Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
അര്‍ദ്ധ ചന്ദ്രാസനം: നട്ടെല്ലിന് കരുത്ത് നല്‍കും ഹൃദയം സംരക്ഷിക്കും
യോഗയിലൂടെ ആരോഗ്യം സംരക്ഷിക്കാം എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. ശാരീരിക ആരോഗ്യം മാത്രമല്ല മാനസികാരോഗ്യത്തിന്റെ കാര്യത്തിലും യോഗ മുന്നില്‍ തന്നെയാണ്. എല്ലാ വിധത്തിലുള്ള ഗുണങ്ങളും യോഗ നിങ്ങള്‍ക്ക് നല്കുന്നു എന്നത് തന്നെയാണ് യോഗയുടെ പ്രത്യേകത. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് യോഗ നല്‍കുന്നത്. ശാരീരികാരോഗ്യത്തിന് നമ്മള് മുന്‍ഗണന നല്‍കുന്നത് പോലെ തന്നെ മാനസികാരോഗ്യത്തിനും മുന്‍ഗണന നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഓരോ യോഗപോസുകളും എപ്രകാരം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്നത് അറിഞ്ഞിരിക്കണം.

അര്‍ദ്ധ ചന്ദ്രാസനം ശീലിക്കുന്നവര് അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ആദ്യം അര്‍ദ്ധ ചന്ദ്രാസനത്തെക്കുറിച്ചും ഇത് എപ്രകാരം ആരോഗ്യത്തിന് ഗുണം നല്കുന്നു എന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കണം. ആരോഗ്യ സംരക്ഷണം എന്ന പോലെ തന്നെ ഓരോ യോഗ പോസിലും ഗുണങ്ങളും വ്യത്യസ്തമാണ്. അര്‍ദ്ധ ചന്ദ്രാസനം എപ്രകാരം ചെയ്യാം, എന്തൊക്കെയാണ് ഗുണങ്ങള്‍, എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.

അര്‍ദ്ധ ചന്ദ്രാസനം ചെയ്യുമ്പോള്‍
അര്‍ദ്ധ ചന്ദ്രാസനം എന്നത് ഒരു ബാലന്‍സിംഗ് പോസ് ആണ്. യോഗ ആരംഭിച്ച് കഴിഞ്ഞ ആര്‍ക്കും ചെയ്യാവുന്ന ഒന്നാണ് അര്‍ദ്ധചന്ദ്രാസനം. എന്നാല്‍ അര്‍ദ്ധ ചന്ദ്രാസനം ചെയ്യുന്നതിന് മുന്‍പ് ത്രികോണാസനം ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പാക്കേണ്ടതാണ്. അതിന് ശേഷം മാത്രമേ അര്‍ദ്ധ ചന്ദ്രാസത്തിലേക്ക് കടക്കാവൂ. ബാലന്‍സിംഗ് പോസ് ആയത് കൊണ്ട് തന്നെ ആരോഗ്യത്തോടെ ഇരിക്കുന്നതിനും ശരീരത്തിന് ബാലന്‍സ് കിട്ടുന്നതിനും ഈ ആസനം സഹായിക്കുന്നു.

ചെയ്യേണ്ടത് എപ്രകാരം?
താഡാസനത്തില്‍ നില്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതായത് ഉപ്പൂറ്റി മുതല്‍ കാലിന്റെ പെരുവിരല്‍ വരെയുള്ള ഭാഗം നിലത്ത് അമര്‍ത്തി കൈകള്‍ ഇരു വശത്തും വരുന്ന തരത്തില്‍ സ്റ്റെഡിയായി നില്‍ക്കണം. അതിന് ശേഷം കാലുകള്‍ രണ്ടും അകത്തി വെക്കണം. പിന്നീട് ത്രികോണാസനത്തിലേക്ക് വരുക. ശേഷം പതുക്കെ ഇടത് കൈ മുകളിലേക്ക് പൊന്തിക്കുക. വലത് കാല് പതിയെ മുട്ട് മടക്കിയ ശേഷം പതിയെ ഇടത് കാല് നേര്‍രേഖയില്‍ പൊന്തിക്കുന്നതിന് ശ്രദ്ധിക്കുക. ശേഷം വലത് കാല് തറയില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. നെഞ്ചിന്റെ ഭാഗം തുറന്ന് വെക്കുക. നിങ്ങള്‍ക്ക് ദൃഷ്ടി മുകളിലേക്ക് ഉയര്‍ത്തണം. പതിയെ കൈകള്‍ താഴ്ത്തി പൂര്‍വ്വ സ്ഥിതിയിലേക്ക് വരിക. ഇടത് ഭാഗത്തും ഇത് തന്നെ ആവര്‍ത്തിക്കുക. ശ്വാസം ബാലന്‍സ് ചെയ്യുന്നതിന് ശ്രദ്ധിക്കണം.

