For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

|

ഓട്‌സ് ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഭക്ഷണമെന്ന കാര്യത്തില് സംശയം വേണ്ട. ഇപ്പോള്‍ പൊതുവെ ആരോഗ്യകരമായ ഭക്ഷണത്തിന്റെ കൂട്ടത്തില്‍ നിര്‍ദേശിയ്ക്കപ്പെടുന്ന ഒന്ന്. മിക്കവാറും എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നാണ് ഓട്‌സ്. ഏതു രോഗികള്‍ക്കും കഴിയ്ക്കാവുന്ന ഒന്ന്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ ഇത് കൃത്യമായി കഴിയ്ക്കുകയും ചെയ്യാം.

ഓട്‌സില്‍ ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുണ്ടെന്നുള്ളതു തന്നെയാണ് ഏറ്റവും നല്ല ആരോഗ്യഗുണമായി പറയപ്പെടുന്നത്. കലോറിയും കൊളസ്‌ട്രോളും തീരെക്കുറഞ്ഞ ഭക്ഷണമാണിത്. പഞ്ചസാരയും ഇതില്‍ അടങ്ങിയിട്ടില്ല. ഇതുകൊണ്ടുതന്നെ കൊള്‌ട്രോള്‍, ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ക്കും പ്രമേഹേരോഗികള്‍ക്കുമെല്ലാം ഇത് ഏറെ ആരോഗ്യകരമാണ്.

ഇതില്‍ അവിനാന്ത്രമൈഡ്‌സ് എന്ന രൂപത്തില്‍ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് ഇതിലെ രക്തത്തില്‍ അലിഞ്ഞു ചേരുന്ന ഫൈബറായ ബീറ്റാ ഗ്ലൂക്കന്‍ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാനും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ശരീരത്തിന് ദോഷം ചെയ്യാതിരിയ്ക്കാനും സഹായിക്കും.

ഇതില്‍ മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, സിങ്ക്, ഫോളേറ്റ് , വൈറ്റമിന്‍ ബി1, ബി5 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി3 എന്നീ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ് ഓട്‌സ്.

കുട്ടികളില്‍ കണ്ടു വരുന്ന ആസ്തമ കുറയ്ക്കാനുള്ള നല്ലൊരു പരിഹാരമാണ് ഓട്‌സ്. അലര്‍ജിയുള്ള കുട്ടികള്‍ക്കും ഇത് ഏറെ ഗുണകരം തന്നെയാണ്. 6 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഓട്‌സ് നല്‍കുന്നത് കുട്ടികളിലെ അലര്‍ജിയും ആസ്തമയും കുറയ്ക്കാനുള്ള മികച്ചൊരു വഴിയാണ്.

തടി കുറയ്ക്കാനുള്ള നല്ലൊരു ഘടകം കൂടിയാണ് ഓട്‌സ്. ഇതിലെ ഫൈബറുകളാണ് ഇതിന് ഏറെ സഹായിക്കുന്നത്. ദഹനം മെച്ചപ്പെടുതി കൊഴുപ്പു കൂടുന്നതു തടയും. മലബന്ധം പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാനും ഓട്‌സ് ഏറെ ഗുണകരമാണ.് മലബന്ധം ഒഴിവാക്കുന്നതും വയര്‍ ചാടാതിരിയ്ക്കാന്‍ സഹായിക്കും. ഇത് വിശപ്പു കുറയ്ക്കുന്നതു വഴിയാണ് തടി കുറയ്ക്കാന്‍ ഏറെ സഹായകമാകുന്നത്. ഇതിലെ പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

ഒാട്‌സ് പല രൂപത്തിലും കഴിയ്ക്കാം. സാധാരണയായി പാലിലോ വെള്ളത്തിലോ പാചകം ചെയ്തു കുറുക്കു രൂപത്തിലാണ് ഇതു കഴിയ്ക്കാറ്.

തടി കുറയ്ക്കാന്‍ ഓട്‌സ് സഹായകമാണെങ്കിലും ഇത് ചില പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നതു തടി പെട്ടെന്നു കുറയാന്‍ സഹായകമാകുന്നു.

