For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖത്തിലെ ഈ കറുപ്പ് നിസ്സാരമാക്കണ്ട, അപകടമാണ്

|

ഏറ്റവും ഗുരുതരമായ ചര്‍മാര്‍ബുദമായി മെലനോമ മാറുന്നുണ്ടെങ്കിലും ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ച് പലപ്പോഴും പലരും ബോധവാന്‍മാരായിരിക്കില്ല. ചര്‍മ്മത്തില്‍ വളരെയധികം സൂര്യപ്രകാശം കൊള്ളുന്നത് ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് തന്നെയാണ്. നിങ്ങളുടെ കാല്‍ പോലുള്ള സ്ഥലങ്ങളില്‍ സൂര്യന്‍ അപൂര്‍വ്വമായി കൊള്ളുന്ന സ്ഥലങ്ങളിലും ഇത്തരം അപകടങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മെലനോമയുടെ ലക്ഷണങ്ങള്‍ക്കായി മിക്ക ആളുകളും ഒരിക്കലും കാലുകള്‍ പരിശോധിക്കാത്തതിനാല്‍, ഈ ക്യാന്‍സര്‍ ശ്രദ്ധയില്‍പ്പെടുന്നതിനുമുമ്പ് തന്നെ ശരീരത്തിന്റെ പല ഭാഗത്തേക്കും പടരുന്നു.

കാല്‍ കഴുകൂ, കളയാം രോഗങ്ങളെ എളുപ്പത്തില്‍കാല്‍ കഴുകൂ, കളയാം രോഗങ്ങളെ എളുപ്പത്തില്‍

പെട്ടെന്ന് കണ്ടെത്തിയാല്‍ അത് പടരാതെ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഇത് ശ്രദ്ധിക്കാതെ പടരാന്‍ അനുവദിച്ചാല്‍ മെലനോമ മാരകമായേക്കാം. നിങ്ങളുടെ പാദങ്ങള്‍ പരിശോധിക്കുന്നതിലൂടെ, ഇത് നിങ്ങള്‍ക്ക് നേരത്തെ കണ്ടെത്താനാകും. നിങ്ങളുടെ കാലില്‍ മെലനോമ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ രോഗം ഗുരുതരമാവുന്നതിന് മുന്‍പ് നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ചര്‍മ്മത്തിന് മുകളില്‍

ചര്‍മ്മത്തിന് മുകളില്‍

ഇത്തരത്തിലുള്ള ക്യാന്‍സര്‍ കോശങ്ങള്‍ ചര്‍മ്മത്തിന്റെ മുകളിലെ പാളിയിലാണ് കാണപ്പെടുന്നത്. ശരീരത്തില്‍ മെലാനിന്‍ ഉത്പ്പാദിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം എന്ന് പറയുന്നത് ഇത്തരം ചര്‍മ്മങ്ങള്‍ക്കാണ്. പലപ്പോഴും പാദങ്ങളില്‍ കാണപ്പെടുന്ന മെലനോമ ആദ്യഘട്ടത്തില്‍ ചികിത്സിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാവാത്തത് പലപ്പോഴും രോഗനിര്‍ണയം വൈകുന്നതിന് കാരണമാകുന്നുണ്ട്. കാലിലുണ്ടാവുന്ന മെലനോമ എന്ന ചര്‍മ്മാര്‍ബുദം പടരുകയോ മാറ്റമില്ലാതെ അതേ പോലെ തന്നെ മറ്റ് സ്ഥലത്ത് പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍ അത് ജീവന് ഭീഷണിയാണ്. കാല്‍ മെലനോമ മിക്കപ്പോഴും ലിംഫ് നോഡുകളിലേക്ക് വ്യാപിക്കുന്നു.

