Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആരോഗ്യം മോശമാക്കും, രോഗങ്ങള്‍ പെട്ടെന്ന് വരും; ഈ ശീലങ്ങള്‍ ഉടന്‍ മാറ്റൂ
ശരീരം ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന്, ഭക്ഷണക്രമവും ജീവിതശൈലിയും പ്രധാനമായി കണക്കാക്കപ്പെടുന്നു. ഇവയിലെ ഏതെങ്കിലും അസ്വസ്ഥത പല ഗുരുതരമായ രോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കുറച്ചുകാലമായി വര്‍ദ്ധിച്ചുവരുന്ന രോഗങ്ങളുടെ പട്ടിക പരിശോധിച്ചാല്‍, മിക്ക രോഗങ്ങളും ഭക്ഷണക്രമത്തിലെയും ജീവിതശൈലിയിലെയും അപാകതകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് മുതല്‍ പതിവായി വ്യായാമം ചെയ്യുന്നത് വരെ, ചില ശീലങ്ങള്‍ നിങ്ങളെ ആരോഗ്യമുള്ളവരാക്കുന്നതില് വലിയ പങ്ക് വഹിക്കും.
ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും, എല്ലാ സമയത്തും ഇത് അങ്ങനെ ആയിരിക്കണമെന്നില്ല. ചില ശീലങ്ങളുണ്ട്, അത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍ വാസ്തവത്തില്‍, ഈ ശീലങ്ങള്‍ ക്രമേണ നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഈ ലേഖനത്തില്‍ ഞങ്ങള്‍ നിങ്ങളോട് പറയുന്നത് അത്തരം ചില ശീലങ്ങളെക്കുറിച്ചാണ്.

മോശം ഇരിപ്പ് സ്ഥാനം
ഇരുന്നു ജോലി ചെയ്യുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് അവരുടെ ഇരിപ്പിന്റെ സ്ഥാനം. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് വീട്ടിലിരുന്നു ജോലി ചെയ്യുന്നത് ഒരു ആവശ്യകതയായി മാറിയിട്ടുണ്ട്. അതുകാരണം ഏറെ നേരം കമ്പ്യൂട്ടറിനു മുന്നില്‍ തന്നെ ചെലവഴിക്കേണ്ടിയും വരുന്നു. ദിവസത്തിന്റെ പകുതിയിലധികം നേരവും ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നത് ഇപ്പോള്‍ പലരും ശീലമാക്കിയിട്ടുമുണ്ടാകും. എന്നാല്‍ ശ്രദ്ധിക്കൂ, കൃത്യമായ പൊസിഷനില്‍ അല്ല നിങ്ങളുടെ ഇരിപ്പ് എങ്കില്‍ നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ നട്ടെല്ല് ഒടിക്കുകയാണ്. നട്ടെല്ലിന് വൈകല്യമുണ്ടാക്കുന്ന നട്ടെല്ല് വക്രത വര്‍ദ്ധിപ്പിക്കുന്നതിന് ഒരു മോശം ഇരിപ്പ് പൊസിഷന്‍ കാരണമാകുന്നു. നട്ടെല്ലിനുണ്ടാകുന്ന അത്തരം പ്രയാസം ശരീരത്തിന്റെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും ബാധിക്കുന്നു. പുറത്തിന്റെ വഴക്കം കുറയ്ക്കുകയും പേശികളുടെ അസന്തുലിതാവസ്ഥ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ ഏതു സമയത്തായാലും, ഇരിക്കുമ്പോള്‍ ഈ കാര്യം മനസില്‍ വച്ച് നടു നിവര്‍ത്തി ഇരിക്കാന്‍ ശീലിക്കുക.

അമിതമായ ടിവി, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം
ഒരു ഇലക്ട്രോണിക് യുഗത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. അതിനാല്‍, ഇലക്ട്രോണിക് വസ്തുക്കള്‍ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഒഴിച്ചു കൂടാത്ത ഭാഗമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇവയുടെ അമിതോപയോഗം നിങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. കൂടുതല്‍ നേരം ടിവി കാണുന്നത്, അധികനേരം കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നത്, അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയെല്ലാം ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. പ്രത്യേകിച്ച് നിങ്ങളുടെ കാഴ്ചശക്തി ഇവ കവര്‍ന്നെടുക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അധികനേരം ഏര്‍പ്പെടുമ്പോള്‍ കണ്ണിന് ഇടയ്ക്കിടെ വിശ്രമം നല്‍കുക. അധികമായി ടിവിയോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നവര്‍ 20 മിനിട്ട് ഇടവേളകളില്‍ 20 സെക്കന്റ് നേരം കണ്ണിന് വിശ്രമം നല്‍കുക. കണ്ണ് കഴുകുക, കണ്ണ് വ്യായാമം, കണ്ണടച്ചിരിക്കുക എന്നിവയൊക്കെ ഫലപ്രദമായ വഴികളാണ്. കൂടുതല്‍ നേരം ടിവി കാണുന്നത്, നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുകയും അമിതഭാരവും ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

