Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
വായ്പ്പുണ്ണിന് പരിഹാരം ഉപ്പുവെള്ളത്തില്‍
വായ്പ്പുണ്ണ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത് പലപ്പോഴും നമ്മുടെ പല ദിവസങ്ങളേയും വളരെ അരോചകമാക്കി മാറ്റുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനായി മരുന്നുകളും മറ്റും കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം അത് പലപ്പോഴും പലരേയും പ്രതിസന്ധിയില്‍ ആക്കുന്നു. വായ്പ്പുണ്ണ് ഉണ്ടാക്കുന്നത് ചിലരില്‍ വളരെ വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ഈ സമയത്താണ് പലരിലും വായ്പ്പുണ്ണ് ഉണ്ടാവുന്നത്. മരുന്ന് കഴിച്ച് വായ്പ്പുണ്ണ് മാറ്റാന്‍ ഒരിക്കലും ശ്രമിക്കരുത്. നിസ്സാര കാര്യമാണെങ്കിലും വായ്പ്പുണ്ണ് ഉണ്ടാക്കുന്ന പ്രതിസന്ധി പലപ്പോഴും പ്രശ്നമുണ്ടാക്കുന്നു. ഇത് ഭക്ഷണം കഴിക്കുന്നതിനോ, സംസാരിക്കുന്നതിനോ എല്ലാം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
എന്നാല്‍ വായ്പ്പുണ്ണിന് പരിഹാരം കാണുന്നതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും നമ്മുടെ ചുറ്റും കാണപ്പെടുന്ന മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരം അവസ്ഥക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ടതാണ്. വായ്പ്പുണ്ണിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. വായില്‍ പുണ്ണ് വന്നാല്‍ അത് എത്ര ചെറുതാണെങ്കില്‍ പോലും ഉണ്ടാക്കുന്ന അവസ്ഥ ചില്ലറയല്ല. ഇത്രത്തോളം അസുഖകരമായ അവസ്ഥയാണ് ഇത് ഉണ്ടാക്കുന്നത്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

മോര്
നല്ല പച്ച മോര് ഉപയോഗിച്ച് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. വായ്പ്പുണ്ണ് ഉള്ള സ്ഥലങ്ങളില്‍ ഇത്തരം അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മോര്. മോര് ഉപയോഗിച്ച് എന്നും രാവിലേയും ഉച്ചക്കും രാത്രിയും എല്ലാം കവിള് കൊള്ളുക. ഇത് പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥതകളില് നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

ഉപ്പിട്ട വെള്ളം
ഇളം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള് കൊള്ളുന്നതും വായ്പ്പുണ്ണിന് പരിഹാരം കാണാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികളില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നു.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ പേസ്റ്റാക്കി വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടുക. ഇത് വെറും ഒരു ദിവസം കൊണ്ട് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബേക്കിംഗ് സോഡ കൊണ്ട് ഇത്തരത്തിലുള്ള വ്രണങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം.

മൗത്ത് വാഷ്
മൗത്ത് വാഷ് ആയി നമുക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഇത് വെള്ളത്തില്‍ നല്ലതു പോലെ കലര്‍ത്തി മൗത്ത് വാഷ് ആയി ദിവസവും മൂന്ന് നാല് പ്രാവശ്യം ഉപയോഗിക്കാവുന്നതാണ്.

വൈറ്റമിന്‍ ബി
വൈറ്റമിന്ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും ബികോംപ്ലക്സ് ഗുളികകള്‍ കഴിക്കുകയും ചെയ്താല്‍ ഇത് പെട്ടെന്ന് മാറ്റാം. വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

തേന്‍
വായ്പ്പുണ്ണിന് ഏറ്റവും മികച്ച ഒരു പ്രതിവിധിയാണ് തേന്‍. തേന്‍ ഉപയോഗിച്ച് വെറും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വായ്പ്പുണ്ണിനെ ഇല്ലാതാക്കാം. എന്നാല്‍ അല്പം നീറുന്നതാണെങ്കില് പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. തേന്‍ ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് നമുക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാവുന്നതാണ്.

തേങ്ങാപ്പാല്‍
തേങ്ങാപ്പാല്‍ കൊണ്ട് ഇത്തരം അസ്വസ്ഥതകളെ നമുക്ക് ഇല്ലാതാക്കാനാവും. വായ്പ്പുണ്ണ് ഉണ്ടെങ്കില്‍ അല്പം തേങ്ങാപ്പാല്‍ എടുത്ത് കവിള് കൊള്ളാവുന്നതാണ്. ഇത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

തേങ്ങാ വെള്ളം
ശരീരം നന്നായി ചൂടാകുമ്പോഴാണ് വായ്പ്പുണ്ണ് ഉണ്ടാകുന്നത്. ശരീരത്തെ തണുപ്പിക്കാന്‍ തേങ്ങാവെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് വായ്പ്പുണ്ണിനെ പെട്ടെന്ന് ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

വൈറ്റമിന്‍ ബി കുറവ്
വൈറ്റമിന്ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം. മാത്രമല്ല ബി കോംപ്ലക്സ് ഗുളികകള്‍ വാങ്ങി കഴിക്കാന്‍ ശ്രദ്ധിക്കാം. ഇത് എല്ലാ വിധത്തിലും വായ്പ്പുണ്ണ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം.

ഉറക്കക്കുറവ്
ഉറക്കക്കുറവും മാനസിക സംഘര്‍ഷവും വായ്പ്പുണ്ണിന്റെ മറ്റൊരു കാരണമായി പറയാം. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ ഉറങ്ങാന്‍ ശ്രദ്ധിക്കണം. ഇത് എല്ലാ വിധത്തിലും വായ്പ്പുണ്ണിന്റെ അവസ്ഥ ഭീകരമാക്കുന്നതില് നിന്ന് രക്ഷിക്കുന്നു.

മലബന്ധം
മലബന്ധം, ദഹനപ്രശ്നം തുടങ്ങിയ കാരണങ്ങളാലും ചിലരില്‍ വായ്പ്പുണ്ണ് വരാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആദ്യം ശ്രദ്ധിക്കണം. അതുകൊണ്ട് ഈ കാരണങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications