Latest Updates
-
മാസ ശിവരാത്രി 2026: ശിവപൂജയ്ക്ക് ഏറ്റവും ഉത്തമമായ നിശിത കാല മുഹൂർത്തം ഇതാ, അറിയേണ്ടതെല്ലാം -
ആർബിഐ റെപ്പോ നിരക്ക് ഉയർത്തി: നിങ്ങളുടെ ഇഎംഐ ഇനി എത്ര കൂടും? ആശങ്ക വേണ്ട, പരിഹാരമിതാ -
2026 ഒക്ടോബർ 11: നവരാത്രിയിൽ ഇരട്ടി ഫലം നൽകുന്ന അപൂർവ്വ ദ്വിപുഷ്കർ യോഗം; ഈ കാര്യങ്ങൾ ചെയ്താൽ ധനലാഭം ഉറപ്പ്! -
സെയിൽ ഓഫറുകൾ കണ്ട് വാരിവലിക്കല്ലേ! ബ്യൂട്ടി പ്രൊഡക്റ്റുകൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരുമോ? -
മഹാലയ അമാവാസി 2026: ബലിതർപ്പണ സമയം മുതൽ മഹിഷാസുര മർദ്ദിനി വരെ; വിശ്വാസികൾ അറിയേണ്ടതെല്ലാം -
നവരാത്രി 2026: ഘടസ്ഥാപനത്തിന് അനുയോജ്യമായ മുഹൂർത്തം എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഇന്ന് ഗുരു പ്രദോഷ വ്രതം; ശിവപ്രീതിക്കായി ഈ സമയത്ത് പൂജ ചെയ്യൂ, അനുഗ്രഹം നേടാം! -
വ്യോമസേനാ ദിനം 2026: ഹിൻഡൻ എയർബേസിൽ ആവേശം, ഗതാഗത നിയന്ത്രണങ്ങളും തത്സമയ വിവരങ്ങളും അറിയാം -
കേരളത്തിൽ ഇന്ന് മഴയും ഉഷ്ണവും; ചർമ്മത്തിലെ ഫംഗസ് ബാധയും താരനും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ
മയൂരാസനം നിസ്സാരമല്ല: യോഗയുടെ സര്വ്വഗുണങ്ങള് ഈ ഒറ്റ ആസനത്തില്‍ ലഭിക്കും
മയൂരാസനം ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്നത് കൂടി നമ്മള് മനസ്സിലാക്കേണ്ടതാണ്. യോഗ എന്നത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ്. ശാരീരിക ആരോഗ്യം മാത്രമല്ല മാനസിക ആരോഗ്യവും ഇതിലൂടെ ലഭിക്കുന്നു. എന്നാല്‍ ഏതൊക്കെ യോഗ പോസുകള്‍ നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. ശാരീരിക മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ചില യോഗാസനങ്ങള്‍ നമുക്ക് സ്ഥിരമായി ചെയ്യുന്നത് നല്ലതാണ്.

മയൂരാസനം എപ്രകാരം ചെയ്യാം എന്നും എന്തൊക്കെയാണ് ഇതിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്. മയൂരം എന്നാല്‍ മയില്‍ എന്നാണ് അര്‍ത്ഥം എന്ന് നമുക്കറിയാം. എന്നാല്‍ ഇത് എപ്രകാരം ചെയ്യണം എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. പ്ലാങ്ക് ചെയ്യുന്നതിന് സമാനമായ ഗുണങ്ങളാണ് മയൂരാസനം ചെയ്യുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. ഇത് ശരീരത്തെ വളരെ എളുപ്പത്തില്‍ വഴക്കമുള്ളതാക്കുന്നതിന് സഹായിക്കുന്നു. എപ്രകാരം ചെയ്യാം എന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും ഗുണങ്ങള്‍ എപ്രകാരമാണെന്നും നമുക്ക് നോക്കാം.