അമിതമായി ജങ്ക് ഫുഡ് കഴിക്കുന്നത്
രുചികരമാണെങ്കിലും ജങ്ക് ഫുഡുകള്‍ നിങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്ന ഒന്നാണ്. ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ് ഇത്തരം ഭക്ഷണങ്ങള്‍. നിങ്ങള്‍ വളരെയധികം ജങ്ക് ഫുഡ് കഴിക്കുന്നുവെങ്കില്‍ അനാരോഗ്യകരമായ വസ്തുക്കള്‍ നിങ്ങളുടെ ശരീരത്തില്‍ നിറയുന്നു. അമിക ഭാരം, പ്രമേഹം, ഹൃദ്രോഗം, മറ്റ് ഗുരുതരമായ അവസ്ഥകള്‍ എന്നിവയിലേക്ക് ഇത് നിങ്ങളെ നയിച്ചേക്കാം. ജങ്ക് ഫുഡുകള്‍ അമിതമാകാതെ ഇനി ശ്രദ്ധിക്കുക.

അമിത സമ്മര്‍ദ്ദം
തിരക്കിട്ട ജീവിതശൈലിയില്‍ മിക്കവരും അനുഭവിക്കുന്നതാണ് അമിത സമ്മര്‍ദ്ദം. എന്നാല്‍, അമിത സമ്മര്‍ദ്ദം നിങ്ങളുടെ മനസ്സിനെ മാത്രമല്ല ശരീരത്തെ മൊത്തത്തില്‍ തളര്‍ത്തുന്ന ഒന്നാണ്. അമിത സമ്മര്‍ദ്ദം അനുഭവിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര വര്‍ദ്ധന, പ്രതിരോധശേഷി കുറയുക, ദഹനം മന്ദീഭവിക്കുക, അമിതഭാരം തുടങ്ങിയ അനാരോഗ്യകരമായ അവസ്ഥകള്‍ വര്‍ധിക്കുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദം ഉറക്ക പ്രശ്നങ്ങള്‍, ലൈംഗീക തളര്‍ച്ച, കോപം, മാനസിക നിലയിലെ മാറ്റം എന്നിവ പോലുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്കും നയിച്ചേക്കാം. അതിനാല്‍ അമിത സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ അവരുടെ സ്ട്രെസ് കൈകാര്യം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് പ്രധാനമാണ്.

മദ്യപാനം
മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍ എടുത്തു പറയേണ്ട കാര്യമില്ല. നിങ്ങളുടെ ശരീരത്തിന് വലിയ ദോഷം വരുത്തുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ് മദ്യം. മദ്യപാനത്തിന്റെ ദീര്‍ഘകാല ഫലങ്ങള്‍ പലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും നിങ്ങളുടെ ജീവന് അപകടത്തിലാക്കുകയും ചെയ്യുന്നു. ലിവര്‍ സിറോസിസിന് പ്രധാന കാരണം മദ്യമാണ്. ഇതിനുപുറമെ ഹൃദ്രോഗം, വിഷാദം, സന്ധിവാതം, കാന്‍സര്‍, നാഡി ക്ഷതം എന്നിവയും അമിതമായ മദ്യപാനത്തിന്റെ ഫലമായി ഉണ്ടാകുന്നു.

പുകവലി
30 ശതമാനം ഹൃദ്രോഗ മരണങ്ങള്‍ക്കും 30 ശതമാനം കാന്‍സര്‍ മരണങ്ങള്‍ക്കും 80 മുതല്‍ 90 ശതമാനം വരെ ശ്വാസകോശ അര്‍ബുദത്തിനും കാരണമാകുന്ന അനാരോഗ്യകരമായ ശീലമാണ് പുകവലി. വായ, തൊണ്ട, മൂത്രസഞ്ചി കാന്‍സര്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും പുകവലിയിലൂടെ വര്‍ദ്ധിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നത് ക്യാന്‍സറിന്റെയോ ഹൃദ്രോഗത്തിന്റെയോ ഭീഷണി ഗണ്യമായി കുറയ്ക്കുന്നു. ആരോഗ്യകരമായ ശരീരത്തിനായി നിങ്ങളുടെ പുകവലി ശീലം ഉപേക്ഷിക്കുക.

