ക്ഷീണം വരാന്‍ കാരണം പലത്; ക്ഷീണമകറ്റി പെട്ടെന്നുള്ള ഊര്‍ജ്ജത്തിന് കഴിക്കേണ്ടത് ഇത്

തളര്‍ച്ചയുടെ ശാരീരികവും മാനസികവുമായ അവസ്ഥയാണ് ക്ഷീണം. നീണ്ടുനില്‍ക്കുന്ന ശാരീരിക അധ്വാനം അല്ലെങ്കില്‍ ഉറക്കക്കുറവ് മൂലമാണ് ക്ഷീണം ഉണ്ടാകുന്നത്. എന്നാല്‍ മാനസിക ക്ഷീണം സാധാരണയായി തുടര്‍ച്ചയായ മാനസിക അധ്വാനമോ സമ്മര്‍ദ്ദമോ മൂലമാണ് ഉണ്ടാകുന്നത്. ക്ഷീണം ഒരു ഹ്രസ്വകാല പ്രതിഭാസമാണ്. ചിലപ്പോള്‍ അത് ഒരു വിട്ടുമാറാത്ത അവസ്ഥയായി മാറിയേക്കാം. അമിതമായ അദ്ധ്വാനം മൂലം ശാരീരിക ക്ഷീണം ഉണ്ടാകാം.

ഉറക്കക്കുറവ് മൂലവും ഇത് സംഭവിക്കാം. ഇത് നിങ്ങളില്‍ ഏകാഗ്രതക്കുറവ്, ക്ഷോഭം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയിലേക്ക് നയിച്ചേക്കാം. ക്ഷീണത്തെ ചെറുക്കുന്നതിനായി നിങ്ങള്‍ ഊര്‍ജ്ജം ലഭിക്കുന്ന പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതാണ്. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജ നില നിലനിര്‍ത്താനും ക്ഷീണം നേരിടാനും സഹായിക്കും. അത്തരം ചില ഭക്ഷണങ്ങള്‍ ഇതാ.

ക്ഷീണത്തിന്റെ കാരണങ്ങള്‍

ക്ഷീണത്തിന്റെ കാരണങ്ങള്‍

* അലര്‍ജിക് റിനിറ്റിസ്, പതിവായി തുമ്മല്‍, അതുപോലെ കണ്ണില്‍ നിന്ന് നീരൊഴുക്ക് എന്നിവ പോലുള്ള അലര്‍ജി പ്രതിപ്രവര്‍ത്തന സമയത്ത് നിങ്ങളുടെ ശരീരം വലിയ അളവില്‍ ഊര്‍ജ്ജം ചെലവഴിക്കും. ഇത് വിട്ടുമാറാത്ത ക്ഷീണത്തിന് കാരണമാകും.

* നിങ്ങളുടെ ശരീരം ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാത്ത ഒരു അവസ്ഥയാണ് അനീമിയ. ഇത് തലകറക്കം, ക്ഷീണം എന്നിവയുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മരുന്നുകള്‍, രക്തസ്രാവം, സാധാരണയായി ഭക്ഷണത്തിലെ പോരായ്മകള്‍ തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ഇത് സംഭവിക്കാം. ഇരുമ്പ്, വൈറ്റമിന്‍ ബി12, ഫോളിക് ആസിഡ് എന്നിവ കുറഞ്ഞ ഭക്ഷണക്രമം വിളര്‍ച്ചയ്ക്ക് കാരണമാകും.

* വിഷാദം, സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളും ക്ഷീണത്തിന് കാരണമായേക്കാം.

* ബാക്ടീരിയ, വൈറസുകള്‍ എന്നിവയില്‍ നിന്നുള്ള അണുബാധകളും ക്ഷീണത്തിലേക്ക് നയിച്ചേക്കാം.

* കുറഞ്ഞ അളവിലുള്ള തൈറോയ്ഡ് ഹോര്‍മോണുകള്‍ നിങ്ങളുടെ ശരീരത്തെ ക്ഷീണത്തിലേക്ക് നയിച്ചേക്കാം.

* ഹൃദ്രോഗം, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഉറക്ക തകരാറുകള്‍, കാന്‍സര്‍ അല്ലെങ്കില്‍ കാന്‍സര്‍ ചികിത്സകള്‍ തുടങ്ങിയ മറ്റ് അവസ്ഥകളും ക്ഷീണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദീര്‍ഘനേരത്തേക്ക് ഊര്‍ജ്ജം നല്‍കുന്നു. ഓട്സ്, ബ്രൗണ്‍ റൈസ്, ക്വിനോവ, ബാര്‍ലി തുടങ്ങിയ ഭക്ഷണങ്ങളെല്ലാം ഊര്‍ജ്ജം നല്‍കുന്ന മികച്ച ഭക്ഷണങ്ങളാണ്.

