Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തടിയില്ലാതെ പുഷ്ടിയ്ക്കും തൂക്കത്തിനും മസിലിനും ഇവ
തടിയില്ലാതെ പുഷ്ടിയ്ക്കും തൂക്കത്തിനും മസിലിനും ഇവ
തടി കുറയ്ക്കാന്‍ പാടു പെടുന്നവരാണ് പൊതുവേ എല്ലാവരും. എന്നാല്‍ തൂക്കം കുറയണമെന്ന് ആര്‍ക്കും അധികം ആഗ്രഹമുണ്ടാകില്ല. കാരണം വണ്ണമില്ലെങ്കിലും ഒരു പരിധി വിട്ട് തൂക്കം കുറയുന്നത് അനാരോഗ്യകരമാണ്. ഇത്തരക്കാര്‍ക്ക് പെട്ടെന്നു തന്നെ അസുഖങ്ങള്‍ വന്നെത്തുകയും ചെയ്യും.
തടി കൂടുകയും അരുത്, എന്നാല്‍ തൂക്കം കൂടുകയും വേണം. ഇത്തരക്കാര്‍ക്ക് ആരോഗ്യകരമായി പാലിയ്ക്കാവുന്ന, കഴിയ്ക്കാവുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ യാതൊരു ആരോഗ്യ പ്രശ്നങ്ങളും വരുത്തില്ലെന്നു മാത്രമല്ല, ആരോഗ്യകരമായ തൂക്കം ഉറപ്പു നല്‍കുകയും ചെയ്യുന്നു.
തടി കൂടുമെന്ന ഭയത്തിന്റെ ആവശ്യവുമില്ല. ഇത്തരം ചില പ്രത്യേക ഭക്ഷണ വസ്തുക്കളെ കുറിച്ചറിയൂ, തടി കൂട്ടാതെ, ആരോഗ്യകരമായി തൂക്കം കൂട്ടുന്ന, തടി കൂട്ടാതെ ശരീരത്തിന് പുഷ്ടിയും തുടിപ്പുമെല്ലാം നല്കുന്ന ചില ഭക്ഷണ വസ്തുക്കള്‍.

പീനട്ട് ബട്ടര്‍
പീനട്ട് ബട്ടര്‍, അഥവാ നിലക്കടലയില്‍ നിന്നും എടുക്കുന്ന ബട്ടര്‍ ഇതിനു നല്ലതാണ്. ഇതിലെ വൈറ്റമിനുകളും ധാരാളമുണ്ട്. തൂക്കം കൂടാനും മസില് കൂടാനുമെല്ലാം ഇവ സഹായിക്കും. ഇതു പോലെ തന്നെ നിലക്കടലയും, പ്രത്യേകിച്ചു പുഴുങ്ങിക്കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ്. ആരോഗ്യകരമായി തൂക്കം കൂട്ടുന്ന ഒന്നാണിത്.

മുട്ട
ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് മുട്ട. പ്രോട്ടീന്‍ സമ്പുഷ്ടമായ ഇത് തടി കൂട്ടില്ല, അതേ സമയം തൂക്കം കൂട്ടും, മസില് മാസും കൂട്ടും. ദിവസവും പ്രാതലിന് ഒരു പുഴുങ്ങിയ മുട്ട എന്നതാണ് കൂടുതല്‍ ആരോഗ്യകരം.

ബദാം
ബദാം ഇത്തരത്തില്‍ പെട്ട മറ്റൊരു ഭക്ഷണമാണ്. ആരോഗ്യകരമായി തൂക്കം കൂട്ടുന്ന ഒന്ന്. ഒരു കൈപ്പിടി നിറയെ ബദാം 7 ഗ്രാം പ്രോട്ടീനും 18 ഗ്രാം ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയതാണ്.

അവോക്കാഡോ
അവോക്കാഡോ മറ്റൊരു ഭക്ഷണ വസ്തുവാണ്. ഇതില്‍ നല്ല കൊഴുപ്പുകള്‍ ധാരാളമുണ്ട്. ഇത് ആരോഗ്യകരമായി തൂക്കം കൂട്ടുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണ വസ്തുവാണെന്നു പറയാം. മസില് വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനുകളും ഇതില്‍ ധാരാളമുണ്ട്. പ്രത്യേകിച്ചും പുരുഷന്മാര്ക്ക് ഏറെ ആരോഗ്യകരം.

