പ്രമേഹമോ? ഹൃദയാഘാതവും സ്‌ട്രോക്കും തൊട്ടരികെ

പ്രമേഹ രോഗികളായ ഭൂരിഭാഗം പേര്‍ക്കും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുന്നതായി അറിയാം. എന്നാല്‍ കണക്കുകള്‍ യഥാര്‍ഥത്തില്‍ അമ്പരപ്പിക്കുന്നതാണ്, പ്രമേഹമുള്ളവരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ട്. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തില്‍ പ്രമേഹമുള്ളവരില്‍ മരണകാരണമായി ഹൃദ്രോഗമോ ഹൃദയാഘാതമോ ഉണ്ടാകാന്‍ രണ്ടോ നാലോ ഇരട്ടി സാധ്യതയുണ്ടെന്നാണ്.

ഒരു മെഡിക്കല്‍ പഠനത്തില്‍ ഹൃദ്രോഗത്തിന് മറ്റ് ആരോഗ്യ അപകട ഘടകങ്ങളില്ലാത്ത പ്രമേഹമുള്ള ആളുകള്‍ക്ക് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത അഞ്ചുമടങ്ങ് കൂടുതലാണെന്നു കാണിക്കുന്നു. പ്രമേഹമുള്ള എല്ലാവരിലും ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കിലും ടൈപ്പ് 2 പ്രമേഹമുള്ളവരിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ മരണകാരണങ്ങളില്‍ ഒന്നാണ് ഹൃദ്രോഗം. പ്രമേഹത്തെ കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പുകവലി, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പാരമ്പര്യമായി ഹൃദ്രോഗം എന്നിവ ഹൃദ്രോഗവുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ പ്രശ്നങ്ങളാണ്.

പ്രമേഹം: ഹൃദ്രോഗവും സ്‌ട്രോക്കും എങ്ങനെ ?

പ്രമേഹം: ഹൃദ്രോഗവും സ്‌ട്രോക്കും എങ്ങനെ ?

പ്രമേഹവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവില്‍ ആരംഭിക്കുന്നു. കാലക്രമേണ, രക്തപ്രവാഹത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസ് ധമനികളെ തകരാറിലാക്കുകയും അവ കഠിനമാവുകയും ചെയ്യുന്നു. ഈ രക്തക്കുഴലുകളുടെ ഉള്ളിലെ ഫാറ്റി മെറ്റീരിയല്‍ രക്തപ്രവാഹത്തിനുള്ളതാണ്.

പ്രമേഹം: ഹൃദ്രോഗവും സ്‌ട്രോക്കും എങ്ങനെ ?

പ്രമേഹം: ഹൃദ്രോഗവും സ്‌ട്രോക്കും എങ്ങനെ ?

ഇത് ഒടുവില്‍ ഹൃദയത്തിലേക്കോ തലച്ചോറിലേക്കോ ഉള്ള രക്തയോട്ടം തടയുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. തലച്ചോറിലേക്കുള്ള രക്തത്തിന്റെ അഭാവം, കാലുകള്‍, കൈകള്‍ അല്ലെങ്കില്‍ മറ്റു ശരീരഭാഗങ്ങള്‍ എന്നിവയ്ക്ക് പക്ഷാഘാതത്തിനോ പെരിഫറല്‍ വാസ്‌കുലര്‍ രോഗത്തിനോ കാരണമാകുന്നു. നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ അസുഖത്തിന്റെ പാരമ്പര്യം ഉണ്ടെങ്കില്‍ പ്രമേഹത്തോടുകൂടിയ ഹൃദ്രോഗ സാധ്യത കൂടുതല്‍ ഉയര്‍ന്നതാകുന്നു.

ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങള്‍

ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങള്‍

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് ശ്വാസം മുട്ടല്‍, ക്ഷീണം, തലകറക്കം, കാരണമില്ലാതെ അമിതമായ വിയര്‍പ്പ്, തോളിലും താടിയെല്ലിലും ഇടതുകൈയിലും വേദന, ശാരീരികാധ്വാനത്തിന്റെ സമയത്ത് നെഞ്ചുവേദന അല്ലെങ്കില്‍ സമ്മര്‍ദ്ദം, ഛര്‍ദ്ദി എന്നിവ. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ പ്രമേഹം ഉള്ളവര്‍ പ്രത്യേകിച്ച് ഉടനെ തന്നെ ഡോക്ടറെ കാണേണ്ടതാണ്.

പരിഗണിക്കേണ്ട മറ്റ് വസ്തുതകള്‍

പരിഗണിക്കേണ്ട മറ്റ് വസ്തുതകള്‍

*പ്രമേഹമുള്ളവരില്‍ മറ്റുള്ളവരേക്കാള്‍ വളരെ കുറഞ്ഞ പ്രായത്തില്‍ തന്നെ ഹൃദയ രോഗങ്ങള്‍ വികസിക്കുന്നു.

*ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ഹൃദ്രോഗമാണ് പ്രമേഹ രോഗികളില്‍ മരണത്തിന് പ്രധാന കാരണം.

* പ്രമേഹമുള്ള ഒരാള്‍ക്ക് ഒരിക്കല്‍ ഹൃദയാഘാതം വന്ന പ്രമേഹമില്ലാത്തയാളുടേതിനു തുല്യമായ ഹൃദയാഘാത സാധ്യതകള്‍ വരാം.

പ്രമേഹമുള്ളവരില്‍ ഹൃദ്രോഗം എങ്ങനെ തടയാം

പ്രമേഹമുള്ളവരില്‍ ഹൃദ്രോഗം എങ്ങനെ തടയാം

*നിങ്ങളുടെ പ്രമേഹത്തെ നന്നായി ചെറുക്കുക എന്നതാണ് ഹൃദ്രോഗം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം.

*രക്തത്തിലെ പഞ്ചസാര കഴിയുന്നത്ര സാധാരണ നിലയില്‍ നിലനിര്‍ത്തുക.

*ആവശ്യമെങ്കില്‍ മരുന്ന് ഉപയോഗിച്ച് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക. 130/80ല്‍ താഴെയാവണം പ്രമേഹ രോഗികളുടെ രക്തസമ്മര്‍ദ്ദം.

*നിങ്ങളുടെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മരുന്ന് കഴിക്കുക.

പ്രമേഹമുള്ളവരില്‍ ഹൃദ്രോഗം എങ്ങനെ തടയാം

പ്രമേഹമുള്ളവരില്‍ ഹൃദ്രോഗം എങ്ങനെ തടയാം

*നിങ്ങള്‍ അമിതവണ്ണമുള്ളവരാണെങ്കില്‍ ശരീരഭാരം കുറയ്ക്കുക.

*ആസ്പിരിന്റെ ഉപയോഗക്രമം ഡോക്ടറോട് ചോദിച്ചു മനസിലാക്കുക.

*പതിവായി വ്യായാമം ചെയ്യുക.

*മെഡിറ്ററേനിയന്‍ ഡയറ്റ് അല്ലെങ്കില്‍ ഡാഷ് ഡയറ്റ് പോലുള്ള ഹൃദയാരോഗ്യകരമായ ഭക്ഷണം കഴിക്കുക.

*പുകവലി ഉപേക്ഷിക്കുക.

*പതിവായി ലഘു വ്യായാമങ്ങള്‍ ചെയ്യുക.

പ്രമേഹമുള്ളവരിലെ പക്ഷാഘാതം

പ്രമേഹമുള്ളവരിലെ പക്ഷാഘാതം

പ്രമേഹമുള്ള വ്യക്തികളിലെ ഹൃദയ ധമനികളെ ബാധിച്ച അവസ്ഥ തലച്ചോറിലെ രക്തക്കുഴലുകള്‍ക്കും വരാവുന്നതാണ്. ഇതിനാല്‍ ഹൃദ്രോഗം വന്നവരില്‍ പക്ഷാഘാത സാധ്യത കൂടുതലാക്കുന്നു. ഹൃദയത്തില്‍ അണുബാധയുടെ പരിണിതഫലമായും പക്ഷാഘാതം ഉണ്ടാകാവുന്നതാണ്. ഹൃദയത്തിലെ പഴുപ്പ് തലച്ചോറിലെ രക്തക്കുഴലുകളെ ബാധിച്ച് പൊട്ടിയൊലിച്ച് രക്തസ്രാവം വഴി ഉണ്ടാകുന്ന സ്‌ട്രോക്കാണിത്. ഹൃദ്രോഗികള്‍ക്കുള്ള മരുന്ന് വഴി പക്ഷാഘാത സാധ്യത തടയാനാവുന്നതാണ്.

പ്രമേഹവും പെരിഫറല്‍ വാസ്‌കുലര്‍ രോഗങ്ങളും

പ്രമേഹവും പെരിഫറല്‍ വാസ്‌കുലര്‍ രോഗങ്ങളും

പ്രമേഹരോഗികളില്‍ സംഭവിക്കുന്ന അപകടകരമായ തലച്ചോറിലേക്കുള്ള രക്തത്തിന്റെ അഭാവം, കാലുകള്‍, കൈകള്‍ അല്ലെങ്കില്‍ മറ്റു ശരീരഭാഗങ്ങള്‍ എന്നിവയ്ക്ക് പക്ഷാഘാതത്തിനോ പെരിഫറല്‍ വാസ്‌കുലര്‍ രോഗത്തിനോ കാരണമാകുന്നുവെന്നു നാം പറഞ്ഞു. ഇതിന്റെ രോഗ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

പ്രമേഹവും പെരിഫറല്‍ വാസ്‌കുലര്‍ രോഗങ്ങളും

പ്രമേഹവും പെരിഫറല്‍ വാസ്‌കുലര്‍ രോഗങ്ങളും

*നടക്കുമ്പോള്‍ നിങ്ങളുടെ കാലുകളില്‍ ഞെരുക്കം

*ഇടുപ്പ് അല്ലെങ്കില്‍ നിതംബം വേദന

*തണുത്ത പാദങ്ങള്‍

*കാലുകളിലോ കാല്‍പാദത്തിലോ പള്‍സ് കുറയുന്നതോ പള്‍സ് ഇല്ലാതിരിക്കുന്നതോ ആയ അവസ്ഥ.

*കാലുകളുടെ താഴത്തെ ഭാഗങ്ങളുടെ ചര്‍മ്മത്തില്‍ കൊഴുപ്പ് നഷ്ടപ്പെടുന്ന അവസ്ഥ.

*കാലുകളുടെ താഴത്തെ ഭാഗങ്ങളില്‍ രോമം കൊഴിച്ചില്‍.

പെരിഫറല്‍ വാസ്‌കുലര്‍ രോഗം എങ്ങനെ ചികിത്സിക്കുന്നു

പെരിഫറല്‍ വാസ്‌കുലര്‍ രോഗം എങ്ങനെ ചികിത്സിക്കുന്നു

*പ്രതിദിനം 45 മിനിറ്റെങ്കിലും നടത്തിനായി മാറ്റിവയ്ക്കുക.

*പ്രത്യേക പാദരക്ഷകള്‍ ഉപയോഗിക്കുക.

*നിങ്ങളുടെ രക്തസമ്മര്‍ദ്ദം 130/80ല്‍ താഴെയാക്കുന്നു

*കൊളസ്‌ട്രോള്‍ നില 100ല്‍ താഴെയാക്കുന്നു

*ആസ്പിരിന്‍ തെറാപ്പി

*മരുന്നുകള്‍

* പുകവലി ഉപേക്ഷിക്കുക.

