Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഭസ്ത്രിക പ്രാണായാമം ചെയ്യൂ ശ്വസനാരോഗ്യം നിലനിര്‍ത്തൂ
ഭസ്ത്രിക പ്രാണായാമം എന്നത് ശരീരത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ്. ഭസ്ത്രിക പ്രാണായാമം മാത്രമല്ല ഏത് വ്യായാമവും ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. കാരണം നാം വ്യായാമം ചെയ്യുമ്പോള്‍ ശരീരം കൂടുതല്‍ ഓക്സിജന്‍ ആവശ്യപ്പെടുന്നു, ഇത് ഹൃദയം വേഗത്തില്‍ പമ്പ് ചെയ്യുന്നതിന് കാരണമാകുന്നു. അങ്ങനെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നു. ഇത് ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് നിങ്ങളെ സഹായിക്കുന്നു.

ദിവസവും പത്ത് മിനിറ്റെങ്കിലും പ്രാണായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പ്രാണായാമം ചെയ്യുമ്പോള്‍ ചില മുന്‍കരുതലുകള്‍ നാം എടുക്കേണ്ടതാണ്. അതില്‍ ചിലതിനെക്കുറിച്ച് ഇവിടെ പറയാം. വൃത്തിയുള്ള ഒരു സ്ഥലത്ത് യോഗ മാറ്റ് വിരിച്ച് വേണം പ്രാണായാമം ചെയ്യേണ്ടതാണ്. മനസ്സും ശരീരവും സ്വസ്ഥമായി ഇരിക്കുന്നതിന് അനുവദിക്കണം. നിങ്ങള്‍ ഇരിക്കുന്ന രീതിയിലും കൃത്യമായിരിക്കണം. ഇത് കൂടാതെ ഒരു തരത്തിലും ശാരീരിക മാനസിക അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തില്‍ ഇരിക്കാന്‍ പാടില്ല. ഇത് പ്രാണായാമത്തിന്റെ ഫലങ്ങളെ ഇല്ലാതാക്കുന്നു. ചില രോഗാവസ്ഥകള്‍ ഉള്ളവര്‍ പൂര്‍ണമായും പ്രാണായാമവും ഭസ്ത്രിക പ്രാണായാമം ഒഴിവാക്കേണ്ടത്. അപസ്മാരം പോലുള്ള രോഗാവസ്ഥകള്‍ ഉയര്‍ന്ന രക്തസസമ്മര്ദ്ദമുള്ളവര് എല്ലാം ഇത്തരം പ്രാണായാമം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
പ്രണായാമം ചെയ്യുന്നതിലൂടെ ശ്വാസകോശത്തിലൂടേയും നാഡികളുടെ ആരോഗ്യത്തേയും ഹൃദയത്തേയും വയറിനേയും എല്ലാം ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ശ്വാസ കോശസംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ശ്വാസഗതി കൃത്യമാക്കുന്നതിനും ഹൃദയമിടിപ്പ് കൃത്യമാക്കുന്നതിനും സഹായിക്കുന്നു. യോഗാസനം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പ്രാണായാമവും. അതുകൊണ്ട് വളരെ ശ്രദ്ധയോടെയും ഏകാഗ്രതയോടെയും വേണം ഭസ്ത്രിപ്രാണായാമം ചെയ്യുന്നതിന്. ഇത് നമ്മുടെ ആരോഗ്യത്തിന് അവിശ്വസനീയ ഫലങ്ങള്‍ നല്കുന്നു.

എന്നാല്‍ നിങ്ങള്‍ ഭസ്ത്രികാ പ്രാണായാമം ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് കൂടുതല്‍ ഓക്സിജന്‍ ശരീരം പമ്പ് ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരത്തില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു. ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസത്തിന്റെയും നിശ്വാസത്തിന്റെയും വ്യായാമത്തെയാണ് ഭസ്ത്രികാ പ്രാണായാമം എന്ന് പറയുന്നത്. നിങ്ങളുടെ ശരീരത്തിന് ഊര്‍ജ്ജം പ്രദാനം ചെയ്യുകയാണ് ഭസ്തിക പ്രാണായാമം വഴി നടക്കുന്ന ശാരീരിക മാറ്റം. എങ്ങനെ ഭസ്ത്രികാ പ്രാണായാമം ചെയ്യാം എന്നും എന്തൊക്കയാണ് അതിന്റെ ഗുണങ്ങള്‍ എന്നും നമുക്ക് നോക്കാം.
ഭസ്ത്രിക പ്രാണായാമം ചെയ്യേണ്ടത് എങ്ങനെ?
വജ്രാസനത്തിലോ സുഖാസനത്തിലോ ഇരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വജ്രാസനത്തില്‍ ഇരിക്കുന്നതാണ് കൂടുതല്‍ ഉത്തമം. ശേഷം കൈകള്‍ മുഷ്ടി മടക്കി മുകളിലേക്ക് ഉയര്‍ത്തുക. അതിന് ശേഷം താഴേക്ക് കൈകള്‍ ശക്തിയില്‍ വലിക്കുക. ഈ സമയം പുറത്തേക്ക് ശക്തിയില്‍ ശ്വാസം വിടുക. ഇത്തരത്തില്‍ 20 തവണ ചെയ്യണം. പിന്നീട് കുറച്ച് സെക്കന്റുകള്‍ വിശ്രമിക്കുക. ശേഷം സാധാരണ ശ്വാസം എടുത്ത് വീണ്ടും ഇത് തന്നെ ആവര്‍ത്തിക്കുക. ഇത്തരത്തില്‍ രണ്ട് റൗണ്ട് കൂടി ചെയ്ത് നിര്‍ത്താവുന്നതാണ്.

ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന് ഭസ്ത്രിക പ്രാണായാമം ചെയ്യുന്നത് വളരെ മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം പകരുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ശ്വാസകോശത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ ടോക്സിക് വിഷവസ്തുക്കളെയും മാലിന്യങ്ങളെയും നീക്കം ചെയ്യുന്നതിനും ഭസ്ത്രിക പ്രാണായാമം സഹായിക്കുന്നു. ഇത് സൈനസ്, ബ്രോങ്കൈറ്റിസ്, മറ്റ് ശ്വസന പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്ന് മോചനം നല്‍കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ശ്വാസകോശ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈ പ്രാണായാമം സഹായിക്കുന്നു. പേശികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈ ആസനം ചെയ്യുന്നത് നല്ലതാണ്.
മികച്ച മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഭസ്ത്രിക പ്രാണായാമം സഹായിക്കുന്നു. ശക്തമായ ശ്വസന വ്യായാമാണ് ഇത്. ശരീരത്തിന്റെ ഊര്‍ജ്ജവും ശക്തിയും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മാനസികാരോഗ്യത്തിനും ഫ്രഷ്നസിനും സഹായിക്കുന്നു. കൊഴുപ്പുരുക്കുന്നതിനും അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഭസ്ത്രിക പ്രാണായാമം. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കുന്നതിനും ഭസ്ത്രിക പ്രാണായാമം മികച്ചതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഭസ്ത്രിക പ്രാണായാമം എപ്പോഴും വെറും വയറ്റില്‍ പരിശീലിക്കണം. ഇത് കൂടാതെ ഗര്‍ഭിണികള്‍ ഇത് ഒഴിവാക്കണം. നിങ്ങളുടെ സ്വന്തമായി ക്രിയേറ്റ് ചെയ്ത വേഗതയില്‍ വേണം ഇത് ചെയ്യുന്നതിന്. എന്നാല്‍ ഭസ്ത്രിക പ്രാണായാമം ചെയ്യുമ്പോള്‍ തലകറക്കം തോന്നുന്നുവെങ്കില്‍, ഇടവേളകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ ഹൈപ്പര്‍ടെന്‍ഷനും പാനിക് ഡിസോര്‍ഡറും അനുഭവിക്കുന്നുണ്ടെങ്കില്‍ കൃത്യമായ ഒരു യോഗാധ്യാപകന്റെ നേതൃത്വത്തില്‍ മാത്രം യോഗ ചെയ്യാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

