Latest Updates
-
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ
അര്‍ദ്ധപത്മാസനം ആയുസ്സിനും ഓര്‍മ്മശക്തിക്കും ദിനവും ചെയ്യൂ
യോഗയില്‍ പത്മാസനും അര്‍ദ്ധപത്മാസനം തുടങ്ങിയ രീതികളില്‍ ഇരിക്കുന്നത് നിങ്ങള്‍ക്ക് എത്രത്തോളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് അറിയാമോ? പത്മാനത്തിന്റെ ലളിതരൂപമാണ് അര്‍ദ്ധ പത്മാസനം എന്ന് പറയുന്നത്. ഇതില്‍ നമ്മള് നമ്മുടെ ഒരു പാദം തുടക്ക് മുകളിലും മറ്റേ പാദം തുടയുടെ അടിഭാഗത്തുമായാണ് വെക്കുന്നത്. പത്മാസനത്തില്‍ ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന ഒന്നാണ് അര്‍ദ്ധപത്മാസനം. നിരവധി ആരോഗ്യ മാനസിക ഗുണങ്ങള്‍ അര്‍ദ്ധപത്മാസനം നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഇവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല എന്നതാണ് സത്യം. പത്മാസനത്തില്‍ ഇരിക്കുമ്പോള്‍ ലഭിക്കുന്ന അതേ ഗുണങ്ങള്‍ തന്നെ അര്ദ്ധപത്മാസനത്തിലും ലഭിക്കുന്നു.

കൃത്യമായി എങ്ങനെ അര്‍ദ്ധ പത്മാസനത്തില്‍ ഇരിക്കാം എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. അതിന് വേണ്ടി ആദ്യം നിലത്തിരുന്ന് രണ്ട് കാലും മുന്നോട്ട് നീട്ട് വെക്കുക. അതിന് ശേഷം വലത് കാല് മടക്കി ഇടതേ തുടയുടെ മുകളില്‍ വെക്കുക. പത്മാസനത്തില്‍ നമ്മള് ഇരിക്കുന്നത് ഇപ്രകാരമാണ.് ശേഷം ഇടത് കാല് മുട്ട് മടക്കി അത് വലതേ തുടയുടെ അടിഭാഗത്തായി വെക്കുക. കാലുകളുടെ പാദം മലര്‍ത്തി വെക്കുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം കൈകളില്‍ ചിന്മുദ്ര പിടിച്ച് ഇത് മുട്ടുകള്‍ക്ക് മുകളില്‍ മെഡിറ്റേഷന്‍ രൂപത്തില്‍ വെക്കണം. ഇരിക്കുമ്പോള്‍ ഒരിക്കലും നട്ടെല്ല് വളയാന്‍ പാടില്ല. മാത്രമല്ല തലയും നിവര്ന്നിരിക്കുന്നതിന് ശ്രദ്ധിക്കണം. കണ്ണുകള്‍ അടച്ച് ധ്യാനിക്കുക. അര്‍ദ്ധ പത്മാസനത്തില്‍ ഇരിക്കുമ്പോള്‍ ചില ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ശരീരം സ്ട്രെച്ച് ചെയ്യുന്നു
ശരീരത്തിന്റെ ഓരോ സ്ട്രെച്ചും ആരോഗ്യത്തിന് വളരെ ഗുണകരമായതാണ്. അര്‍ദ്ധപത്മാസനം ഇതിന് സഹായിക്കുന്നു. ഇടുപ്പ്, കാലുകള്‍, കണങ്കാല് എന്നീ ഭാഗങ്ങളിലെ പേശികളെ പേശികള്‍ക്ക് സ്ട്രെച്ച് നല്‍കുന്നതിന് സഹായിക്കുന്നുണ്ട് അര്ദ്ധപത്മാസനത്തിലെ ഇരുത്തം. ഇത് നിങ്ങളുടെ ഗ്ലൂറ്റിയസ് പേശികളിലും ഇടുപ്പിന്റെ ആഴത്തിലുള്ള റൊട്ടേറ്റര്‍ പേശികളിലും വഴക്കം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

വഴക്കം നല്കുന്നു
ശരീരത്തിനെ ഏത് രീതിയിലും ഇരിക്കാനും മടങ്ങാനും സഹായിക്കുന്ന തരത്തില്‍ വഴക്കം അര്‍ദ്ധ പത്മാസനത്തില്‍ ഇരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. മുകളില്‍ പറഞ്ഞതു പോലെ ശരീരത്തിലെ സ്ട്രെച്ച് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പെല്‍വിക് ഭാഗത്തും ഇടുപ്പിലുമുണ്ടാവുന്ന വേദനയെ പരിഹരിക്കുന്നതിനും ശരീരത്തിന് വഴക്കം ലഭിക്കുന്നതിനും അര്‍ദ്ധപത്മാസനം സഹായിക്കുന്നു. പതിയേ നിങ്ങള്‍ക്ക് പത്മാസനത്തില്‍ ഇരിക്കുന്നതിന് സാധിക്കുന്നു.

ശ്വാസകോശത്തിന്റെ ആരോഗ്യം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നതാണ് ശ്വാസകോശത്തിന്റെ ആരോഗ്യം. ഇത് നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടി നമുക്ക് അര്‍ദ്ധപത്മാസനത്തില്‍ അല്പ സമയം ഇരിക്കാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ എല്ലാം ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ഈ പൊസിഷനില്‍ പ്രാണായാമം ചെയ്യുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ശ്വസനരീതി കൃത്യമാക്കുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.

ഓര്‍മ്മശക്തിയും ഊര്‍ജ്ജവും
ശരീരത്തിന്റെ ഊര്‍ജ്ജം നഷ്ടപ്പെടുന്ന അവസ്ഥയില്‍ അതിനെ വീണ്ടെടുക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും നമ്മളെ സഹായിക്കുന്നതാണ് എപ്പോഴും അര്‍ദ്ധ പത്മാസനം. ഇത് കൂടാതെ മനസ്സിനെ ശാന്തമാക്കുന്നതിനും മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട് അര്‍ദ്ധ പത്മാസനം എന്നതാണ് സത്യം. ഓര്‍മ്മശക്തിയെ ബാധിക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായിക്കുന്നുണ്ട് അര്‍ദ്ധ പത്മാസനം എന്നതാണ് സത്യം.

രോഗശാന്തി നല്കുന്നു
അര്‍ദ്ധപത്മാസനം എപ്രകാരം നിങ്ങള്‍ക്ക് രോഗശാന്തി നല്കുന്നു എന്നത് പലര്‍ക്കും അറിയില്ല. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗങ്ങളേയും പത്ത് മിനിറ്റ് ശാന്തമായി ഇരിക്കുന്നതിലൂടെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിനും ശാരീരിക അസ്വസ്ഥതകളേയും ക്ഷീണത്തേയും ഇല്ലാതാക്കുന്നതിനും നട്ടെല്ലിന്റെ ആരോഗ്യത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തുന്നതിനും ശരീരത്തില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം അര്‍ദ്ധപത്മാസനത്തില്‍ ഇരിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ പല പ്രതിസന്ധികളേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications











