Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
സിദ്ധാസനത്തില്‍ 10 മിനിറ്റ് ഇരിക്കൂ: ബുദ്ധിയും ഓര്‍മ്മയും ഉണര്‍ത്താം; വേദനയും അകറ്റാം
സിദ്ധാനസം എന്ന് നിങ്ങളില്‍ പലരും കേട്ടിരിക്കാം. എന്നാല്‍ എന്താണ് സിദ്ധാസനം, അത് എപ്രകാരം ചെയ്യണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല. സമ്പൂര്‍ണ യോഗ പോസ് എന്ന് വേണമെങ്കില്‍ സിദ്ധാസനത്തെ പറയാവുന്നതാണ്. കാരണം അത്രയേറെ ഗുണങ്ങളാണ് സിദ്ധാസനം പരിശീലിക്കുന്നതിലൂടെ ലഭിക്കുന്നത്. ഇത് നിങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ ആകൃതി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നിര്‍ബന്ധമായും പരിശീലിക്കാവുന്ന ഒരു പോസ് ആണ് സിദ്ധാസനം എന്നത്.

സിദ്ധാസനം പരിശീലിക്കുന്നതിലൂടെ അത് നിങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ഇടുപ്പ്, നെഞ്ച്, തോള് എന്നിവക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഈ പോസില്‍ ദീര്‍ഘനേരം തുടരുന്നത് ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിന് വഴക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നില്‍ തന്നെയാണ് ഈ പോസ്. ദിനവും പരിശീലിക്കുന്നതിലൂടെ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

എപ്രകാരം ചെയ്യാം?
സിദ്ധാസനം നമുക്ക് എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്ന ഒരു കംഫര്‍ട്ടബിള്‍ പോസ് ആണ്. അതിന് വേണ്ടി ആദ്യം ചെയ്യേണ്ടത് കാലുകള്‍ രണ്ടും മുന്നിലേക്ക് നീട്ടി നിലത്തിരിക്കുക എന്നതാണ്. അതിന്‌ശേഷം വലത് കാല്‍ ഉള്ളിലേക്ക് മടക്ക് നീട്ടി വെച്ചിരിക്കുന്ന ഇടത് തുടയുടെ ഭാഗത്തേക്ക് ചേര്‍ത്ത് വെക്കുക. അതുപോലെ തന്നെ ഇടത് പാദം മടക്കി വലത് കാലിന്റെ കണങ്കാലിന് ഉള്ളിലേക്ക് മടക്കി വെക്കുക. പിന്നീട് കൈകളില്‍ ചിന്‍മുദ്ര പിടിച്ച് അതിന് ശേഷം കൈകള്‍ നിവര്‍ത്തി വെച്ച് നട്ടെല്ല് നിവര്‍ത്തി കാല്‍മുട്ടുകള്‍ നല്ലതുപോലെ നിവര്‍ത്തി വെക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ സിദ്ധാസനത്തിലേക്ക് കടന്നു കഴിഞ്ഞു. എന്തൊക്കെയാണ് സിദ്ധാസനം ശീലിക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

നട്ടെല്ലിന്റെ ആരോഗ്യം
നിങ്ങള്‍ സിദ്ധാസനത്തില്‍ ഇരിക്കുമ്പോള്‍ അത് നട്ടെല്ലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. അതിലൂടെ തന്നെ നട്ടെല്ല് നിവര്‍ന്നിരിക്കുന്നതിനും നിങ്ങളുടെ വേദനയും കടച്ചിലും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. സിദ്ധാസനം ശീലിക്കുന്നതിലൂടെ അത് നിങ്ങളുടെ ഇടുപ്പിനും കൈകാലുകള്‍ക്കും നല്ല സ്‌ട്രെച്ച് ആണ് നല്‍കുന്നത്. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുന്നു. കാല്‍മുട്ടുകള്‍ വിരിച്ചിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വേദനയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു
സിദ്ധാസനത്തില്‍ ഇരിക്കുന്ന ഒരു വ്യക്തിക്ക് അവരുടെ ശ്രദ്ധ ഏകീകരിക്കുന്നതിന് സാധിക്കുന്നു. ഇതിന്റെ ഫലമായി ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും നിങ്ങളുടെ പല അസ്വസ്ഥതകളേയും ഒഴിവാക്കുന്നതിനും സാധിക്കുന്നു. ഒരു കാര്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വഴി മനോനിയന്ത്രണത്തിനും സാധിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് സിദ്ധാസനം എന്നതില്‍ സംശയം വേണ്ട. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സിദ്ധാസനം സഹായിക്കുന്നു.

മാനസിക സമ്മര്‍ദ്ദം കുറക്കുന്നു
ഈ ഒരു കാലഘട്ടത്തില്‍ പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് വര്‍ദ്ധിച്ച് വരുന്ന മാനസിക സമ്മര്‍ദ്ദം. ജോലിയും കുടുംബവും സാമ്പത്തിക കാര്യങ്ങളും എല്ലാം തന്നെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സിദ്ധാസനം ചെയ്യാവുന്നതാണ്. സിദ്ധാസനത്തില്‍ ഇരിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും അതോടൊപ്പം തന്നെ മറ്റ് പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഓരോ തവണ ഈ പോസ് ചെയ്യുമ്പോളും നിങ്ങളുടെ സമ്മര്‍ദ്ദത്തിന്റെ അളവ് കുറഞ്ഞ് വരുന്നു.

ഉത്കണ്ഠക്ക് പരിഹാരം
ഇന്നത്തെ കാലത്ത് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ് സമ്മര്‍ദ്ദം പോലെ തന്നെ ഉത്കണ്ഠയും. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സിദ്ധാസനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ഉത്കണ്ഠയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളേയും ഈ യോഗാസനം ഇല്ലാതാക്കുന്നു. എല്ലാ വിധ സമ്മര്‍ദ്ദങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് സിദ്ധാസനം.

സിദ്ധാസനവും പത്മാസനവും
സിദ്ധാസനവും പത്മാസനും ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം നല്‍കുന്നു എന്ന് നമുക്കറിയാം. എന്നാല്‍ സിദ്ധാസനം എപ്രകാരം ചെയ്യാം എന്ന് നമ്മള്‍ വായിച്ചു. പത്മാസനും സിദ്ധാസനവും ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണ് ഉള്ളത്. ലോട്ടസ് പോസിനേക്കാള്‍ അഥവാ പത്മാസനത്തേക്കാള്‍ എളുപ്പത്തില്‍ സിദ്ധാസനത്തില്‍ ഇരിക്കാവുന്നതാണ്. ദേവന്‍മാരുടെ ദേവനായ ശിവന്‍ ഇരിക്കുന്നത് സിദ്ധാസനത്തിലാണ്. പല യോഗികളും സന്യാസിവര്യന്‍മാരും സിദ്ധാസനത്തിലാണ് ഇരിക്കുന്നത്. രണ്ട് പോസുകളും ഒരുപോലെ തന്നെ ധാരാളം ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും ഒരു യോഗാചാര്യന്റെ പിന്തുണയോടെ ഇരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും ആരോഗ്യത്തിന് ചെറിയ രീതിയില്‍ വെല്ലുവിളി ഉണ്ടാക്കുന്നു.



Click it and Unblock the Notifications











