For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിമ്മിൽ പോയി വിയർക്കാതെ കുടവയറിന് പരിഹാരം മസ്സാജ്

|

ആരോഗ്യ സംരക്ഷണത്തിന് എന്നും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് അമിതവണ്ണം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവർക്ക് പെട്ടെന്ന് പരിഹാരം കാണാൻ എന്തെങ്കിലും വഴിയുണ്ടോ എന്നുള്ളതാണ് പലപ്പോഴും അറിയാത്തത്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന അമിതവണ്ണം പോലുള്ള അസ്വസ്ഥതകളെ നമുക്ക് വീട്ടിൽ നിന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്. അമിതവണ്ണത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള വൃത്തിയുള്ള ശരീരകൃതിക്ക് വേണ്ടിയും ഡയറ്റും മറ്റുമായി നടക്കുന്നവർ നിരവധിയാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് പലരും മനസ്സിലാക്കുന്നില്ല എന്നുള്ളതാണ് മറ്റൊരു കാര്യം.

കൂടുതല്‍ വായിക്കൂ: കൊറോണ ശരീരത്തെ ആക്രമിക്കുന്നത് ഇങ്ങനെയാണ്

എന്നാൽ മസ്സാജ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും ആരോഗ്യ സംരക്ഷണത്തിനും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും സാധിക്കുകയും ചെയ്യുന്നുണ്ട്. പല ആരോഗ്യ പ്രതിസന്ധികളേയും പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് വയറിൽ ഒന്ന് മസ്സാജ് ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് നോക്കാം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വയറിൽ മസ്സാജ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ അമിതവണ്ണത്തിനും കുടവയറിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടുതൽ അറിയാൻ വായിക്കൂ.

വയറിലെ രക്തയോട്ടം വർദ്ധിപ്പിക്കുക

വയറിലെ രക്തയോട്ടം വർദ്ധിപ്പിക്കുക

വയറിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയാണ് ആദ്യ പടി. അതിന് വേണ്ടി നിങ്ങളുടെ രണ്ട് കൈകളും എടുത്ത് പരസ്പരം ഉരച്ച് ചൂടാക്കിയ ശേഷം ക്ലോക്ക് വൈസ് ആയി വയറിൽ നിങ്ങളുടെ പൊക്കിളിന് ചുറ്റുമായി നല്ലതു പോലെ മസ്സാജ് ചെയ്യുക. ദിവസവും രണ്ടോ മൂന്നോ മിനിട്ട് ഇത് ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ വയറിന് ചുറ്റമുള്ള രക്തയോട്ടം വർദ്ധിക്കുകയും നിങ്ങൾക്ക് ആരോഗ്യം വർദ്ധിക്കുകയും ചെയ്യുന്നു. അമിതവണ്ണത്തെ കുറക്കുന്നതിനും രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും ഈ മാർഗ്ഗം ഒരു മികച്ച മാർഗ്ഗമാണ്.

വയറിന്‍റെ കനം

വയറിന്‍റെ കനം

അമിതവണ്ണമുള്ളവരിൽ മാത്രമല്ല അല്ലാത്തവരിലും വയറിന് കനം അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ അൽപം ശ്രദ്ധിച്ചാൽ ഈ പ്രശ്നം അമിതവണ്ണമുള്ളവരെ അൽപം കൂടുതൽ ബാധിക്കുന്നതായി നിങ്ങൾക്ക് തോന്നാം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങളുടെ വയറിന് മുകളിൽ നാല് വിരലുകൾ വെച്ച് ഈ പോയിന്‍റിൽ രണ്ടോ മൂന്നോ തവണ ക്ലോക്ക് വൈസ് ആയി മസ്സാജ് ചെയ്യുക. ഇത് വയറിന്‍റെ കനം ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

അരവണ്ണം കുറക്കാൻ

അരവണ്ണം കുറക്കാൻ

അമിതവണ്ണവും കുടവയറും ഉള്ളവരിൽ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് അരവണ്ണം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികൾ ഉയര്‍ത്തുന്നുണ്ട്. എന്നാൽ നിങ്ങളിലെ അരവണ്ണം കുറക്കുന്നതിന് വേണ്ടി നമുക്ക് രണ്ട് കൈകളും വയറിന്‍റെ രണ്ട് ഭാഗത്തും വെച്ച് പൊക്കിളിന് ഇരുവശത്തും വയറിനെ അടുപ്പിക്കാവുന്നതാണ്. ഇത് 3-5 തവണ ദിവസവും ചെയ്യാൻ ശ്രമിക്കുക. ഇതിലൂടെ നിങ്ങളുടെ അരവണ്ണം കുറക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. 10-15 സെക്കന്‍റ് ഇത് തുടർച്ചയായി ചെയ്യാവുന്നതാണ്.

