Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
പെട്ടന്നു വയര്‍ പോകാന്‍ ഓട്ട്മീല്‍ വാട്ടര്‍
പെട്ടന്നു വയര്‍ പോകാന്‍ ഓട്ട്മീല്‍ വാട്ടര്‍
ഓട്‌സ് ആരോഗ്യത്തിന് ഏറെ നല്ല ഒരു ഭക്ഷണമാണന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. ഏതു പ്രായക്കാര്‍ക്കും ഏതു രോഗികള്‍ക്കും ഏതു പ്രായത്തില്‍ വേണമെങ്കിലും കഴിയ്ക്കാവൂന്ന ഒന്ന്. കൊളസ്‌ട്രോള്‍, പ്രമേഹം, അമിത വണ്ണം തുടങ്ങിയ ഒരു പിടി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കൂടിയാണിത്.
ഒാട്‌സ് പല തരത്തിലും വിധത്തിലും കഴിയ്ക്കാം. പാല്‍ ചേര്‍ത്തു കുറുക്കി കഴിയ്ക്കുന്നതു പോരാതെ ഇതിപ്പോള്‍ പലഹാരങ്ങളുടെ രൂപത്തിലും സൂപ്പായുമെല്ലാം കഴിയ്ക്കാം.
തടി കുറയ്ക്കാന്‍ ഏറെ നല്ലൊരു ഭക്ഷണ വസ്തുവാണ് ഓട്‌സ്. തടി മാത്രമല്ല, വയറും. ഇതിലെ ഫൈബറുകളും കലോറിക്കുറവുമാണ് ഈ ഗുണം നല്‍കുന്നത്. നാരുകള്‍ ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നു. വയര്‍ പെട്ടെന്നു നിറയ്ക്കാന്‍ സഹായിക്കുന്ന ഈ പ്രത്യേക ഭക്ഷണം കുറഞ്ഞ കൊഴുപ്പുള്ളതുമാണ്. കുട്ടികളില്‍ കണ്ടു വരുന്ന ആസ്തമ കുറയ്ക്കാനുള്ള നല്ലൊരു പരിഹാരമാണ് ഓട്‌സ്. അലര്‍ജിയുള്ള കുട്ടികള്‍ക്കും ഇത് ഏറെ ഗുണകരം തന്നെയാണ്. 6 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഓട്‌സ് നല്‍കുന്നത് കുട്ടികളിലെ അലര്‍ജിയും ആസ്തമയും കുറയ്ക്കാനുള്ള മികച്ചൊരു വഴിയാണ്.
വയറും തടിയും കുറയ്ക്കാന്‍ ഓട്‌സ് ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കി കഴിയ്ക്കാം. ഓട്ട്മീല്‍ വാട്ടര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന ഒരു പാനീയമാണ് ഇത്. ഓട്‌സ് ഉപയോഗിച്ചു തന്നെയാണ് ഇത് തയ്യാറാക്കുന്നതും. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണിത്.
ഇതെക്കുറിച്ചു കൂടുതലറിയൂ,

ഓട്ട്മീല്‍ വാട്ടര്‍
ഒരു കപ്പ് ഓട്‌സ്, 2 ലിറ്റര്‍ വെള്ളം, 1 കഷ്ണം കറുവാപ്പട്ട എന്നിവയാണ് ഇതിനു വേണ്ടത്. ഓട്‌സില്‍ ഒരു കപ്പു വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ നല്ലപോലെ അടിച്ചെടുക്കുക. ഇത് നല്ലപോലെ അരഞ്ഞു കഴിയുമ്പോള്‍ ബാക്കിയുള്ള വെള്ളവും കറുവാപ്പട്ടയും ചേര്‍ത്ത് അടിയ്ക്കാം. കറുവാപ്പട്ട പൊടിച്ചതായാലും മതിയാകും. ഓട്‌സ് നല്ലപോലെ അലിയണം. ഇതില്‍ വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം.

ഈ പാനീയം
ഈ പാനീയം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതിനു പുറമേ ഓരോ നേരത്തെ ഭക്ഷണത്തിനു മുന്‍പായും കുടിയ്ക്കാം. ഇത് ഒരു മാസം അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

ഓട്മീല്‍ ഡയറ്റ്
ഓട്മീല്‍ ഡയറ്റ് എന്നൊരു പ്രത്യക ഡയറ്റു തന്നെയുണ്ട്. ഇത് അനുസരിച്ചു പ്രത്യേക രീതികളില്‍ ഭക്ഷണം കഴിയ്ക്കാം. ഒപ്പം ഓട്‌സ് മീല്‍ പാനീയവും കുടിയ്ക്കാം.

