Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
വേനലില്‍ തൈര് കഴിക്കേണ്ടത് നിര്‍ബന്ധം: പക്ഷേ ആയുര്‍വ്വേദ പ്രകാരമായിരിക്കണം
തൈര് എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ തൈരിന്റെ കാര്യത്തില്‍ ഉണ്ടെന്ന് നമുക്കറിയാം. പ്രത്യേകിച്ച് വേനലില്‍ തൈര് മോര് എന്നൊക്കെ പറഞ്ഞാല്‍ അമൃതിന്റെ ഗുണമാണ് ഉണ്ടാവുന്നത്. ഒരു തരത്തിലും മാറിചിന്തിക്കേണ്ടി വരുന്നില്ല എന്നതാണ് ഇതിന്റെ സത്യം. തൈര് നമുക്ക് ഏത് കാലാവസ്ഥയിലും കഴിക്കാവുന്നതാണ്. എന്നാല്‍ തൈര് കഴിക്കുമ്പോള്‍ പ്രത്യേകിച്ച് വേനല്ക്കാലത്ത് കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

ആയുര്‍വ്വേദം എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. എന്നാല്‍ ആയുര്‍വ്വേദ പ്രകാരം ചില ഭക്ഷണങ്ങള്‍ നാം പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. അതില്‍ തന്നെ നാം അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്നുള്ളതും എന്തൊക്കെ ഒഴിവാക്കണം എന്നുള്ളതുമാണ്. ആയുര്‍വ്വേദ പ്രകാം നമുക്ക് വേനലില്‍ തൈര് കഴിക്കാം. എന്നാല്‍ തൈര് കഴിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ആയുര്‍വ്വേദ പ്രകാരം തൈര് കഴിക്കുമ്പോള്‍
Most read: ലളിതം ഈ വീട്ടുവൈദ്യങ്ങള്‍ പക്ഷേ അമൃതിന്റെ ഗുണമാണ് ആയുസ്സ് കൂട്ടും നിശ്ചയം
ആയുര്‍വ്വേദ പ്രകാരം തൈര് കഴിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് തൈര് ചൂടാക്കാന്‍ പാടില്ല എന്നുള്ളത്. കാരണം തൈര് ചൂടാക്കുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല തൈര് ചൂടാക്കുമ്പോള്‍ അത് പിരിഞ്ഞ് പോവുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ഇതെല്ലാം പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങളും ഇത് മൂലം ഉണ്ടാവുന്നു.

തൈര് കഴിക്കാന്‍ പാടില്ലാത്തവരും നമുക്ക് ചുറ്റും ധാരാളമനുണ്ട്. നിങ്ങളില്‍ അമിതവണ്ണം, കഫക്കെട്ട്, പനി, ജലദോഷ സംബന്ധമായ പ്രശ്‌നങ്ങള്‍, അമിത രക്തസ്രാവം, കോശജ്വലനം എന്നിവയുള്ളവര്‍ തൈര് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തൈര് ശീലമാക്കാവുന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിന് കാരണമാകുന്ന ഈ ്പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുക.
രാത്രിയില്‍ ഒരിക്കലും തൈര് കഴിക്കരുത്. ഇത് ആയുര്‍വ്വേദ പ്രകാരം ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കുക. വേനലായാലും തണുപ്പായാലും തൈര് ദിവസവും കഴിക്കുന്നത് ആയുര്‍വ്വേദ പ്രകാരം മോശമാണ്. എന്നാല്‍ നിങ്ങള്‍ക്ക് സംഭാരം ദിവസവും കഴിക്കുന്നത് നല്ലതാണ്. ഇത് വയറിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
പഴവും തൈരും കഴിക്കുന്നതും അത്ര നല്ല ശീലമല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു. ദീര്‍ഘകാലം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നു. അലര്‍ജികള്‍ ഉണ്ടാവുന്നതിനും പഴവും തൈരും ചേര്‍ക്കുന്നത് കാരണമാകുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. പലര്‍ക്കും ഉള്ള ശീലമാണ് ഇത്തരം അവസ്ഥകള്‍ക്ക് പുറകില്‍ ശ്രദ്ധ വേണം എന്നത്. എന്നാല്‍ പഴവും തൈരും ചേര്‍ക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

മാംസത്തോടും മത്സ്യത്തിനോടും ഒപ്പം തൈര് ചേര്‍ക്കുന്നതും അത്ര നല്ലതല്ല. ചിക്കന്‍, മട്ടണ്‍, മീന്‍ എന്നിവയോടൊപ്പം തൈര് ചേര്‍ക്കുമ്പോള്‍ അത് ശരീരത്തില്‍ ടോക്‌സിന്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു കോംമ്പിനേഷന്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത അവസ്ഥയില്‍ അത് പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. വേനല്‍ക്കാലത്താണെങ്കില്‍ പ്രത്യേകിച്ച് ഈ കോംമ്പിനേഷന്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
വേനലില്‍ പ്രത്യേകിച്ച് തൈര് മാത്രം കഴിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ തൈര് മാത്രം കഴിക്കുന്നത് അത്ര നല്ല ഫലമല്ല നല്‍കുന്നത് എന്നാണ് അലിഗഢ് ആയുര്‍വ്വേദ മെഡിക്കല്‍ കോശജിലെ ഡോ. സരോജ് ഗൗതം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കാരണം തൈര് മാത്രം കഴിക്കുന്നത് രക്തത്തെ മലിനമാക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് വേനല്‍ച്ചൂടിനെ പരിഹരിക്കാന്‍ തൈര് കഴിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഒന്ന് ഓര്‍മ്മിക്കുന്നത് നല്ലതാണ്. ഉപ്പ് ചേര്‍ത്ത് കൂടുതല്‍ തൈര് കഴിക്കുമ്പോഴും ശ്രദ്ധിക്കണം. കാരണം ഇത്തരത്തില്‍ ഉപ്പ് കൂടുതല്‍ ചേര്‍ത്ത് തൈര് കഴിക്കുന്നവരില്‍ പലപ്പോഴും ശരീരത്തില്‍ ചൂട് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് പല പ്രശ്‌നങ്ങളും ശരീരത്തില്‍ ഉണ്ടാക്കുന്നു.

ലസ്സി എന്തുകൊണ്ടും മികച്ചതാണ് എന്നും അഭിപ്രായമുണ്ട്. ചെറിയ അളവില്‍ പഞ്ചസാര ചേര്‍ത്ത് തയ്യാറാക്കുന്ന ലസ്സി നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ഇത് ശരീരത്തിനെ വേനല്‍ക്ഷീണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് ലസ്സി എന്തുകൊണ്ടും നല്ലതാണ്. ഇത് പക്ഷേ ഒരു കൃത്യമായ അളവില്‍ കുടിക്കണം. ആരോഗ്യകരമാണ് എന്ന് പറഞ്ഞ് ഒരുപാട് കുടിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