എന്താണ് കാലിലെ ചര്‍മ്മാര്‍ബുദം

എന്താണ് കാലിലെ ചര്‍മ്മാര്‍ബുദം

കോശങ്ങള്‍ അനിയന്ത്രിതമായി വളരുമ്പോള്‍ അവരുടെ ജീവിത ചക്രത്തിലെ സാധാരണ ഘട്ടത്തില്‍ അവ നശിക്കാതിരിക്കുമ്പോള്‍ ആണ് ക്യാന്‍സര്‍ പടരുന്നത്. പാദത്തിലെ പിഗ്മെന്റ് ഉത്പാദിപ്പിക്കുന്ന ചര്‍മ്മകോശങ്ങളെ ബാധിക്കുന്ന ഒരു തരം കാന്‍സറാണ് ഫുട്ട് മെലനോമ. ഏകദേശം 3-15% മെലനോമകള്‍ ആണ് കാലില്‍ സംഭവിക്കുന്നു. എന്നിരുന്നാലും, മെലനോമ മാത്രമല്ല ത്വക്ക് അര്‍ബുദം. വാസ്തവത്തില്‍, ഇത് ത്വക്ക് അര്‍ബുദത്തിന്റെ 1% മാത്രമേ ഉള്ളൂ. എന്നിട്ടും ചില അവസരങ്ങളില്‍ ഇത് മരണകാരണമാകുന്നുണ്ട്. മെലനോമ പെട്ടെന്നാണ് പടരുന്നത്. എന്നാല്‍ ഒരു വ്യക്തിക്ക് നേരത്തെ ലഭിക്കുന്ന രോഗ നിര്‍ണയും കൃത്യമായ ചികിത്സയും മൂലം ഇത്തരം അവസ്ഥകളില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടുന്നതിന് സാധിക്കുന്നുണ്ട്. വിവിധ തരത്തിലാണ് ഇവ ഉള്ളത്.

അക്രല്‍ ലെന്റിജിനസ് മെലനോമ

അക്രല്‍ ലെന്റിജിനസ് മെലനോമ

കാലില്‍ പ്രത്യക്ഷപ്പെടുന്ന മെലനോമയുടെ പകുതിയോളം കേസുകളും അക്രല്‍ ലെന്റിജിനസ് മെലനോമയാണ്. ഇത്തരത്തിലുള്ള മെലനോമ ചര്‍മ്മത്തിന്റെ എല്ലാ നിറങ്ങളിലും തുല്യമായി വളരുന്നു. പക്ഷേ ഇരുണ്ട ചര്‍മ്മമുള്ള ആളുകളില്‍ ഇത് പെട്ടെന്ന് പടരുകയും കണ്ടെത്താന്‍ പെട്ടെന്ന് സാധിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. പ്രാരംഭ ഘട്ടത്തില്‍ ഇവ തിരിച്ചറിയാന്‍ പ്രയാസമാണ്. ചര്‍മ്മത്തിന്റെ നിറം മാറുന്നതിന്റെ ഭാഗമായി ഇത് ഉരുണ്ട നിറമായി തന്നെ കാണപ്പെടുന്നു. ഇത് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത് നഖത്തിലാണ്. അതുകൊണ്ട് തന്നെ നഖത്തിന്റെ നിറ വ്യത്യാസം അഥവാ നഖത്തില്‍ കറുപ്പ് നിറം കാണുമ്പോള്‍ ഇത് പൂര്‍ണമായും തള്ളിക്കളയേണ്ടതില്ല. എന്നാല്‍ നഖത്തിലുണ്ടാവുന്ന എല്ലാ കറുപ്പ് നിറവും ഇത്തരം ക്യാന്‍സര്‍ ആവണം എന്നില്ല. ഇതും ശ്രദ്ധിക്കണം. അല്ലെങ്കില്‍ അനാവശ്യമായി ഭീതിയുണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്.