മയൂരാസനം ചെയ്യേണ്ടത് എങ്ങനെ?
മയൂരാസനം ചെയ്യുന്നതിലൂടെ അത് എപ്രകാരം ചെയ്യണം എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. അതിന് വേണ്ടി നിങ്ങള്‍ എല്ലാ വിധത്തിലുള്ള മുന്‍കരുതലുകളും എടുക്കേണ്ടതാണ്. കാല്‍മുട്ടുകള്‍ മടക്കി ഉപ്പൂറ്റിയുടെ മുകളില്‍ നിതംബം ഉറപ്പിച്ച് ഇരിക്കേണ്ടതാണ്. ശേഷം കാല്‍മുട്ടുകള്‍ തറയില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ ആയിരിക്കണം. പിന്നീട് വിരലുകള്‍ നിവര്‍ത്തി കൈപ്പത്തികള്‍ നിലത്ത് കമിഴ്ത്തി വെക്കണം. പിന്നീട് പൊക്കിളിന് ഇരുവശത്തുമായി കൈമുട്ടുകള്‍ കൊണ്ട് വരുന്ന രീതിയില്‍ വേണം വെക്കുന്നതിന്. കാലുകള്‍ പതുക്കെ പുറകിലേക്ക് പ്ലാങ്ക് ചെയ്യുന്ന തരത്തില്‍ നീട്ടുന്നതിന് ശ്രദ്ധിക്കണം. ശേഷം ശരീരത്തിന്റെ മുകള്‍ ഭാഗം പതുക്കെ മുകളിലേക്ക് ഉയര്‍ത്തണം. ശരീരത്തിന്റെ മുകള്‍ ഭാഗം ഉയര്ത്തിക്കഴിഞ്ഞാല് കാലുകള്‍ തിരശ്ചീന്നമായി നിവര്‍ത്തി നിര്‍ത്തണം. നെഞ്ചും കഴുത്തും തലയും ഒരേ ലെവലില്‍ നിര്ത്തിപിടിക്കുന്നതിന് ശ്രദ്ധിക്കണം. പിന്നീട് പതിയെ പൂര്‍വ്വ സ്ഥാനത്തേക്ക് മടങ്ങി കാലുകള്‍ ഉപ്പൂറ്റിയില്‍ തന്നെ വെക്കാവുന്നതാണ്. ചെയ്യുമ്പോള്‍ വളരെയധികം മുന്‍കരുതലുകള്‍ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. തുടക്കക്കാര്‍ ഇത് യോഗാചാര്യന്റെ നിര്‍ദ്ദേശവും പിന്തുണയും അത്യാവശ്യമാണ്.

മികച്ച ദഹനത്തിന് സഹായിക്കുന്നു
മികച്ച ദഹനത്തിന് സഹായിക്കുന്ന തരത്തിലേക്ക് മയൂരാസനം മാറുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും ദഹനാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മികച്ച ദഹനം ഉണ്ടായാല്‍ തന്നെ അത് നിങ്ങളുടെ മലബന്ധത്തെ ഇല്ലാതാക്കുന്നതിനും ഗ്യാസ് പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും അടിവയറ്റിലെ സമ്മര്‍ദ്ദത്തെ കുറക്കുന്നതിനും സഹായിക്കുന്നു.

ആന്തരികാവയവങ്ങള്‍ക്ക് ഗുണങ്ങള്‍
ആന്തരികാവയവങ്ങള്‍ക്കുള്ള ഗുണങ്ങള്‍ തന്നെയാണ് ഏറ്റവും മികച്ചത്. ഇത് അടിവയറ്റില്‍ സമ്മര്‍ദ്ദം കുറക്കുകയും ആന്തരികാവയവങ്ങളായ വൃക്ക, കരള്‍, ഡയഫ്രം എന്നിവയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. മയൂരാസനം ആരോഗ്യത്തിന് അത്രത്തോളം തന്നെ ഗുണങ്ങള്‍ നല്കുന്നു.

പ്രമേഹത്തെ പ്രതിരോധിക്കുന്നു
പ്രമേഹമെന്ന അസ്വസ്ഥത പല വിധത്തിലാണ് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും മയൂരാസനം ശീലമാക്കാവുന്നതാണ്. ഇത് അമിതമായ പ്രമേഹത്തെ നിയന്ത്രിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ജീവിതശൈലി രോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്തുകൊണ്ടും പ്രമേഹമെന്ന വില്ലന്‍. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും മയൂരാസനം ചെയ്യാവുന്നതാണ്.

കൈകാലുകള്‍ക്ക് വഴക്കം
കൈകാലുകള്‍ക്ക് വഴക്കമില്ലാത്ത അവസ്ഥയില്‍ പലപ്പോഴും വേദനകളും അസ്വസ്ഥതകളും വര്‍ദ്ധിക്കുന്നു. നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള അനാരോഗ്യത്തെയാണ് ഇത് കാണിക്കുന്നതും. എന്നാല്‍ ഇതിനെല്ലാം പിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും മയൂരാസനം ശീലിക്കുകയും കൈകാലുകള്‍ക്ക് വഴക്കം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. ഇതിലൂടെ വേദനകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. ഇത് കൂടാതെ കുടല് രോഗങ്ങള്‍, അജീര്‍ണ്ണം തുടങ്ങിയവയില്‍ നിന്ന് മോചനം നല്‍കുന്നതിനും സഹായിക്കുന്നു മയൂരാസനം.
Cover image Pc: freepik



Click it and Unblock the Notifications
