വര്‍ക്കൗട്ടിന് ശേഷം മസിലിന് കരുത്തിനും വേദന കുറക്കാനും മഞ്ഞള്‍ പാല്‍

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ജിമ്മിലും മറ്റും പോയി വര്‍ക്കൗട്ട് ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ വര്‍ക്കൗട്ടിന് ശേഷം ചിലരില്‍ അതികഠിനമായ വേദനയും ക്ഷീണവും അനുഭവപ്പെടുന്നു. എന്നാല്‍ നല്ലൊരു വര്‍ക്കൗട്ടിന് ശേഷം നിങ്ങളില്‍ ഇത്തരം അസ്വസ്ഥതകള്‍ സാധാരണമാണ്. പക്ഷേ വേദന എപ്പോഴും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതാണ്. അതിനെ മറികടക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്.

Foods for Muscle Recovery

എന്നാല്‍ സ്ഥിരമായി വര്‍ക്കൗട്ട് ചെയ്യുന്നവരില്‍ പലപ്പോഴും ഇത്തരം വേദനകള്‍ പതിയേ മാറുന്നു. പക്ഷേ ചില അവസരങ്ങളില്‍ തുടക്കക്കാര്‍ക്ക് ഈ വേദന വളരെ വലിയ അസ്വസ്ഥതകള്‍ സമ്മാനിക്കും. നിങ്ങളുടെ ശരീരത്തിന്റെ ഓരോ ഭാഗത്തെ ചലനവും ഇവരില്‍ വേദന വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ വേദന കുറക്കാന്‍ വേദന സംഹാരികളെ ഒരിക്കലും ആശ്രയിക്കരുത്. അതിന് വേണ്ടി നമുക്ക് ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്നതും ഇത് എങ്ങനെ വേദന കുറക്കുന്നു എന്നുള്ളതും നമുക്ക് നോക്കാം.

ചീര

ചീര

ചീര ആരോഗ്യത്തിന് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് നമുക്കറിയാം. ചീരയില്‍ 5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളായ എ, ബി, സി എന്നിവയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യായാമത്തിന് ശേഷം ഭക്ഷണത്തില്‍ ചേര്‍ക്കാവുന്ന ഏറ്റവും ഗുണകരമായ ഒന്നായി ചീര മാറുന്നു. ദഹനത്തിനായി നിങ്ങള്‍ക്ക് സ്മൂത്തിയായി പോലും ചീര ഉപയോഗിക്കാവുന്നതാണ്. അത്രയേറെ ഗുണങ്ങള്‍ ചീര നിങ്ങള്‍ക്ക് നല്‍കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല നല്ലൊരു വേദന സംഹാരി കൂടിയാണ് ചീര എന്നതാണ് സത്യം. ചീര നിരവധി തരത്തില്‍ കഴിക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. വര്‍ക്കൗട്ടിന് ശേഷമുള്ള വേദനയെ പ്രതിരോധിക്കുന്നതില്‍ ചീര എപ്പോഴും മുന്നില്‍ തന്നെയാണ്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ തണ്ണിമത്തന്‍ ഒട്ടും പുറകിലല്ല. അത്രയേറെ പ്രധാനപ്പെ്ട്ട തണ്ണിമത്തന്‍ നിങ്ങള്‍ക്ക് വേദന കുറക്കുന്നതിനും പേശികളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. വര്‍ക്കൗട്ടിന് ശേഷം നിങ്ങള്‍ വളരെയധികം വിയര്‍ക്കുന്നു. വിയര്‍പ്പ് വഴി ശരീരത്തിലെ ജലാംശം ഇല്ലാതാവുന്നു. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിനും സഹായിക്കുന്നതാണ് തണ്ണിമത്തന്‍. വീക്കത്തെ സഹായിക്കുന്ന വിറ്റാമിനുകളും പേശികളുടെ വീണ്ടെടുക്കസിനും വേണ്ടി തണ്ണിമത്തനില്‍ ധാരാളം അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. വര്‍ക്കൗട്ടിന് ശേഷം നിര്‍ബന്ധമായും നിങ്ങള്‍ തണ്ണിമത്തന്‍ ശീലമാക്കണം.

