Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ആര്‍ത്തവം, ഓവുലേഷന്‍ കൃത്യം: നടുവേദനയില്ല; ഈ യോഗാസനം സ്ത്രീകളെ ഫിറ്റ് ആക്കും
മാര്‍ച്ച് എട്ട് എല്ലാ വര്‍ഷവും അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കുന്നു. എന്നാല്‍ ഈ ദിനത്തില്‍ നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ സ്ത്രീകളുടെ ആരോഗ്യം തന്നെയാണ്. സ്ത്രീശാക്തീകരണത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും തുല്യതയെക്കുറിച്ചും നാം വാ തോരാതെ സംസാരിക്കുമ്പോള്‍ പലരും വിട്ടുപോവുന്ന ഒരു വിഷയമാണ് ആരോഗ്യം. എന്നാല്‍ ആരോഗ്യത്തോടെ തുടരുന്നതിന് ആരോഗ്യകരമായ ശീലങ്ങള്‍ തന്നെയാണ് ഏറ്റവും അത്യാവശ്യം. ജോലി, വീട്, കുടുംബം എന്നീ കാര്യങ്ങള്‍ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമായി കണക്കാക്കാനാവില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്കിടയില്‍ ആരോഗ്യവും വെള്ളത്തിലാവുന്നു.

എന്നാല്‍ ഇനി ആരോഗ്യത്തിന് വേണ്ടി സമയം കണ്ടെത്തുന്നവരെങ്കില്‍ ഇവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം എത്രയൊക്കെ തിരക്കുണ്ടെങ്കിലും പത്തോ ഇരുപതോ മിനിറ്റ് ഇനി പറയുന്ന യോഗാസനങ്ങള്‍ക്ക് വേണ്ടി മാറ്റി വെക്കൂ. അത് നിങ്ങള്‍ക്ക് ആരോഗ്യം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ എന്തൊക്കെ യോഗാസനങ്ങള്‍ ആണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ പലപ്പോഴും പലര്‍ക്കും സംശയമുണ്ടാവാം. അതുകൊണ്ട് തന്നെ ഇനി പറയുന്ന യോഗാസനങ്ങള്‍ ശീലമാക്കൂ. ഇത് നിങ്ങള്‍ക്ക് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ഇത്തരം കാര്യങ്ങള്‍ ഒന്ന് മനസ്സില്‍ വെക്കാം.

ശ്വസന വ്യായാമങ്ങള്‍ അല്ലെങ്കില്‍ പ്രാണായാമം
യോഗയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് പ്രാണായാമം. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഏത് സമയത്തും നിങ്ങള്‍ക്ക് എവിടെയിരുന്നും പ്രാണായാമം ചെയ്യാവുന്നതാണ്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ ശ്വാസകോശ സംബന്ധമായുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മാനസികമായുണ്ടാവുന്ന ഏത് സമ്മര്‍ദ്ദത്തേയും അകറ്റി നിര്‍ത്തുന്നതിനും പ്രാണയാമം സഹായിക്കുന്നു. ഇതിലൂടെ ശരീരത്തെ ശാന്തമാക്കുന്നതിനും കൂടുതല്‍ മാനസിക- ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. ദിനവും ഇത്തരം വ്യായാമങ്ങള്‍ക്ക് വേണ്ടി അല്‍പ സമയം മാറ്റി വെച്ച് നോക്കൂ. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉസ്ട്രാസനം
ഉസ്ത്രാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. കാല്‍മുട്ടില്‍ ഇരുന്ന് നട്ടെല്ല് പിന്നിലേക്ക് വളച്ച് കൈകള്‍ കൊണ്ട് കാലില്‍ പിടിക്കുന്ന പോസ് ആണ് ഇത്. ഈ യോഗാസനത്തെ നിങ്ങള്‍ക്ക് പല ഗുണങ്ങള്‍ നല്‍കുന്ന ഒന്നായി കണക്കാക്കാവുന്നതാണ്. പ്രത്യുത്പാദന അവയവങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഉസ്ട്രാസനം സഹായിക്കുന്നു. കൂടാതെ ഹൃദയാരോഗ്യത്തിനും ശരീരത്തിന്റെ മുകള്‍ ഭാഗം ആരോഗ്യമുള്ളതും വഴക്കമുള്ളതുമാക്കുന്നതിനും ഇത് സഹായിക്കുന്നു. ദിനവും ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് തന്നെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്തുകൊണ്ടും ആരോഗ്യത്തിന്റെ കാര്യത്തിലും ആര്‍ത്തവാരോഗ്യം സംരക്ഷിക്കുന്നതിനും ഉസ്ട്രാസനം സഹായിക്കുന്നു.

