Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ദഹനപ്രശ്നവും മലബന്ധവും നാം വരുത്തിവെക്കുന്നത്: പരിഹാരം ആയുര്‍വ്വേദത്തില്‍
ആരോഗ്യം എന്നത് മാനസികമായും ശാരീരികമായും ഉണ്ടാവുന്ന ക്ഷേമത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ശാരീരികമായി വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ ദഹന പ്രശ്നവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മലബന്ധവും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുടലിന്റെ ആരോഗ്യം നിലനിര്‍ത്തിയാല്‍ മാത്രമേ നമുക്ക് മുന്നോട്ടുള്ള ആരോഗ്യത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ ഫ്രീ ആയി ഇരിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

ആയുര്‍വ്വേദം അനുസരിച്ച് നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയില്‍. ദഹനക്കേടിനും മലബന്ധത്തെ പ്രതിരോധിക്കുന്നതിനും കുടലുമായി ബന്ധപ്പെട്ടുണ്ടാവുന്ന മറ്റ് പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. പലപ്പോഴും നമ്മുടെ ജീവിതശൈലിയില്‍ ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ തന്നെയാണ് ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. ആരോഗ്യ പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അതില്‍ ആയുര്‍വ്വേദം എന്നത് മുകളില്‍ പറഞ്ഞ രണ്ട് പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നമ്മുടെ തന്നെ ചില തെറ്റുകളാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണം, അവ എന്തൊക്കെയെന്ന് നോക്കാം.

ശരിയായ ദഹനം
ശരിയായ ദഹനമില്ലാത്തത് നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഭക്ഷണക്രമത്തിലും ശാരീരിക പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ നല്‍കേണ്ടത് അതുകൊണ്ട് തന്നെ അത്യാവശ്യമാണ്. ദഹനക്കേടിനും മറ്റ് കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ജീവിത ശൈലിയില്‍ മാറ്റം വരുത്തേണ്ടതാണ്. അതിന് നമ്മള് സാധാരണ ചെയ്യുന്ന ചില ദൈനംദിന തെറ്റുകള്‍ മാറ്റം വരുത്തണം. ഇത് ദഹനക്കേടിലേക്കും നിങ്ങളെ എത്തിക്കുന്നു. എന്തൊക്കെയാണ് നാം ഒഴിവാക്കേണ്ട തെറ്റുകള്‍ എന്ന് നമുക്ക് നോക്കാം.

ഭക്ഷണം കഴിഞ്ഞ ഉടനെ കുളി
ഭക്ഷണം കഴിഞ്ഞ ഉടനേ കുളിക്കുന്നത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ആയുര്‍വ്വേദം അനുസരിച്ച് ഓരോ കാര്യത്തിനും നിശ്ചിത പരിധിയുണ്ട്. അതിനുള്ളില്‍ വേണം എല്ലാ കാര്യവും ചെയ്യുന്നതിന്. മനുഷ്യ ശരീരത്തിന് ഇത് വളരെ ദോഷകരമായതാണ് എന്നത് നമ്മള് മനസ്സിലാക്കണം. ഭക്ഷണം കഴിച്ച ഉടനേ ചിലര്‍ കുളിക്കുന്നു. എന്നാല്‍ ഇത് ഏറ്റവും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് എന്നത് മനസ്സിലാക്കണം. ഭക്ഷണം കഴിച്ച് കഴിഞ്ഞ് അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ കുളിക്കരുത് എന്നാണ് ആയുര്‍വ്വേദം പറയുന്നത്. കാരണം ഭക്ഷണം കഴിഞ്ഞ ഉടനേ കുളിക്കുമ്പോള്‍ അത് നിങ്ങളില്‍ ഫലപ്രദമായ രക്തചംക്രമണം ഉണ്ടാക്കുന്നില്ല. കുളിക്കുമ്പോള്‍ ശരീര താപനില കുറയുകയും ദഹനം പതുക്കെയാവുകയും ചെയ്യുന്നു. ഇതിലൂടെ നമുക്ക് ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

ഭക്ഷണം കഴിഞ്ഞ ഉടനെ നടത്തം
പലരും ധരിച്ച് വെച്ചിരിക്കുന്ന ഒരു തെറ്റിദ്ധാരണയാണ് ഭക്ഷണം കഴിഞ്ഞ ഉടനേ നടക്കുന്നത് ദഹനത്തിന് സഹായിക്കും എന്നതാണ്. എന്നാല്‍ ആയുര്‍വ്വേദ പ്രകാരം ഭക്ഷണം കഴിഞ്ഞ ഉടനേ നടക്കുന്നതും, വ്യായാമം ചെയ്യുന്നതും, നീന്തുന്നതും എല്ലാം അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് നിങ്ങളില്‍ അവസ്ഥ വഷളാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ദഹനത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തതുന്നു. വയറ് വീര്‍ക്കുന്നതിനും പോഷകാഹാരം പൂര്‍ണമായും ആഗിരണം ചെയ്യപ്പെടാത്ത അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് ഈ വ്യായാമം ഒഴിവാക്കുന്നതാണ് നല്ലത്.

ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ഉച്ചഭക്ഷണം
ഉച്ച ഭക്ഷണം കഴിക്കുന്നതിന് കൃത്യമായ സമയം ഉണ്ട്. വിശക്കുമ്പോഴല്ലേ കഴിക്കുക എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഉച്ചക്ക് 12 മുതല്‍ 2 മണി വരെയാണ് ഉച്ചഭക്ഷണം കഴിക്കേണ്ടത്. ഇത് നിങ്ങളുടെ ഭക്ഷണത്തെ ഏറ്റവും പെട്ടെന്ന് ദഹിപ്പിക്കുന്ന സമയമാണ്. എന്നാല്‍ പലരും രണ്ട് മണിക്ക് ശേഷം ഉച്ച ഭക്ഷണം ശീലമാക്കുന്നു. അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഈ കാരണത്താല്‍ പലപ്പോഴും ദഹനം ഇവരില്‍ ഒരു വെല്ലുവിളിയായി മാറുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായാണ് ഉച്ചഭക്ഷണം കണക്കാക്കുന്നത്. ഇത് പലപ്പോഴും അല്പം കനം കൂടിയതായത് കൊണ്ട് തന്നെ കഴിക്കുന്ന സമയവും വളരെ പ്രധാനപ്പെട്ടതാണ്. ഇനി ഈ ശീലം നിങ്ങളെ മലബന്ധത്തിലേക്ക് വരെ എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്.

രാത്രിയില്‍ തൈര് കഴിക്കുന്നത്
തൈര് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും തൈര് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് പുളിയുള്ള ഭക്ഷണമായത് കൊണ്ട് തന്നെ പലപ്പോഴും രാത്രി കഴിക്കുന്നത്, കഫ, പിത്തദോഷങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. തൈര് കഴിക്കുമ്പോള്‍ കഫക്കെട്ട് വര്‍ദ്ധിക്കുന്നത് അതുകൊണ്ട് തന്നെയാണ്. പ്രത്യേകിച്ച് രാത്രിയില്‍ തൈര് കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. തൈര് കഴിക്കുന്നത് കുടലില്‍ ഇരിക്കുകയും നിങ്ങള്‍ക്ക് മലബന്ധം അനുഭവപ്പെടുകയും ചെയ്യും. അതിനാല്‍ രാത്രിയില്‍ തൈര് കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നു. ഇത് ഒരിക്കലും നിസ്സാരമാക്കി എടുക്കേണ്ട ഒന്നല്ല എന്നത് മനസ്സിലാക്കണം. പ്രത്യേകിച്ച് ശ്വാസം മുട്ടല്‍ പോലുള്ള രോഗാവസ്ഥകള്‍ ഉള്ളവരെങ്കില്‍ ഇത് ശ്രദ്ധിക്കണം.

ഭക്ഷണം കഴിഞ്ഞ ഉടനെ ഉറങ്ങുക
ഭക്ഷണം കഴിച്ച ഉടനെ കിടക്കാം എന്ന് പറയുന്നവര്‍ ഉണ്ട്. എന്നാല്‍ ഇത് അത്യന്തം അപകടമാണ് എന്ന് മാത്രമല്ല ആയുര്‍വ്വേദത്തില്‍ പ്രതിസന്ധി ഉയര്‍ത്തുന്ന ഒരു ആരോഗ്യ പ്രശ്നം കൂടിയാണ്. ഭക്ഷണത്തിനും ഉറങ്ങുന്ന സമയത്തിനും ഇടയില്‍ ചുരുങ്ങിയത് മൂന്ന് മണിക്കൂര്‍ എങ്കിലും ഇടവേള എടുക്കുന്നതിന് ശ്രദ്ധിക്കണം. ഉറക്കം എന്നത് നമ്മുടെ ചിന്തകളേയും ശരീരത്തേയും നന്നാക്കുന്നതാണ്. എന്നാല്‍ പലപ്പോഴും ശരീരത്തിന്റെ ഊര്‍ജ്ജം നാം ഭക്ഷണം കഴിച്ച ഉടനേ ഉറങ്ങുമ്പോള്‍ അത് ഭക്ഷണം ദഹിപ്പിക്കുന്നതിന് വേണ്ടി എടുക്കുന്നു. ഇത് പ്രകാരം പലപ്പോഴും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം ലഭിക്കാതെ വരുകയും ചെയ്യും. മാത്രമല്ല ദഹനമാണെങ്കില് ശരിയായി നടക്കുകയും ഇല്ല. ഇത് മലബന്ധത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ആയുര്‍വ്വേദ പ്രകാരം എപ്പോഴും ഉറങ്ങുന്നത് ഭക്ഷണം കഴിച്ച് ചുരുങ്ങിയത് മൂന്ന് മണിക്കൂറിന് ശേഷം വേണം എന്നതാണ്.
most read:ബീജത്തിന്റെ ആരോഗ്യത്തിനും പ്രത്യുത്പാദന ശേഷിക്കും 6 യോഗാസനം



Click it and Unblock the Notifications