വേദനസംഹാരികളുടെ ഉപയോഗം
ഒരു ചെറിയ തലവേദനയോ പനിയോ വന്നാല്‍ ഉടന്‍ പാരസെറ്റാമോള്‍ കഴിക്കുക, വേദനകള്‍ അകറ്റാനായി ഗുളികകള്‍ ഉപയോഗിക്കുക. ഉറക്ക ഗുളിക കഴിക്കുക തുടങ്ങിയ നിങ്ങളുടെ ശീലങ്ങള്‍ ആരോഗ്യത്തെ മോശമായി ബാധിക്കും. വേദനസംഹാരികളുടെയും ഗുളികകളുടെയും ദീര്‍ഘകാല ഉപയോഗം ആരോഗ്യത്തിന് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സന്ധിവാതം അല്ലെങ്കില്‍ പേശി വേദനയ്ക്ക് ഐബുപ്രോഫെന്‍ അല്ലെങ്കില്‍ ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് കാലക്രമേണ അള്‍സര്‍, ദഹനനാളത്തിന്റെ രക്തസ്രാവം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഉറക്ക ഗുളികളും വേദന സംഹാരികളും സ്ഥിരമായി ഉപോഗിക്കുന്നത് പതിയെ ഒരു ശീലമോ ആസക്തിയോ ആയി മാറുന്നു. അതിനാല്‍, നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ മാത്രം കഴിക്കുക.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. കാരണം ഇത് നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ ഉത്തേജനം നല്കുന്നു. തിരക്കിട്ട ജീവിതത്തില്‍ പലരും പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം കാണിക്കുന്നു. എന്നാല്‍ അറിഞ്ഞുകൊണ്ടു ചെയ്യുന്ന ഈ മോശം പ്രവൃത്തി പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുന്നു. ശരീരഭാരത്തിലെ മാറ്റം, ഹോര്‍മോണ്‍ തളര്‍ച്ച, ഓര്‍മ്മശക്തി, മാനസികാവസ്ഥ എന്നിവയെ ഈ ശീലം പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ ഒരിക്കലും നിങ്ങളുടെ പ്രഭാത ഭക്ഷണം മാറ്റിവയ്ക്കാതിരിക്കുക.

മതിയായ ഉറക്കം ലഭിക്കാത്തത്
ആരോഗ്യകരമായ ശരീരത്തിന് പ്രധാനമാണ് വിശ്രമം. ഒരു നല്ല ഉറക്കം ശരീരത്തിന് നല്കുന്ന ഊര്‍ജ്ജം ചെറുതല്ല. മതിയായ ഉറക്കം നേടാത്തതോ ഉറക്കമില്ലായ്മയോ നിങ്ങളില്‍ ക്ഷീണം, ഫോക്കസ് നഷ്ടപ്പെടല്‍, കോപം, വിഷാദം, മാനസിക നിലയിലെ മാറ്റം, മെറ്റബോളിസം തകരാര്‍ എന്നിവയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഉറക്കക്കുറവ് നിങ്ങളുടെ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും രോഗകാരികളോട് പോരാടാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുകയും കോര്‍ട്ടിസോളിന്റെ അമിത ഉല്പാദനത്തിന് കാരണമാവുകയും ചെയ്യും. ഇത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത്
ദിവസത്തില്‍ പലരും വെള്ളത്തെ അവഗണിക്കുന്നു അല്ലെങ്കില്‍ ദാഹം തോന്നുമ്പോള്‍ മാത്രം അല്പം വെള്ളം കുടിക്കുന്നു. എന്നാല്‍ ശരീരത്തിന്റെ ക്രമമായ പ്രവര്‍ത്തനത്തിന് ദിവസവും രണ്ടു ലിറ്റര്‍ വരെ വെള്ളം ആവശ്യമായുണ്ട്. അതിനാല്‍, ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. ആവശ്യത്തിന് വെള്ളം ശരീരത്തിന് ലഭിക്കാതെ വരികയാണെങ്കില്‍ അത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ വലിയ തോതില്‍ ബാധിക്കുന്നു. ഇത് ക്ഷീണം, വരണ്ട ചര്‍മ്മം, ശ്രദ്ധക്കുറവ്, ഉല്പാദനക്ഷമത എന്നിവയ്ക്ക് വഴിവയ്ക്കുന്നു. മാത്രമല്ല, ജലത്തിന്റെ അഭാവം വൃക്കകളുടെ പ്രവര്‍ത്തനത്തെ മാറ്റിമറിക്കുകയും വിഷവസ്തുക്കള്‍ ശരീരത്തില്‍ കേന്ദ്രീകരിച്ച് രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യുന്നു.



Click it and Unblock the Notifications
