Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സുപ്തവജ്രാസനം : നടുവേദനക്കുള്ള ഒറ്റമൂലി ഈ യോഗയിലുണ്ട്
സുപ്തവജ്രാസനത്തെക്കുറിച്ച് നിങ്ങള് കേട്ടിട്ടുണ്ടോ? ആരോഗ്യത്തിന് പല വിധത്തിലുള്ളബുദ്ധിമുട്ടുകള് ഉണ്ടാവുമെങ്കിലും അതിനെല്ലാം തടയിടുന്നതിന് യോഗക്ക് സാധിക്കുന്നു. കാരണം യോഗചെയ്യുമ്പോള് അത് നിങ്ങളുടെ ശരീരത്തെ മാത്രമല്ല മനസ്സിനേയം സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള് വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. യോഗാസനങ്ങളില് വളരെ പ്രധാനപ്പെട്ടതാണ് സുപ്തവജ്രാസനം. ഇത് നിങ്ങള്ക്ക് എല്ലാ വിധത്തിലുള്ള ഗുണങ്ങളും നല്കുന്നു അതൊടൊപ്പം തന്നെ ചില അധിക ഗുണങ്ങളും സുപ്തവജ്രാസനം നല്കുന്നു.

വജ്രാസനം എന്നത് നിരവധി വ്യതിയാനങ്ങള് വരുന്ന ഒരു യോഗമുറയാണ്. ഇത് സ്ഥിരമായി പരിശീലിക്കുന്നത് ശരീരത്തിനനെ ടോണ് ചെയ്യുന്നതിന് സഹായിക്കുന്നു. ഇത് മാത്രമല്ല നടുവേദന പോലുള്ള പ്രശ്നങ്ങള് അലട്ടുന്നവര്ക്ക് ഉത്തമ യോഗാസനമാണ് സുപ്തവജ്രാസനം. എന്നാല് ഇതെങ്ങനെ ചെയ്യണം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തൊക്കെ അറിഞ്ഞിരിക്കണം ആരെല്ലാം ചെയ്യാന് പാടില്ല എന്നുള്ളതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില് വായിക്കാം.

സുപ്തവജ്രാസനം എങ്ങനെ ചെയ്യാം?
സുപ്തവജ്രാസനം എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ആദ്യം യോഗ മാറ്റില് ഇരുന്ന് പിന്നീട് ഇരുകാല് മുട്ടുകളും പുറകിലേക്ക് മടക്കി വജ്രാസനത്തില് ഇരിക്കുക. അതിന് ശേഷം നിങ്ങളുടെ നിതംബത്തിന്റെ ഭാഗം കാലിന്റെ ഉപ്പൂറ്റിയില് വരുന്ന തരത്തില് ഇരിക്കണം. പിന്നീട് പിന്ഭാഗത്ത് പതിയെ കൈകള് കുത്തി മുട്ടുമടക്കി സാവധാനം പുറകോട്ട് കിടക്കുക. പതുക്കെ ചിത്രത്തില് കാണുന്നത് പോലെ ഇരുകൈകളും മടക്കി കഴുത്തിന് പുറകില് വെക്കണം. കൈമുട്ടുകള് രണ്ടും തറയില് പതിഞ്ഞിരിക്കേണ്ടതാണ്. അതിന് ശേഷം സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. നിങ്ങള്ക്ക് ഈ കിടപ്പില് അസ്വസ്ഥതകള് തോന്നുകയാണെങ്കില് പതിയേ പൂര്വ് സ്ഥിതിയിലേക്ക് വരിക. അതിന് ശേഷം വീണ്ടും ഒന്നോ രണ്ടോ തവണയോ ഇതേ ആസനം ചെയ്യാവുന്നതാണ്.

സുപ്ത വജ്രാസനത്തിന്റെ ആരോഗ്യ ഗുണങ്ങള്
സുപ്തവജ്രാസനം നിരവധി ആരോഗ്യ ഗുണങ്ങള് നിങ്ങള്ക്ക് നല്കുന്നുണ്ട്. ഇത് ചെയ്യുന്നതിലൂടെ ദഹന സംബന്ധമായ പ്രശ്നങ്ങള് പരിഹരിക്കപ്പെടുന്നു. മലബന്ധത്തിന് പരിഹാരവും വയറിലെ അവയവങ്ങള്ക്ക് നല്ല മസ്സാജിന്റെ ഗുണങ്ങളും നല്കുന്നു. തോളുകളുടെ വേദന കുറക്കുകയും കൂന് പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു. മാത്രമല്ല നിങ്ങളുടെ പിന്ഭാഗം വഴക്കമുള്ളതാക്കുന്നതിനും നിങ്ങള്ക്ക് സുപ്തവജ്രാസനം ശീലിക്കാം. കഴുത്തിലെ ഞരമ്പുകള്, തൈറോയ്ഡ്, പാരാതൈറോയ്ഡ് ഗ്രന്ഥികള് എന്നിവയെല്ലാം ആരോഗ്യത്തോടെ മാറ്റപ്പെടുന്നു.

സുപ്ത വജ്രാസനത്തിന്റെ ആരോഗ്യ ഗുണങ്ങള്
ശ്വാസകോശത്തിന്റെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ കപ്പാസിറ്റി കൂട്ടുന്നതിനും സുപ്തവജ്രാസനം സഹായിക്കുന്നു. വാരിയെല്ല് സ്ട്രെച്ച് ചെയ്യപ്പെടുന്നതിന്റെ ഫലമായാണ് ഇത്തരത്തില് സംഭവിക്കുന്നത്. നിങ്ങളില് ആത്മവിശ്വാസം വര്ദ്ധിപ്പിക്കുന്നതിനും മികച്ച യോഗ പോസാണ് ഇത്. ആസ്ത്മ, ബ്രോങ്കൈറ്റിസ്, മറ്റ് ശ്വാസകോശ രോഗങ്ങള് എന്നിവയാല് ബുദ്ധിമുട്ടുന്നവര്ക്ക് ഇത് ഗുണം ചെയ്യും. വജ്രാസനത്തിലെ ഇരിപ്പ് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില് എന്തുകൊണ്ടും മികച്ചതാണ്. ഇത് കാലുകള്ക്ക് ശക്തി നല്കുകയും അതോടൊപ്പം തലച്ചോറിലെ രക്തചംക്രമണം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വഴി ഓര്മ്മശക്തിയും ബുദ്ധിശക്തിയും വര്ദ്ധിക്കുന്നു.

സുപ്ത വജ്രാസനത്തിന്റെ ആരോഗ്യ ഗുണങ്ങള്
ഡിസ്കുകളില് സമ്മര്ദ്ദം വര്ദ്ധിക്കുന്നത് വേദന കൂട്ടുന്നു. എന്നാല് സുപ്തവജ്രാസനം ചെയ്യുമ്പോള് അത് പലപ്പോഴും നിങ്ങളുടെ ഡിസ്കുകളുടെ സമ്മര്ദ്ദത്തെ കുറക്കുകയും ആരോഗ്യത്തിനും നട്ടെല്ലിന്റെ വേദന ഇല്ലാതാക്കുയും ചെയ്യുന്നു. ഇത് പിന്ഭാഗത്തെ പേശികളെ സ്ട്രെച്ച് ചെയ്യുന്നതിന്റെ ഫലമായാണ് വേദന കുറയുന്നത്. ഈ ആസനം ശരിയായ രീതിയില് കൃത്യമായ ചെയ്താല് അത നടുവേദനയെ കുറക്കുകയും ഡിസ്കുകളെ അവയുടെ ശരിയായ സ്ഥാനം പുനരാരംഭിക്കാന് സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ അഡ്രീനല് ഗ്രന്ഥികളുടെ പ്രവര്ത്തനത്തെ നിയന്ത്രിക്കുന്നതിനും സുപ്തവജ്രാസനം സഹായിക്കുന്നു.

