Latest Updates
-
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ?
ലളിതം ഈ വീട്ടുവൈദ്യങ്ങള്‍ പക്ഷേ അമൃതിന്റെ ഗുണമാണ് ആയുസ്സ് കൂട്ടും നിശ്ചയം
ചില വീട്ടുവൈദ്യങ്ങള്‍ നമുക്ക് തന്നെ പരിചയമുള്ളതായിരിക്കും. ചിലപ്പോഴാകട്ടെ അത് അല്‍പം ഗുരുതരാവസ്ഥകള്‍ക്ക് പോലും പലരും പ്രയോഗിക്കുന്നതായിരിക്കും. വീട്ടു വൈദ്യം എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും നമ്മുടെ തന്നെ ചില ആരോഗ്യകരമായ പൊടിക്കൈകള്‍ പലപ്പോഴും പല ഗുരുതരാവസ്ഥയില്‍ നിന്നും നമ്മളെ തന്നെ രക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന നമ്മുടെ ദൈനംദിന ജീവിതത്തിലെ ചില പ്രതിസന്ധികളെ ചില അടുക്കള പൊടിക്കൈകള്‍ കൊണ്ട് തന്നെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. മാനസികവും ശാരീരികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും വേണ്ടി നമുക്ക് ഈ അടുക്കള പൊടിക്കൈകള്‍ എപ്പോഴും പ്രയോഗിക്കാവുന്നതാണ്.

ലളിതമായ ഇത്തരം വീട്ടുവൈദ്യങ്ങള്‍ എന്ത് തന്നെയായാലും അത് ആരോഗ്യത്തെ എത്രത്തോളം ഗുണമുള്ളതാക്കി മാറ്റുന്നു എന്നതിനെക്കുറിച്ച് നമുക്കെല്ലാം അറിയാം. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് എപ്പോഴും നമ്മള്‍ ശ്രദ്ധിക്കേണ്ടത് ചിട്ടയായ വ്യായാമവും, സമീകൃതമായ ആഹാരവും, ശരിയായ ഉറക്കം ,വ്യക്തിശുചിത്വം എന്ന കാര്യങ്ങളാണ്. എന്നാല്‍ ഇത് കൂടാതെ തന്നെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വേണ്ടി ചെറിയ ചില വീട്ടുവൈദ്യങ്ങളും നമുക്ക് പരീക്ഷിക്കാവുന്നതാണ്. അവ എന്തൊക്കെയെന്നും ആരോഗ്യത്തിന് എപ്രകാരം ഇവയെല്ലാം ഉപയോഗിക്കാം ദൈനംദിന ജീവിതത്തില്‍ എന്നും നമുക്ക് നോക്കാം.
ചെറുനാരങ്ങയും ചെറുചൂടുവെള്ളവും

എപ്പോഴും നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണ് ചെറുനാരങ്ങയും ചെറുചൂടുള്ള വെള്ളവും. കാരണം ഇവ രണ്ടും നമ്മുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. വേനല്‍ക്കാലത്ത് നിങ്ങളുടെ തളര്‍ച്ച അകറ്റുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടി നമുക്ക് ചെറുനാരങ്ങയും ചെറുചൂടുള്ള വെള്ളവും കുടിക്കാവുന്നതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്ന്. ഇതിലുള്ള വിറ്റാമിന്‍ സി തന്നെയാണ് ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതും. ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് വേണ്ടി ദിനവും അല്‍പം ചെറുനാരങ്ങയില്‍ ചെറചൂടുള്ള വെള്ളം മിക്‌സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇതിലൂടെ മികച്ച ദഹനവും നിങ്ങളെ തേടി എത്തുന്നു. കൂടാതെ സ്ഥിരമായി അനുഭവിക്കുന്ന മലബന്ധത്തിനും പരിഹാരം കാണാം.
ഓക്കാനം തടയാന്‍ ഇഞ്ചി കഴിക്കുക

ആയുസ്സിന്റെ മരുന്നാണ് ഇഞ്ച് എന്ന് പറയുന്നത്. അത്രയധികം ആന്റി-ഇന്‍ഫ്‌ലമേറ്ററിയും ആന്റിഓക്സിഡന്റും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്.. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായകമാവുന്നു. ഇത് കൂടാതെ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ആര്‍ത്തവ വേദന, മറ്റ് അവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ട വേദനയും വീക്കവും കുറയ്ക്കാന്‍ ഇഞ്ചി സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. കൂടാതെ ആര്‍ത്തവ സമയത്തും അല്ലാതേയും ഉണ്ടാവുന്ന ഓക്കാനം ലഘൂകരിക്കാനും കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാനും ഇഞ്ചി വളരെ മികച്ചാണ്. ദിനവും നിങ്ങള്‍ക്ക് ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ അല്ലെങ്കില്‍ ഇഞ്ചിച്ചായ കുടിക്കുകയോ ഭക്ഷണത്തില്‍ ചേര്‍ക്കുകയോ ചെയ്യാവുന്നതാണ്.
തലച്ചോറിന്റെ ആരോഗ്യത്തിന് നട്‌സ്

തലച്ചോറിന്റെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം അ്തിന് വേണ്ടി നമുക്ക് ദിനവും ഒരു പിടി നട്‌സ് കഴിക്കാം. ഇത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ബദാം, വാല്‍നട്ട്, കശുവണ്ടി തുടങ്ങിയ നട്സ് ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് ദിനവും ഒരു പിടി അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതോടൊപ്പം തന്നെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇത് ദിനവും ശീലമാക്കുന്നതിന് ശ്രദ്ധിക്കണം.
ശ്വസനവ്യായാമം ശീലമാക്കാം

ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് ജീവിക്കുന്നവര്‍ നിരവധിയാണ്. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് ശ്വസന വ്യായാമം ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആഴത്തിലുള്ള സമ്മര്‍ദ്ദത്തേയും ഉത്കണ്ഠയേയും ഇല്ലാതാക്കുന്നു. കൂടാതെ ശരീരത്തിന്റെ അസ്വസ്ഥതകളെ ചെറുക്കുന്നതിനും സഹായിക്കുന്നു. മികച്ച മാനസികാവസ്ഥ പ്രദാനം ചെയ്യുന്നതിനും ശ്വസനവ്യായാമം മികച്ചതാണ്. വളരെയധികം ഏകാഗ്രതയോടെ വേണം ശ്വസന വ്യായാമം ചെയ്യേണ്ടത്. കൂടാതെ ഇത് സമ്മര്‍ദ്ദം കുറയ്ക്കാനും ശാന്തത വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
രോഗപ്രതിരോധ ശേഷിക്ക് മഞ്ഞള്‍

സര്‍വ്വ രോഗ നിവാരിണിയാണ് മഞ്ഞള്‍. അത്രയധികം ശ്ക്തമായ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും മഞ്ഞളില്‍ ധാരാളം ഉണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് അല്ലെങ്കില്‍ മഞ്ഞള്‍ ചായ കുടിക്കുന്നത് നിങ്ങളെ വലക്കുന്ന പല അസ്വസ്ഥതകളില്‍ നിന്നും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വേണ്ടി നിങ്ങള്‍ക്ക് ഈ ലളിതമായ വീട്ടുവൈദ്യങ്ങള്‍ ദൈനംദിന ദിനചര്യകളില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












