Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
മെലിഞ്ഞവരാണോ ? തടിക്കാന്‍ ഈ പഴങ്ങള്‍ കഴിച്ചോളൂ
ഈ ലോകത്ത് അമിതവണ്ണം കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ ഏറെയുണ്ട്. അതുപോലെ ആവശ്യമായ പോഷകമില്ലാതെ വണ്ണക്കുറവുള്ളവരും ധാരാളമുണ്ട്. അത്തരക്കാര്‍ക്ക് ശരീരവണ്ണം കൂട്ടാന്‍ ആവശ്യമായ ധാരാളം ഭക്ഷണങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ അത്തരം ഭക്ഷണങ്ങള്‍ നമുക്ക് ഹാനികരമാകുന്നതാണോ എന്നുകൂടി നോക്കണം. അത്തരം കൃത്രിമമായി തയ്യാറാക്കിയ ഭക്ഷണങ്ങളെക്കുറിച്ച് ചിന്തിക്കും മുമ്പ് പ്രകൃതി അറിഞ്ഞു തരുന്ന ചില പഴവര്‍ഗങ്ങളുടെ ഗുണം കൂടി അറിഞ്ഞിരിക്കുക. അവ നിങ്ങളുടെ ശരീരത്തിന് ഉത്തമമായ പോഷണങ്ങള്‍ നല്‍കി ആരോഗ്യം പ്രദാനം ചെയ്യുന്നതായിരിക്കും.
കാര്‍ബോഹൈഡ്രേറ്റ്‌സും പഞ്ചസാരയും നിറഞ്ഞ പഴങ്ങള്‍ നിങ്ങളുടെ ശരീരപുഷ്ടിക്ക് ഉത്തമമായവയാണ്. ഫ്രൂട്ട് ഡയറ്റിലൂടെ നിങ്ങള്‍ക്ക് കാര്‍ബോഹൈഡ്രേറ്റ്‌സും ഫ്രക്ടോസും മാത്രമല്ല നല്‍കുന്നത്, വിറ്റാമിനുകളും ധാതുക്കളും കൂടിയാണ്. ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങള്‍ യഥാവിധി നല്‍കുന്നതോടോപ്പം ശരീരത്തിന്റെ ഊര്‍ജവും ഓജസും നിലനിര്‍ത്താനും പഴങ്ങള്‍ സഹായിക്കുന്നു. ഏതുകാലാവസ്ഥയിലും നമുക്ക് സധൈര്യം കഴിക്കാവുന്നതു കൂടിയാണ് പഴങ്ങള്‍. അപ്പോള്‍ വണ്ണം വയ്ക്കാന്‍ ആഗ്രഹമുള്ളവര്‍ ഈ പഴങ്ങളിലൂടെ ഒന്നു കണ്ണോടിക്കൂ.

വാഴപ്പഴം
വണ്ണം വയ്ക്കാന്‍ ആഗ്രഹിക്കുന്നവരും വര്‍ക്കൗട്ട് ചെയ്യുന്നവരും ഒരുപോലെ അറിയേണ്ട ഒന്നാണ് നേന്ത്രപ്പഴം. ശരീരവണ്ണത്തിന് ഉത്തമമാണ് നേന്ത്രപ്പഴം. ദിവസം രണ്ടു നേന്ത്രപ്പഴം കഴിക്കുന്നതിലൂടെ തന്നെ 200 ഗ്രാം കലോറി നമ്മുടെ ശരീരത്തിലെത്തുന്നു. കൂടാതെ ഇതിലടങ്ങിയ വിറ്റാമിനുകളും ഇരുമ്പും മഗ്‌നീഷ്യവും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇതിലെ കാല്‍സ്യം ശരീരത്തിന്റെ പേശികളെ ബലപ്പെടുത്തുന്നു. അന്നജം, മാംസ്യം, ജീവകങ്ങള്‍, ധാതുലവണങ്ങള്‍, എന്നിവയുടെ കലവറയെന്ന നിലയ്ക്ക് പ്രകൃതിദത്തമായ ടോണിക്കും ഒരു സമ്പൂര്‍ണ ആഹാരവും കൂടിയാണ് നേന്ത്രപ്പഴം. വാഴപ്പഴം ജ്യൂസ് അടിച്ചോ പാലിനൊപ്പമോ കഴിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. ആരോഗ്യകരമായി വണ്ണംവയ്ക്കാനും തൂക്കം കൂടാനും ഇത് സഹായിക്കും.

