Latest Updates
-
ഇന്ദിരാ ഏകാദശി 2026: അജാ ഏകാദശിയെന്ന് തെറ്റിദ്ധരിക്കരുത്; കേരളത്തിലെ കൃത്യമായ സമയവും വ്രതാനുഷ്ഠാനങ്ങളും അറിയാം -
കേരളത്തിൽ ഇന്നും ശക്തമായ മഴയും ഇടിമിന്നലും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കുക! -
ഒക്ടോബർ 5, 6 രാത്രികളിൽ ജാഗ്രത! ജ്വാലാമുഖി യോഗവും ഗണ്ഡമൂല ദോഷവും; ഈ തെറ്റുകൾ വരുത്തരുത് -
വായുമലിനീകരണവും മഴയും ചർമ്മത്തെ തളർത്തുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
നവരാത്രി ഘടസ്ഥാപനം 2026: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
2026 ഒക്ടോബർ 5: ഇന്നത്തെ രാഹുകാലം, യമകണ്ടം, ഗുളികകാലം; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ഒക്ടോബർ 8-ന് ഗുരു പ്രദോഷവും മാസ ശിവരാത്രിയും ഒരുമിച്ച്; ഈ പുണ്യദിനത്തിൽ പൂജ ചെയ്യേണ്ടത് എങ്ങനെ? -
ഒക്ടോബർ 5: സർവ്വാർത്ഥ സിദ്ധി യോഗം; മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ വേഗത്തിൽ തീർക്കാൻ ഇന്നത്തെ ശുഭമുഹൂർത്തം ഇങ്ങനെ ഉപയോഗിക്കാം -
ആമസോൺ സെയിൽ: ബ്യൂട്ടി പ്രൊഡക്ടുകൾ വാങ്ങുമ്പോൾ ചതിയിൽ വീഴരുത്; ചർമ്മം സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ അറിയൂ -
ഒക്ടോബർ 5: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ആശ്വാസ വാർത്തയുമായി എണ്ണക്കമ്പനികൾ
ശ്വാസകോശ രോഗങ്ങള്‍ തടയാം, ആരോഗ്യം കാക്കാം; എളുപ്പത്തില്‍ പരിശീലിക്കാം ശ്വസനവ്യായാമം
നിങ്ങള്‍ യോഗ പരിശീലിക്കാറുണ്ടോ? നിങ്ങളുടെ യോഗാ പരിശീലകന് ആദ്യ ദിനം തന്നെ ദീര്‍ഘമായി ശ്വസിക്കുവാന്‍ പറയുകയും പരിശീലിപ്പിക്കുകയും ചെയ്യും. പ്രണായാമം പോലുള്ളവ ചെയ്യുമ്പോള്‍ ശ്വസനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ നമ്മുടെ രക്തസമ്മര്‍ദ്ദം, ടെന്‍ഷന്‍, ഉത്കണ്ഠ, വേദന എന്നിവ കുറയ്ക്കാനും ദഹനം, പ്രതിരോധശേഷി, എനര്‍ജി എന്നിവ മെച്ചപ്പെടുത്താനും സാധിക്കും. എങ്ങനെ നിങ്ങള്‍ക്ക് ശ്വസനവ്യായാമങ്ങള്‍ ചെയ്യാമെന്ന് നോക്കാം.
യോഗയ്ക്കിടയില് ദീര്‍ഘശ്വാസം എടുക്കേണ്ട സമയത്ത് ഇവ നിങ്ങള്‍ക്ക് ചെയ്ത് നോക്കാവുന്നതാണ്. നിങ്ങളുടെ ശ്വസനവും പോസ് അഥവാ ആസനവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ശ്വസന വ്യായാമങ്ങള്‍ എളുപ്പമാക്കുന്ന ചില നുറുങ്ങുകള്‍ ചുവടെ ചേര്‍ക്കുന്നു. ആരോഗ്യകരമായ ശരീരത്തിന് ആരോഗ്യമുള്ള ശ്വാസകോശം വേണം. ശ്വസന വ്യായാമങ്ങളിലൂടെ എങ്ങനെ ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാമെന്ന് നമുക്ക് നോക്കാം.

ദിര്ഘശ്വാസം
ശാന്തമായ സ്ഥലത്ത് ഇരുന്ന് സാവധാനം ശ്വാസം അകത്തേക്ക് എടുക്കുക. അപ്പോൾ നിങ്ങളുടെ ഡയഫ്രം ചുരുങ്ങുകയും വയർ വികസിക്കുകയും ചെയ്യും.അതിനു ശേഷം ചിറകുകൾ പോലെ വാരിയെല്ലുകൾ വികസിപ്പിക്കുക. തുടർന്ന് നെഞ്ചിന്റെ മുകൾഭാഗം ഉയർത്തി വികസിപ്പിച്ച ശേഷം നിശ്വസിച്ച് ശ്വാസം പുറത്തേക്ക് വിട്ട് റിലാക്സ് ചെയ്യുക. ഇത് നിങ്ങളുടെ ശ്വാസകോശത്തിന് ഫുൾ കപ്പാസിറ്റിയിൽ ശ്വസിക്കാൻ സഹായിക്കുന്നു.

നിങ്ങളുടെ പോസ്ചർ അഥവാ ശരീരഭാഷ
ശ്വസന വ്യായാമം ചെയ്യുമ്പോൾ ശരീരഭാഷ പ്രധാനമാണ്. അതിനാൽ നിലത്ത് ഉറപ്പിച്ച കസേരയിൽ ചെറുതായി പിന്നിലേക്ക് ആഞ്ഞ്, നെഞ്ചുയർത്തി വേണം ദീർഘശ്വാസം എടുക്കാൻ. മൃദുവായ നമ്മുടെ ശ്വാസകോശത്തിന് കൂടുതൽ കരുത്തു പകരാൻ ഇത് ആവശ്യമാണ്.

ധാരാളം വെള്ളം കുടിക്കുക
നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് എന്നപോലെ ശ്വാസകോശ ആരോഗ്യത്തിനും ധാരാളം വെള്ളം കുടിക്കണം. ജലാംശം കൂടുതൽ ഉണ്ടാകുമ്പോൾ ശ്വാസകോശത്തിലെ മ്യൂകോസൽ നിരകൾക്ക് കട്ടി കുറയുകയും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുകയും ചെയ്യും.

ചിരിക്കുക
ശ്വാസകോശത്തിന്റെ കപ്പാസിറ്റി കൂട്ടാൻ ചിരി നല്ലൊരു മരുന്നാണ്. ഇത് അടിവയറിലെ പേശികളെ ചലിപ്പിക്കുകയും അശുദ്ധ വായുവിനെ പുറന്തള്ളി ശുദ്ധവായുവിന് കടക്കാനുള്ള സ്ഥലം ശ്വാസകോശത്തിൽ കൊടുക്കുകയും ചെയ്യുന്നു.

വ്യായാമം ചെയ്യുക
ദിവസേന കുറഞ്ഞത് 20 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുന്നത് ശ്വാസകോശ ആരോഗ്യത്തിനും എപ്പോഴും ഉന്മേഷമായി ഇരിക്കാനും സഹായിക്കും. പതിവായുള്ള വ്യായാമത്തിലൂടെ ശ്വാസകോശ കപ്പാസിറ്റി കൂട്ടിയാൽ മൂന്നു ഗുണമുണ്ട്.മികച്ച ശ്വാസകോശം,ആരോഗ്യമുള്ള ഹൃദയം ഒപ്പം നല്ല മൂഡും ലഭിക്കും.



Click it and Unblock the Notifications
