Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ബി.പി കുറഞ്ഞാലും അപകടം, പെട്ടെന്ന് നിയന്ത്രിക്കണം; ഈ ഭക്ഷണത്തിലുണ്ട് പ്രതിവിധി
ഒരു വ്യക്തിയുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് പെട്ടെന്ന് കുറയുന്ന അവസ്ഥയാണ് ഹൈപ്പോടെന്‍ഷന്‍ അഥവാ കുറഞ്ഞ രക്തസമ്മര്‍ദ്ദം. ഈ അവസ്ഥ സാധാരണമാണ്, പല ആളുകളെയും ഇത് ബാധിക്കുന്നു. പ്രത്യേകിച്ച് പ്രായം കൂടുന്നതിനനുസരിച്ച് നിങ്ങളുടെ ബ്ലഡ് പ്രഷര്‍ ഇടയ്ക്കിടെ കുറഞ്ഞേക്കാം. സാധാരണ രക്തസമ്മര്‍ദ്ദ തോത് 120/80 mm Hg ആയിരിക്കണം. രക്തസമ്മര്‍ദ്ദം 90 mm Hg സിസ്റ്റോളിക് അല്ലെങ്കില്‍ 60 mm Hg ഡയസ്റ്റോളിക്കില്‍ കുറവായിരിക്കുമ്പോള്‍ അത് താഴ്ന്ന രക്തസമ്മര്‍ദ്ദമായി കണക്കാക്കുന്നു.
രക്തസമ്മര്‍ദ്ദം സാധാരണ പരിധിയേക്കാള്‍ കുറയുന്നത് നിങ്ങളുടെ ശരീരത്തിന് വളരെ അപകടകരമാണ്. തലകറക്കം, ബലഹീനത, ഓക്കാനം, കാഴ്ച മങ്ങല്‍ എന്നിവയാണ് രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍. നിര്‍ജ്ജലീകരണം, ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍, അമിതമായ വ്യായാമം, വിളര്‍ച്ച, സമ്മര്‍ദ്ദം, തൈറോയ്ഡ്, രക്തത്തിലെ പഞ്ചസാരയുടെ കുറവ്, രക്തനഷ്ടം എന്നിങ്ങനെ നിരവധി കാരണങ്ങളാല്‍ ഹൈപ്പോടെന്‍ഷന്‍ വരാം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും പ്രമേഹവും മൂലവും ഇത് സംഭവിക്കാം. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും രക്തസമ്മര്‍ദ്ദത്തെയും സ്വാധീനിക്കുന്നതില്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഹൈപ്പോടെന്‍ഷന്‍ രോഗികള്‍ അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില മികച്ച ഭക്ഷണങ്ങളെക്കുറിച്ച് ഇവിടെ വായിച്ചറിയാം. ബ്ലഡ് പ്രഷര്‍ കുറവുള്ള ആളുകള്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യും.

പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങള്‍
കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ പഞ്ചസാര കഴിക്കുന്നത് രക്തസമ്മര്‍ദ്ദ അളവ് ഉടനടി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കുറഞ്ഞ രക്തസമ്മര്‍ദ്ദമോ ഹൈപ്പോടെന്‍ഷനോ ഉള്ള ഒരു വ്യക്തി രക്തസമ്മര്‍ദ്ദത്തിന്റെ അളവ് സന്തുലിതമാക്കുന്നതിന് പഞ്ചസാരയോ പഞ്ചസാരയോ ഉള്ള ഭക്ഷണങ്ങളോ കഴിക്കണം. പഞ്ചസാര യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് രക്തക്കുഴലുകളുടെ സങ്കോചത്തിലേക്ക് നയിക്കുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കഫീന്‍ അടങ്ങിയ ഭക്ഷണപാനീയങ്ങള്‍
രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് കഫീന്‍ വളരെയേറെ ഗുണം ചെയ്യും. ഹൈപ്പോടെന്‍ഷന്‍ രോഗികളില്‍ രക്തസമ്മര്‍ദ്ദത്തിന്റെ തോത് വര്‍ദ്ധിപ്പിക്കാന്‍ കാപ്പി ഫലപ്രദമാണ്. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഉടനടി വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് പെട്ടെന്ന് ആര്‍ക്കെങ്കിലും ലോ ബിപി വന്നാല്‍ അവര്‍ക്ക് കട്ടന്‍ കാപ്പി കൊടുക്കണം. രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറയുകയും തലകറക്കം അനുഭവപ്പെടുകയും ചെയ്താല്‍, ഒരു കപ്പ് കാപ്പിയോ ചായയോ നല്‍കുക. ഇത് ഹൃദയത്തെ നിയന്ത്രിക്കുകയും നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.