നോഡുലാര്‍ മെലനോമ

നോഡുലാര്‍ മെലനോമ

പാദങ്ങളെ ബാധിക്കുന്ന മറ്റൊരു മെലനോമ അല്ലെങ്കില്‍ ചര്‍മ്മാര്‍ബുദമാണ് നോഡുലാര്‍ മെലനോമ. ഇത് സാധാരണയായി വളരെ ഇരുണ്ട നീല-കറുത്ത കുരു പോലെയാണ് കാണപ്പെടുന്നത്. പ്രായമായവരില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തരമാണ് നോഡുലാര്‍ മെലനോമ. അതുകൊണ്ട് പാദങ്ങളില്‍ എന്തെങ്കിലും വ്യത്യാസം കണ്ടാല്‍ ഉടനേ തന്നെ ശ്രദ്ധിക്കേണ്ടതാണ്. വളരെ നിസ്സാരമായി വിടുന്ന അവസ്ഥ ഉണ്ടാവാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പെട്ടെന്ന് പടരുന്ന മെലനോമ

പെട്ടെന്ന് പടരുന്ന മെലനോമ

പെട്ടെന്ന് പടരുന്ന മെലനോമയാണ് ഇത്. അതായത് ഏറ്റവും സാധാരണമായി കാണപ്പെടുന്ന ഒന്ന്. ഇത് ശരീരത്തിന്റെ അവയവങ്ങളിലേക്കും മറ്റ് ഭാഗത്തേക്കും പടരുന്നതിനേക്കാള്‍ ചര്‍മ്മത്തിന് കുറുകെ തന്നെ പുറത്തേക്ക് വളരുന്നു. കാലിന്റെ പുറം ഭാഗത്താണ് ഇത് കൂടുതല്‍ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. അസാധാരണമായി എന്തെങ്കിലും കണ്ടെത്തിയാല്‍ അത് ഉടനേ തന്നെ ശ്രദ്ധിക്കേണ്ടതാണ്. നിസ്സാരമായി വിടുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.

അമേലനോട്ടിക് മെലനോമ

അമേലനോട്ടിക് മെലനോമ

ഇവയ്ക്ക് നിറമില്ല, മാത്രമല്ല ഒരു വ്യക്തിയുടെ മാംസവുമായി സാമ്യമുണ്ടാകാം. ഇതിന്റെ ഫലമായി ഇവ കാലില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഡോക്ടര്‍മാര്‍ അവയെ മറ്റ് ചില രോഗാവസ്ഥകളായി തെറ്റിദ്ധരിപ്പിക്കപ്പെട്ടേക്കാം. അല്ലെങ്കില്‍ കൂടുതല്‍ അസ്വസ്ഥതകളിലേക്കും നിങ്ങള്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ കാണിക്കുന്ന അവഗണനകള്‍ പലപ്പോഴും നിങ്ങളുടെ ജീവനെ വരെ അപകടത്തിലാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് അസാധാരണമായ ചെറിയ ലക്ഷണങ്ങള്‍ ആണെങ്കില്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

പാദങ്ങളില്‍ ഉണ്ടാവുന്ന മെലനോമയുടെ ലക്ഷണങ്ങള്‍ നോക്കുക. ഈ ചര്‍മ്മ കാന്‍സര്‍ കാലില്‍ വളരുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെ്ന്ന് നോക്കാവുന്നതാണ്. കാല്‍വിരലിനു കീഴിലുള്ള തവിട്ട് അല്ലെങ്കില്‍ കറുത്ത ലംബ രേഖ, പിങ്കിഷ്-ചുവപ്പ് പുള്ളി അല്ലെങ്കില്‍ വളര്‍ച്ച, നിങ്ങളുടെ കാലില്‍ അതിവേഗം വളരുന്ന മാംസം, പ്രത്യേകിച്ചും ഒരിക്കല്‍ നിങ്ങളുടെ കാലിന് പരിക്കേറ്റ സ്ഥലത്ത്, നിങ്ങളുടെ കാലില്‍ സുഖപ്പെടുത്താത്ത വ്രണം, പ്രമേഹ അള്‍സര്‍ പോലെ കാണപ്പെടുന്ന വ്രണം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കണം.

English summary

Foot melanoma: Symptoms, causes, and treatments

Here in this article we are discussing about the symptoms, causes and treatments of foot melanoma. Read on.
X
Desktop Bottom Promotion