Latest Updates
-
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം!
ശവാസനം വെറും കിടപ്പ് മാത്രമല്ല: അനേകം ഫലങ്ങള്‍ നിങ്ങള്‍ക്ക്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ യോഗ ചെയ്യുന്നതിന് പലരും ഇന്നത്തെ കാലത്ത് സമയം കണ്ടെത്തുന്നു. കൊവിഡിന് ശേഷം ആളുകള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടി കരുതലുള്ളവരായി എന്നതാണ് സത്യം. അതുകൊണ്ട് തന്നെ യോഗ ചെയ്യുന്നതിനും യോഗക്ക് വേണ്ടി സമയം കണ്ടെത്തുന്നതിനും പലരും ശ്രമിക്കുന്നു. തുടക്കക്കാര്‍ യോഗ ചെയ്യുമ്പോള്‍ സ്ഥിരമായി ചെയ്യുന്ന ഒരു യോഗാസനമാണ് ശവാസനം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് ഇതിന്റെ സ്വഭാവവും. പക്ഷേ ശവാസനം നിങ്ങള്‍ക്ക് നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്.

നിങ്ങളുടെ ശരീരവും മനസ്സും പൂര്‍ണ്ണമായും വിശ്രമിക്കേണ്ടതിനാല്‍ ഇത് ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നായി പലര്‍ക്കും തോന്നാം. പലരുടേയും ചിന്തകള്‍ പല വിധത്തിലേക്ക് മാറുന്ന സമയം കൂടിയാണ് ഇത്. വളരെ കഠിനമായ യോഗ സെഷനു ശേഷമാണ് ഈ പോസ് സാധാരണയായി ചെയ്യുന്നത്. ഇത് ആഴത്തിലുള്ള വിശ്രമത്തിനും രോഗശാന്തിക്കും സഹായിക്കുന്നു. നിങ്ങള്‍ കഠിനമായി ക്ഷീണിക്കുകയും വേഗത്തില്‍ ജോലിയിലേക്ക് മടങ്ങുകയും ചെയ്യേണ്ട സമയത്തും ഈ പോസ് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് പുനര്‍ജീവനം നല്‍കുകയും ചെയ്യുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.
ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും

ശവാസനം പരിശീലിക്കുന്നതിന് മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. ഇത് നിങ്ങളുടെ ശാരീരിക വിശ്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഈ ആസനം ചെയ്യുമ്പോള്‍ പലരും ഉറങ്ങിപ്പോവുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഉറക്കം വരുന്നുണ്ടെന്ന് തോന്നിയാല്‍ ആഴത്തില്‍ ശ്വാസമെടുക്കുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല ഏകാഗ്രമായ മനസ്സോടെ വേണം ശവാസനം ചെയ്യുന്നതിന്. അതിന് വേണ്ടി ആദ്യം നിലത്ത് യോഗമാറ്റില്‍ മലര്‍ന്ന് കിടക്കണം. ശേഷം കണ്ണുകള്‍ പതുക്കെ അടക്കണം. പിന്നീട് കാലുകള്‍ ഒരടി അകലത്തില്‍ വെക്കുക. കൈകള്‍ ശരീരത്തോട് ചേര്‍ത്ത് മലര്‍ത്തി വെക്കണം. ഇനി നിങ്ങളുടെ ശരീരത്തിന്റെ ഓരോ അവയവത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ പതുക്കെ ശ്വാസോച്ഛ്വാസം നടത്തുക. ഉറക്കം വരുന്നവര്‍ മുന്‍പ് പറഞ്ഞതുപോലെ കൃത്യമായി ആഴത്തില്‍ ശ്വാസം എടുക്കണം. പിന്നീട് ഏകാഗ്രമായ മനസ്സോട് 10-15 മിനിറ്റ് വരെ ശവാസനത്തില്‍ കിടക്കുക.
യോഗാസനം ആരംഭിക്കുന്നതും അവസാനിക്കുന്നതും ശവാസനത്തില്‍ ആയിരിക്കണം. മാനസിക സംഘര്‍ഷം, സമ്മര്‍ദ്ദം, അസ്വസ്ഥത, രക്തസമ്മര്‍ദ്ദം എന്നിവയെ ലഘൂകരിക്കുന്നതിനും നമുക്ക് ശവാസനം ശീലമാക്കാവുന്നതാണ്. ശരീരത്തിനും മനസ്സിനും ക്ഷീണം തോന്നുന്ന ഏത് അവസ്ഥയിലും നമുക്ക് ചെയ്യാവുന്ന ഒന്നാണ് ശവാസനം. മനസ്സിനെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നതിന് നമുക്ക് ശവാസനം ചെയ്യാവുന്നതാണ്. യോഗയുടെ അടിസ്ഥാന ആസനമാണ് ശവാസനം എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. മനസ്സിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശവാസനം വഹിക്കുന്ന പങ്ക് നിസ്സാരമല്ല

