Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഫൈബര്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം, കാരണം ഇതെല്ലാം
ഫൈബര്‍ നമ്മുടെ ശരീരത്തിന് അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ ഇത് കഴിക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്കുന്നു എന്ന് പലര്‍ക്കും അറിയില്ല. നിങ്ങളുടെ ശരീരം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും ശരീരത്തിന്റെ ഊര്‍ജ്ജോത്പാദനത്തിനും എല്ലാം ഫൈബര്‍ അനിവാര്യം തന്നെയാണ്. പ്രോട്ടീനും നാരുകളും ശരീരത്തിന് അത്രയേറെ പ്രധാനപ്പെട്ടതാണ് എന്നതാണ് സത്യം. നിങ്ങളുടെ കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ മികച്ച ദഹനത്തിനും ഫൈബര്‍ സഹായിക്കുന്നു. ദിവസവും ഫൈബര്‍ കഴിക്കുന്നതിലൂടെ അത് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശരീരത്തിന്റെ ആരോഗ്യം കൃത്യമായ രീതിയില്‍ മുന്നോട്ട് പോവുന്നതിന് ഫൈബര്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഫൈബര്‍ എന്തുകൊണ്ടും മികച്ചത് തന്നെയാണ്.

ശരീരത്തിന് ആവശ്യമായ തോതില്‍ ഫൈബര്‍ കഴിക്കേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല. ഇത് സ്വാഭാവികവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ശാരീരിക പ്രക്രിയകള്‍ക്ക് ഊര്‍ജ്ജം പകരുന്നതിനും ഫൈബര്‍ വളരെ മികച്ചത് തന്നെയാണ്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും സ്വാഭാവികവും കാര്യക്ഷമവുമായ മാര്‍ഗ്ഗമാണ് ഫൈബര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നത്. ഫൈബറിന്റെ ഈ ആരോഗ്യ ഗുണങ്ങളെല്ലാം നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു. നാരുകളാല്‍ സമ്പന്നമായത് കൊണ്ട് തന്നെ ഇത് നിങ്ങള്‍ക്ക് നല്കുന്ന ഗുണങ്ങളുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള കോംപ്രമൈസും ഇല്ല എന്നത് തന്നെയാണ് കാര്യം.

പ്രതിദിനം എത്ര നാരുകള്‍ കഴിക്കണം?
ഒരാള്‍ പ്രതിദിനം അയാളുടെ ഭക്ഷണത്തില്‍ എത്ര ഫൈബര്‍ ഉള്‍പ്പെടുത്തണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. 19-നും 30-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെങ്കില്‍ പ്രതിദിനം കുറഞ്ഞത് 25-30 ഗ്രാം ഫൈബര്‍ എങ്കിലും കഴിക്കേണ്ടതാണ്. ഇത് ലഭിക്കുന്നതിന് വേണ്ടി ദിനവും ഭക്ഷണത്തില്‍ പച്ചക്കറികള്‍, പഴങ്ങള്‍, പരിപ്പ്, വിത്തുകള്‍ എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തണം. ഇത് നിങ്ങളുടെ വയറ് നിറഞ്ഞതായി കണക്കാക്കുകുയും ശരീരത്തിന് മറ്റ് ഗുണങ്ങള്‍ നല്‍കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ദഹനവും മലബന്ധവും ചെറുക്കും എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ കാര്യവും. പോഷകങ്ങളുടെ കലവറയായതിനാല്‍ അതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഫൈബറിന് സാധിക്കുന്നു.

ആരോഗ്യ ഗുണങ്ങള്‍
ഫൈബര്‍ നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പങ്ക് വഹിക്കുന്നതാണ്. വ്യായാമത്തിനൊപ്പം ആരോഗ്യകരവുമായ ശരീരത്തിന് ഫൈബര്‍ അത്യാവശ്യമാണ്. ശരിയായ നാരുകളാല്‍ സമ്പുഷ്ടമായ ഭക്ഷണക്രമത്തിന് വേണ്ടി ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കാവുന്നതാണ്. നാരുകള്‍ നമ്മുടെ ഭക്ഷണത്തിന്റെ പ്രധാന ചേരുവയാണ്. ഇത് മലബന്ധത്തെ ഇല്ലാതാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശരിയായ ദഹനം ഇല്ലാത്തവരില്‍ മലബന്ധത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കാം. എന്നാല്‍ അതിന് വേണ്ടി ഏതൊക്കെ ഭക്ഷണങ്ങള്‍ നമ്മുടെ ശീലത്തില്‍ ഉള്‍പ്പെടുത്തണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ആപ്പിള്‍
ആപ്പിള്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്കുന്നു. ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ ഒഴിവാക്കും എന്ന ചൊല്ല് പോലും അന്വര്‍ത്ഥമാക്കുന്ന ഗുണങ്ങളാണ് ആപ്പിള്‍ നമുക്ക് നല്‍കുന്നത്. പലപ്പോഴും രുചി മാത്രമല്ല ഗുണങ്ങളുടെ കാര്യത്തിലും മുന്നില്‍ തന്നെയാണ്. ഉയര്‍ന്ന അളവിലുള്ള നാരുകളും ഇതില്‍ ഉള്ളതിനാല്‍ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയതാണ് ആപ്പിള്‍. ഒരു ഇടത്തരം വലിപ്പമുള്ള ആപ്പിളില്‍ 4.4 ഗ്രാം ഫൈബര്‍ എന്ന കണക്കിലാണ് അടങ്ങിയിരിക്കുന്നത്. മികച്ച ദഹനത്തിനും കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറക്കുന്നതിനും എല്ലാം ആപ്പിള്‍ ഉപയോഗിക്കാവുന്നതാണ്. സ്ഥിരം കഴിച്ചാലും ഇതില്‍ യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ല.

അവോക്കാഡോ
ആവോക്കാഡോ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ്. ഇതിലുള്ള പ്രോട്ടീന്‍, വിറ്റാമിന്‍ സി, മഗ്നീഷ്യം എന്നവ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഗുണങ്ങളാണ് നമുക്ക് നല്‍കുന്നത്. ആരോഗ്യം നല്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ആവോക്കാഡോ എന്നതില്‍ സംശയം വേണ്ട. കാര്‍ബോഹൈഡ്രേറ്റിനോടൊപ്പം ആരോഗ്യകരമായ കൊഴുപ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. യാതൊരു വിധത്തിലും പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്നതിനും ആരോഗ്യം എപ്പോഴും നിലനിര്‍ത്തുന്നതിനും മികച്ചതാണ് ആവോക്കാഡോ. 100 ഗ്രാമില്‍ 6.7 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. മികച്ച ദഹനം, കുറഞ്ഞ കൊളസ്ട്രോള്‍ എന്നിവ ആവോക്കാഡോയുടെ സംഭാവനയാണ്.

റാസ്ബെറി
ആരോഗ്യത്തിന് ശക്തമായ ഗുണങ്ങള്‍ നല്‍കുന്നതാണ് റാസ്ബെറി. സ്വാദിന്റെ കാര്യത്തില്‍ മികച്ച് നില്‍ക്കുന്നത് തന്നെയാണ് റാസ്ബെറി എന്നതില്‍ സംശയം വേണ്ട. അത്രയേറെ സ്വാദാണ് ഇതിനുള്ളത്. വിറ്റാമിന്‍ സി, മാംഗനീസ് എന്നീ പോഷകങ്ങള്‍ സമൃദ്ധമാണ് റാസ്ബെറി. ഇതില്‍ ഫൈബറിന്റെ അളവും വളരെ കൂടുതലാണ്. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഇന്നത്തെ കാലത്ത് റാസ്ബെറി എന്നത് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്നതില്‍ സംശയം വേണ്ട. ഒരു കപ്പ് റാസ്ബെറിയില്‍ 8 ഗ്രാം ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം കുറക്കുന്നതോടൊപ്പം തന്നെ ശരീരത്തിനെ അമിതവണ്ണത്തില്‍ നിന്ന് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

പയറ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പയറ് വളരെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതില്‍ സംശയം വേണ്ട. പച്ചക്കറികളുടെ കാര്യത്തില്‍ രാജാവ് എന്ന നിലക്ക് തന്നെ പയറ് നമുക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നു. ഒരു കപ്പ് പയറിന് 13.1 ഗ്രാം എന്ന കണക്കിലാണ് ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിരിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഭക്ഷണത്തോടൊപ്പം പയര്‍ ചേര്‍ക്കുന്നത് എന്തുകൊണ്ടും മികച്ച ഒരു ഓപ്ഷന് തന്നെയാണ്. അതുകൊണ്ട് പയര്‍ ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

പരിപ്പ്
പരിപ്പിന്റെ കാര്യത്തില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ എല്ലാ വിധത്തിലുള്ള ഗുണഫലങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ് പരിപ്പ്. അതുകൊണ്ട് തന്നെ നാരുകളുടെ കാര്യത്തില്‍ അല്പം കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നതാണ് പരിപ്പ് എന്നത് തന്നെ ശ്രദ്ധേയം. ഏറ്റവും ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ്, പരിപ്പ്. ഒരു കപ്പില്‍ 16.3 ഗ്രാം ഫൈബര്‍ ആണ് അടങ്ങിയിട്ടുള്ളത്.



Click it and Unblock the Notifications