അധോമുഖശ്വാനാസനം
അധോമുഖ ശ്വാനാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം വളരെയധികം മെച്ചപ്പെടുന്നു. താഴേക്ക് അഭിമുഖമായി നിന്ന് ചെയ്യുന്ന ഈ പോസ് നിങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യത്തിന് എന്തുകൊണ്ടും മികച്ചതാണ്. ഇത് കൂടാതെ മറ്റ് ചില ഗുണങ്ങളും അധോമുഖ ശ്വാനാസനം നിങ്ങള്‍ക്ക് നല്‍കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും നിങ്ങള്‍ക്ക് ഈ യോഗാസനത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നു. ശരീരത്തിന് വഴക്കവും ആരോഗ്യവും നല്‍കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ച പോസ് ആണ് ഇത്. നടുവേദന, കാല്‍വേദന, കഴുത്ത് വേദന എന്നിവയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് അധോമുഖശ്വാനാസനം ചെയ്യാവുന്നതാണ്.

ബാലാസനം
വളരെ എളുപ്പത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങളോടെ ചെയ്യുന്ന ഒന്നാണ് ബാലാസനം. ഇത് ആര്‍ത്തവ ക്രമക്കേടുകളെ ഇല്ലാതാക്കുന്നതിനും ഓവുലേഷന്‍ സംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. പെല്‍വിക് ഏരിയയിലും അടിവയറ്റിലും ആണ് ബാലാസനം ചെയ്യുന്നതിന്റെ ഗുണങ്ങള്‍ നിലനില്‍ക്കുന്നത്. ഈ ആസനം നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്തുണ്ടാവുന്ന അതികഠിനമായ വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. നട്ടെല്ലിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മനസ്സിനേയും ശരീരത്തേയും ശാന്തമാക്കുന്നതിനും ബാലാസനം സഹായിക്കുന്നു. ദിനവും ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് തന്നെ ശരീരത്തിന്റെ മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു.

ശവാസനം
ഏറ്റവും ഒടുവിലായി നാം ചെയ്യുന്ന യോഗാസനമാണ് ശവാസനം. ഇത് നിങ്ങള്‍ക്ക് നല്‍കുന്ന മാനസിക ശാരീരിക ആരോഗ്യം നിസ്സരമല്ലെന്നത് മനസ്സിലാക്കണം. ശവാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശരീരത്തിന്റെ എല്ലാ പോസിറ്റീവ് നെഗറ്റീവ് വശങ്ങളേയും മനസ്സിലാക്കാന്‍ സാധിക്കുന്നു. കണ്ണടച്ച് ശാന്തമായി കൈകള്‍ ശരീരത്തോട് ചേര്‍ത്ത് മലര്‍ത്തി വെച്ച് നിലത്ത് മലര്‍ന്ന് കിടന്നാണ് ശവാസനം ചെയ്യുന്നത്. പലര്‍ക്കും ഈ ആസനത്തിന്റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇത് നിങ്ങളുടെ എല്ലാ സമ്മര്‍ദ്ദങ്ങളേയും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും അത്യുത്തമമാണ്.
Disclaimer: ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുവായ വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്, അവ പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശമായി ഇതിനെ കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്‌നസ് പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പ് അല്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും നിങ്ങളുടെ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
