For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറങ്ങും മുന്‍പ് ഒരു സ്പൂണ്‍ തേന്‍ അമൃതിന്‍ ഗുണമാണ്

|

ജലദോഷത്തിനെതിരെ പോരാടാനും ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാനും തേന്‍ ഉപയോഗിക്കാമെന്ന് കാര്യം മിക്കവര്‍ക്കും നന്നായി അറിയാം, പക്ഷേ നിങ്ങള്‍ കേട്ടിട്ടില്ലാത്ത മറ്റ് പല ഗുണങ്ങളും ഉള്ളതിനാല്‍ ശാസ്ത്രജ്ഞര്‍ ഇതിനെ ഒരു സൂപ്പര്‍ഫുഡ് എന്നാണ് വിളിക്കുന്നത്. ഭക്ഷണവുമായി ഇത് സംയോജിപ്പിക്കുന്നത് രുചികരവും ആരോഗ്യകരവുമാണ്, പക്ഷേ നിങ്ങള്‍ കിടക്കാന്‍ പോവുന്നതിന് മുമ്പായി ഒരു സ്പൂണ്‍ മാത്രം കഴിക്കുകയും രാത്രിയില്‍ നിങ്ങളുടെ ശരീരം അതിന്റെ എല്ലാ നന്മകളും ആഗിരണം ചെയ്യാന്‍ അനുവദിക്കുകയും ചെയ്താല്‍, നിങ്ങളുടെ ശരീരത്തില്‍ കാണാന്‍ തുടങ്ങുന്ന അത്ഭുതമാറ്റം കണ്ട് നിങ്ങള്‍ തന്നെ അത്ഭുതപ്പെടും.

ഷവറിന് കീഴെ മൂത്രമൊഴിക്കാറുണ്ടോ, അറിഞ്ഞിരിക്കണം

കാരണം അത്രക്കും ഗുണങ്ങളാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത് എന്നുള്ളത് തന്നെയാണ് കാര്യം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതില്‍ തേന്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ്. തേന്‍ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യം എങ്ങനെയെല്ലാം മെച്ചപ്പെടുന്നുണ്ട് എന്നുള്ള കാര്യം അറിഞ്ഞിരിക്കണം. ആരോഗ്യത്തിന് വേണ്ടി തേന്‍ രാത്രി കിടക്കാന്‍ പോവുന്നതിന് മുന്‍പ് ഒന്ന് കഴിച്ച് നോക്കൂ. മാറ്റം പെട്ടെന്നറിയാം.

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

ഉറക്കമില്ലായ്മ പലപ്പോഴും നിങ്ങളെ വളരെയധികം ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി കണ്ണില്‍ കണ്ട മരുന്നുകള്‍ കഴിക്കുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കേണ്ടതാണ്. കാരണം തേനില്‍ നിങ്ങള്‍ക്ക് ഉറക്കം നല്‍കുന്ന ഗുണങ്ങള്‍ ഉണ്ട്. ട്രിപ്‌റ്റോഫാന്‍ എന്ന ഹോര്‍മോണ്‍ തേനില്‍ അടങ്ങിയിരിക്കുന്നു, അത് നിങ്ങളെ ഉറങ്ങാന്‍ സഹായിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിന് ഈ അമിനോ ആസിഡ് ആവശ്യമാണെങ്കിലും, അത് സ്വാഭാവികമായും ഉല്‍പാദിപ്പിക്കുന്നില്ല, മാത്രമല്ല തേന്‍ പോലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ വഴി നമുക്ക് ഇത് നേടാനാകും.

അര്‍ദ്ധരാത്രിയില്‍ ഉണരും

അര്‍ദ്ധരാത്രിയില്‍ ഉണരും

ചിലപ്പോള്‍ ഞങ്ങള്‍ അര്‍ദ്ധരാത്രിയില്‍ ഉണരും. ഇത് സംഭവിക്കുന്നത്, നമ്മുടെ ഉറക്കത്തില്‍, നമ്മുടെ തലച്ചോറിന് ഗ്ലൈക്കോജന്‍ എന്ന പദാര്‍ത്ഥം ആവശ്യമുണ്ട്, കൂടാതെ വൃക്കയില്‍ സ്ഥിതിചെയ്യുന്ന അഡ്രീനല്‍ ഗ്രന്ഥികളെ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ എന്നിവ പുറന്തള്ളാന്‍ പ്രേരിപ്പിക്കുന്നു, അത് നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കില്ല. ഭാഗ്യവശാല്‍, തേനില്‍ ഗ്ലൈക്കോജന്‍ അടങ്ങിയിട്ടുണ്ട്, അതിനാല്‍ ഉറക്കത്തിന് മുമ്പ് ഇത് കഴിക്കുന്നത് ആ അഡ്രിനാലിന്‍ തിരക്ക് ഒഴിവാക്കാനും നല്ല ഉറക്കം ഉറപ്പാക്കാനും സഹായിക്കും.

രക്തസമ്മര്‍ദ്ദം കുറക്കുന്നതിന്

രക്തസമ്മര്‍ദ്ദം കുറക്കുന്നതിന്

രക്തസമ്മര്‍ദ്ദം കുറക്കുക എന്നുള്ളത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നമ്മളെ മരണത്തിലേക്ക് വരെ എത്തിക്കുന്നുണ്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ഒരു നല്ല നടപടിയാണ് രക്തസമ്മര്‍ദ്ദം കൃത്യമായിരിക്കുന്നത്. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുള്ള ആന്റിഓക്സിഡന്റ് സംയുക്തങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തടയുന്നതിനുള്ള ഒരു നല്ല മാര്‍ഗ്ഗം രാത്രിയില്‍ ഒരു സ്പൂണ്‍ തേന്‍ കഴിക്കുന്നത് തന്നെയാണ്.