ഗുണങ്ങള്‍
അര്‍ദ്ധ ചന്ദ്രാസനം ചെയ്യുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ട് എന്നത് നോക്കാം. ഇത് നിങ്ങളുടെ കൈകാലുകള്‍ക്ക് ശക്തി നല്കുന്നു. കൈകാലുകളിലെ പേശികള്‍ക്ക് ശക്തിയും കരുത്തും ഉറപ്പും നല്കുന്നു. ശരീരത്തിന് ബാലന്‍സ് നല്‍കുന്നതിന് സഹായിക്കുന്നു അര്‍ദ്ധ ചന്ദ്രാസനം. ഇത് ശരീരത്തിനുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നു. അത് മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ബാലന്‍സ് എന്നത് ശരീരത്തിന് അത്യാവശ്യമായി വേണ്ട ഒന്നാണ്. അതിന് വേണ്ടി അര്‍ദ്ധചന്ദ്രാസനം സഹായിക്കുന്നു,

ഗുണങ്ങള്‍
നട്ടെല്ലിന് ഉറപ്പും കരുത്തും നല്‍കുന്നതിന് സഹായിക്കുന്നുണ്ട് അര്‍ദ്ധ ചന്ദ്രാസനം, നട്ടെല്ല് സംബന്ധമായുണ്ടാവുന്ന ചെറിയ ചെറിയ അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് അര്‍ദ്ധ ചന്ദ്രാസനം സഹായിക്കുന്നു. പ്രായമാവുമ്പോള്‍ ഉണ്ടാവുന്ന ശാരീരിക അസ്വസ്ഥതകള്‍ക്കും നമുക്ക് അര്‍ദ്ധ ചന്ദ്രാസനത്തിലൂടെ പരിഹാരം കാണാം. അമിതവണ്ണം എന്ന പ്രശ്നത്തെ ഭയപ്പെടുന്നവര്‍ക്ക് അതില്‍ നിന്ന് മോചനം നല്‍കുന്നതിന് സഹായിക്കുന്നു അര്‍ദ്ധ ചന്ദ്രാസനം. കൂടാതെ ശരീരത്തിന് ലഭിക്കുന്ന സ്ട്രെച്ച് നിങ്ങള്‍ക്ക് പല അസ്വസ്ഥതകളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഗുണങ്ങള്‍
കാല്‍മുട്ടിന് ബലം നല്കുന്ന കാര്യത്തിലും മികച്ചതാണ് അര്‍ദ്ധചന്ദ്രാസനം. ഇത് നടുവേദനക്ക് ആശ്വാസം നല്കുന്നു. നിതംബ ഭാഗത്തെ മസിലുകള്‍ക്ക് ഉറപ്പ് നല്കുന്നു. തോളുകള്‍ക്കും നെഞ്ചിനും ഉറപ്പും അത് പോലെ തന്നെ ആരോഗ്യവും നല്തുന്നു. കാല്‍മുട്ടിനുണ്ടാവുന്ന വേദനകള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ മികച്ച ദഹനത്തിന്റെ കാര്യത്തിലും അര്‍ദ്ധ ചന്ദ്രാസനം മികച്ചതാണ്. കൂടാതെ ഡിപ്രഷന് ഉത്കണ്ഠ സമ്മര്‍ദ്ദം തുടങ്ങിയ മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും അര്‍ദ്ധ ചന്ദ്രാസനം സഹായിക്കുന്നു. എങ്കിലും എന്ത് യോഗ പോസ് ചെയ്യുമ്പോഴും അത് കൃത്യമായിരിക്കാന്‍ നല്ലൊരു യോഗാചാര്യനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications