Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
1 സ്പൂണ്‍ പെരുഞ്ചീരകം കുടവയര്‍ ഒതുക്കും
പലരേയും അലട്ടുന്ന തടി, വയര്‍ ചാടുക തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി.
പെരുഞ്ചീരകം സാധാരണ ഇറച്ചി വിഭവങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒരു മസാലയാണ്. പ്രത്യേക മണവും സ്വാദും ഭക്ഷണവസ്തുക്കള്‍ക്കു നല്കാന് ഇത് ഏറെ നല്ലതുമാണ്.
മരുന്നു ഗുണങ്ങളും അടുക്കളയിലെ ഉപയോഗവും ഒരുപോലെ നല്കുന്ന ഒന്നാണ് പെരുഞ്ചീരകം. മുലയൂട്ടുന്ന അമ്മമാര്‍ക്കു മുലപ്പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ പുരാതന കാലം മുതല്‍ ഉപയോഗിച്ചു വരുന്ന ഒന്നു കൂടിയാണിത്.
വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ദഹനം സുഖകരമാക്കാനായി ഹോട്ടലുകളില്‍ ഭക്ഷണത്തിനു ശേഷം പെരുഞ്ചീരകം നല്‍കുന്നതും സാധാരണയാണ്.
പെരുഞ്ചീരകം കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും പല വൈറ്റമിനുകളും അടങ്ങിയ ഒന്നാണിത്. വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി കോംപ്ലക്സ്, വൈറ്റമിന്‍ സി, ഡി, അമിനോ ആസിഡുകള്‍ എന്നിങ്ങളെ പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്.
പലരേയും അലട്ടുന്ന തടി, വയര്‍ ചാടുക തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് പെരുഞ്ചീരകം. ചില പ്രത്യേക വിധത്തില്‍ ഇതുപയോഗിച്ചാല്‍ തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സാധിയ്ക്കും.

പെരുഞ്ചീരകം മഞ്ഞള്‍, കറുവാപ്പട്ട
തടിയും വയറും കുറയ്ക്കാന്‍ പെരുഞ്ചീരകം മഞ്ഞള്‍, കറുവാപ്പട്ട എന്നിവയുമായി കലര്‍ത്തി ഒരു പ്രത്യേക പാനീയം തയ്യാറാക്കാം. 1 ടീ സ്പൂണ്‍ പെരുഞ്ചീരകപ്പൊടി, കാല് ടീ സ്പൂണ്‍ കറുവാപ്പട്ട പൊടി, അര ടീസ്പൂണ്‍ ഇഞ്ചിപ്പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവയാണ് ഇതിനായി വേണ്ടത്. ഇവയെല്ലാം ഒരുമിച്ച് ഒരു കപ്പു ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി രാവില വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് അടുപ്പിച്ച് അല്‍നാള്‍ ചെയ്താല്‍ ഗുണം ലഭിയ്ക്കും.

മഞ്ഞളും
മഞ്ഞളും ശരീരത്തിലെ കൊഴുപ്പു തള്ളിക്കളയുന്ന ഒന്നാണ്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനും ഇതു സഹായിക്കും. ഇതിലെ കുര്‍കുമിനാണ് ഈ ഗുണം നല്‍കുന്നത്.കറുവാപ്പട്ടയും ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. നല്ല ദഹനത്തിനും ഇത് നല്ലതാണ്. അതുവഴിയും ഇത് വയര്‍ കുറയ്ക്കാന്‍ സഹായകമാണ്.

പെരുഞ്ചീരകം
വളരെ ലളിതമായ മറ്റൊരു വിദ്യയുണ്ട്. ഒരു ടീസ്പൂണ്‍ പെരുഞ്ചീരകം പൊടിച്ച് ഇതു വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കുക. ഇത് ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. സാധാരണ പൊടികള്‍ ഉപയോഗിച്ചു വെളളം തിളപ്പിയ്ക്കുന്നതിനു പകരം പെരുഞ്ചീരകമിട്ട് വെള്ളം തിളപ്പിച്ചു ദിവസം മുഴുവന്‍ കുടിയ്ക്കുകയും ചെയ്യാം. അതല്ലെങ്കില്‍ ഈ വെള്ളത്തില്‍ ചെറുചൂടാകുമ്പോള്‍ തേന്‍, ചെറുനാരങ്ങ എന്നിവ പിഴിഞ്ഞു ചേര്‍ത്തു കുടിയ്ക്കാം.

പെരുഞ്ചീരകത്തിനൊപ്പം ജീരകം, മല്ലി, ഇഞ്ചി, കറുവാപ്പട്ട, തേന്‍
പെരുഞ്ചീരകത്തിനൊപ്പം ജീരകം, മല്ലി, ഇഞ്ചി, കറുവാപ്പട്ട, തേന്‍ എന്നിവ ചേര്‍ത്തൊരു പാനീയവും വയറും തടിയും കുറയ്ക്കാന്‍ സഹായിക്കും. 1 ടേബിള്‍ സ്പൂണ്‍ പെരുഞ്ചീരകം, 1 ടേബിള്‍ സ്പൂണ്‍ മല്ലി, 1 ടേബിള്‍ സ്പൂണ്‍ ജീരകം, 4 കപ്പു വെള്ളം, ഒരു കഷ്ണം ഇഞ്ചി, കറുവാപ്പട്ട, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഈ പ്രത്യേക പാനീയം തയ്യാറാക്കാന്‍ വേണ്ടത്. ജീരകം, പെരുഞ്ചീരകം, മല്ലി എന്നിവ വറുക്കുക. പിന്നീട് ഇത് പൊടിയ്ക്കുക. ഈ പൊടിയും തേനൊഴികെ മറ്റു ചേരുവകളും വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. നല്ലപോലെ തിളക്കുമ്പോള്‍ വാങ്ങി വച്ച് ചൂടാറുമ്പോള്‍ ഊറ്റി തേനും ചേര്‍ത്തു കുടിയ്ക്കുക. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ദിവസം പല തവണയായി ഇതു കുടിയ്ക്കാം. ഇത് അല്പനാള് അടുപ്പിച്ചു ചെയ്യുന്നത് തടി കുറയാന്‍ സഹായിക്കും. വയറും കുറയ്ക്കും.

പെരുഞ്ചീരകം
പെരുഞ്ചീരകം പൊടിയ്ക്കുക. ഇത് ഗ്ലാസ് ജാറില്‍ വെള്ളത്തിലിട്ടു വയ്ക്കുക. പിന്നീട് ഇതിലേയ്ക്ക് കുറച്ചു പുതിനയിലയും ഇട്ടു വയ്ക്കുക. ഒരു രാത്രി മുഴുവന്‍ ഇങ്ങനെ വച്ച ശേഷം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. പല തവണയായും ഇത് കുടിയ്ക്കാം. ഗുണമുണ്ടാകും.

പെരുഞ്ചീരകത്തിന്റെ ഇലയും
പെരുഞ്ചീരകത്തിന്റെ ഇലയും ഇതിന്റെ സവാള പോലെ തോന്നിപ്പിയ്ക്കുന്ന കടഭാഗവുമെല്ലാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പെരുഞ്ചീരകത്തിന്റെ ഇലകള്‍ ചെറുതായി നുറുക്കി ഇതില്‍ ചൂടുവെള്ളം ഒഴിച്ചു വയ്ക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കുടിയ്ക്കാം. ഇതുപോലെ കടഭാഗത്തെ സവാള പോലുള്ള അടിഭാഗം കഷ്ണമാക്കി മുറിച്ച് ഇതില്‍ ചൂടുവെള്ളമൊഴിയ്ക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ ഈ വെള്ളം ഊറ്റിയെടുത്തും കുടിയ്ക്കാം. ഇതെല്ലാം തടിയും വയറും കുറയ്ക്കാനുള്ള വിദ്യകളാണ്.

പെരുഞ്ചീരകം
ദിവസവും ഭക്ഷണശേഷം ഒരു ടീസ്പൂണ്‍ പെരുഞ്ചീരകം കടിച്ചു ചവച്ചു തിന്നുന്നതും തടി കുറയ്ക്കാന്‍ നല്ലതാണ്.

ദഹനം
ദഹനം മെച്ചപ്പെടുത്തിയും അപചയപ്രക്രിയ ശക്തിപ്പെടുത്തിയുമാണ് പെരുഞ്ചീരകം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നത്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. നെഞ്ചെരിച്ചിലിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്.

വയറ്റിലെ വിരകളെ
വയറ്റിലെ വിരകളെ കൊന്നൊടുക്കുന്നതിനും പെരുഞ്ചീരകം നല്ലതാണ്. ഇതുവഴി വയറിനെ ബാധിയ്ക്കാനിടയുള്ള രോഗങ്ങളില്‍ നിന്നും രക്ഷ നല്കുന്നു.

ഈസ്ട്രജന്
സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന് ഉല്പാദനത്തിന് സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഇത് സ്ത്രീകളില്‍ സ്തനവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. മുലപ്പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കാനും പെരുഞ്ചീരകം ഏറെ ന്ല്ലതാണ്.

പ്രതിരോധശേഷിയ്ക്ക്
പെരുഞ്ചീരകം വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി നല്കാന് ഏറെ ഉത്തമവുമാണ്. ഇതിലെ സെലേനിയം എന്നൊരു ഘടകമുണ്ട്. ഇത് ടി സെല്‍ ഉല്പാദനത്തിന് സഹായിക്കുന്നു. ടി സെല്ലുകള്‍ പ്രതിരോധശേഷിയ്ക്ക് ഉത്തമമാണ്.

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്
പെരുഞ്ചീരകത്തിലെ അനിത്തോള്‍, സിനിയോള്‍ തുടങ്ങിയ കെമിക്കലുകള്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ചുമയും കഫക്കെട്ടും മാറ്റാന്‍ പെരുഞ്ചീരകം നല്ലതാണ്. ആസ്തമ, അലര്‍ജി പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് ഇത് നല്ലതാണ്. ശ്വസം ശുദ്ധീകരിക്കാനും പെരുഞ്ചീരകം കഴിയ്ക്കുന്നത് ഗുണം ചെയ്യും.

രക്തത്തെ ശുദ്ധീകരിക്കാനും
രക്തത്തെ ശുദ്ധീകരിക്കാനും പെരുഞ്ചീരകത്തിന് കഴിയും. രക്തത്തിലെ ടോക്സിനുകള്‍ ഇത് നീക്കം ചെയ്യുന്നു. വാതരോഗികള്‍ക്ക് പറ്റിയൊരു മരുന്നാണ് പെരുഞ്ചീരകം. രക്തത്തിലെ യൂറിക് ആസിഡ് നീക്കം ചെയ്യാന്‍ പെരുഞ്ചീരകത്തിന് സാധിക്കും.

ഡിമന്‍ഷ്യ
ഡിമന്‍ഷ്യ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പെരുഞ്ചീരകത്തിന് സാധിക്കും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നു. തലച്ചോര്‍ സംബന്ധമായ എല്ലാ പ്രശ്നങ്ങളും ഒരു പരിധി വരെ മാറ്റി നിര്‍ത്താന്‍ പെരുഞ്ചീരകത്തിന് കഴിയും.



Click it and Unblock the Notifications
