Latest Updates
-
ബോളിവുഡിൽ 'ഓസെംപിക്' തരംഗം; താരങ്ങളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിലെ അപകടകരമായ സത്യം ഇതാണ് -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ സ്കിൻ കെയർ വിദ്യകൾ മറക്കരുത് -
ഉഷ്ണതരംഗം കടുക്കുന്നു; ഈ പാനീയങ്ങൾ കൈയിലുണ്ടെങ്കിൽ വേനൽച്ചൂടിനെ പേടിക്കണ്ട! -
ഉഷ്ണതരംഗം കടുക്കുന്നു; ജിമ്മിൽ പോകുന്നവർ ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയണം, ഈ ചൂടിൽ ജീവൻ രക്ഷിക്കാൻ ചില വഴികൾ -
പാക്കറ്റ് ഭക്ഷണങ്ങളിലെ കലോറി കണക്കുകൾ വെറും തട്ടിപ്പോ? നിങ്ങളുടെ ഡയറ്റ് പ്ലാൻ പാളുന്നത് ഇങ്ങനെയാണ് -
GLP-1 ഇഞ്ചക്ഷൻ ആണോ സെലിബ്രിറ്റികളുടെ വണ്ണം കുറയ്ക്കലിന് പിന്നിൽ? ആരാധകരുടെ സംശയം ശരിയോ? -
ബുധൻ മേടം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
മോഹിനി ഏകാദശി: പതിറ്റാണ്ടുകൾക്ക് ശേഷമെത്തുന്ന അപൂർവ്വ രാജയോഗം നിങ്ങളുടെ ജീവിതം മാറ്റുമോ? -
ഏപ്രിൽ 27 രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്!
തടിയൊതുക്കാന്‍ ഫലപ്രദമായ നാടന്‍ വഴികള്‍
തടിയും വയറും എന്നും എപ്പോഴും പ്രശ്നം തന്നെയാണ്. അതിനെ പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും കുറവല്ല. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഭക്ഷണം കുറച്ച് വ്യായാമം ചെയ്ത് പ്രശ്നമുണ്ടാക്കുന്നവരും ചില്ലറയല്ല. ഈ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അല്ലെങ്കില്‍ അത് ആരോഗ്യത്തെ മൊത്തത്തില്‍ പ്രതിസന്ധിയില്‍ ആക്കുന്നു.
അതിന് പരിഹാരം കാണുന്നതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നമുക്ക് വീട്ടിലിരുന്ന് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമിതവണ്ണം നമുക്ക് പെട്ടെന്ന് തന്നെ കുറക്കാവുന്നതാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന ഇത്തരം പ്രതിസന്ധികള്‍ വളരെ വലിയ ആരോഗ്യ പ്രശ്നമായി മാറുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
നമ്മുടെ വീട്ടില്‍ തന്നെ ഇരുന്ന് നമുക്ക് യാതൊരു വിധത്തിലുള്ള ഭക്ഷണ നിയന്ത്രണവും ഇല്ലാതെ തടിയും അനാവശ്യ കൊഴുപ്പും കുറക്കാന്‍ സാധിക്കുന്നു. അതിനായി ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലപ്പോഴും ജീവിത ശൈലി തന്നെയാണ് നമ്മളെ അനാരോഗ്യത്തിലേക്ക് തള്ളിവിടുന്നത്. പണ്ട് കാലത്ത് എന്തെങ്കിലും ആവശ്യത്തിനായി പുറത്തേക്ക് നടന്നിരുന്നവര്‍ ഇന്ന് വണ്ടിയേയും മറ്റും ആശ്രയിച്ച് തുടങ്ങി.
ഇതിലൂടെ മടിയന്മാരാവുന്നതോടൊപ്പം ജീവിതത്തില്‍ അമിതവണ്ണവും കുടവയറും എല്ലാം കൂടെക്കൂടാന്‍ തുടങ്ങി. ഇതാണ് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ ചെന്നെത്തിക്കുന്നത്. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ അനങ്ങിക്കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എങ്ങനെ നമുക്ക് വീട്ടിലിരുന്ന് തടി കുറക്കാം എന്ന് നോക്കാം.

ചുമലുകള്‍ ചലിപ്പിക്കാം
ചുമലുകള്‍ ചലിപ്പിക്കുന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇതിലൂടെ നമുക്ക് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് അമിതവണ്ണം എന്ന പ്രശ്നം ഉണ്ടാവുന്നത്. എന്നാല്‍ അല്പസമയം ചുമല് ഉയര്‍ത്തിയും താഴ്ത്തിയും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് സ്ട്രെസ്സ് കുറക്കുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും സഹായിക്കുന്നു. പത്ത് തവണ വരെ ദിവസവും ഇത് ശീലമാക്കുക. അനാവശ്യ കൊഴുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കഴുത്ത് കൊണ്ട് വ്യായാമം
കഴുത്ത് കൊണ്ട് ഇത്തരത്തില്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്. കഴുത്ത് മുന്നിലേക്കും പിന്നിലേക്കും ഇരു വശങ്ങളിലേക്കും തിരിക്കുക. ഇത് കഴുത്തിനുണ്ടാവുന്ന സമ്മര്‍ദ്ദത്തെ കുറക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല അവിടെ അടിഞ്ഞിരിക്കുന്ന ഫാറ്റിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പലരിലും കഴുത്ത് വേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ഈ മാര്‍ഗ്ഗം നല്ലതാണ്. ഏത് ആരോഗ്യ പ്രതിസന്ധിയേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാം.

വയറിന് വ്യായാമം
വയറു കൊണ്ട് വ്യായാമം ചെയ്യുന്നതും നല്ലതാണ്. ഇത് കുടവയറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വയറ് ഉള്ളിലേക്ക് വരുന്ന തരത്തില്‍ ശ്വാസം ഉള്ളിലേക്ക് വലിക്കുക, അതിന് ശേഷം പതിയെ പുറത്തേക്ക് വിടുക. ദിവസവും ഇത്തരത്തില്‍ ചെയ്യുന്നത് വയര്‍ ചാടുന്നതിനെ പ്രതിരോധിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും മികച്ച് നില്ക്കുന്ന ഒന്നാണ് ഇത്. അമിതവണ്ണം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒരു വ്യായാമം ആണ് ഇത്.

കൈകളിലെ പേശിയുടെ ആരോഗ്യം
കൈകളിലെ പേശിയുടെ ആരോഗ്യത്തിന് ചെയ്യുന്ന ചില വ്യായാമങ്ങള്‍ ഉണ്ട്. എന്തെങ്കിലും വസ്തു തലക്കു മുകളിലായി ഉയര്‍ത്തി പിടിക്കുക. ഇത് പതുക്കെ താഴ്ത്തുക. ഇത്തരത്തില്‍ ദിവസം പത്ത് പ്രാവശ്യമെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. ഇത് ശരീരത്തിലെ ഏത് കൊഴുപ്പിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഈ വ്യായാമം സഹായിക്കുന്നു. ഇത് വയറ്റിനു താഴെയും കൈകളിലെ മസിലിനു ചുറ്റും അടിഞ്ഞിട്ടുള്ള കൊഴുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തുട
തുടയിലെ അനാവശ്യ കൊഴുപ്പും പലപ്പോഴും ആരോഗ്യത്തിന് ഒരു വില്ലനാണ്. ഇരുന്ന് കൊണ്ട് ശ്വാസം ഉള്ളിലേക്ക് വലിച്ച് തുടകള്‍ രണ്ടും നെഞ്ചിലേക്ക് അടുപ്പിക്കുക. പിന്നീട് കാല് നിവര്‍ത്തുക. ഇത്തരത്തില്‍ ചെയ്യുന്നത് തുടയിലെ പേശികള്‍ക്ക് ബലം നല്‍കുകയും അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ചെയ്യുന്നതിലൂടെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് നമുക്ക് സാധിക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

നിതംബത്തിലെ കൊഴുപ്പ്
നിതംബത്തില്‍ പലപ്പോഴും കൊഴുപ്പ് അടിഞ്ഞ് കൂടി അത് വൃത്തികേട് പോലെ തോന്നാറുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന വ്യായാമമാണ് ഇനി പറയുന്നത്. ചുമലുകള്‍ രണ്ടും പിന്നിലേക്ക് തള്ളി ശരീരം മുന്‍ഭാഗത്തേക്ക് കുനിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് നിതംബത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് പിന്‍ഭാഗത്തെ മസിലുകള്‍ ഉറക്കുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ നമ്മളില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കൈകള്‍ വട്ടത്തില്‍ കറക്കാം
കൈകളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പും ആരോഗ്യത്തിന് വില്ലന്‍ തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗമാണ് പലപ്പോഴും ഇത്. കൈകള്‍ രണ്ടും വട്ടത്തില്‍ കറക്കുന്നത് കൈകളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മാര്‍ഗ്ഗങ്ങള്‍.

ഇരുന്ന് എഴുന്നേല്ക്കുക
ഇരുന്ന് എഴുന്നേല്‍ക്കുന്നതാണ് മറ്റൊരു വ്യായാമം. ഇത് വയറില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് വയറിലെ കൊഴുപ്പ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ഇരുന്ന് എഴുന്നേല്ക്കല്. അത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്നതാണ്. ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു ഈ വ്യായാമം.



Click it and Unblock the Notifications