Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
അമിതവണ്ണം എന്നന്നേക്കും ഒതുക്കാൻ രാത്രിയാണ് ഉത്തമം
അമിതവണ്ണവും തടിയും എല്ലാവരേയും വലക്കുന്ന പ്രശ്നങ്ങളിൽ ഒന്ന് തന്നെയാണ്. എന്നാൽ പലപ്പോഴും ഭക്ഷണത്തിന് തന്നെയാണ് ഇതിന് പ്രധാന റോൾ. കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ് നമ്മുടെ ആരോഗ്യത്തിനും അനാരോഗ്യത്തിനും കാരണമാകുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അമിതവണ്ണമുണ്ടാക്കുന്നതിനും ആരോഗ്യത്തിനും അനാരോഗ്യത്തിനും എല്ലാം പലപ്പോഴും ഭക്ഷണങ്ങൾ കാരണമാകുന്നുണ്ട്. അമിതവണ്ണത്തിന് കാരണമാകുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. അവ രാത്രി കഴിക്കുന്നതാണ് വണ്ണം വെക്കുന്നതിന് കാരണമാകുന്നത്. പ്രത്യേകിച്ച് സ്ത്രീകളിൽ ഇത് വില്ലനായി മാറുന്നുണ്ട്.
ശരീരഭാരത്തിന്‍റെ കാര്യത്തിൽ നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ഇത്തരം കാര്യങ്ങളിൽ അല്‍പം കൂടുതൽ ശ്രദ്ധ നല്‍കിയാൽ നമുക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കാൻ സാധിക്കുന്നുണ്ട്. രാത്രി ഏതൊക്കെ ഭക്ഷണം കഴിക്കാൻ പാടില്ല ഏതൊക്കെ കഴിക്കണം എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അത് നിങ്ങളിൽ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നതിലുപരി ഇത് നിങ്ങളിൽ അമിതവണ്ണത്തിന് കാരണമാകുന്നു എന്നതാണ് പ്രധാനം.

രാത്രി കാലങ്ങളിൽ കാർബോഹൈഡ്രേറ്റ്
രാത്രി കാലങ്ങളിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അത് നിങ്ങളിൽ അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മൾ കഴിക്കുന്ന പഴങ്ങളും പച്ചക്കറികളും പലപ്പോഴും രാത്രി കാലങ്ങളിൽ ഒഴിവാക്കേണ്ടതാണ്. കാർബോഹൈഡ്രേറ്റ് ഗുഡ് കാർബും ബാഡ് കാർബും ഉണ്ട്. ഇവയിൽ നല്ലതും ചീത്തയും ഏതെന്ന് തിരിച്ചറിഞ്ഞ് അതിനെ തരം തിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

പാലുൽപ്പന്നങ്ങൾ
പലപ്പോഴും കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ്സ് പാൽ കുടിക്കുന്നവരാണ് പലരും. എന്നാൽ പലപ്പോഴും ഇത് നിങ്ങളിൽ അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. പാൽ മാത്രമല്ല പാലുല്‍പ്പന്നങ്ങളും ഐസ്ക്രീം തുടങ്ങിയവയും എല്ലാം നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. ഇതെല്ലാം അമിതവണ്ണമെന്ന പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ധാന്യങ്ങൾ
ചപ്പാത്തിയും മറ്റും കഴിക്കുന്നവർ അൽപം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. കാരണം ഇത് നിങ്ങളിൽ അമിതവണ്ണത്തിന് കാരണമാകുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. എന്നാൽ ഗുഡ്കാർബ് ആണ് ചപ്പാത്തിയിലും മറ്റും അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത് ഒരിക്കലും അമിതവണ്ണത്തെ അത്രകണ്ട് പ്രോത്സാഹിപ്പിക്കുന്നതല്ല. അതുകൊണ്ട് തന്നെ അത്രയധികം പ്രശ്നങ്ങൾ ഇത് ഉണ്ടാക്കുന്നില്ല. ബ്രെഡ്, അരി, ചില ധാന്യങ്ങൾ എന്നിവയെല്ലാം അമിതവണ്ണമെന്ന പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇവയുടെ അളവ് കുറക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കണം.

റെഡ് മീറ്റ്
റെഡ് മീറ്റ് കഴിക്കുന്നവരിലും അമിതവണ്ണം ഒരു പ്രതിസന്ധിയായി മാറുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ച് രാത്രി കിടക്കുമ്പോൾ റെഡ് മീറ്റ് പോലുള്ള വസ്തുക്കൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇത് കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. അമിതവണ്ണം, ശരീരത്തിൽ കൊഴുപ്പ് എന്നിവയെല്ലാം ഇത്തരം പ്രതിസന്ധികൾ ഉണ്ടാക്കുന്നവയാണ്. അതുകൊണ്ട് ശ്രദ്ധിക്കണം.

കിടക്കുന്നതിന് മുൻപ്
പലരും കിടക്കുന്നതിന് തൊട്ടു മുന്‍പാണ് ഭക്ഷണം കഴിക്കുന്നത്. ഇത് പലപ്പോഴും നിങ്ങളിൽ അമിതവണ്ണത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. ഇത് തിരിച്ചറിയാൻ ശ്രദ്ധിച്ചില്ലെങ്കിൽ അത് ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. അമിതവണ്ണം, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ നിങ്ങളെ തേടിയെത്തുന്നത് പലപ്പോഴും ഇത്തരം ഭക്ഷണങ്ങളിലൂടെയാണ്. അതുകൊണ്ട് ഇതെല്ലാം കുറക്കാനും പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കണം.

പൂർണമായും ഉപേക്ഷിക്കേണ്ട
എന്നാൽ വണ്ണം കുറക്കാനുള്ള പരിപാടി ഉണ്ടെങ്കില്‍ കാർബോഹൈഡ്രേറ്റ് പൂർണമായും ഉപേക്ഷിക്കേണ്ടതില്ല. രാത്രി സമയത്ത് കഴിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി. പകല്‍ സമയത്ത് വർക്കൗട്ടിന് ശേഷം ഇത് കഴിക്കാവുന്നതാണ്. പേശികളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കാർബോഹൈഡ്രേറ്റ്. അതുകൊണ്ട് പൂർണമായി ഒഴിവാക്കേണ്ടതില്ല.



Click it and Unblock the Notifications