ഡ്രൈ ഫ്രൂട്സ്
ഡ്രൈ ഫ്രൂട്സ്, അതായത് ഈന്തപ്പഴം, ആപ്രിക്കോട്ട്, ഫിഗ് എന്നിവ ഉണക്കിയത്, ഉണക്കമുന്തിരി എന്നിവയെല്ലാം തന്നെ ആരോഗ്യകരമായി തൂക്കം കൂട്ടുന്ന ഭക്ഷണ വസ്തുക്കളാണ്. ഇതില്‍ പ്രോട്ടീനുകളും നാരുകളും ആരോഗ്യകരമായ രീതിയില്‍ കാര്‍ബോഹൈഡ്രേറ്റുകളും കലോറിയുമെല്ലാം ഉണ്ട്. പോരാത്തതിന് ധാരാളം വൈറ്റമിനുകളും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ബോഡി ബില്‍ഡിംഗിനു പറ്റിയ ഉത്തമമായ ഒരു ഭക്ഷണമാണ് ഇത്.

ട്യൂണ
ട്യൂണ മത്സ്യം ഇത്തരത്തിലെ ഒരു ആരോഗ്യകരമായ ഭക്ഷണ വസ്തുവാണ്. പ്രോട്ടീന്‍ സമ്പുഷ്ടവും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഇത് തൂക്കം കൂടാനും ശരീര പുഷ്ടിയ്ക്കുമെല്ലാം ഉത്തമമാണ് ഭക്ഷണമാണ്.

യോഗര്‍ട്ട്
യോഗര്‍ട്ട് അതും കൊഴുപ്പുള്ളത് ഇത്തരത്തിലെ ഒരു ഭക്ഷണ വസ്തുവാണ്. ആരോഗ്യകരമായി തൂക്കം കൂട്ടുന്ന ഒരു ഭക്ഷണ വസ്തു. ധാരാളം പ്രോട്ടീനുകളും കാര്ബോഹൈഡ്രേററുകളും കൊഴുപ്പുകളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഓട്സ്, ഗ്രനോല
ഓട്സ്, ഗ്രനോല തുടങ്ങിയ മുഴുവന്‍ ധാന്യങ്ങള്‍ ആരോഗ്യകരമായ തൂക്കത്തിനും പുഷ്ടിയ്ക്കുമെല്ലാം സഹായിക്കുന്ന ഭക്ഷണത്തില്‍ പെടുന്നവയാണ്. ഇതില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റുകളും കലോറിയും മറ്റു ധാരാളം ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യകരമായ ശരീരത്തിനു സഹായിക്കുന്നു.

പാല്
പാല് ആരോഗ്യകരമായി തൂക്കം കൂടുവാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ചേരുന്ന ഭക്ഷണം തന്നെയാണ്. മസില് വളര്‍ച്ചയ്ക്കും ശരീര പുഷ്ടിയ്ക്കുമെല്ലാം ഏറെ ചേര്‍ന്ന ഒരു ഭക്ഷണ വസ്തുവാണിത്. ഇതില്‍ വൈറ്റമിനുകളും ധാതുക്കളും പ്രോട്ടീനുകളുമെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ മസില് വളര്‍ച്ചയ്ക്കും സഹായിക്കുന്നവയാണ്.

ചീസും
ചീസും ഇത്തരത്തില്‍ ഒരു ഭക്ഷണ വസ്തു തന്നെയാണ്. പ്രോട്ടീന്‍ സമ്പുഷ്ടമാണ് ഇത്. കുട്ടികള്‍ക്കു പ്രത്യേകിച്ചും ആരോഗ്യകരമാണിത്. പ്രോട്ടിനും കാല്‍സ്യവുമെല്ലാം ധാരാളം അടങ്ങിയ ഒന്നു കൂടിയാണ് ഇത്.

പഴം
ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് പഴം. ആരോഗ്യകരമായ കൊഴുപ്പും നാരുകളുമെല്ലാം അടങ്ങിയ ഒന്നാണിത്.

ഉരുളക്കിഴങ്ങും
ഉരുളക്കിഴങ്ങും ഇത്തരത്തില്‍ ഒരു ഭക്ഷണ വസ്തുവാണ്. ഇതിലും കാര്ബോഹൈഡ്രേററുകളും പ്രോട്ടീനുകളും ധാരാളമുണ്ട്. പൊതുവേ ഉരുളക്കിഴങ്ങ് ആരോഗ്യകരമായ തൂക്കത്തിനു സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്, പലതും ഇത് തടി കൂട്ടും എന്നു കരുതുന്നുവെങ്കിലും.



Click it and Unblock the Notifications