സര്‍വ്വാംഗം ഗുണം നല്‍കും സര്‍വ്വാംഗാസനം: ഓരോ ചുവടും ശ്രദ്ധിച്ച് വേണം

സര്‍വ്വാംഗാസനം പേരില്‍ പറയുന്നത് പോലെ തന്നെ സര്‍വ്വാംഗം ഗുണം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ യോഗ നമുക്ക് നല്‍കുന്നുണ്ട്. അതില്‍ തന്നെ ഓരോ പോസുകളിലൂടേയും അതിന്റേതായ ആരോഗ്യവും ലഭിക്കുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‌ക്കെല്ലാം പരിഹാരം കാണുന്നതിനും അത്യുത്തമമാണ് യോഗ. ഇതിലൂടെ നിങ്ങള്‍ക്ക് ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കാം. അതോടൊപ്പം തന്നെ ശരീരത്തിന് വഴക്കം, മാനസിക സമ്മര്‍ദ്ദം കുറക്കല്‍, ആയുരാരോഗ്യ സൗഖ്യം എന്നിവയും ലഭിക്കുന്നു.

Health Benefits Of Sarvangasana

യോഗ ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ കൂടി മികച്ചതാണ് എന്നത് അറിഞ്ഞിരിക്കണം. യോഗ ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ നാം മനസ്സില്‍ സുക്ഷിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ നിര്‍ബന്ധമായും നാം ചെയ്യേണ്ടതാണ് സര്‍വ്വാംഗാസനം. സകല അവയവങ്ങള്‍ക്കും ആരോഗ്യവും ഗുണവും നല്‍കുന്നതാണ് സര്‍വ്വാംഗാസനം. .ഇത് ചെയ്യുന്നത് എപ്രകാരമാണെന്നും എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്നും എങ്ങനെ കൃത്യമായി സര്‍വ്വാംഗാസനം ചെയ്യണം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാവുന്നതാണ്.

എന്താണ് സര്‍വാംഗാസനം?

എന്താണ് സര്‍വാംഗാസനം?

സര്‍വ്വാംഗാസനം എന്ന പേരില്‍ തന്നെ അതെങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ചുണ്ട്. ശരീരത്തിന്റെ ഓരോ അംഗങ്ങളേയും ആണ് ഇതിലൂടെ ഉണര്‍ത്തുന്നത്. സര്‍വ്വാംഗാസനം ചെയ്യുന്നതിന് വേണ്ടി ആദ്യം മലര്‍ന്ന് കിടക്കുക. അതിന് ശേഷം ഇടുപ്പിന് പിന്തുണ നല്‍കി പതിയേ കാലുകള്‍ 90 ഡിഗ്രിയില്‍ ഉയര്‍ത്തുക. തുടര്‍ന്ന് ശരീരം മുഴുവന്‍ ഒരു നേര്‍രേഖ പോലെ വെക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ശരീരത്തിന് പൂര്‍ണമായും ബാധിക്കുന്ന ഒരു ആസനമാണ്. കൃത്യമായി ചെയ്തില്ലെങ്കില്‍ അത് നിങ്ങളുടെ അവയവങ്ങളില്‍ ഉളുക്ക് വീഴുന്നതിന കാരണമാകുന്നു. യോഗാസനങ്ങളുടെ രാഞ്ജി എന്നാണ് സര്‍വ്വാംഗാസനം അറിയപ്പെടുന്നത്. മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിന് സര്‍വാംഗസനം വളരെ പ്രയോജനകരമാണ്.

ശരിയായ ഘട്ടങ്ങള്‍

ശരിയായ ഘട്ടങ്ങള്‍

സര്‍വാംഗാസനം ചെയ്യുന്നതിനുള്ള ശരിയായ ഘട്ടങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ആദ്യം തന്നെ നിവര്‍ന്ന് കിടക്കുക. കാലുകള്‍ കൈകള്‍ എന്നിവ കൃത്യമായി നിവര്‍ത്തി വെക്കണം. പിന്നീട് നിങ്ങളുടെ കാലുകള്‍, നിതംബം എന്നിവ മുകളിലേക്ക് ഒരുമിച്ച് ഉയര്‍ത്തുക. ഉയര്‍ത്തുമ്പോള്‍ ഒരു പിന്തുണക്ക് വേണ്ടി കൈകള്‍ കൊണ്ട് ഇടുപ്പില്‍ പതിയെ പിടിക്കാവുന്നതാണ്. ശേഷം തോളില്‍ ഉയര്‍ന്ന് നില്‍ക്കുന്നതിന് ശ്രദ്ധിക്കുക. കാല്‍മുട്ടുകള് 90 ഡിഗ്രിയില്‍ വരണം. പതുക്കെ നട്ടെല്ലും തോളും എല്ലാം ഒരു നേര്‍രേഖയില്‍ വരുന്ന തരത്തില്‍ നില്‍ക്കണം. പതുക്കെ ഇടുപ്പില്‍ കൊടുത്ത സപ്പോര്‍ട്ട് മാറ്റി കൈകള്‍ രണ്ടും നിലത്ത് നിവര്‍ത്തി വെക്കുന്നതിന് ശ്രദ്ധിക്കുക. ഈ സമയം ആഴത്തില്‍ ശ്വസിക്കുകയും 30 മുതല്‍ 60 സെക്കന്‍ഡ് വരെ ആസനത്തില്‍ തുടരുകയും ചെയ്യുക. പിന്നീട് സര്‍വ്വാംഗസനത്തില്‍ നിന്ന് പൂര്‍വ്വ സ്ഥിതിയിലേക്ക് വരുന്നതിന് വേണ്ടി കൈകള്‍ ഇടുപ്പില്‍ സപ്പോര്‍ട്ട് ചെയ്ത് പതിയെ കാലുകള്‍ താഴ്ത്ത് തല ഉയര്‍ത്താതെ നട്ടെല്ല് താഴ്ത്തി പൂര്‍ണമായും തറയിലേക്ക് കാലുകള്‍ തിരിച്ച് കൊണ്ട് വരുക. 1 മിനിറ്റ് ഇതിന് ശേഷം വിശ്രമിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടവര്‍

