Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ദിര്‍ഗ പ്രാണായാമം നിസ്സാരമല്ല: ശ്വസനനിയന്ത്രണം നല്‍കും ഗുണങ്ങള്‍
യോഗ എന്നത് വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് യോഗ സഹായിക്കുന്നു. യോഗയില്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ് പ്രാണായാമം. പ്രാണായാമം ചെയ്യുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന കാര്യത്തില്‍ പ്രാണായാമം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇതില്‍ ദിര്‍ഗ പ്രാണായാമം ചെയ്യുന്നതിലൂടെ നമുക്ക് ചില ആരോഗ്യ ഗുണങ്ങള്‍ കൂടുതല്‍ ലഭിക്കുന്നുണ്ട്. ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും ശരീരത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

വളരെ ലളിതമായ രീതിയില്‍ മൂന്ന് ഭാഗങ്ങളായി ചെയ്യാവുന്നതാണ് ദിര്‍ഗ പ്രാണായാമം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതായി മാറുന്നു. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന പ്രാണായാമങ്ങളില്‍ ഒന്നാണ് ദിര്‍ഗ പ്രാണായാമം. ഇത് നിങ്ങളുടെ ശരീരത്തിലെ ഒാരോ കോശങ്ങളേയും പുനരുജ്ജീവിപ്പിക്കുന്നു. അത്രയധികം മാറ്റങ്ങള്‍ ശരീരത്തിനും മനസ്സിനും ഉണ്ടാക്കുന്നു. കുറച്ച് മിനിറ്റുകള്‍ ചെയ്താല്‍ പോലും ആ വ്യത്യാസം നിങ്ങളുടെ ജീവിതത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. മൂന്ന് ഭാഗങ്ങളുള്ള ശ്വസനമാണ് ഇത്. എങ്ങനെ കൃത്യമായി ചെയ്യാം എന്ന് നോക്കാം.

ദിര്‍ഗ പ്രാണായാമം എങ്ങനെ ചെയ്യണം:
ശ്വാസോച്ഛ്വാസത്തെ മൂന്ന് തലങ്ങളായാണ് ഇതില്‍ തിരിക്കുന്നത്.. ആദ്യത്തേത് താഴത്തെ ശ്വാസകോശത്തിലേക്കും മുകളിലേക്കും എടുത്ത് അല്‍പ്പനേരം നിര്‍ത്തുക. തുടര്‍ന്ന് നിങ്ങളുടെ ശ്വാസോച്ഛ്വാസത്തിന്റെ രണ്ടാമത്തെ ഭാഗം നിങ്ങളുടെ മധ്യ ശ്വാസകോശത്തിലേക്കും പുറകിലേക്കും ശ്വസിക്കുന്ന തരത്തില്‍ ആയിരിക്കണം. പിന്നീട് മൂന്നാമത്തേത് നിങ്ങളുടെ ശ്വാസകോശത്തിന്റെയും കോളര്ബോണുകളുടെയും മുകള്‍ ഭാഗത്തേക്ക് ശ്വസിക്കുന്ന തരത്തിലേക്ക് ആയിരിക്കണം. ഇതിനെ വിശദമായി നമുക്ക് നോക്കാം.

ദിര്‍ഗ പ്രാണായാമം എങ്ങനെ ചെയ്യണം:
ആദ്യ ഘട്ടത്തില്‍ ശ്വാസം എടുക്കുമ്പോഴും പുറത്തേക്ക് വിടുമ്പോഴും ശ്വാസകോശത്തിന്റെ മുകള്‍ ഭാഗത്തേക്കും പിന്നീട് വയറിലേക്കും ശ്വാസം എടുക്കുന്ന തരത്തില്‍ ആയിരിക്കണം. ഇത് അഞ്ച് മിനിറ്റ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ വയറ് പുറത്തേക്ക് തള്ളണം. ഇത്തരത്തില്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം അടുത്ത ഘട്ടത്തില്‍ അത് ശ്വാസകോശത്തിന്റെ മധ്യഭാത്തക്കും ശരീരം പുറകിലേക്ക് വളക്കുന്ന തരത്തിലേക്കും ആയി മാറും. മൂന്നാമത്തെ ഘട്ടത്തില്‍ അത് ശരീരത്തിന്റെ മുകള്‍ ഭാഗത്തെ സ്വാധീനിക്കുന്നു. അതായത് നിങ്ങളുടെ തോളുകള്‍ക്ക് ഇടയിലുള്ള ഭാഗത്ത് ആയിരിക്കും ശ്വാസനം കേന്ദ്രീകരിക്കേണ്ടത്. ഇതെല്ലാം അഞ്ച് മിനിറ്റ് വീതം ആവര്‍ത്തിക്കുന്ന റൗണ്ടുകള്‍ ആയിരിക്കണം.

ഗുണങ്ങള്‍
ദീര്ഗ പ്രാണായാമം ചെയ്യുന്നതിലൂടെ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു. ഇതില്‍ തന്നെ നമ്മുടെ മൊത്തത്തിലുള്ള ശ്വാസമാരോഗ്യത്തെയാണ് ഇത് സഹായിക്കുന്നത്. അതിലുപരി നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ശ്വാസനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. അത് മാത്രമല്ല ശ്വാസം നിയന്ത്രിക്കുന്നതിനും കൃത്യമായി പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിനും തടസ്സങ്ങളെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. ശരീരത്തിനേയും മനസ്സിനേയും ഏകാഗ്രമാക്കുന്നു. നിങ്ങളുടെ ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നതിനും ഇതിനോടൊപ്പം സാധിക്കുന്നു. ഇത് കൂടാതെ ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് പ്രാണയാമങ്ങള്‍ ശീലിക്കുന്നതിനുള്ള ഒരു മുതല്‍ക്കൂട്ടായും മാറുന്നു..

ഗുണങ്ങള്‍
ചര്‍മ്മത്തിന്റേയും മുടിയുടെയും ആരോഗ്യം നിലനിര്‍ത്തുന്നു. കൂടാതെ മികച്ച ഉറക്കം നല്‍കുകയും രക്തക്കുഴലുകളിലൂടെ രക്തയോട്ടം കൃത്യമാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതോടൊപ്പം അമിത രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിനും ഈ വ്യായാമം സഹായിക്കുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് പരിഹാരം നല്കി ശരീരത്തിന്റെ എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം എന്ന വില്ലനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മികച്ച ദഹനത്തിനും എന്തുകൊണ്ടും നമുക്ക് ദിര്‍ഗ പ്രാണായാമം പരിശീലിക്കാവുന്നതാണ്.



Click it and Unblock the Notifications