Latest Updates
-
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 71ാം പിറന്നാള്‍; ഫിറ്റ്നസ് രഹസ്യം ഇതാണ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 ാം ജന്മദിനമാണ് ഇന്ന് (സെപ്റ്റംബര്‍ 17). ലോകനേതാക്കള്‍ക്ക് ഇടയില്‍തന്നെ അനിഷേധ്യ സ്ഥാനമുള്ള നേതാവാണ് അദ്ദേഹം. 1950 സെപ്റ്റംബര്‍ 17ന് ഗുജറാത്തിലെ വഡ്നഗറിലാണ് അദ്ദേഹം ജനിച്ചത്. പലപ്പോഴും ചര്‍ച്ചയായിട്ടുള്ള ഒന്നാണ് അദ്ദേഹത്തിന്റെ പ്രായം തളര്‍ത്താത്ത ഫിറ്റ്നസ്സ്. ഇത്രയും തിരക്കിനിടയിലും വലിയ വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമ്പോഴും പ്രധാനമന്ത്രി മോദി എങ്ങനെ ഫിറ്റ്നസ് നിലനിര്‍ത്തുന്നു എന്ന് പലര്‍ക്കും ആശ്ചര്യം തോന്നിയിട്ടുള്ള കാര്യമാണ്. രാജ്യത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവുള്ള, ദിവസം മുഴുവന്‍ തിരക്കു പിടിച്ച ഷെഡ്യൂളില്‍ ജോലി ചെയ്യുന്ന അദ്ദേഹം പക്ഷേ ഒരിക്കലും തന്റെ ആരോഗ്യത്തെ അവഗണിക്കുന്നില്ല. അതിനാല്‍, 71ാം വയസ്സിലും തളരാത്ത ആരോഗ്യം നിലനിര്‍ത്താന്‍ പ്രധാനമന്ത്രി മോദി പിന്തുടരുന്ന ഭക്ഷണക്രമങ്ങളും വ്യായാമങ്ങളും എന്താണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

യോഗയുടെ വലിയ പ്രചാരകന്
യോഗയുടെ ഏറ്റവും വലിയ വക്താക്കളില്‍ ഒരാളാണ് നരേന്ദ്രമോദി. പ്രഭാത നടത്തം, യോഗ, ധ്യാനം എന്നിവയിലൂടെയാണ് അദ്ദേഹം തന്റെ ദിവസം ആരംഭിക്കുന്നത്. നിരവധി യോഗാസനങ്ങളും സൂര്യ നമസ്കാരവും പ്രാണായാമവും പതിവായി അദ്ദേഹം ചെയ്യുന്നു. യോഗ ശാരീരികവും മാനസികവുമായ ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
അദ്ദേഹത്തിന്റെ ഭക്ഷണക്രമം
പ്രധാനമന്ത്രി വളരെ കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുന്ന ഒരാളാണ്. ലളിതമായ ഗുജറാത്തി ഭക്ഷണമാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. ഖിച്ഡിയാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ടത്. കൂടാതെ, ദിവസവും ഒരു കപ്പ് തൈരും അദ്ദേഹം കഴിക്കുന്നു. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍, പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. വിറ്റ് പൊറോട്ടയാണ് തന്റെ പോഷകാഹാരമാണ്. ഇതിനുപുറമെ, ഹിമാചല്‍ പ്രദേശിലെ കൂണിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ധാരാളം ഗുണങ്ങളുള്ള കൂണ് കഴിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി മോദി പരാമര്‍ശിച്ച കൂണിന്റെ ശാസ്ത്രീയ നാമം 'മാക്രുല എക്സുലെന്റ' എന്നാണ്.
പതിവുതെറ്റാത്ത ഉപവാസം
പ്രധാനമന്ത്രി മോദി തന്റെ ജീവിതത്തിലെ ഉപവാസത്തിന് വലിയ പ്രാധാന്യം നല്കുന്നു. അദ്ദേഹം 35 വര്‍ഷമായി മുടങ്ങാതെ നവരാത്രി ദിവസം ഉപവസിക്കുന്നുവെന്ന് പറഞ്ഞിരുന്നു. 2014 ലെ അമേരിക്കന്‍ സന്ദര്‍ശന വേളയിലും, അദ്ദേഹം തന്റെ ശീലം ലംഘിച്ചില്ല. അന്ന് അദ്ദേഹം നാരങ്ങാവെള്ളം മാത്രമാണ് കഴിച്ചത്. ശരീരത്തെ ശുദ്ധീകരിക്കാനുള്ള ഒരു നല്ല മാര്‍ഗമാണ് ഉപവാസം എന്ന് അദ്ദേഹം വിശ്വസിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