മാമ്പഴം
പഴങ്ങളില്‍ മാത്രമല്ല ഗുണത്തിലും മാമ്പഴം രാജാവാണ്. ഹൃദ്യവും പ്രകൃതിദത്തവുമായ ഔഷധമാണ് മാമ്പഴം. ഇതിലടങ്ങിയ വിറ്റാമിനുകളും മഗ്നീഷ്യവും ശരീരപുഷ്ടിക്ക് സഹായിക്കുന്നു. രോഗപ്രതിരോധശേഷി കൈവരുത്തുന്നു. മാമ്പഴം ജ്യൂസോ ഷെയ്‌ക്കോ ആക്കി കഴിക്കുന്നത് പെട്ടെന്നുള്ള ശരീരപുഷ്ടിക്ക് ഉത്തമമാണ്. മാമ്പഴച്ചാറില്‍ പാലും തേനും ചേര്‍ത്താല്‍ ആരോഗ്യദായകമായ പാനീയമായി. മാമ്പഴക്കഷണങ്ങള്‍ ശര്‍ക്കര കാച്ചിയതിലിട്ട് ഭരണിയില്‍ ഭദ്രമായി കെട്ടിവച്ചശേഷം ഒരാഴ്ച്ച കഴിഞ്ഞ് ദിവസവും സേവിക്കുന്നതും ശരീരപുഷ്ടിക്ക് നല്ലതാണ്. മാമ്പഴം കഴിക്കുന്നത് അധികമാകാതിരിക്കാനും ശ്രദ്ധിക്കണം. ശരീരത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കുന്നതിനും വയറിനു കേടുവരുത്തുന്നതിനും അമിതോപയോഗം കാരണമാകും. സീസണല്‍ പഴമാണ് മാമ്പഴം എന്നും എപ്പോഴും ലഭിക്കില്ലെന്നും ഓര്‍മ്മയില്‍ വയ്ക്കുക.

സ്‌ട്രോബെറി
സ്‌ട്രോബെറി കാണാന്‍ കുഞ്ഞനാണെങ്കിലും ശരീരാരോഗ്യം നല്‍കുന്നതില്‍ വമ്പനാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയതിനാല്‍ നിങ്ങളുടെ ചര്‍മ്മത്തിന് മികച്ച തിളക്കം നല്‍കുന്നു. പാലില്‍ കലക്കി സ്‌ട്രോബെറി കഴിക്കുന്നത് പെട്ടെന്നുള്ള ശരീരപുഷ്ടിക്ക് സഹായിക്കുന്നു. വണ്ണം വയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഒട്ടും താമസിക്കേണ്ട സ്‌ട്രോബെറി ഷേക്ക് നിങ്ങള്‍ക്ക് ഉത്തമ കൂട്ടാളിയായിരിക്കും. ദിവസവും പാലില്‍ കലക്കി ഒരു ഗ്ലാസ് സ്‌ട്രോബെറി കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ മാറ്റം നിങ്ങള്‍ക്ക് നേരിട്ടറിയാനാകും.

