Latest Updates
-
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്!
60 കഴിഞ്ഞവര്‍ ആരോഗ്യത്തിനായി കഴിക്കണം ഈ സൂപ്പര്‍ഫുഡുകള്‍
പ്രായമായവര്‍ അവരുടെ ആരോഗ്യം വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യം എന്നത് നിങ്ങള്‍ എന്ത് കഴിക്കുന്നു, നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നത് നിങ്ങളെ ഫിറ്റ്നായിരിക്കാന് സഹായിക്കുമ്പോള്‍, പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരം കാക്കുന്നു. പ്രത്യേകിച്ച് പ്രായമായവര്‍ക്ക് ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. കാരണം, നിങ്ങള്‍ക്ക് 65 വയസ്സിന് മുകളില്‍ പ്രായമാകുമ്പോള്‍ ചില പോഷകങ്ങള്‍ നിങ്ങള്‍ക്ക് കൂടുതലായി വേണം. പ്രായമായ ആളുകള്‍ അനുഭവിക്കുന്ന മിക്ക ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണം ശരിയായ ഭക്ഷണത്തിന്റെ അഭാവമാണ്. അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സഹായത്തോടെ മാത്രമേ പ്രായവുമായി ബന്ധപ്പെട്ട പല ആരോഗ്യപ്രശ്നങ്ങളും ചെറുക്കാന്‍ കഴിയൂ.
പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫാറ്റി ആസിഡുകള്‍ തുടങ്ങിയയ പോഷകങ്ങളാല്‍ സമ്പന്നമായ ഭക്ഷണങ്ങളാണ് സൂപ്പര്‍ഫുഡുകള്‍. ഇവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ദൈനംദിന പോഷക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നു. പ്രായമായവര്‍ അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സൂപ്പര്‍ ഫുഡുകളുണ്ട്. ആരോഗ്യത്തോടെ ജീവിക്കാനായി പ്രായമായവര്‍ കഴിക്കേണ്ട ചില സൂപ്പര്‍ ഫുഡുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഓട്സ്
എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും കഴിക്കാവുന്ന ഒരു മികച്ച പ്രഭാതഭക്ഷണമാണ് ഓട്സ്. പ്രത്യേകിച്ച് പ്രായമായവര്‍ക്ക് ഇത് വളരെയേറെ ഗുണംചെയ്യുന്നു. വൈകുന്നേരം ലഘുഭക്ഷണമായും നിങ്ങള്‍ക്ക് ഇത് കഴിക്കാം. ഓട്സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ ഏറെ നേരം വിശപ്പില്ലാതെ നിലനിര്‍ത്തും. പ്രായമായവര്‍ക്ക് ഇത് എളുപ്പത്തില്‍ ചവച്ച് കഴിക്കാനും സാധിക്കും. പഞ്ചസാരയ്ക്ക് പകരമായി ഓട്സ് ഉപ്പിട്ട് കഴിക്കുന്നതാണ് നല്ലത്.

മത്തങ്ങ
വിറ്റാമിന്‍ സി, ഇ, ബീറ്റാ കരോട്ടിന്‍ എന്നിവ ധാരാളമായി അടങ്ങിയ ഒരു പച്ചക്കറിയാണ് മത്തങ്ങ. ഈ വിറ്റാമിനുകള്‍ ശരീരത്തിന്റെ കേടുപാടുകള്‍ തടയുന്നതിനും കാഴ്ച മെച്ചപ്പെടുത്തുന്നതിനും കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കും. മത്തങ്ങയില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്, കലോറി കുറവാണ്. പ്രായമായവര്‍ക്ക് മത്തങ്ങ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.

നട്സ്, വിത്തുകള്‍
പ്രായമായവര്‍ ദിവസവും ഒരു പിടി നട്സും വിത്തുകളും കഴിക്കുന്നത് അവരുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ബദാം, വാല്‍നട്ട്, കശുവണ്ടി, ചിയ വിത്തുകള്‍, ചണ വിത്ത്, മത്തങ്ങ വിത്തുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ നിരവധി ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. വിട്ടുമാറാത്ത രോഗങ്ങള്‍ തടയുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിനുമായി നിങ്ങള്‍ക്ക് ഇവ കഴിക്കാം. പ്രോട്ടീന്റെയും കാല്‍സ്യത്തിന്റെയും നല്ല ഉറവിടമാണ് നട്സും വിത്തുകളും. ഇത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ബീറ്റ്റൂട്ട് സൂപ്പ്
സാധാരണയായി ആളുകള്‍ സാലഡ് അല്ലെങ്കില്‍ കറിയുടെ രൂപത്തില്‍ ബീറ്റ്റൂട്ട് ഉപയോഗിക്കുന്നു. പ്രായമായവരില്‍ ഭൂരിഭാഗം പേരും സൂപ്പ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ബീറ്റ്റൂട്ട് സൂപ്പ് പരീക്ഷിക്കാം. വളരെ ആരോഗ്യകരമായ ഒന്നാണിത്. ഫൈബറാല്‍ സമ്പന്നമായ ബീറ്റ്റൂട്ട് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ, ഇത് നിങ്ങളുടെ വയര്‍ കൂടുതല്‍ നേരം നിറഞ്ഞുനില്‍ക്കാനും സഹായിക്കുന്നു. ഭക്ഷണത്തില്‍ ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തുന്നത് കലോറി കുറയ്ക്കാനും ഫലപ്രദമാണ്.

ആവിയില്‍ വേവിച്ച പച്ചക്കറികള്‍
പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ചില പച്ചക്കറികള്‍ ആവിയില്‍ വേവിച്ച് കഴിക്കുന്നതിലൂടെ കൂടുതല്‍ ഗുണം ലഭിക്കും. ബ്രോക്കോളി, കാപ്സിക്കം, കടല, കാരറ്റ് തുടങ്ങിയവ ആവിയില്‍ വേവിച്ച് കഴിക്കുന്നത് ഏറെ ഫലപ്രദമാണ്. ഈ പച്ചക്കറികള്‍ വളരെ ആരോഗ്യകരവും എളുപ്പത്തില്‍ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതുമാണ്. പ്രായമായ ഒരു വ്യക്തിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും പച്ചക്കറികളില്‍ അടങ്ങിയിട്ടുണ്ട്.

പയര്‍ സൂപ്പ്
പ്രായമായവര്‍ക്ക് കഴിക്കാവുന്ന ഏറ്റവും ആരോഗ്യകരമായ സൂപ്പര്‍ഫുഡുകളില്‍ ഒന്നാണ് പയര്‍ സൂപ്പ്. ഇത് പ്രോട്ടീന്‍ നിറഞ്ഞതും പ്രായമായവര്‍ക്ക് വളരെ പ്രയോജനപ്രദവുമാണ്. നല്ല ദഹനത്തിനായി ചുവന്ന പയര്‍ സൂപ്പ് കഴിക്കാം. ദിവസം മുഴുവന്‍ ഇത് ആരോഗ്യവും നല്കുന്നു. ദിവസവും ധാരാളം വെള്ളവും കുടിക്കുക. തേങ്ങാവെള്ളം പോലുള്ള ഇലക്ട്രോലൈറ്റ് അടങ്ങിയ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. അമിതമായ മധുരവും എരിവുമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും കൊളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കാനും ഇത് സഹായിക്കും.

റാഗി
റാഗി ഒരു മികച്ച സൂപ്പര്‍ഫുഡ് ആണ്. ഇതില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. അവശ്യ നാരുകളും ഇതിലുണ്ട്. റാഗി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ശരീര താപനില കുറക്കാനും ഇത് ഫലപ്രദമാണ്.

ചണവിത്ത്
ചണവിത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ആളുകള്‍ മനസ്സിലാക്കാന്‍ തുടങ്ങിയതോടെ ഇതൊരു സൂപ്പര്‍ഫുഡായി മാറിയിട്ടുണ്ട്. വിവിധ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ചണവിത്ത്. ഫൈബറും ലിഗ്നാനുകളും ഇതില്‍ ധാരാളമുണ്ട്. ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ലിഗ്നന് സഹായിക്കുന്നു.

മഞ്ഞള്‍
മഞ്ഞളിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നമുക്ക് നന്നായി അറിയാം. മഞ്ഞളിന് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്, കൂടാതെ ആന്റിഓക്സിഡന്റുകളും ഇതില്‍ ധാരാളമുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും മസ്തിഷ്ക രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. സാധാരണ ഭക്ഷണത്തിന്റെ ഭാഗമായി മഞ്ഞള്‍ കഴിക്കാം അല്ലെങ്കില്‍ ചെറുചൂടുള്ള പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കാം.



Click it and Unblock the Notifications