Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശരീരത്തിന് വഴക്കവും കരുത്തും ഉറപ്പ് നല്കും 7 യോഗാസനങ്ങള്
യോഗ പലരുടേയും ജീവിതത്തിന്റെ ഭാഗമാണ്. എന്നാല് യോഗ ചെയ്യുന്നതിലൂടെ ആരോഗ്യം എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ട് എന്നത് അത് ചെയ്തവര്ക്ക് മാത്രമേ അറിയൂ. കാരണം അത്രയേറെ നിങ്ങളെ സ്വാധീനിക്കുന്ന ഒന്നാണ് യോഗ. ചടുലമായ ചലനങ്ങളില്ലാതെ ഒഴുക്ക് പോലെയാണ് യോഗ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില് അത്രയേറെ സ്വാധീനം ചെലുത്തുന്നതിന് യോഗക്ക് സാധിക്കുന്നു. യോഗ പരിശീലിക്കുമ്പോള് ഓരോ ചലനങ്ങളും കൃത്യമായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ചെറുചലനങ്ങള്ക്ക് പോലും അത്രയേറെ പ്രാധാന്യമാണ് അതുകൊണ്ട് നല്കുന്നത്.

എന്നാല് യോഗ ചെയ്യുമ്പോള് ഏതൊക്കെ പോസുകളാണ് ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന കാര്യം പലര്ക്കും അറിയില്ല. യോഗ ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് നല്ല വഴക്കവും ഉറപ്പും ആരോഗ്യവും നല്കുന്നു. വഴക്കം ലഭിക്കുന്നതിന് വേണ്ടി യോഗാസനങ്ങള് ചെയ്യുമ്പോള് നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള് ഉണ്ട്. ഏതൊക്കെ യോഗാസനങ്ങളാണ് ചെയ്യേണ്ടത് എന്ന കാര്യമാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. ശരീരത്തെ മുഴുവന് സ്വാധീനിക്കുന്ന ഇത്തരം ചില യോഗാസനങ്ങള് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വൃക്ഷാസനം
വൃക്ഷാസനം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങള്ക്ക് ശരീരത്തെ ബാലന്സ് ചെയ്യുന്നതിന് സഹായിക്കുന്നതാണ്. ഈ പോസിന് ശരീരത്തിന്റെ വഴക്കമല്ല ആവശ്യം ശരീരം എപ്രകാരം നമുക്ക് ബാലന്സ് ചെയ്യാന് സാധിക്കുന്നു എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. ട്രീ പോസ് ചെയ്യുന്നതിലൂടെ നമുക്ക് ശരീരഭാരത്തേയും നിയന്ത്രിക്കാന് സാധിക്കുന്നു. കൂടാതെ ശരീരം ഏത് തരത്തിലും ഏത് അവസ്ഥയിലും ബാലന്സ് ചെയ്യുന്നതിനും സാധിക്കുന്നു.

സേതു ബന്ധാസനം
ശരീരത്തിന്റെ ഒരു വിധം എല്ലാ ഭാഗങ്ങളും വഴക്കം വരുന്നതിന് സഹായിക്കുന്ന ഒന്നാണ് സേതുബന്ധാസനം. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ നെഞ്ച്, കഴുത്ത്, നട്ടെല്ല് എന്നിവക്ക് സ്ട്രെച്ച് നല്കുകയും ചെയ്യുന്നു. ശരീരത്തിന് വഴക്കം മാത്രമല്ല നല്ല ബലവും ഉറപ്പും നല്കുന്നതിന് ഇത് സഹായിക്കുന്നു. ദിവസവും ചെയ്യുന്നതിലൂടെ ആരോഗ്യം വര്ദ്ധിക്കും എന്ന കാര്യത്തില് സംശയം വേണ്ട. എല്ലാ ദിവസവും നിങ്ങള്ക്ക് സേതുബന്ധാസനം ചെയ്യാവുന്നതാണ്.