സപ്പോട്ട (ചിക്കു)
കൊഴുപ്പും ഷുഗറും അടങ്ങിയതിനാല്‍ സപ്പോട്ട ശരീരപുഷ്ടിക്ക് സഹായിക്കുന്ന മറ്റൊരു ഫലമാണ്. സപ്പോട്ട പാലില്‍ കലര്‍ത്തി ഷേക്ക് ആയോ ജ്യൂസ് ആയോ കുടിക്കുന്നതായിരിക്കും ഉത്തമം. മികച്ച ആകാരവടിവിനും രോഗപ്രതിരോധശേഷിക്കും ഉത്തമമാണ് സപ്പോട്ട. ദിവസവും രാത്രി കിടക്കും മുമ്പ് ഒരു ഗ്ലാസ് സപ്പോട്ട ജ്യൂസ് കുടിക്കുക. മാറ്റം കാണാം.

പാഷന്‍ ഫ്രൂട്ട്
ഉഷ്ണകാലത്താണ് സാധാരണയായി പാഷന്‍ ഫ്രൂട്ടുകള്‍ തളിര്‍ക്കാന്‍ തുടങ്ങാറ്. പാഷന്‍ ഫ്രൂട്ട് രസമുകുളങ്ങളെ ഉണര്‍ത്തുന്നു. ശരീരപുഷ്ടി ആഗ്രഹിക്കുന്നവര്‍ ഒരു ചെറിയ പാത്രത്തില്‍ പാഷന്‍ഫ്രൂട്ട് പഞ്ചസാരയുമിട്ട് കലക്കി കുടിച്ചോളൂ. പാലില്‍ കലക്കിയും ജ്യൂസ് അടിച്ചും പാഷന്‍ ഫ്രൂട്ട് കഴിക്കാവുന്നതാണ്.

ആപ്പിള്‍
ആപ്പിള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ രസകരമാണ്. തടി കുറയ്ക്കാനാണെങ്കില്‍ ഒരു നിശ്ചിത അളവില്‍ ആപ്പിള്‍ കഴിക്കാം. എന്നാല്‍ തടി വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണെങ്കിലോ, ആപ്പിള്‍ ഫലം ചെയ്യുന്നതെങ്ങനെയെന്നു നോക്കാം. ആപ്പിള്‍ ഒരളവില്‍ കൂടുതല്‍ കഴിക്കുന്നതിലൂടെ അതിലടങ്ങിയ ഫൈബറുകള്‍ നമ്മുടെ വിശപ്പിനെ ഉണര്‍ത്തുന്നു. അങ്ങനെ സാധാരണയിലും കൂടുതല്‍ അളവില്‍ നമ്മള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരം ചില രസകരമായ പ്രത്യേകതകളിലൂടെ ആപ്പിള്‍ നിങ്ങളുടെ ശരീരപുഷ്ടിയെ സഹായിക്കുന്നു. ആപ്പിളില്‍ അടങ്ങിയിട്ടുള്ള ലവണ അമംശങ്ങള്‍ കരളിന്റെ പ്രവര്‍ത്തനങ്ങളില്‍ വരുന്ന തകരാറുകള്‍ പരിഹരിക്കുന്നു. കരളിനെ ഉത്തേജിപ്പിക്കാനുള്ള പ്രത്യേക കഴിവും ആപ്പിളിനുണ്ട്.

പപ്പായ
വീട്ടുവളപ്പില്‍ സര്‍വസാധാരണയായി വളരുന്നതും ധാരാളം ഔഷധ ഗുണങ്ങളുള്ളതുമാണ് പപ്പായ. ധാരാളം ധാതുലവണങ്ങളും ജീവകങ്ങളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. പപ്പായയിലെ പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനത്തിന് ഉത്തമമാണ്. മലശോധന സുഖകരമാക്കാന്‍ ഏറ്റവും ഫല പ്രദമാണ് ഈ ഫലം. എല്ലാക്കാലവും അധകം ബുദ്ധിമുട്ടില്ലാതെ സുലഭമായി ലഭിക്കുന്ന പപ്പായ നിങ്ങളുടെ ശരീരപുഷ്ടിക്ക് മികച്ചതാണ്.



Click it and Unblock the Notifications