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

തടി കുറയ്ക്കാനുള്ള നല്ലൊരു ഘടകം കൂടിയാണ് ഓട്‌സ്. ഇതിലെ ഫൈബറുകളാണ് ഇതിന് ഏറെ സഹായിക്കുന്നത്. ദഹനം മെച്ചപ്പെടുതി കൊഴുപ്പു കൂടുന്നതു തടയും. മലബന്ധം പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാനും ഓട്‌സ് ഏറെ ഗുണകരമാണ.് മലബന്ധം ഒഴിവാക്കുന്നതും വയര്‍ ചാടാതിരിയ്ക്കാന്‍ സഹായിക്കും. ഇത് വിശപ്പു കുറയ്ക്കുന്നതു വഴിയാണ് തടി കുറയ്ക്കാന്‍ ഏറെ സഹായകമാകുന്നത്. ഇതിലെ പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

ഓട്‌സ് പാലിലാണ് മിക്കവാറും പേര്‍ പാചകം ചെയ്തു കഴിയ്ക്കാറ്. പാല്‍ ഉപയോഗിച്ച് ഓട്‌സ് തയ്യാറാക്കുമ്പോള്‍ കൊഴുപ്പു കുറഞ്ഞ പാല്‍ ഉപയോഗിച്ചു തയ്യാറാക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. തടി കൂടുകയുമില്ല. ഇതില്‍ കഴിവതും പഞ്ചസാര ചേര്‍ക്കരുത്. ഉപ്പോ അല്ലെങ്കില്‍ മിതാമായ അളവില്‍ തേനോ ചേര്‍ക്കാം. കൃത്രിമ മധുരങ്ങള്‍ യാതൊരു കാരണവശാലും ചേര്‍ക്കരുത്.

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

ഓട്‌സില്‍ പഴവര്‍ങ്ങള്‍ അരിഞ്ഞിട്ടു കഴിയ്ക്കുന്നതും നല്ലതാണ്. പഴം, ആപ്പിള്‍ തുടങ്ങിയവ ഇക്കാര്യത്തില്‍ ഏറെ സഹായകമാണ്. ഇവ തടി കുറയ്ക്കാന്‍ സഹായിക്കും. പഴ്ത്തിലും ആപ്പിളിനുമെല്ലാം ദഹനപ്രക്രിയ ശക്തിപ്പെടുത്തു തടി കുറയ്ക്കാന്‍ സഹായിക്കുന്ന സ്വാഭാവിക കഴിവുണ്ട്. ഇതുകൊണ്ടതുന്നെ ഇവയിലെ ഫൈബറും പഴവര്‍ഗങ്ങളിലെ ഫൈബറും ചേരുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ വര്‍ദ്ധിയ്ക്കും. ഇത് തടി കുറയാന്‍ സഹായിക്കുകയും ചെയ്യും. ദഹനപ്രക്രിയയും അപചയപ്രക്രിയയുമെല്ലാം ഈ രീതിയില്‍ വര്‍ദ്ധിയ്ക്കും.റാസ്‌ബെറി, സ്‌ട്രൊബെറി തുടങ്ങിയ പഴങ്ങളും വളരെ നല്ലതാണ്.

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

നോണ്‍ വെജിറ്റേറിയന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് മുട്ടവെള്ള ചേര്‍ത്ത് ഓട്‌സ് കഴിയ്ക്കാം. മുട്ടവെള്ളയും കൊളസ്‌ട്രോള്‍ ഫ്രീയായ ഭക്ഷണമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നും. തടി കുറയ്ക്കാന്‍ ഏറെ സഹായകമാകുമെന്നര്‍ത്ഥം. ഇത് കഴിയ്ക്കാം. മുട്ടവെള്ളയും ഓട്‌സും ചേരുമ്പോള്‍ പ്രോട്ടീന്‍ ഇരട്ടിയാകും. വയര്‍ നിറഞ്ഞ തോന്നലുണ്ടാകും. ഏറെ നേരം വിശപ്പു തോന്നാതിരിയ്ക്കുകയും ചെയ്യും. ഇതുവഴിയും തടി കുറയാന്‍ സഹായിക്കും.

