Latest Updates
-
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം -
സെപ്റ്റംബർ 21: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
പട്ടിണി കിടന്നല്ല, കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; 46-ാം വയസ്സിലും തിളങ്ങാൻ ഈ ഡയറ്റ് മതി! -
സെപ്റ്റംബർ 21-27: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ ഉയർച്ചയും ആർക്കൊക്കെ? -
ഇന്ന് രാത്രി ബുധൻ ചിത്തിര നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 21: കേരളത്തിൽ ഇന്ന് അതിവിശിഷ്ടമായ രവിയോഗം; സാമ്പത്തിക ഇടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം പ്രയോജനപ്പെടുത്തൂ
നടുവേദന, വിട്ടുമാറാത്ത ക്ഷീണം; വിറ്റാമിന്‍ ഡി കുറവ് ശരീരം നശിപ്പിക്കും; ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവ കഴിക്കണം
പല തരത്തിലുള്ള വിറ്റാമിനുകള്‍ ഉണ്ട്. അവയെല്ലാം ശരീരത്തിന് വിവിധ രീതിയില്‍ ഗുണം ചെയ്യുന്നവയാണ്. ശരീരത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന് വിറ്റാമിനുകള്‍ ആവശ്യമാണ്. ഇവയില്‍ വിറ്റാമിന്‍ ഡി ഒരു പ്രധാന വിറ്റാമിനാണ്. എല്ലുകളുടെ ബലത്തിനും രോഗപ്രതിരോധ സംവിധാനത്തിനും അത്യന്താപേക്ഷിതമാണ് ഇത്. ചര്‍മ്മത്തില്‍ സൂര്യപ്രകാശം ഏല്ക്കുമ്പോള് ശരീരം വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്നു. ദിവസവും രാവിലെ സൂര്യപ്രകാശം കൊള്ളുന്നതിലൂടെ നിങ്ങള്‍ക്ക് ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കും.
നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ക്ക് തന്നെ അറിയാനാകും. നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡിയുടെ കുറവുണ്ടെന്ന് അറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ കുറവ് നിങ്ങളുടെ എല്ലുകളെ തകരാറിലാക്കുകയും അവ ദുര്‍ബലമാകുകയും ചെയ്യും. വൈറ്റമിന്‍ ഡിയുടെ കുറവ് മൂലം നിങ്ങള്‍ക്ക് പല പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. വിറ്റാമിന്‍ ഡിയുടെ കുറവ് സൂചിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങളും അത് നികത്താന്‍ നിങ്ങള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും ഈ ലേഖനത്തില്‍ വായിച്ചറിയാം.

വിഷാദം
എന്‍സിബിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വിറ്റാമിന്‍ ഡി ഒരു വ്യക്തിയുടെ മാനസിക നിലയെ ബാധിക്കുന്നു. വിറ്റാമിന്‍ ഡി യുടെ കുറവ് മൂലം നിങ്ങള്‍ക്ക് വിഷാദരോഗം ഉണ്ടാകാം. വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നത് വിഷാദരോഗത്തെ ചികിത്സിക്കാന്‍ സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ക്ഷീണം
ആവശ്യത്തിന് വിശ്രമിച്ചിട്ടും നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍, അത് വിറ്റാമിന്‍ ഡിയുടെ കുറവിന്റെ ലക്ഷണമാകാം. ക്ഷീണം എന്നത് ക്യാന്‍സറും പ്രമേഹവും ഉള്‍പ്പെടെയുള്ള പല രോഗങ്ങളുടെയും ലക്ഷണമാണ്. എന്നാല്‍ നിങ്ങള്‍ക്ക് തലവേദന, ഉറക്കക്കുറവ്, സ്ഥിരമായ അസ്ഥി വേദന എന്നിവ ഉണ്ടെങ്കില്‍, അത് വിറ്റാമിന്‍ ഡിയുടെ ലക്ഷണമായി കണക്കാക്കാം.

സ്ഥിരമായ നടുവേദന
വിറ്റാമിന്‍ ഡി നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ കുറവ് നിങ്ങളില്‍ അസ്ഥി വേദനയ്ക്ക് വഴിയൊരുക്കും. കാല്‍സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിച്ച് വിറ്റാമിന്‍ ഡി നിങ്ങളുടെ എല്ലുകളെ പോഷിപ്പിക്കുന്നു. സന്ധിവേദന, പേശി വേദന, തുടര്‍ച്ചയായ നടുവേദന എന്നിവയാല്‍ ബുദ്ധിമുട്ടുന്നവരില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അമിതവണ്ണം
അമിതവണ്ണം ഉള്ള ആളുകളില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവായിരിക്കുമെന്ന് പറയുന്നു. അതിനാല്‍ നിങ്ങള്‍ അമിതഭാരമുള്ളവരാണെങ്കില്‍, നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

v
വിറ്റാമിന്‍ ഡിയുടെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ആരോഗ്യകരമായി നിലനിര്‍ത്തുക എന്നത്. നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡിയുടെ കുറവുണ്ടെങ്കില്‍, ശരീരത്തില്‍ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുന്നു, രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും മുമ്പത്തേതിലും കൂടുതല്‍ ഇരയാകുന്നു. ഈ അവസ്ഥയില്‍ സാധാരണയിലും കൂടുതലായി ഇടയ്ക്കിടെ ഇന്‍ഫ്ളുവന്‍സ, ജലദോഷം, തൊണ്ടവേദന അല്ലെങ്കില്‍ മറ്റ് അണുബാധകള്‍, അസുഖങ്ങള്‍ എന്നിവ പിടിപെടാനുള്ള സാധ്യത അധികമാണ്.

വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ് നികത്താന്‍ കോഡ് ലിവര്‍ ഓയില്‍, സാല്‍മണ്‍ ഫിഷ്, വാള്‍ഫിഷ്, ട്യൂണ ഫിഷ്, ഓറഞ്ച് ജ്യൂസ്, പാല്, പാലുല്പന്നങ്ങള്, മത്തി, കരള്‍, മുട്ടയുടെ മഞ്ഞക്കരു, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

പ്രതിദിനം എത്ര വിറ്റാമിന്‍ ഡി വേണം
മയോക്ലിനിക്കിന്റെ അഭിപ്രായത്തില്‍, വിറ്റാമിന്‍ ഡിയുടെ പ്രതിദിന ആവശ്യകത 12 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് 400 അന്താരാഷ്ട്ര യൂണിറ്റുകളും IU, 1 നും 70 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 600 IU, 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് 100. 800.IU എന്നിങ്ങനെയാണ്.



Click it and Unblock the Notifications