അര്ദ്ധ ഉത്തനാസനം
നിങ്ങളുടെ തുടകള്ക്കും കൈകള്ക്കും ഇടുപ്പിനും എല്ലാം വഴക്കവും ഉറപ്പും നല്കുന്നതാണ് അര്ദ്ധ ഉത്താനാസാനം. ഇത് ചെയ്യുന്നതി നിങ്ങളുടെ ശരീരം ഏത് ദിശയിലേക്കും വളക്കുന്നതിനും ശരീരത്തിന് കരുത്ത് വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കാലുകളുടെ പിന്ഭാഗം, പുറം, നട്ടെല്ല്, ഇടുപ്പ് എന്നീ ഭാഗങ്ങള്ക്ക് സ്ട്രെച്ച് നല്കുന്ന തരത്തിലുള്ള പോസുകളാണ് ഇത്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്നങ്ങള് വേദന എന്നിവയെ കുറക്കുന്നതിന് ഇത് സഹായിക്കുന്നു.

ചക്രവാകാസനം
ചക്രവാകാസനം ചെയ്യുന്നത് ശരീരത്തിനെ ഒരു ഒഴുക്കിലേക്ക് തള്ളിവിടുന്നു. ഇത് നിങ്ങളുടെ നട്ടെല്ലിനും കഴുത്തിനും വഴക്കം നല്കുന്നതോടൊപ്പം തന്നെ അടിവയര്, ഇടുപ്പ്, തോള് എന്നീ ഭാഗങ്ങള്ക്ക് നല്ല കരുത്തും ഉറപ്പും നല്കുന്നതിന് സഹായിക്കുന്നു. കൂടാതെ ശ്വസനം കൃത്യമാക്കുന്നതിനും ഇത് സഹായിക്കുന്നു. ശ്വസന സംബന്ധമായ അസ്വസ്ഥതകള് അലട്ടുന്നവര്ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ചക്രവാകാസനം.

അധോ മുഖ ശ്വാനാസനം
അധോമുഖ ശ്വാനാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടതാകുന്നു. .ഇത് നിങ്ങളുടെ കാലുകള്ക്കും ഇടുപ്പ് ഭാഗത്തിനും തോളുകള്ക്കും പുറം ഭാഗത്തിനും ആരോഗ്യവും കരുത്തും നല്കുന്നു. നിങ്ങളുടെ പുറം നേരെയാണെന്ന് കാണിക്കുന്നതിനും ശരീരത്തിന്റെ പോസ്ച്ചര് കൃത്യമാക്കുന്നതിനും എല്ലാം അധോമുഖ ശ്വാനാസനം ചെയ്യാവുന്നതാണ്. നിങ്ങളുടെ ശരീരത്തിന്റെ മുകള്ഭാഗത്തെ ശക്തിപ്പെടുത്തുന്നതിനും സാധിക്കുന്നു.

ഉത്കടാസനം
ചെയര് പോസ് അഥവാ ഉത്കടാസനം നിങ്ങള്ക്ക് കാലുകള്ക്ക് ശക്തി നല്കുന്നു. കാലിലെ പേശികളെ ടോണ് ചെയ്യിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നതാണ് ഉത്കടാസനം. ഇത് ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ബാലന്സ് നിലനിര്ത്തുന്നതിന് സാധിക്കുന്നു. വഴക്കമില്ലാത്തവര്ക്കും ഇത് ചെയ്യാവുന്നതാണ്. ശരീരത്തിന്റെ വഴക്കം വീണ്ടെടുക്കുന്നതിനും ആരോഗ്യത്തിനും എല്ലാം സഹായിക്കുന്ന പോസ് ആണ് യോഗാസനത്തില് ഉത്കടാസനം.

ബാലാസനം
ബാലാസനം ചെയ്യുന്നതിലൂടെ ആരോഗ്യവും കരുത്തും മാത്രമല്ല മാനസിക സമ്മര്ദ്ദത്തിന് പരിഹാരവും കൂടിയാണ് ലഭിക്കുന്നത്. ഇതിലൂടെ ശരീരത്തിന്റെ ആരോഗ്യവും കരുത്തും വര്ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ക്ഷീണം തോന്നിയാല് അതിന് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള ഒരു പോസ് കൂടിയാണ് ബാലാസനം. ഇത് ചെയ്യുന്നതിന് വളരെ എളുപ്പമാണ് എന്ന് മാത്രമല്ല നിങ്ങളുടെ ശാരീരിക മാനസിക സമ്മര്ദ്ദങ്ങളെ ഇല്ലാതാക്കുന്നതിനുള്ള മികച്ച മാര്ഗ്ഗം കൂടിയാണ് എന്നതാണ് സത്യം.



Click it and Unblock the Notifications