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

ഓട്‌സ് തന്നെ പലതരം ഫ്‌ളേവറുകളില്‍ ലഭ്യമാണ്. ഫഌവറുകള്‍ ചേര്‍ത്ത ഓട്‌സില്‍ കൃത്രിമ മധുരം അടങ്ങാനുള്ള സാധ്യതയേറെയാണ്. ഇത്തരം ഓട്‌സുകള്‍ കഴിവതും ഒഴിവാക്കുക തന്നെ വേണം.യാതൊരു ഫ്‌ളേവറുകളും ഇല്ലാത്ത, തികച്ചും പ്ലെയിനായ ഓട്‌സ് ആണ് ആരോഗ്യത്തിന് ഏറെ നല്ലത്. സ്വാദു വര്‍ദ്ധിപ്പിയ്ക്കണമെങ്കില്‍ ഇതിനൊപ്പം ആവിയില് വേവിച്ച പച്ചക്കറികളോ ഫ്രൂട്‌സോ ചേര്‍ക്കാം ഉണങ്ങിയ പഴങ്ങള്‍ ചേര്‍ത്തു വരുന്ന ഓട്‌സ്ും ഒഴിവാക്കുക. കാരണം ഇത്തരം പഴങ്ങള്‍ ഉണക്കാന്‍ കൃത്രിമ മധുരം ചേര്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഓട്‌സിന്റെ ഗുണങ്ങള്‍ കുറയ്ക്കുകയാണ് ചെയ്യുന്നത്.

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

ഒാട്‌സ് കുറുക്കി കഴിച്ചു മടുത്തുവെങ്കില്‍ ഉപ്പുമാവായോ ഇഡ്ഢലി രൂപത്തിലോ കഴിയ്ക്കാം. ഓട്‌സ് ദോശയും പുട്ടുമെല്ലാം ലഭ്യവുമാണ്. കഴിവതും ഓട്‌സില്‍ എണ്ണയോ മധുരമോ ചേര്‍ക്കരുത്. കൃത്രിമമായി വാങ്ങാന്‍ ലഭിയ്ക്കുന്നവയൊഴിവാക്കി. ഓട്‌സ വാങ്ങിച്ചു പൊടിച്ചും അരച്ചുമെല്ലാം ഉപയോഗിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

ഓട്‌സിനൊപ്പം പച്ചക്കറികള്‍ ചേര്‍ത്തു പാകം ചെയ്യുന്നത് തടി കുറയാനുള്ള നല്ലൊരു വഴിയാണ്. ഇതെങ്ങനെയെന്നു നോക്കൂ, അരക്കപ്പ് ഓട്‌സ്, 4 കോളിഫഌവര്‍ തണ്ട്, 4 ബ്രൊക്കോളി തണ്ട്, അര ക്യാരറ്റ്, 2 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഉപ്പും കുരുമുളകും, വെള്ളം എ്ന്നിവയാണ് പച്ചക്കറി ചേര്‍ത്ത് ഓട്‌സ് പാചകം ചെയ്യാനുള്ള ഒരു വഴി. പച്ചക്കറികള്‍ കഴുകി അരിഞ്ഞു പാനിലിട്ടു ചെറുതായി ഫ്രൈ ചെയ്യുക. ഒലീവ് ഒായില്‍ ഉപയോഗിച്ചു വേണം ചെയ്യാന്‍. ഇത് വെന്തു പാകമാകുമ്പോള്‍ ഉപ്പും കുരുമുളകുപൊടിയും വിതറുക. ഓട്‌സ് വേവിച്ചു ഇതില്‍ ഈ പച്ചക്കറികള്‍ ചേര്‍ത്തു കഴിയ്ക്കാം.

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

ഡ്രെ ഫ്രൂട്‌സ് ചേര്‍ത്ത് ഓട്‌സ് കഴിയ്ക്കുന്നത് ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കും. തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു വഴി കൂടിയാണിത്. ബദാം, ഈന്തപ്പഴം, പിസ്ത, വാള്‍നട്ട് തുടങ്ങിയവയെല്ലാം ഓട്‌സില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്.

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

തടി കുറയ്ക്കാന്‍ ഏറെ നല്ലത് രാവിലെ ഓട്‌സ് കഴിയ്ക്കുന്നതാണ്. രാവിലെ കഴിയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു രാത്രിയും കഴിയ്ക്കാം.

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

തടി കുറയാന്‍ ഓട്‌സ് ഇങ്ങനെ

ഓട്‌സ് നല്ലപോലെ വേവിച്ചു വേണം, കഴിയ്ക്കാന്‍. ഇല്ലെങ്കില്‍ ഇത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും. മാത്രമല്ല, വിചാരിച്ച ആരോഗ്യഗുണം ലഭിയ്ക്കുകയുമില്ല. ഇത് പശിമയുള്ള ധാന്യമായതു തന്നെയാണ് കാരണം.

English summary

Ways To Use Oats To Reduce Body Weight

Ways To Use Oats To Reduce Body Weight, Read more to know about
X
Desktop Bottom Promotion