Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കൊറോണ: വളര്‍ത്തു മൃഗങ്ങളെ പേടിക്കണോ ?
പുതിയ കൊറോണ വൈറസായ 2019-nCoV എങ്ങനെ വ്യാപിക്കുന്നു എന്നതിനെക്കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒട്ടകങ്ങള്‍, കന്നുകാലികള്‍, പൂച്ചകള്‍, വവ്വാലുകള്‍ എന്നിവയുള്‍പ്പെടെ വിവിധതരം മൃഗങ്ങളില്‍ സാധാരണ കാണപ്പെടുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകള്‍. അപൂര്‍വ്വമായി അനിമല്‍ കൊറോണ വൈറസുകള്‍ ആളുകളെ ബാധിക്കുകയും പിന്നീട് മേര്സ്, സാര്‍സ് ഇപ്പോള്‍ 2019-nCoV എന്നിവ പോലുള്ള വൈറസുകള്‍ ആളുകള്‍ക്കിടയില്‍ വ്യാപിക്കുകയും ചെയ്യുന്നതാണ്.

വളര്‍ത്തു മൃഗങ്ങളെ പേടിക്കണോ ?
മൃഗങ്ങളെ വളര്‍ത്തുമൃഗങ്ങളായ നായ്ക്കളോ പൂച്ചകളോ പുതിയ കൊറോണ വൈറസ് പരത്തുമെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ല. എന്നിരുന്നാലും വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകിയ ശേഷം കൈകള്‍ കഴുകി ശുചിയാക്കി വയ്ക്കുന്നത് നന്നായിരിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ പടരാന്‍ കഴിയുന്ന ഇ കോളി, സാല്‍മൊണെല്ല തുടങ്ങിയ സാധാരണ ബാക്ടീരിയകളില്‍ നിന്ന് ഇത് നിങ്ങളെ പരിരക്ഷിക്കുന്നതാണ്.

2019 നോവല്‍ കൊറോണ
ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനില്‍ ആദ്യമായി തിരിച്ചറിഞ്ഞ ഒരു പുതിയ ശ്വസന വൈറസാണ് 2019 നോവല്‍ കൊറോണ വൈറസ് അഥവാ 2019-nCoV. മുമ്പ് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു പുതിയ കൊറോണ വൈറസാണ് ഇത്. 2019 ലെ നോവല്‍ കൊറോണ വൈറസ് (2019-nCoV) ജലദോഷം പോലെ മനുഷ്യര്‍ക്കിടയില്‍ സാധാരണയായി പ്രചരിക്കുന്നതും നേരിയ രോഗത്തിന് കാരണമാകുന്നതുമാണ്. കൊറോണ വൈറസ് 229E, NL63, OC43, അല്ലെങ്കില്‍ HKU1 എന്നിവയിലുള്ള ഒരു രോഗനിര്‍ണയം നോവല്‍ കൊറോണ വൈറസിന്റെ(2019-nCoV) കാര്യത്തില്‍ എളുപ്പമല്ല. ഇവ വ്യത്യസ്ത വൈറസുകളാണ്.

സാര്‍സിനും മെര്‍സിനും തുല്യമാണോ?
അല്ല. കൊറോണ വൈറസുകള്‍ വൈറസുകളുടെ ഒരു വലിയ കുടുംബമാണ്. ചിലത് ആളുകളിലും മറ്റ് ചിലത് ഒട്ടകങ്ങള്‍, പൂച്ചകള്‍, വവ്വാലുകള്‍ എന്നിവയുള്‍പ്പെടെയുള്ള മൃഗങ്ങളിലും പടരുന്നു. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) ഉണ്ടാക്കുന്ന കൊറോണ വൈറസ് അല്ലെങ്കില്‍ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോമിന് (സാര്‍സ്) കാരണമാകുന്ന കൊറോണ വൈറസ് പോലെയല്ല അടുത്തിടെ പുറത്തുവന്ന 2019-nCoV വൈറസ്. എങ്കിലും ജനിതക വിശകലനങ്ങള്‍ സൂചിപ്പിക്കുന്നത് ഈ വൈറസ് സാര്‍സുമായി ബന്ധപ്പെട്ട ഒരു വൈറസില്‍ നിന്നാണെന്നാണ്. കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അടുത്തിടപഴകലിലൂടെ വ്യാപനം
മിക്കപ്പോഴും വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത് അടുത്ത ഇടപഴകലിലൂടെയാണ്. ഇന്‍ഫ്ളുവന്‍സയും മറ്റ് ശ്വാസകോശ സംബന്ധിയായ രോഗകാരികളും പടരുന്നതിന് സമാനമായി രോഗം ബാധിച്ച ഒരാള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശ്വസന തുള്ളികളിലൂടെയാണ് വൈറസ് വ്യാപിക്കുന്നത്. ഈ തുള്ളികള്‍ സമീപത്തുള്ള അല്ലെങ്കില്‍ ശ്വസിക്കുന്ന ആളുകളുടെ വായിലോ മൂക്കിലോ ഇറങ്ങാം.

എളുപ്പത്തില്‍ വ്യാപിക്കുന്നു
സാധാരണഗതിയില്‍ മിക്ക ശ്വാസകോശ വൈറസുകളുമുള്ള ആളുകള്‍ ഏറ്റവും കൂടുതല്‍ രോഗലക്ഷണങ്ങളുള്ളപ്പോള്‍ പകര്‍ച്ചവ്യാധിയാണെന്ന് കരുതപ്പെടുന്നു. ഒരു വൈറസ് വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എത്ര എളുപ്പത്തില്‍ വ്യാപിക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. ചില വൈറസുകള്‍ വളരെയേറെ അപകടം വരുത്തുന്ന പകര്‍ച്ചവ്യാധിയാണ് മറ്റു ചിലത് നേരിയതും.

ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാണോ?
ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയക്കെതിരേ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. പുതിയ കൊറോണ വൈറസിനെ തടയുന്നതിനും ചികിത്സിക്കുന്നതിനും ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല. പുതിയ കൊറോണ വൈറസ് (2019-nCoV) ഒരു വൈറസാണ്. അതിനാല്‍ ഇതിനെ തടയുന്നതിനോ ചികിത്സിക്കുന്നതിനോ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്. എങ്കിലും കൊറോണ ബാധിതര്‍ക്ക് ആശുപത്രിയില്‍ ആന്റിബയോട്ടിക്കുകള്‍ ലഭിച്ചേക്കാം, കാരണം ഇതിനോടൊപ്പം കാണുന്ന ബാക്ടീരിയല്‍ അണുബാധ തടയാന്‍ ഇത് സഹായിക്കുന്നു.

പ്രത്യേക മരുന്നുകള്‍ ഉണ്ടോ?
ഇതുവരെ പുതിയ കൊറോണ വൈറസ് (2019-nCoV) തടയുന്നതിനോ ചികിത്സിക്കുന്നതിനോ പ്രത്യേക മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. ഇതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരുന്നുണ്ട്. എന്നിരുന്നാലും വൈറസ് ബാധിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ പരിഹരിക്കുന്നതിനും ചികിത്സിക്കുന്നതിനും ഉചിതമായ പരിചരണം വേണം. കഠിനമായ അസുഖമുള്ളവര്‍ക്ക് ഏറെ ശ്രദ്ധ ലഭിക്കണം. പുതിയ കൊറോണ വൈറസിനെതിരേയുള്ള മരുന്നുകള്‍ക്കായി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.



Click it and Unblock the Notifications