സുരക്ഷിതം
ശവാസനം ചെയ്യുന്നത് വളരെയധികം സുരക്ഷിതമായ ഒന്നാണ്. ഇത് നിങ്ങള്‍ക്ക് ആര്‍ക്കും പരിശീലിക്കാവുന്നതാണ്. ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം മാത്രമേ കിടക്കാവു. കാരണം നിങ്ങളോട് മലര്‍ന്ന് കിടക്കരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഒരിക്കലും മലര്‍ന്ന് കിടക്കരുത്. അതുപോലെ തന്നെ ഗര്‍ഭിണികള്‍ ഇത് ചെയ്യാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇനി ചെയ്യുകയാണെങ്കില്‍ തന്നെ ആശ്വാസത്തിനായി നിങ്ങളുടെ തലയും നെഞ്ചും ഒരു ബോള്സ്റ്ററില് ഉയര്‍ത്തി വെക്കുന്നത് നല്ലതാണ്.
ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങളാണ് ശവാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. ശരീരത്തിന്റെ ക്ഷീണത്തെ ഇല്ലാതാക്കുന്നു. ഇത് കൂടാതെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും ഓര്‍മ്മശക്തിക്കും ശവാസനം ചെയ്യാവുന്നതാണ്. ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അതിന് പരിഹാരം കാണുന്നതിനും ശവാസനം ചെയ്യാം. ഇത് ശരിയായ ശ്വസനത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. നാഡീവ്യൂഹത്തെ നിയന്ത്രിക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനും സഹായിക്കുന്നു ശവാസനം. മാനസിക സമ്മര്‍ദ്ദം കൊണ്ട് പ്രശ്നത്തിലാവുന്നവര്ക്ക് ശവാസനം ഒരു ഉത്തമ മാര്‍ഗ്ഗമാണ്.
രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും ശവാസനം സഹായിക്കുന്നു. നിങ്ങളുടെ ഉത്കണ്ഠ, സ്ട്രെസ്, ഡിപ്രഷന് എന്നിവയെ പ്രതിരോധിക്കുന്നതിന് ശവാസനം മികച്ച ഓപ്ഷന് തന്നെയാണ്. ശരീരത്തിനെ വളരെയധികം ശ്രദ്ധയുള്ളതാക്കുന്നതിനും ശവാസനം മികച്ചതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദഹന പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ശവാസനം സഹായിക്കുന്നു. നിങ്ങള്‍ ഏത് കാര്യത്തിലും വളരെയധികകം ശ്രദ്ധാലുക്കളായിരിക്കും. അതിനും ശവസാനം ചെയ്യാവുന്നതാണ്.
തുടക്കത്തില്‍ ശ്രദ്ധിക്കേണ്ടത്
നിങ്ങള്‍ യോഗയിലേക്ക് എത്തുന്നതിന് മുന്‍പ് നല്ലതുപോലെ ശ്രദ്ധിക്കണം. കാരണം പകുതി വെച്ച് വിട്ടിട്ട് പോവുന്നിതിന് മിനക്കടരുത്. ഇന്നത്തെ കാലത്ത് തിരക്കേറിയതും പിരിമുറുക്കമുള്ളതുമായ ജീവിതമായത് കൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് യോഗ അനുയോജ്യമാണ്. അതുകൊണ്ട് തന്നെ പൂര്‍ത്തിയാക്കാം എന്ന ഉറപ്പില്‍ നിങ്ങള്‍ക്ക് യോഗ ആരംഭിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ശവാസനം ചെയ്യുമ്പോള്‍ ഇത്രയും കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
