Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദേവത കനിയുന്ന ദിവസം; പണവും പ്രശസ്തിയും തേടിയെത്തും -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം
വീരഭദ്രാസനം സ്ഥിരമാക്കൂ: ആകാരവടിവിനും നട്ടെല്ല് സ്ട്രോംങ് ആക്കാനും
യോഗ എന്നത് പല ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടുന്നതിന് സഹായിക്കുന്ന ഒരു വ്യായാമ മുറയാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളെ നമുക്ക് നിസ്സാരമായി യോഗാസനത്തിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കും. ഇതില്‍ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ് വീരഭദ്രാസനം അഥവാ വാരിയര്‍ പോസ്. യോഗാസനങ്ങളുടെ ഒരു കൂട്ടത്തെയാണ് വീരഭദ്രാസനം എന്ന് പറയുന്നത്. ശരീരത്തിന്റെ നിലനില്‍പ്പിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്നതാണ് എന്തുകൊണ്ടും വീരഭദ്രാസനം.

ഈ ആസനം എപ്പോഴും രാവിലെ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് വ്യയായാമത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും മികച്ചഗുണങ്ങള് നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വീരഭദ്രാസനം ചെയ്യുന്നതിലൂടെ നമുക്ക് നട്ടെല്ല് സ്ട്രോംങ് ആക്കുന്നതിനും ആകാര വടിവ് സ്വന്തമാക്കുന്നതിനും സാധിക്കുന്നു. എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നുണ്ട് എന്നും എങ്ങനെ വീരഭദ്രാസനം ചെയ്യണം എന്നും ആരെല്ലാം ഇത് ചെയ്യാന്‍ പാടില്ല എന്നും അറിയാന്‍ ഈ ലേഖനം വായിക്കാം.

വീരഭദ്രാസനം ചെയ്യേണ്ടത് എങ്ങനെ?
വീരഭദ്രാസനം ചെയ്യുന്നതിന് വേണ്ടി ആദ്യം യോഗമാറ്റില്‍ നിവര്‍ന്ന് നില്ക്കുക. അതിന് ശേഷം കാലുകള്‍ ഒരടി അകലത്തില്‍ അകറ്റി വെക്കുക. പിന്നീട് ഒരു കാല് 90ഡിഗ്രി പുറത്തേക്കും മറ്റേ കാല് 15 ഡിഗ്രി അകത്തേക്കാം തിരിച്ച് വെക്കുക. ശേഷം കൈകള്‍ തലക്ക് മുകളിലേക്ക് ഉയര്‍ത്തി കൈകള്‍ കൂപ്പി നില്ക്കുക.സാവധാനം ശ്വാസം വിട്ടു കൊണ്ട് പതുക്കെ അരക്ക് താഴ് ഭാഗം താഴ്ത്തുക. ചിത്രത്തില്‍ കാണുന്നത് പോലെ നില്‍ക്കുന്നതിന് ശ്രദ്ധിക്കുക. കാലുകള്‍ രണ്ടും ഉറപ്പിച്ച് വെക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ കൈകള്‍ രണ്ടും ചെവിയോട് ചേര്‍ന്ന് വേണം ഉയര്‍ത്തി പിടിക്കുന്നതിന്. പതുക്കേ 10-20 സെക്കന്റ് നേരത്തേക്ക് ഈ പോസില്‍ നില്ക്കുക. പതിയേ ശ്വാസം പുറത്ത് വിട്ട് ഇടത് ഭാഗത്തേക്കും ഇതേ രീതിയില്‍ ചെയ്യുക. പാദങ്ങള്‍ നിലത്ത് അമര്‍ത്തി വെക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ബാലന്‍സ് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

ഗുണങ്ങള്‍ എന്തെല്ലാം?
വീരഭദ്രാസനം ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് എന്തൊക്കെ ഗുണങ്ങള്‍ നല്കുന്നു എന്ന് നോക്കാം. ഇത് നിങ്ങളുടെ നിതംബങ്ങള്‍, പുറകിലേ പേശികള്‍, ഹാംസ്ട്രിംഗ്സ് എന്നിവയെ ശക്തിപ്പെടുത്തുന്നു. ഇത് കൂടാതെ നിതംബം ഒതുക്കവും ഭംഗിയുമുള്ളതാക്കി മാറ്റുന്നു. സ്ത്രീകളിലും പുരുഷന്മാരിലും ആകാര വടിവ് നിലനിര്‍ത്തുന്നു. അരക്കെട്ട് നല്ല ഒതുങ്ങിയതാക്കി മാറ്റുന്നു. കൂടാതെ കൈകാലുകള്‍, നട്ടെല്ല് എന്നിവ ശക്തിയുള്ളതും കരുത്തുള്ളതുമാക്കി മാറ്റുന്നു. ഇത് കൂടാതെ പെല്‍വിക് ഭാഗത്തേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും പെല്‍വിക് ഫ്ളോറിന് ബലം നല്‍കുകയും ചെയ്യുന്നു.

ഗുണങ്ങള്‍ എന്തെല്ലാം?
സയാറ്റിക മൂലമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന വീരഭദ്രാസനം. ഇത് കൂടാതെ ശരീര്ത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു വീരഭദ്രാസനം. അടിവയറ്റിലെ കൊഴുപ്പിനെ കുറക്കുന്നതിനും ഇത് സഹായിക്കുന്നു. ഹിപ് ഫ്ലെക്സറുകള്‍ തുറക്കുകയും ഹിപ് എക്സ്റ്റന്സറുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ശരീരത്തിലെ പേശികള്‍ക്ക് കരുത്ത് നല്‍കുന്നതിനും വീരഭദ്രാസനം മികച്ചത് തന്നെയാണ്. എന്നാല്‍ നിങ്ങള്‍ ഈ ആസനം പരീക്ഷിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ വീരഭദ്രാസനം ചെയ്യുന്നത് ഒഴിവാക്കണം. ഇത് കൂടാതെ നിങ്ങള്‍ക്ക് കഴുത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടെങ്കിലും ഇത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരും വീരഭദ്രാസനം ചെയ്യരുത്. കാല്‍മുട്ട് വേദന, കൈമുട്ട് വേദന പരിക്ക് തുടങ്ങിയവ ഉണ്ടെങ്കിലും ഈ ആസനം ഒഴിവാക്കണം. ഇത്തരം അസ്വസ്ഥതകള്‍ ഉള്ളവരെങ്കില്‍ ഈ പ്രശ്നങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് വീണ്ടും നിങ്ങളുടെ അവസ്ഥ ഗുരുതരമാക്കുകയാണ് ചെയ്യുന്നത്.

പൊതുവായ ഗുണങ്ങള്‍
വീരഭദ്രാസനം ചെയ്യുന്നവര്‍ക്ക് ശരീരത്തിന് ലഭിക്കുന്ന ചില പൊതുവായ ഗുണങ്ങളുണ്ട്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പുറംവേദനക്ക് ആശ്വാസം നല്കുന്നു. മാനസിക സമ്മര്‍ദ്ദം കുറക്കുന്നു, ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നു, കൈകാലുകള്‍ തോള് എന്നിവ ശക്തിപ്പെടുത്തുന്നു, മനസ്സിനെ ശാന്തമാക്കുന്നു, സന്തോഷകരമായ ഹോര്‍മോണ്‍ പുറത്തേക്ക് വിടുന്നു, ദഹനത്തിന് മികച്ചതാണ്, ശരീരത്തിന്റെ ബാലന്‍സ് വര്‍ദ്ധിപ്പിക്കുന്നു, അടിവയറ്റിലേയും മുകളിലേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമാക്കുന്നു, സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നു. ഇത്രയും ഗുണങ്ങള്‍ ഒത്തു ചേര്‍ന്നതാണ് വീരഭദ്രാസനം.
ശ്രദ്ധിക്കേണ്ടത്: പുതിയ വ്യായാമ ശീലങ്ങള്‍ക്ക് നിങ്ങള്‍ തുടക്കം കുറിക്കുന്നുവെങ്കില്‍ നല്ലൊരു വിദഗ്ധനെ കണ്ടതിന് ശേഷം മാത്രം ചെയ്യാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇത് മൂലം ഇല്ലാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications


