Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ആദ്യമായി യോഗ ചെയ്യുന്ന ഒരാൾ അനുഭവിക്കുന്നത്
യോഗ ചെയ്യുന്നവർ ഇന്നത്തെ കാലത്ത് കൂടിവരുകയാണ്. എന്നാല്‍ ശരിയായ രീതിയിൽ യോഗ ചെയ്യുന്നതിന് പലർക്കും അറിയില്ല. ഇത് ജീവിതത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഇത് പലപ്പോഴും ഇനി യോഗ ചെയ്യണ്ട എന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഉണ്ടാക്കുന്ന ഗുണങ്ങളെക്കുറിച്ച് ചിന്തിക്കാതെ പലപ്പോഴും പ്രതിസന്ധിയിൽ ആക്കുന്നവരാണ് പലരും.
യോഗ ചെയ്യുന്നതിലൂടെ മാനസികമായും ശാരീരികമായും ഉള്ള സുഖം ചില്ലറയല്ല. എന്നാൽ പലപ്പോഴും പല വിധത്തിലുള്ള ഗുണങ്ങളേക്കാൾ തുടക്കത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകളെയാണ് ശ്രദ്ധിക്കേണ്ടത്.
അതിനെ കൃത്യമായി മനസ്സിലാക്കിയാൽ അതുണ്ടാക്കുന്ന പ്രതിസന്ധികളെ നമുക്ക് തരണം ചെയ്യാവുന്നതാണ്. ഇത് ഏത് വിധത്തിലും ഉണ്ടാക്കുന്ന പ്രത്യേകതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. പ്രായഭേദമില്ലാതെ തന്നെ നമുക്ക് യോഗ ചെയ്യാവുന്നതാണ്. എന്നാൽ തുടക്കത്തില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയെന്ന് നോക്കാം.

ഏകാഗ്രത നഷ്‌ടപ്പെടുന്നു
പലപ്പോഴും യോഗ ചെയ്യാൻ ശ്രമിക്കുന്നവർക്ക് ആദ്യം വേണ്ടത് നല്ല ഏകാഗ്രതയാണ്. എന്നാൽ പലപ്പോഴും ഇത് ഇല്ലാതെ വരുന്നു. ആദ്യമായി ചെയ്യുമ്പോൾ കുറച്ച് ദിവസം ഈ പ്രശ്നം നിങ്ങൾ അനുഭവിക്കേണ്ടതായി വരുന്നു. മാത്രമല്ല ഇത്തരക്കാരുടെ മനസ്സിലൂടെ പലവിധ ചിന്തകളും അപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ മനസ്സിനെ ഏകാഗ്രമാക്കുന്നതിന് വേണ്ടി ആദ്യം ശ്രമിച്ചു കൊണ്ടേ ഇരിക്കണം.

ബുദ്ധിമുട്ടായി തോന്നാം
എന്നാല്‍ ആദ്യമായി ചെയ്യുന്ന ഒരാള്‍ക്ക് പലപ്പോഴും ഇതൊരു ബുദ്ധിമുട്ടായി തോന്നാം. മറ്റ് പലരുടേയും നിർബന്ധത്തിന് വഴങ്ങി ചെയ്യുന്നവര്‍ക്കാണ് ഇതൊരു പ്രശ്നമായി മാറുന്നത്. വേണ്ടായിരുന്നു എന്ന ചിന്തയായിരിക്കും ഇത്തരത്തില്‍ പലര്‍ക്കും ഉണ്ടാവുക. അതുകൊണ്ട് തന്നെ ഇതിനെ മറികടന്ന് മുന്നോട്ട് പോവുന്തോറും ആണ് ഇത്തരം പ്രതിസന്ധിയെ നമുക്ക് മറികടക്കാൻ ആവുന്നത്.

ദഹനത്തിനെ ബാധിക്കുന്നു
ദഹന സംബന്ധമായ പ്രശ്നങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കാൻ യോഗ സഹായിക്കുന്നു. എന്നാൽ ആദ്യമായി ചെയ്യുമ്പോൾ അത് പലപ്പോഴും നിങ്ങളുടെ ദഹനത്തെ ബാധിക്കുന്നു. എന്നാല്‍ ഇത് ശരീരം ക്ലീന്‍ ചെയ്യുന്നതിനുള്ള നല്ലൊരു വിദ്യയാണ് എന്നതാണ് കാര്യം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ആദ്യം ബാലൻസില്ല
പലപ്പോഴും ശരീരത്തിനും മനസ്സിനും ബാലൻസ് ലഭിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് യോഗ. എന്നാൽ ആദ്യമായി ചെയ്യുന്നവർക്ക് ശരീരം ബാലന്‍സ് ചെയ്യുന്നതിന് കാര്യമായ കഷ്ടപ്പാട് നേരിടേണ്ടി വരും. ആദ്യമായി യോഗ ചെയ്യുന്നവര്‍ക്കാണ് ഇത്തരത്തിലൊരു കഷ്ടപ്പാട് അനുഭവിക്കേണ്ടി വരിക. അതുകൊണ്ട് അൽപം ശ്രദ്ധ കൊടുക്കേണ്ടതാണ്.

നല്ലൊരു ധ്യാനം
ധ്യാനം ചെയ്യുന്നവർക്ക് അവരുടെ ഏത് വികാരങ്ങളേയും നിയന്ത്രിക്കാൻ സാധിക്കുന്നു. അതിലൂടെ തന്നെ അത് മനസ്സിനും ശരീരത്തിനും ഉൻമേഷം നൽകുന്നു. എന്നാൽ ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയുന്നത് ആദ്യമായി യോഗ ചെയ്യുന്നഒരാള്‍ക്ക് ഇതൊരു കഷ്ടപ്പാടായി തോന്നാം എന്നതാണ്.

പേശികൾക്ക് ബലം
പേശികൾക്ക് നല്ല ബലം ലഭിക്കുന്നതിന് സഹായിക്കുന്നു യോഗ. എന്നാൽ പലപ്പോഴും ഇത് മനസ്സിലാക്കുന്നതിനും അറിയുന്നതിനും അൽപം ശ്രദ്ധയും സമയവും അത്യാവശ്യമാണ്. യോഗ ചെയ്യുന്നതിലൂടെ നമുക്ക് ശാരീരികമായും പല മാറ്റങ്ങളും വരും. ഇത് മസിലിന്റെ ബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തെ സ്‌ട്രോങ് ആക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിൽ ഇനി മടിക്കേണ്ടതില്ല യോഗ ചെയ്യാൻ.

ഉറക്കശീലത്തില്‍ മാറ്റം
ഉറങ്ങുന്നതിനും ഉണരുന്നതിനും ഒരു പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ടാവും എല്ലാവരും. എന്നാൽ യോഗക്ക് തുടക്കം കുറിക്കുന്നതിലൂടെ ഇത് നമ്മുടെ ശീലത്തിൽ മാറ്റം വരുത്തുന്നു. ഉറക്കത്തില്‍ നിങ്ങള്‍ മുന്നിലാണെങ്കില്‍ യോഗ ചെയ്യുന്നതിലൂടെ ഇതിന് മാറ്റം വരും എന്നതാണ് സത്യം. യോഗ നമ്മുടെ ശരീരത്തെ ഉത്സാഹഭരിതമാക്കുകയാണ് ചെയ്യുന്നത്.

ടേസ്റ്റ് നല്ലതു പോലെ തിരിച്ചറിയാം
മാനസികമായും ശാരീരികമായും ഫിറ്റ് ആവുന്നതിന് സഹായിക്കുന്നു യോഗ. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തിൽ പോലപം ഈ മാറ്റങ്ങൾ നമുക്ക് മനസ്സിലാവുന്നു. യോഗ ചെയ്യുന്നതിലൂടെ നമ്മുടെ രസമുകുളങ്ങള്‍ക്ക് പുതിയ ഉണര്‍വ്വും ഉന്‍മേഷവും ലഭിക്കുന്നു. അതുകൊണ്ട് യോഗ ആദ്യം ചെയ്യുമ്പോൾ അൽപം പ്രശ്നങ്ങൾ ഉണ്ടാവുമെങ്കിലും പിന്നീട് അത് നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ജീവിതത്തില്‍ മാറ്റം വരുന്നു
പുതിയ ശീലങ്ങൾ ജീവിതത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ അത് ജീവിതത്തില്‍ മൊത്തത്തിൽ മാറ്റം വരുത്തുന്നു. പല വിധത്തിലുള്ള ദു:ശീലങ്ങൾക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും യോഗ ശീലിക്കുന്നതിലൂടെ സാധിക്കുന്നു. ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.



Click it and Unblock the Notifications











