Latest Updates
-
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം
ഹോര്‍മോണ്‍ തകരാറ് ഉള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ വര്‍ധിക്കും; ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍
ശരീരത്തിന്റെ രാസ സന്ദേശവാഹകരാണ് ഹോര്‍മോണികള്‍ ഇവ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനം സാധാരണ നിലയിലാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു. നിങ്ങളുടെ ഹോര്‍മോണുകളിലെ ഒരു ചെറിയ അസന്തുലിതാവസ്ഥ പോലും വിവിധ അവയവ വ്യവസ്ഥകളുടെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കും. ഇത് പിന്നീട് പിസിഒഡി, ഹൈപ്പോതൈറോയിഡിസം, ഹൈപ്പര്‍തൈറോയിഡിസം തുടങ്ങിയ വിട്ടുമാറാത്ത പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. അതിലൊരു പ്രധാന ഘടകം നമ്മുടെ ജീവിതശൈലി തന്നെയാണ്. ജീവിതശൈലിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് നമ്മള്‍ കഴിക്കുന്ന ഭക്ഷണം. നിങ്ങളുടെ ശരീരത്തിന്റെ ഹോര്‍മോണ്‍ ബാലന്‍സ് തടസ്സപ്പെടുത്തുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇത്തരം ഭക്ഷണം അധികമായി കഴിക്കുന്നത് ശരീരത്തില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഇതുകാരണം അസാധാരണമായ ശരീരഭാരം, ചര്‍മ്മ പ്രശ്‌നങ്ങള്‍, മോശം മാനസികാവസ്ഥ തുടങ്ങിയ ആരോഗ്യ മാനസിക പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം.

ഹോര്‍മോണ്‍ തകരാറ് ഉള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഹോര്‍മോണുകളുടെ അളവില്‍ സ്വാഭാവികമായും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം, പ്രായപൂര്‍ത്തിയാകുമ്പോള്‍ സ്ത്രീകളില്‍ അവരുടെ ഗര്‍ഭം, ആര്‍ത്തവവിരാമം എന്നിവയില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ഉദാസീനമായ ജീവിതശൈലി നിങ്ങളുടെ ഹോര്‍മോണുകളെ എളുപ്പത്തില്‍ ബാധിക്കുകയും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. നിങ്ങള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടെങ്കില്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഇതാ.

റെഡ് മീറ്റ്
റെഡ് മീറ്റില്‍ പൂരിതവും ഹൈഡ്രജനേറ്റതുമായ കൊഴുപ്പുകള്‍ കൂടുതലാണ്. ഇത് നിങ്ങളുടെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ ബാധിക്കും. റെഡ് മീറ്റ് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ ഈസ്ട്രജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. റെഡ് മീറ്റിന് പകരമായി നിങ്ങള്‍ക്ക് മുട്ടയും, കൊഴുപ്പുള്ള മത്സ്യവും കഴിക്കാം. അവയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
Most read:തടി കുറക്കാനായി ആളുകള്‍ക്ക് പ്രിയം ഈ ഡയറ്റുകള്‍; 2022ല്‍ മുന്‍പന്തിയിലുള്ളത് ഇവ

കഫീന്‍
കാപ്പി, മദ്യം, ചായ തുടങ്ങിയ കഫീന്‍ അടങ്ങിയ സാധനങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ഉറക്കചക്രത്തെയും ഹോര്‍മോണ്‍ ബാലന്‍സിനെയും തടസ്സപ്പെടുത്തും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള കഫീന്‍ ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നു. സ്‌ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോള്‍ നിങ്ങളുടെ ശരീരത്തെ ഉയര്‍ന്ന ജാഗ്രതാ അവസ്ഥയിലേക്ക് നയിക്കും. അതിനാല്‍, നിങ്ങള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടെങ്കില്‍ കഫീന്‍ അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കണം.

സോയ ഉല്‍പ്പന്നങ്ങള്‍
സോയ ഉല്‍പ്പന്നങ്ങളായ ടോഫു, സോയ പാല്‍, സോയ സോസ് എന്നിവ സാധാരണയായി ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ അവ നിങ്ങളുടെ ഹോര്‍മോണ്‍ ബാലന്‍സിനെ പ്രശ്‌നത്തിലാക്കും. ശരീരത്തിലെ ഈസ്ട്രജനെ നികത്താന്‍ കഴിയുന്ന ഫൈറ്റോ ഈസ്ട്രജന്‍ എന്ന ബയോ ആക്റ്റീവ് പദാര്‍ത്ഥം സോയയില്‍ അടങ്ങിയിട്ടുണ്ട്. ഈ ഹോര്‍മോണ്‍ നിങ്ങളുടെ അണ്ഡോത്പാദന ചക്രത്തെ ബാധിക്കുന്നു. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള പ്രത്യുത്പാദന വ്യവസ്ഥയെ താളംതെറ്റിക്കും.

പാലുല്‍പ്പന്നങ്ങള്‍
പാലുല്‍പ്പന്നങ്ങള്‍ അധികമായി കഴിക്കുന്നത് നിങ്ങളുടെ ഹോര്‍മോണ്‍ ബാലന്‍സ് തടസ്സപ്പെടുത്തും. പാലും പാലുല്‍പന്നങ്ങളും കുടലില്‍ വീക്കം ഉണ്ടാക്കുകയും ഹോര്‍മോണുകളെ പ്രശ്‌നത്തിലാക്കുകയും ചെയ്യും. അധിക അളവില്‍ പാല്‍ കുടിക്കുന്നത് ട്രൈഗ്ലിസറൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും പ്രമേഹത്തിന് കാരണമാവുകയും ചെയ്യും. അതിനാല്‍, നിങ്ങള്‍ ഇതിനകം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കില്‍ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.

ക്രൂസിഫറസ് പച്ചക്കറികള്‍
കോളിഫ്ളവര്‍, ബ്രോക്കോളി, കെയ്ല്‍ എന്നിവയുള്‍പ്പെടെയുള്ള ക്രൂസിഫറസ് പച്ചക്കറികള്‍ അമിതമായി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. അവ നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിക്ക് വീക്കവും അസ്വസ്ഥതയും ഉണ്ടാക്കും. നിങ്ങള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഈ പച്ചക്കറികള്‍ മിതമായ അളവില്‍ മാത്രം വേണം കഴിക്കാന്‍. വഴുതന, കുരുമുളക്, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ മറ്റ് ചില പച്ചക്കറികളുടെ ഉപയോഗം കുറയ്ക്കാനും ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കുന്നുണ്ട്.

പഞ്ചസാര
കൃത്രിമ മധുരപലഹാരങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ഹോര്‍മോണുകളെ തകരാറിലാക്കും. കാരണം, അത്തരം ഭക്ഷണം കുടല്‍ ബാക്ടീരിയയെ ബാധിക്കുകയും നിങ്ങളുടെ വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നതിനാല്‍ മധുരം അധികമായി കഴിക്കുന്നതും മോശമാണ്. ചോക്കലേറ്റുകള്‍, ഡോനട്ട്സ്, കുക്കീസ്, കേക്ക്, ഐസ്‌ക്രീം മുതലായ ധാരാളം മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങള്‍ ഒഴിവാക്കണം.

ബേക്കറി ഭക്ഷണം
കുക്കികള്‍, വൈറ്റ് ബ്രെഡ്, പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ പോലുള്ള പ്രോസസ് ചെയ്തതും ബേക്കറി ഉല്‍പ്പന്നങ്ങളും നിങ്ങള്‍ ഒഴിവാക്കണം. ഇവയില്‍ ഉയര്‍ന്ന അളവില്‍ പ്രിസര്‍വേറ്റീവുകള്‍, ഉപ്പ്, മധുരം എന്നിവ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടെങ്കില്‍ ഇത്തരം ഭക്ഷണം നിങ്ങളുടെ ലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കും. ഇത് അഡ്രീനല്‍ ഗ്രന്ഥികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഗുരുതരമായ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും കാരണമാവുകയും ചെയ്യും.



Click it and Unblock the Notifications