ശ്രദ്ധിക്കേണ്ടവര്‍

എന്നാല്‍ എല്ലാവരും സര്‍വ്വാംഗാസനം ചെയ്യുന്നതിന് തയ്യാറാവരുത്. ഇനി പറയുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ നല്ലൊരു ഡോക്ടറെ കണ്ട് അതിന് ശേഷം മാത്രം നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളെ ബാധിക്കില്ലെന്നുണ്ടെങ്കില്‍ സര്‍വ്വാംഗാസനം ചെയ്യാവുന്നതാണ്. നിങ്ങള്‍ക്ക് സ്ലിപ്പ് ഡിസ്‌ക്, ഹൃദയ പ്രശ്‌നങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഗ്ലോക്കോമ, കഴുത്ത് വേദന അല്ലെങ്കില്‍ ഗുരുതരമായ തൈറോയ്ഡ് പ്രശ്‌നം, ഗര്‍ഭിണികളോ ആര്‍ത്തവസമയമോ എല്ലാം സര്‍വ്വാംഗാസനം പരമാവധി ഒഴിവാക്കണം. ഇത് സങ്കീര്‍ണതകള്‍ വര്‍ദ്ധിപ്പിക്കുന്നു. നല്ലൊരു യോഗവിദഗ്ധന്റേയും അതോടൊപ്പം ഡോക്ടറുടേയും നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇത് ചെയ്യാവൂ.

സര്‍വാംഗാസത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

സര്‍വാംഗാസത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

സര്‍വ്വാംഗാസനം ചെയ്യുന്നതിന്റെ ഫലമായി ചില ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. സര്‍വ്വാംഗാസനം ശരീരത്തിലെ മുഴുവന്‍ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുന്നു. നടുവേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് സര്‍വ്വാംഗാസനം ചെയ്യാവുന്നതാണ്. പ്രത്യുത്പാദന ആരോഗ്യത്തിന് സഹായിക്കുന്നതാണ് സര്‍വ്വാംഗാസനം. .ഇത് സ്ത്രീകളിലും പുരുഷന്‍മാരിലും ഫലപ്രദമാണ് എന്നതാണ് സത്യം. മലബന്ധത്തെ ഇല്ലാതാക്കുന്നതിനും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഈ ആസനം. ഉറക്കമില്ലായ്മ എന്ന ഗുരുതര പ്രശ്‌നത്തെ നിസ്സാരമായി പരിഹരിക്കാന്‍ സര്‍വ്വാംഗാസനത്തിന് സാധിക്കും.

സര്‍വാംഗാസത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

സര്‍വാംഗാസത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്നതിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുക വഴി തിളക്കം ലഭിക്കുന്നതിനും സര്‍വ്വാംഗാസനം സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന കാര്യത്തിലും സര്‍വ്വാംഗാസനം മികച്ചത് തന്നെയാണ്. പ്രമേഹമുള്ളവര്‍ക്ക് നിര്‍ബന്ധമായും ചെയ്യാവുന്നതാണ് സര്‍വ്വാംഗാസനം. ഇത് പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു, അങ്ങനെ ഇന്‍സുലിന്‍ ഉത്പാദനം നിയന്ത്രിക്കുന്നു. ഇത് കൂടാതെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ മൂലം പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് സര്‍വ്വാംഗാസനം ഉത്തമമാണ്. ഇതിലൂടെ തൈറോയ്ഡ്, പാരാതൈറോയ്ഡ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നതിനും ഹൈപ്പര്‍തൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക്ക ആശ്വാസം കണ്ടെത്തുന്നതിനും സാധിക്കുന്നു. ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തോളുകള്‍ കൈകള്‍ എന്നിവക്ക് ശക്തിലഭിക്കുന്നതിനും സര്‍വ്വാംഗാസനം സഹായിക്കുന്നു. എന്നാല്‍ നല്ലൊരു യോഗാചാര്യന്റെ ശിക്ഷണത്തില്‍ മാത്രമേ ഏത് യോഗാസനവും പരിശീലിക്കാന്‍ പാടുകയുള്ളൂ.

Story first published: Monday, February 13, 2023, 18:45 [IST]
X
Desktop Bottom Promotion