വാഴപ്പഴം

വാഴപ്പഴം

ആരോഗ്യത്തിന്റെ കാര്യത്തില്‍ വാഴപ്പഴം വളരെ മികച്ചതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നിങ്ങള്‍ക്ക് വാഴപ്പഴം കഴിക്കുന്നവരെങ്കില്‍ ഇവര്‍ക്ക് വര്‍ക്കൗട്ടിന് ശേഷം നിര്‍ബന്ധമായും വാഴപ്പഴം ശീലമാക്കാം. കാരണം വേദന കുറക്കുന്ന കാര്യത്തില്‍ ഇതിനെ വെല്ലാന്‍ മറ്റൊന്നില്ല എന്നതാണ്. മാത്രമല്ല പൊട്ടാസ്യവും അയേണും ധാരാളം വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍, ഫോളേറ്റ്, വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്സിഡന്റുകള്‍ എന്നിവയും വാഴപ്പഴത്തില്‍ ധാരാളമുണ്ട്. ഇത് പേശികളുടെ ആരോഗ്യത്തിനും വീണ്ടെടുക്കലിവനും വേദനയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ മാത്രമല്ല, വിയര്‍ക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന ഒരു ഇലക്ട്രോലൈറ്റായ പൊട്ടാസ്യവും അവയില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്ന കാര്യത്തില്‍ വാഴപ്പഴം അതുകൊണ്ട് തന്നെ മുന്നിലാണ്.

മത്സ്യം

മത്സ്യം

മത്സ്യം ഒരിക്കലും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാന്‍ പാടില്ലാത്ത ഒരു വിഭവമാണ്. കാരണം ദോഷഫലങ്ങള്‍ നല്‍കാതെ ഗുണഫലങ്ങള്‍ മാത്രം നല്‍കുന്നതാണ് മത്സ്യം. മത്സ്യത്തില്‍ ഉയര്‍ന്ന അളവില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന്റെ വേദന, വീക്കം എന്നിവയെ പാടേ ഇല്ലാതാക്കുന്നു. കൂടാതെ പ്രോട്ടീന്റെ മികച്ച ഉറവിടമായി വര്‍ത്തിക്കുന്നതാണ് മത്സ്യം. പ്രത്യേകിച്ച് രോഹു, ഹില്‍സ, മത്തി, അയല, പാപ്ലെറ്റ് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളാണ് പേശികളുടെ വീണ്ടെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങളില്‍ വലിയ അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് പേശികളുടെ രോഗശാന്തിയെ പ്രോത്സാഹിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യവും സമഗ്രതയും നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. നിങ്ങളുടെ തൊണ്ടയിലേതു പോലെ മൃദുവായ ടിഷ്യൂകള്‍ക്കും വൈറ്റമിന്‍ സി വളരെയധികം പ്രയോജനം ചെയ്യുമെന്ന് അറിയപ്പെടുന്നു. തക്കാളി, കിവി, ഗ്രേപ്ഫ്രൂട്ട്, പാഷന്‍ഫ്രൂട്ട്, ഓറഞ്ച് എന്നിവയാണ് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഏറ്റവും മികച്ച സിട്രസ് പഴങ്ങളില്‍ ചിലത്.

 മഞ്ഞള്‍

മഞ്ഞള്‍

ഏത് ഭക്ഷണത്തോടൊപ്പവും ചേരുന്ന ഒരു വിഭവമാണ് മഞ്ഞള്‍. പ്രത്യേകിച്ച് പാലിലും മറ്റും. കറികളില്‍ പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ല. മഞ്ഞളിലുള്ള ആരോഗ്യ ഗുണങ്ങള്‍ എത്രത്തോളമാണെന്ന് നമുക്കെല്ലാം അറിയാം. അത്രയേറെ ഗുണങ്ങള്‍ നല്‍കുന്ന മഞ്ഞളിന് ഉള്ളത്. വര്‍ക്കൗട്ടിന് ശേഷം ഒരു ഗ്ലാസ്സ് മഞ്ഞളിട്ട പാല്‍ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്നത് വിവരിക്കാനാവാത്ത ഗുണങ്ങളാണ്. ഒരു നുള്ള് മഞ്ഞള്‍ ചെറുചൂടുള്ള ഒരു ഗ്ലാസ് പാലില്‍ കലര്‍ത്തി കഴിക്കുന്നത് അത്രയേറെ ഗുണകരമായ ഒന്നാണ് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇത് ഒരു ആന്റിസെപ്റ്റിക് ആയി മാത്രമല്ല, അതിശയകരമാംവിധം ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും നല്‍കുന്നു. ദിവസവും ഇതൊന്നു ശീലമാക്കൂ, ഏത് വേദനയും പമ്പ കടക്കും.

most read:Myositis: പേശികളുടെ ബലഹീനത നിസ്സാരമാക്കരുത്: ഏത് നിമിഷവും ശ്രദ്ധിക്കണം

Story first published: Thursday, December 15, 2022, 14:53 [IST]
X
Desktop Bottom Promotion