ഇക്കാര്യങ്ങളും മുടക്കരുത്

ഇക്കാര്യങ്ങളും മുടക്കരുത്

വ്യായാമം

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ആഴ്ചയില്‍ അഞ്ച് ദിവസം കുറഞ്ഞത് 30 മിനിറ്റ് എയറോബിക് വ്യായാമം ശുപാര്‍ശ ചെയ്യുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നതാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ആരോഗ്യകരമായ ഭാരം കൈവരിക്കാനും നിലനിര്‍ത്താനും മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതിനാല്‍ വ്യായാമം ധമനികളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു.

കുറഞ്ഞ ഡോസ് ആസ്പിരിന്‍

കുറഞ്ഞ ഡോസ് ആസ്പിരിന്‍

ദിവസവും കുറഞ്ഞ അളവില്‍ ആസ്പിരിന്‍ കഴിക്കാന്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഇത് ഹൃദയ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും. അപകടസാധ്യതകള്‍ ഉള്ളതിനാല്‍ ആസ്പിരിന്‍ നിങ്ങള്‍ക്ക് അനുയോജ്യമാണോ അല്ലയോ എന്നതിനെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുക.

ഹൃദയാരോഗ്യമുള്ള ഭക്ഷണം

ഹൃദയാരോഗ്യമുള്ള ഭക്ഷണം

പൂരിത കൊഴുപ്പ്, ട്രാന്‍സ് കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലുള്ള വറുത്ത ഭക്ഷണങ്ങള്‍, ചുവന്ന മാംസം, മുട്ട എന്നിവ കഴിക്കുന്നത് കുറയ്ക്കുക. പകരം, ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന ഫൈബര്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

അമിതഭാരം നിയന്ത്രിക്കുക

അമിതഭാരം നിയന്ത്രിക്കുക

അമിതഭാരവും പ്രമേഹവും ഒന്നിനൊന്നു ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അധിക ഭാരം വഹിക്കുന്നവരാണെങ്കില്‍ നിങ്ങളുടെ ഭാരം ക്രമപ്പെടുത്തുക. ഭാരം കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാന്‍ സഹായിക്കും.

രക്തത്തിലെ കൊളസ്‌ട്രോള്‍ ക്രമപ്പെടുത്തുക

രക്തത്തിലെ കൊളസ്‌ട്രോള്‍ ക്രമപ്പെടുത്തുക

എല്‍.ഡി.എല്‍(മോശം) കൊളസ്‌ട്രോള്‍ 100ല്‍ താഴെയായിരിക്കണം. എച്ച്.ഡി.എല്‍(നല്ല) കൊളസ്‌ട്രോള്‍ 40ല്‍ കൂടുതലും. നിങ്ങള്‍ക്ക് ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍ കുറയ്ക്കുന്നതിനായി എന്തൊക്കെ ചെയ്യാമെന്ന് ഡോക്ടറുമായി സംസാരിക്കുക.

രക്തസമ്മര്‍ദ്ദം പരിശോധിക്കുക

രക്തസമ്മര്‍ദ്ദം പരിശോധിക്കുക

നിങ്ങളുടെ രക്തസമ്മര്‍ദ്ദം 120/80 അല്ലെങ്കില്‍ അതില്‍ കുറവായിരിക്കണം. കൃത്യമായുള്ള രക്തസമ്മര്‍ദ്ദ പരിശോധന അത്യാവശ്യമാണ്. നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍ അത് കുറയ്ക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുക.

പുകവലിക്കരുത്

പുകവലിക്കരുത്

ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനും ധമനികള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നത് തടയാനും നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് പുകവലി ഉപേക്ഷിക്കല്‍. പുകയില ഉപയോഗിക്കുന്ന പ്രമേഹമുള്ളവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 20 മടങ്ങ് കൂടുതലാണ്. പുകയില ഉപയോഗിക്കുന്നത് പ്രമേഹ മരുന്ന് നിങ്ങളുടെ ശരീരത്തില്‍ എത്രമാത്രം ആഗിരണം ചെയ്യപ്പെടുന്നുവെന്നതിനെയും ബാധിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് പ്രയാസകരമാക്കുന്നു.

X
Desktop Bottom Promotion