സുപ്ത വജ്രാസനത്തിന്റെ ആരോഗ്യ ഗുണങ്ങള്
സ്ത്രീകളില് പെല്വിക് ഭാഗത്ത് രക്തയോട്ടം വര്ദ്ധിപ്പിക്കുകയും പ്രസവശേഷം ഉണ്ടാവുന്ന വേദനയും അസ്വസ്ഥതയും കുറക്കുകയും ചെയ്യുന്നു. കൂടാതെ പെല്വിസ് വികസിക്കാത്ത സ്ത്രീകള്ക്ക് അതിന് സഹായിക്കുകയും ചെയ്യുന്നു. സ്ത്രീകളുടേയും പുരുഷന്മാരുടേയും പ്രത്യുത്പാദന അവയവങ്ങളുടെ തകരാറുകള് പരിഹരിക്കുന്നതിനും പ്രത്യുത്പാദന ശേഷി വര്ദ്ധിപ്പിക്കുന്നതിനും സുപ്തവജ്രാസനം സഹായിക്കുന്നു. കാലിന്റേയും പാദങ്ങളുടേയും വേദനയെ പൂര്ണമായും ഇല്ലാതാക്കുന്നതിും മാനസികാരോഗ്യം നിലനിര്ത്തുന്നതിനും സുപ്തവജ്രാസനം സഹായിക്കുന്നു.

സുപ്ത വജ്രാസനത്തിന്റെ ആരോഗ്യ ഗുണങ്ങള്
ഹെര്ണിയ പോലുള്ള രോഗാവസ്ഥകള് കൊണ്ട് കഷ്ടപ്പെടുന്നവര്ക്ക് അതിന് പരിഹാരം കാണുന്നതിന് സുപ്തവജ്രാസനം ചെയ്യാ.വുന്നതാണ്. അത് മാത്രമല്ല നെഞ്ചെരിച്ചില് ദഹന പ്രശ്നങ്ങള് ഗ്യാസിന്റെ പ്രശ്നങ്ങള് എ്ന്നിവയുള്ളവര്ക്കും ഈ ആസനം ശീലമാക്കാം. കൂടാതെ കാലില് ഇടക്കിടെ മസില് കയറുന്നവര് കാല് കോച്ചിവലിക്കുന്നത് അതുപോലെയുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും നമുക്ക് സുപ്തവജ്രാസനം ശീലമാക്കാം. കാലിലെ കൊഴുപ്പിനെ ഇല്ലാതാക്ക് ശരീരത്തിന് ആകാരവടിവ് നല്കുന്നതിനും സുപ്തവജ്രാസനം ചെയ്യാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്
സുപ്തവജ്രാസനം ചെയ്യുന്ന വ്യക്തികള് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം വളരെ ഉയര്ന്ന രക്തസമ്മര്ദ്ദം ഉള്ളവര് ഈ ആസനം ചെയ്യരുത്. ഇത് പ്രശ്നങ്ങള് വര്ദ്ധിപ്പിക്കുന്നു. കൂടാതെ ഡിസ്ക് മാറിയിട്ടുള്ളവര് അല്ലെങ്കില് വെര്ട്ടിഗോ പോലുള്ള രോഗാവസ്ഥ ഉള്ളവര് ഈ ആസനം പരിശീലിക്കരുത്. ഇത് കൂടാതെ ഗര്ഭകാലത്തും യാതൊരു വിധത്തിലും ഈ ആസനം ചെയ്യരുത്. കൂടാതെ ആര്ത്തവ ദിനങ്ങളിലും പരമാവധി ഈ യോഗാസനം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ കാല്മുട്ടിന് ക്ഷതമോ വേദനയോ മറ്റോ ഉള്ളവരെങ്കിലും ഈ ആസനം ഒഴിവാക്കേണ്ടതാണ്.
യോഗ ചെയ്യുമ്പോള് കൃത്യമായി ചെയ്യുന്നതിന് വേണ്ടി എപ്പോഴും ഒരു വിദഗ്ധന്റെ സഹായം തേടുന്നത് നല്ലതാണ്



Click it and Unblock the Notifications