വയറിനെ പിച്ചുക

വയറിനെ പിച്ചുക

വയറിന്‍റെ ഇരുഭാഗത്തുമായി പിച്ചുന്നതിലൂടെ നിങ്ങളുടെ വയറ്റില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പ് ഇല്ലാതാവുന്നു എന്നാണ് പറയുന്നത്. വയറിന്‍റെ മുകളിൽ നിന്ന് ഇരുവശത്തും ചെയ്തതിന് ശേഷം അടിവയറിന്‍റെ ഭാഗത്തേക്കും ഇത് ചെയ്യാവുന്നതാണ്. ഇതിലൂടെ അത് നിങ്ങളുടെ വയറിന്‍റെ അസ്വസ്ഥതകളെ ഇല്ലാതാക്കി ഗ്യാസ് പോലുള്ള പ്രശ്നങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും രണ്ടോ മൂന്നോ മിനിട്ട് ഇത് ചെയ്യാവുന്നതാണ്.

മുകളിലേക്കും താഴേക്കും മസ്സാജ് ചെയ്യുക

മുകളിലേക്കും താഴേക്കും മസ്സാജ് ചെയ്യുക

അതിന് വേണ്ടി നിങ്ങളുടെ വിരലുകൾ കൊണ്ട് വയറിന് മുകളിലേക്കും അതു പോലെ തന്നെ താഴേക്കും ചെറുതായി മസ്സാജ് ചെയ്യുക. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ വയറിന്‍റെ ആരോഗ്യത്തെ സഹായിക്കുന്നതു പോലെ തന്നെ അടിവയറ്റിൽ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതുപോലെ വയറിന്‍റെ ഇരുവശത്തേക്കും തുടങ്ങി കക്ഷം വരെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കൂ. ഇത് ദിവസവും 5-7 തവണ വരെ സ്ഥിരമായി ചെയ്താൽ മാറ്റമറിയാം.

 ചൈനീസ് മസ്സാജ്

ചൈനീസ് മസ്സാജ്

ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചൈനീസ് മസാജ് ചെയ്യാവുന്നതാണ്. അതിന് വേണ്ടി ഒരു കൈ പൊക്കിളിന് മുകളിൽ വെക്കുക. രണ്ട് വിരലുകൾ ഉപയോഗിച്ച് പൊക്കിളിന് ചുറ്റും ചെറിയ രീതിയില്‍ മസ്സാജ് ചെയ്ത് വട്ടങ്ങള്‍ തീർക്കുക. ഇത് പതിയെ വലിയ വട്ടങ്ങള്‍ ആയി മാറുന്നുണ്ട്. ഇതിലൂടെ നിങ്ങൾക്ക് അമിതവണ്ണത്തേയും കൊഴുപ്പിനേയും ഓടിക്കാം. രണ്ട് മിനിട്ട് ഇത് ചെയ്യാൻ ശ്രദ്ധിക്കണം.

 പ്രഷർ പോയിന്‍റുകൾ

പ്രഷർ പോയിന്‍റുകൾ

നമ്മുടെ വയറില്‍ ചില പ്രഷർ പോയിന്‍റുകൾ ഉണ്ട്. ഇവ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് മസ്സാജ് ചെയ്താൽ ഒരു പരിധി വരെയുള്ള ഊ പ്രശ്നത്തെ പരിഹരിക്കാന്‍ സഹായിക്കുന്നുണ്ട്. നിങ്ങളുടെ പൊക്കിളിന് 1,2,3 ഇഞ്ചുകൾക്ക് താഴെയായാണ് ഇത്തരം പ്രഷർ പോയിന്‍റുകൾ ഉള്ളത്. നിങ്ങളുടെ പൊക്കിളിന് മൂന്ന് ഇഞ്ച് താഴെയുള്ള പ്രഷർ പോയിന്‍റും രണ്ട് വശത്തും ഉള്ള രണ്ട് ഇഞ്ച് പ്രഷര്‍ പോയിന്‍റും ആണ് മസ്സാജ് ചെയ്യേണ്ടത്.

English summary

Massage Techniques to Get a Flat Belly

Here in this article we are discussing about some massage tecniques to get a flatter stomach. Know more
Story first published: Monday, March 9, 2020, 17:45 [IST]
X
Desktop Bottom Promotion