Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ശരീരത്തിന് വഴക്കം നല്‍കും ബോട്ട് പോസ് എന്ന നൗകാസനം
ബോട്ട് പോസ് അഥവാ നൗകാസനം യോഗ ചെയ്യുന്നവര്‍ക്ക് വളരെ പരിചയമുള്ള ഒരു പോസ് ആണ്. പലപ്പോഴും ഇതിനെ വേണ്ടത്ര മികച്ച രീതിയില്‍ എങ്ങനെ കൃത്യമായി ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. കൃത്യമായ ഒരു യോഗാധ്യാപകന്റെ നിര്‍ദ്ദേശപ്രകാരം നിങ്ങള്‍ക്ക് ബോട്ട് പോസ് അഥവാ നൗകാസനം ചെയ്യാവുന്നതാണ്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ തീരെ സമയം കിട്ടാത്ത അവസരങ്ങളില്‍ ബോട്ട് പോസ് നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറക്കുകയും ശരീരത്തിന് വഴക്കവും ഒതുക്കവും നല്‍കുകയും ചെയ്യുന്നു. നൗകാസനം എന്നത് അടിസ്ഥാന യോഗ പോസില്‍ വരുന്ന ഒന്നാണ്. ഇത് ചെയ്യുന്നതിലൂടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.

യോഗ ചെയ്യാന്‍ എളുപ്പമാണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട കാര്യം. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണ് യോഗ. വീട്ടില്‍ തന്നെ വളരെ ഈസിയായി ചെയ്യാന്‍ സാധിക്കുന്ന ഒരു വ്യായാമ മുറയാണ് യോഗ. ഇതില്‍ നൗകാസനം അഥവാ ബോട്ട് പോസ് എപ്രകാരം ചെയ്യാം എന്നതിനെക്കുറിച്ചാണ് ഈ ലേഖനം. കൂടാതെ ബോട്ട് പോസിന്റെ ആരോഗ്യ ഗുണങ്ങളും ആരൊക്കെ ഇത് ചെയ്യരുത് എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.
നൗകാസനം ചെയ്യുമ്പോഴുള്ള മാറ്റം
നിങ്ങള്‍ നൗകാസനം ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ അടിവയറ്റിലെ പേശികളെയാണ് ഇത് ആദ്യം ബാധിക്കുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ശരീരത്തിന് വഴക്കവും ഒതുക്കവും അധിക കൊഴുപ്പിനെ കത്തിച്ച് കളയുന്നതിന് സാധിക്കുകയും ചെയ്യുന്നു. നൗകാസനം ചെയ്യുമ്പോള്‍ നിങ്ങളുടെ പുറകില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അരക്കെട്ടും കാല്‍മുട്ടുകളും നേരെ നിവര്‍ത്തി വെക്കുകയും ചെയ്യണം. കാലുകള്‍ മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ നിങ്ങളുടെ നിതംബ ഭാഗം കൃത്യമായി ഇരിക്കുന്നതിന് ശ്രദ്ധിക്കണം എന്നതാണ് പ്രധാന കാര്യം.

എങ്ങനെ ചെയ്യാം?
നൗകാസനം എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ആദ്യം ഒരു യോഗ മാറ്റില്‍ നിവര്‍ന്ന് കിടക്കുക. പിന്നീട് കൈകള്‍ ശരീരത്തോട് ചേര്‍ത്ത് വെക്കുക. പാദങ്ങള്‍ രണ്ടും അടുത്തടുത്തായിരിക്കണം. ശേഷം ഇരുകാലുകളും മുട്ടുകള്‍ മടക്കാതെ മുകളിലേക്ക് ഉയര്‍ത്തുക. പതുക്കെ കാലുകള്‍ മുട്ടുകള്‍ മടക്കാതെ എഴുന്നേറ്റ് നിതംബത്തില്‍ ബാലന്‍സ് ചെയ്ത് ഇരിക്കുന്നതിന് ശ്രദ്ധിക്കുക. പിന്നീട് കൈകള്‍ രണ്ടും പാദങ്ങള്‍ക്ക് നേരെ നീട്ടി ചുരുക്കം ചില സെക്കന്റുകള്‍ ഇരിക്കുക. ഈ സമയം നിങ്ങള്‍ക്ക് വയറിന്റെ ഭാഗത്ത് സങ്കോചം അനുഭവപ്പെടുന്നു. പിന്നീട് ആരംഭ സ്ഥാനത്തേക്ക് മടങ്ങുക. എല്ലാ ദിവസവും 3 മുതല്‍ 4 വരെ പ്രാവശ്യം വരെ നൗകാസനം ചെയ്യാവുന്നതാണ്. എന്നാല്‍ അമിതമായി ചെയ്യരുത്. ഇത് ദോഷം ചെയ്യും.
നൗകാസനത്തിന്റെ ഗുണങ്ങള്‍
നൗകാസന ഘട്ടങ്ങള്‍ പ്രാഥമികമായി വയറിലെ പേശികളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിന് മറ്റ് പല ഗുണങ്ങളും നൗകാസനം നല്കുന്നു. ഇത് കൈകള്‍, തുടകള്‍, തോളുകള്‍ എന്നിവയുടെ പേശികളെ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ ശരീരത്തിന് വഴക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നൗകാസനം മികച്ചതാണ്. ദഹനത്തെ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ, ഗ്യാസ് പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുകയും മലബന്ധത്തെ കുറക്കുകയും ചെയ്യുന്നു.

ആമാശയത്തിലെ എല്ലാ അവയവങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു നൗകാസനം. നൗകാസനത്തിന്റെ ഗുണങ്ങള്‍, ഏറ്റവും പ്രധാനമായി പാന്‍ക്രിയാസ്, വൃക്കകള്‍, കരള്‍ എന്നിവക്കാണ് ലഭിക്കുന്നത്. ഇത് കഴുത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പതിവായി പരിശീലിക്കുമ്പോള്‍ വയറിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചതാണ് ഈ പോസ്. വയറിലെ പേശികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കുക, മനസ്സിനെ ഉത്കണ്ഠയില്‍ നിന്ന് മുക്തമാക്കുക എന്നിവയാണ് നൗകാസനത്തിന്റെ ഗുണങ്ങള്‍.
ആരാണ് ഒഴിവാക്കേണ്ടത്?

ചില ആളുകള്‍ക്ക് നൗകാസനം ചെയ്യുന്നതിന് മുന്‍പ് അല്പം ശ്രദ്ധിക്കണം. ഇവര്‍ ചിലപ്പോള്‍ ഇത്തരം ആസനങ്ങള്‍ പരിശീലിക്കുന്നത് ദോഷം ചെയ്യുന്നു. ആസ്ത്മ പ്രശ്നങ്ങളും ഹൃദയസംബന്ധമായ അസുഖങ്ങളും ഉള്ളവര്‍ നൗകാസനം ചെയ്യരുത്. ഇത് കൂടാതെ മൈഗ്രെയ്ന് സംബന്ധമായ കടുത്ത തലവേദന പ്രശ്നങ്ങളുണ്ടെങ്കില്‍ ഒരിക്കലും നൗകാസനം ചെയ്യരുത്. കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ ഒരിക്കലും അവരുടെ ഡോക്ടറോട് ചോദിക്കാതെ ഈ യോഗാസനം പരിശീലിക്കരുത്. നട്ടെല്ല് സംബന്ധമായ രോഗാവസ്ഥകള്‍ ഉള്ളവര്‍ നൗകാസനത്തിനോട് നോ പറയണം. സ്ത്രീകള്‍ അവരുടെ ആര്‍ത്തവചക്രത്തിലും ഗര്‍ഭകാലത്തും ഒരിക്കലും നൗകാസനം ചെയ്യുന്നതിന് ശ്രമിക്കരുത്. നിങ്ങള്‍ ചെയ്യുമ്പോള്‍ നല്ലൊരു യോഗ വിദഗ്ധന്റെ അടുത്ത് നിന്ന് വേണം യോഗാസനം പരിശീലിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