പ്രാതലിന്
പ്രാതലിന് ഒരു ഗ്ലാസ് ഈ വെള്ളം, ഒരു ആപ്പിള്‍, ഏതെങ്കിലും ചായ, പ്രത്യേകിച്ചും ആരോഗ്യ ഗുണങ്ങളുള്ളത്. ഉച്ചയ്ക്ക് പാനീയം ഒരു ഗ്ലാസ്, ചീര സാലഡ്, നട്‌സ്, ചിക്കന്‍ ബ്രെസ്റ്റ് എന്നിവ കഴിയ്ക്കാം. സ്‌നാക്‌സ് ടൈമില്‍ ഒരു ഗ്ലാസ് ഗ്രീന്‍ ടീ, രാത്രി ഒരു ഗ്ലാസ് പാനീയം, എണ്ണ ചേര്‍ക്കാതെ മൈക്രോവേവില്‍ റോസ്റ്റ് ചെയ്ത വഴുതനങ്ങയും ബീറ്റ്‌റൂട്ടും നാരങ്ങാനീരും കുരുമുളകും ചേര്‍ത്തത്, കറുവാപ്പട്ട ചേര്‍ത്തു റോസ്റ്റ് ചെയ്ത ആപ്പിള്‍ എന്നിവയാണ് ഈ ഡയറ്റു പ്രകാരം കഴിയ്‌ക്കേണ്ടത്.

കൊളസ്‌ട്രോള്‍
വയറും തടിയും കുറയ്ക്കുന്നതു മാത്രമല്ല, മറ്റ് ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഓട്മീല്‍ വാട്ടര്‍. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനു ഉത്തമമായ ഒന്നാണിത്. ഇതിലെ ഒമേഗ 6 ഓയില്‍, ലിനോലെയിക് ആസിഡ് എന്നിവയാണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ഇവ പൊതുവെ നല്ല കൊഴുപ്പ് എന്നാണ് അറിയപ്പെടുന്നത്. ഇതു വഴി ഹൃദയാരോഗ്യത്തിനും ഗുണകരമാണ.്

അമിനോ ആസിഡുകള്‍
ഇതിലെ അമിനോ ആസിഡുകള്‍ ലിവറിനെ ലെസിത്തിന്‍ എന്ന ഘടകം ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെയും രക്തത്തിലേയും ടോക്‌സനുകള്‍ പുറന്തള്ളാന്‍ ഏറെ നല്ലതാണ്. കൊഴുപ്പു നീക്കം ചെയ്ത് രക്തധമനികളുടെ ആരോഗ്യത്തിനും ര്ക്തപ്രവാഹം നല്ല രീതിയില്‍ നടക്കാനും ഇത് ഏറെ നല്ലതാണ്.

പ്രമേഹമുള്ളവര്‍
പ്രമേഹ രോഗികള്‍ക്കു ചേര്‍ന്നൊരു ഭക്ഷണമാണ് ഓട്ട്മീല്‍ വാട്ടര്‍. ഇതിലെ നാരുകള്‍ സ്റ്റാര്‍ച്ച്, കാര്‍ബോ ഹൈഡ്രേറ്റുകള്‍ എന്നിവ നല്ലപോലെ ദഹിപ്പിച്ച് രക്തത്തിലെ ഗ്ലക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുന്നു. പ്രമേഹമുള്ളവര്‍ ഇത് ശീലമാക്കുന്നത് ഏറെ നല്ലതാണ്.

ദഹനത്തിന്
ഇത് ഗ്യസ്ട്രിക് ആസിഡ് കുറയ്ക്കുന്നു. നല്ല ദഹനത്തിന് സഹായിക്കുന്നു. മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്നു. പെട്ടെന്നു വയര്‍ നിറയ്ക്കുന്ന ഭക്ഷണമായതു കൊണ്ട് അമിത ഭക്ഷണം ഒഴിവാക്കി വയറിന്റെ ആരോഗ്യത്തിനും തടി കൂടാതെ ഇരിയ്ക്കുന്നതിനും സഹായിക്കുന്നു.

ക്യാന്‍സറിനെതിരെ
ഓട്‌സ് ആന്റി കാര്‍സിനോജെനിക് ആണ്. അതായത് ക്യാന്‍സറിനെതിരെ പോരാടാനുള്ള ഗുണങ്ങളുള്ള ഒന്നാണിത്. ഇതിലെ ഫൈറ്റോ കെമിക്കലുകളാണ് ഈ ഗുണം നല്‍കുന്നത്.

മൂത്ര വിസര്‍ജനം
നല്ലൊരു ഡയൂററ്റിക്കായ ഇത് മൂത്ര വിസര്‍ജനം നല്ലപോലെ നടക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തില്‍ വെള്ളം കെട്ടി നിന്നുള്ള അസ്വസ്ഥതകളും രോഗാവസ്ഥകളും ഒഴിവാക്കാന്‍ സഹായിക്കും.

ഇതില്‍
ഇതില്‍ മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, സിങ്ക്, ഫോളേറ്റ് , വൈറ്റമിന്‍ ബി1, ബി5 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി3 എന്നീ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്അവിനാന്ത്രമൈഡ്‌സ് എന്ന രൂപത്തില്‍ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് ഇതിലെ രക്തത്തില്‍ അലിഞ്ഞു ചേരുന്ന ഫൈബറായ ബീറ്റാ ഗ്ലൂക്കന്‍ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാനും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ശരീരത്തിന് ദോഷം ചെയ്യാതിരിയ്ക്കാനും സഹായിക്കും.



Click it and Unblock the Notifications