പനീര്‍
ഉയര്‍ന്ന ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഹൈപ്പര്‍ടെന്‍ഷന്‍ രോഗികള്‍ അവരുടെ ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കണം. അതേസമയം ഹൈപ്പോടെന്‍ഷന്‍ ഉള്ള ആളുകള്‍ക്ക് അങ്ങനെയല്ല. ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ അവര്‍ കഴിക്കണം. ഉപ്പിന്റെ സമ്പന്നമായ ഉറവിടമാണ് പനീര്‍. സാലഡ്, കറി, സാന്‍ഡ്വിച്ച് തുടങ്ങി പനീര്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.

മുട്ട
ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്നതില്‍ വിറ്റാമിന്‍ ബി 12 ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ അവശ്യ വിറ്റാമിന്റെ കുറവ് വിളര്‍ച്ചയ്ക്ക് കാരണമാകും. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കുകയും അമിതമായ രക്തസ്രാവവും അവയവങ്ങള്‍ക്കും നാഡികള്‍ക്കും കേടുപാടുകളും വരുത്തും. അതിനാല്‍, വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, ചിക്കന്‍, സാല്‍മണ്‍, ട്യൂണ എന്നിവ ഹൈപ്പോടെന്‍ഷന്‍ രോഗികള്‍ അവരുടെ ഭക്ഷണത്തിന്റെ ഭാഗമാക്കണം. കുറഞ്ഞ രക്തസമ്മര്‍ദ്ദം ഫലപ്രദമായി നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.

ജലാംശം നല്‍കുന്ന ഭക്ഷണങ്ങള്‍
നിര്‍ജ്ജലീകരണം നിങ്ങളുടെ രക്തത്തിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൈപ്പോടെന്‍ഷന് കാരണമാകും. രക്തത്തിന്റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയുന്നതിനും ഇടയാക്കും. അതിനാല്‍ നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിലോ നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ ഇത് ശ്രദ്ധിക്കണം. ധാരാളം വെള്ളം അല്ലെങ്കില്‍ പൊട്ടാസ്യം അടങ്ങിയ തേങ്ങാവെള്ളം പോലുള്ള ആരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കുക. ദിവസവും എട്ട് മുതല്‍ പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് മിക്ക ആരോഗ്യ വിദഗ്ധരും പറയുന്നത്. ഉയര്‍ന്ന ജലാംശമുള്ള തണ്ണിമത്തന്‍, മുന്തിരി തുടങ്ങിയ പഴങ്ങളും കഴിക്കുക.

മുന്തിരി ജ്യൂസ്
രക്തസമ്മര്‍ദ്ദം കുറയുന്നവര്‍ക്കും രക്തത്തിലെ പഞ്ചസാര കുറയുന്നവര്‍ക്കും പെട്ടെന്നുള്ള പരിഹാരമാണ് മുന്തിരി ജ്യൂസ്. മികച്ച കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ജ്യൂസുകളില്‍ ഒന്നാണിത്. ഹൈപ്പോടെന്‍ഷന്‍ ലക്ഷണങ്ങളെ ഫലപ്രദമായി നിയന്തിക്കാന്‍ ഇത് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍ ചവയ്ക്കാനും വിഴുങ്ങാനും ചിലര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാം. അതിനാല്‍ മുന്തിരി ജ്യൂസ്, തേന്‍ തുടങ്ങിയവ അത്തരം സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ബി 9 അല്ലെങ്കില്‍ ഫോളേറ്റ് കൂടുതലായതിനാല്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ബ്രോക്കോളിയും പയര്‍വര്‍ഗ്ഗങ്ങളും കഴിക്കാം.

ഒലിവ്
കുറഞ്ഞ രക്തസമ്മര്‍ദ്ദ പ്രശ്‌നങ്ങളുള്ള ആളുകള്‍ക്ക് ഇരുമ്പ് ഭക്ഷണം വളരെയേറെ ഗുണം ചെയ്യും. വിറ്റാമിന്‍ ഇ, ഇരുമ്പ്, കോപ്പര്‍ എന്നിവയാല്‍ സമ്പന്നമായ ഒലീവ് ഓയിലില്‍ ഉപ്പിന്റെ അംശവുമുണ്ട്. ഈ ഗുണങ്ങള്‍ ഹൈപ്പോടെന്‍ഷന്‍ രോഗികള്‍ക്ക് വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. പ്രത്യേകിച്ച്, രക്തസമ്മര്‍ദ്ദ അളവ് പെട്ടെന്ന് കുറയുന്നവരില്‍ ഉപ്പുള്ള ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം ഫലപ്രദമായി വര്‍ദ്ധിപ്പിക്കും. ഒലിവില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡായ ഒലിക് ആസിഡ് ഹൃദയാരോഗ്യം വളര്‍ത്താനും സഹായിക്കുന്നു.



Click it and Unblock the Notifications