കൊളസ്‌ട്രോളിന്റെ അളവ് കുറക്കുന്നു

കൊളസ്‌ട്രോളിന്റെ അളവ് കുറക്കുന്നു

രക്തത്തില്‍ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോളിന്റെ അളവ് കുക്കുന്നതിനാണ് തേന്‍ സഹായിക്കുന്നത്.ഉയര്‍ന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകള്‍ അര്‍ത്ഥമാക്കുന്നത് ഹൃദ്രോഗവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യതയാണ്. ഭാഗ്യവശാല്‍, നിങ്ങളുടെ ശരീരത്തിലെ ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കുന്നതിന് തേന്‍ കഴിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്. ഇത് അനാവശ്യ കൊഴുപ്പിന്റെ രക്തത്തെ ശുദ്ധീകരിക്കുന്ന തരത്തിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തേന്‍ ഉപയോഗിക്കാവുന്നതാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തേന്‍ സഹായിക്കുന്നുണ്ട്. ആന്റി ഓക്‌സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഏജന്റുകളും തേനില്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ബാക്ടീരിയ, ഫംഗസ്, നിരവധി വൈറസുകള്‍ തുടങ്ങിയ സൂക്ഷ്മാണുക്കള്‍ മൂലമുണ്ടാകുന്ന അണുബാധകളെ ചെറുക്കുന്നതിന് നിങ്ങളെ ശക്തരാക്കുന്നു. നിങ്ങളുടെ സ്വാഭാവിക പ്രതിരോധം ഉയര്‍ത്താന്‍ എല്ലാ രാത്രിയും ഇത് കഴിക്കുന്നതിനൊപ്പം, മുറിവുകളിലും ഇത് പ്രയോഗിക്കാവുന്നതാണ്. ഇത് മുറിവ് ഉണങ്ങുന്നതിന് സ്ഹായിക്കുന്നുണ്ട്.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തേന്‍ ഉപയോഗിക്കാവുന്നതാണ്. തേന്‍ നിങ്ങളുടെ ശരീരത്തില്‍ ഒരു തെര്‍മോജെനിക് പ്രഭാവം സൃഷ്ടിച്ച് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിനര്‍ത്ഥം ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ശരീര താപനില അല്‍പ്പം വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട് എന്നുള്ളതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണം എന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് തേന്‍ ഏറ്റവും മികച്ചതാണ് എന്നുള്ളത് തന്നെയാണ് പ്രധാന കാര്യം.

ചുമക്ക് പരിഹാരം

ചുമക്ക് പരിഹാരം

തേന്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. അതിനാല്‍ ഓരോ രാത്രിയും ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തിയാല്‍ തൊണ്ടയിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും ചുമ ഒഴിവാക്കാനും കഴിയും. കൂടാതെ, തേന്‍ ഒരു നല്ല ആന്റിബയോട്ടിക്കാണ്, ഇത് നിങ്ങളുടെ തൊണ്ടയില്‍ പ്രശ്‌നമുണ്ടാക്കുന്ന ഏത് ബാക്ടീരിയക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഇത് ശീലമാക്കിയാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ദിവസവും തേന്‍ ഒരു ശീലമാക്കാന്‍ ശ്രദ്ധിക്കൂ.

വാര്‍ദ്ധക്യത്തെ ചെറുക്കുന്നു

വാര്‍ദ്ധക്യത്തെ ചെറുക്കുന്നു

വാര്‍ദ്ധക്യം മന്ദഗതിയിലാക്കാനുള്ള ഏറ്റവും നല്ല പ്രകൃതിദത്ത മാര്‍ഗ്ഗം ആന്റിഓക്സിഡന്റുകള്‍ കഴിക്കുക എന്നതാണ് അവയില്‍ തേനും ഉള്‍പ്പെടുന്നുണ്ട്. ചര്‍മ്മത്തില്‍ പോഷകസമൃദ്ധമായ സെറം നനയ്ക്കുന്നതും പ്രയോഗിക്കുന്നതും എല്ലായ്‌പ്പോഴും നല്ലതാണ്, എന്നാല്‍ ഉറങ്ങുന്നതിനുമുമ്പ് ഓരോ രാത്രിയും തേന്‍ കഴിക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ഉള്ളില്‍ നിന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ വാര്‍ദ്ധക്യത്തെ നമുക്ക് ദൂരെ നിര്‍ത്താം.

ഡിപ്രഷന് പരിഹാരം

ഡിപ്രഷന് പരിഹാരം

നിങ്ങളുടെ മസ്തിഷ്‌ക കോശങ്ങളിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ നേരിടുന്നതിലൂടെ വിഷാദത്തിനെതിരെ പോരാടാന്‍ സഹായിക്കുന്ന ജൈവ രാസവസ്തുവായ പോളിഫെനോള്‍ തേനില്‍ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കാനും നിങ്ങളില്‍ മാനസിക ഊര്‍ജ്ജം അനുഭവപ്പെടാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഓരോ രാത്രിയും തേന്‍ കഴിക്കുന്നത് നിങ്ങളെ സഹായിക്കും. ഇനി നിങ്ങള്‍ എത്ര തവണ തേന്‍ കഴിക്കുന്നു? ഇതിന് മറ്റെന്തെങ്കിലും നേട്ടങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? ചുവടെയുള്ള അഭിപ്രായങ്ങളില്‍ ഞങ്ങളോട് പറയുക.

English summary

Health Benefits of Eating Honey Before Sleep

Here in this article we are discussing about what happen to your body if you start eating honey before sleep. Read on.
X