിലേക്ക് ഉയര്‍ത്തി സ്ട്രെച്ച് ചെയ്യുക. അതിന് ശേഷം പതുക്കേ മുന്നോട്ട് കുനിഞ്ഞ് ഇരു കൈകളും നിലത്ത് കുത്തുക. ഓരോ നിശ്വാസത്തിലും വയറ് കൂടുതല്‍ മുട്ടുമായി അടുപ്പിക്കാന്‍ ശ്രമിക്കുക. പതുക്കെ നെറ്റി മുട്ടില്‍ അടുപ്പിക്കുന്നതിന് വേണ്ടി ശ്രമിക്കുക. നിങ്ങള്‍ക്ക് തുടക്കമായത് കൊണ്ട് കാല്‍മുട്ടുകള്‍ പതുക്കെ വളക്കേണ്ടതായി വരുന്നു. എന്നാല്‍ പതുക്കെ പതുക്കേ കാല്‍മുട്ടുകള്‍ നേരെ നിവര്‍ത്തി വെക്കുന്നതിന് ശ്രദ്ധിക്കണം. നെഞ്ചുകള്‍ തുടയില്‍ സ്പര്‍ശിക്കുന്നതിന് ശ്രദ്ധിക്കണം.

വജ്രാസനം
വജ്രാസനം തുടക്കക്കാര്‍ക്ക് ചെയ്യാവുന്ന ഒരു പോസ് ആണ്. ഇത് ചെയ്യുന്നതിന് വേണ്ടി നമുക്ക് ആദ്യം മുട്ട് മടക്കി ഇരിക്കണം. അതിന് ശേഷം നിങ്ങളുടെ പെല്‍വിക് ഭാഗത്തേക്ക് കാല് മടമ്പുകള്‍ മടക്കി വെക്കണം. ശേഷം നിങ്ങളുടെ കാല്‍വിരലുകള്‍ പുറത്തേക്ക് വെക്കുന്ന തരത്തിലേക്ക് വേണം വെക്കുന്നതിന്. നിങ്ങളുടെ തുടകള്‍ മടമ്പുകളില്‍ അമര്‍ത്തി വെക്കണം. നിങ്ങളുടെ കൈപ്പത്തികള്‍ കാല്മുട്ടുകളിലേക്ക് വെക്കണം. ശേഷം നട്ടെന്ന് നിവര്‍ത്തി ഇരുന്ന് നിങ്ങളുടെ തോളുകള്‍ ഉയര്‍ത്തി ഇരിക്കണം. ഇത് ഒരു കുറച്ച് സമയം ഇരിക്കണം. ഇതിലൂടെ നിങ്ങളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഉത്കണ്ഠ കുറക്കുകയും ചെയ്യുന്നു.

നൗകാസനം
നൗകാസനം ചെയ്യുന്നതും തുടക്കക്കാര്‍ക്ക് ചെയ്യാവുന്ന ഒരു യോഗ പോസ് ആണ്. ഇത് ചെയ്യുന്നതിന് വേണ്ടി മലര്‍ന്ന് കിടക്കുക. ശേഷം പതുക്കെ കാലുകള്‍ രണ്ടും ഉയര്‍ത്തുക. ശേഷം കാലുകള്‍ 45 ഡിഗ്രി തലത്തിലേക്ക് താഴ്ത്തുക. അതിന് ശേഷം പതുക്കെ തലയും നെഞ്ച് ഭാഗവും ഉയര്‍ത്തേണ്ടതാണ്. ശേഷം മുട്ടിന് താഴേക്ക് അല്ലെങ്കില്‍ കണങ്കാലില്‍ പതുക്കെ പിടികക്കാന്‍ ശ്രമിക്കുക. അതിന് ശേഷം നിതംബത്തില്‍ ശരീരം ബാലന്‍സ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് സാധിക്കുകയും പേശികള്‍ക്ക് ഉറപ്പ് നല്‍കുന്നതിന് സാധിക്കുകയും ചെയ്യുന്നു.

വൃക്ഷാസനം
വൃക്ഷാസനം ചെയ്യുന്നതും തുടക്കക്കാര്‍ക്ക് എന്തുകൊണ്ടും പ്രിയപ്പെട്ട ഒരു പോസ് ആണ്. ശരീരത്തിന് ബാലന്‍സ് നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് വൃക്ഷാസനം ചെയ്യാം. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം സമത്തില് നില്ക്കുക. ശേഷം ഇടത് കാല് ഉയര്‍ത്തി നിങ്ങളുടെ തുടയുടെ ഉള്ളില്‍ വെക്കുക. പകരമാവധി മുകളിലേക്ക് ഉയര്‍ത്തി വേണം കാലുകള്‍ വെക്കുന്നതിന്. ശേഷം കൈകള്‍ ഉയര്‍ത്തി പ്രണാമ മുദ്രയില്‍ ചെവിയോടെ ചേര്‍ത്ത് തലക്ക് മുകളില്‍ പിടിക്കുക. കുറച്ച് സെക്കന്റുകള്‍ അത്തരത്തില്‍ നിന്നതിന് ശേഷം വീണ്ടും പഴയതു പോലെ തിരിച്ച് വരുക. അതിന് ശേഷം ഇടത് ഭാഗത്തും ഇത് തന്നെ ആവര്‍ത്തിക്കുക. ഇതുപോലെ എട്ട് പത്ത് പ്രാവശ്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങള്‍ക്ക് യോഗാചാര്യനില് നിന്ന് പഠിച്ചതിന് ശേഷം ഏത് സമയവും വീട്ടില്‍ ചെയ്യാന്‍ സാധിക്കുന്നതായിരിക്കും. ഇതിലൂടെ വര്‍ഷം മുഴുവന്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ സാധിക്കുന്നു.



Click it and Unblock the Notifications