നട്‌സ്, വിത്തുകള്‍

നട്‌സ്, വിത്തുകള്‍

നട്സിലും വിത്തുകളിലും ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവയില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളെ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താന്‍ സഹായിക്കും. ബദാം, ബ്രസീല്‍ നട്സ്, കശുവണ്ടി, ഹേസല്‍നട്ട്, വാല്‍നട്ട്, സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍ എന്നിവയെല്ലാം ഊര്‍ജ്ജത്തിനായി നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

പാല്‍, തൈര്, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ കാല്‍സ്യം, പ്രോട്ടീന്‍, മറ്റ് പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് ഇന്ധനം നല്‍കാനും നിങ്ങളെ ഊര്‍ജ്ജസ്വലമാക്കാനും സഹായിക്കും.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീനുകളെപ്പോലെ ക്ഷീണത്തെ ചെറുക്കുന്ന വേറൊന്നില്ല. ബീന്‍സ്, ടോഫു, പനീര്‍, മുളപ്പിച്ച ഭക്ഷണം എന്നിവ ക്ഷീണത്തിനെതിരെ പോരാടുന്ന ഭക്ഷണങ്ങളാണ്. ഇവയില്‍ ഭൂരിഭാഗവും മഗ്‌നീഷ്യം കൊണ്ട് സമ്പുഷ്ടമാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ ഊര്‍ജ്ജ നില പെട്ടെന്ന് തിരികെയെത്തിക്കാന്‍ സഹായിക്കുന്നു.

കൂണ്‍

കൂണ്‍

കൂണ്‍ ഒരു മികച്ച ഊര്‍ജസ്രോതസ്സാണ്. അവയില്‍ പ്രോട്ടീനുകളും നാരുകളും ധാരാളമുണ്ട്. അവശ്യ പോഷകങ്ങളായ ഫോളേറ്റ്, ബി വിറ്റാമിനുകള്‍ റൈബോഫ്‌ളേവിന്‍, നിയാസിന്‍, പാന്റോതെനിക് ആസിഡ് മുതലായവയും ഇതിലുണ്ട്. കോശങ്ങളുടെ ശക്തികേന്ദ്രങ്ങളായ മൈറ്റോകോണ്ട്രിയയുടെ കേടുപാടുകള്‍ തടയാന്‍ ഇത് സഹായിക്കുന്നു. അഡ്രീനല്‍ ഗ്രന്ഥികള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് കൂണ്‍ ക്ഷീണത്തെ ചെറുക്കുന്നു.

വെള്ളം

വെള്ളം

ക്ഷീണം വരുമ്പോഴെല്ലാം നിര്‍ജ്ജലീകരണത്തിന്റെ കണക്ക് നാം മിക്കവാറും മറക്കുന്നു. കലോറി ഒന്നും ചേര്‍ക്കാതെ ശരീരത്തെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വെള്ളം നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ക്ക് ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടുമ്പോഴെല്ലാം ഭകക്ഷണത്തിന് പകരമായി അല്‍പം വെള്ളം കുടിച്ചാലും മതി. നിങ്ങളുടെ ഊര്‍ജനില നിലനിര്‍ത്താന്‍ ദിവസവും രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക.

വാഴപ്പഴം

വാഴപ്പഴം

തളര്‍ച്ചയെ ചെറുക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഭക്ഷണമാണ് ഏത്തപ്പഴം. പൊട്ടാസ്യം, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ വാഴപ്പഴം എളുപ്പത്തില്‍ ലഭ്യമാകുന്ന ഊര്‍ജ്ജ സ്രോതസ്സുകളില്‍ ഒന്നാണ്. ഇതില്‍ നിന്ന് രണ്ടിരട്ടി പ്രയോജനം ലഭിക്കുന്നതിനായി ഒരു മില്‍ക്ക് ഷേക്കിലോ സ്മൂത്തിയിലോ കലര്‍ത്തി പഴം കഴിക്കുക.

ബീന്‍സ്

ബീന്‍സ്

ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ബീന്‍സ് ക്ഷീണത്തെ ചെറുക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനിയാണ്. ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും സഹായിക്കുന്നു. കിഡ്‌നി ബീന്‍സ്, ക്ലസ്റ്റര്‍ ബീന്‍സ് ഫ്രഞ്ച് ബീന്‍സ്, ഗാര്‍ബന്‍സോ ബീന്‍സ് എന്നിങ്ങനെ നിരവധി ബീന്‍സുകള്‍ ലഭ്യമാണ്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

ശരീര പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന നല്ല കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്. ഇവയില്‍ നാരുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ശരീരത്തില്‍ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. ശരീരം വിശ്രമിക്കുമ്പോള്‍, സമ്മര്‍ദ്ദവും ക്ഷീണവും അകറ്റാന്‍ അത് നന്നായി പ്രതികരിക്കും.

ഗ്രീന്‍ ടീ, ബ്ലാക്ക് ടീ

ഗ്രീന്‍ ടീ, ബ്ലാക്ക് ടീ

കാപ്പിയെ അപേക്ഷിച്ച് ചായയില്‍ കഫീന്‍ വളരെ കുറവാണ്. ഇതില്‍ തിനൈന്‍ എന്ന അമിനോ ആസിഡുണ്ട്. ഇത് നിങ്ങളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും ജാഗ്രത കൂട്ടാനും സഹായിക്കുന്നു. എന്നാല്‍ നിങ്ങളുടെ ഉറക്കസമയത്തിനോടുപ്പിച്ച് ചായ കുടിക്കരുത്. അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം.

Story first published: Saturday, February 25, 2023, 10:22 [IST]
X
Desktop Bottom Promotion