Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ഏത് വലിയ രോഗവും മുട്ടുമടക്കും ഒറ്റമൂലി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗത്തിന് ആശ്വാസം കണ്ടെത്താന്‍ സഹായിക്കും ടോണിക്.
ശരീരത്തിന് രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുമ്പോള്‍ അത് പലപ്പോഴും രോഗങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറാവുന്നു. പുതിയ പുതിയ രോഗങ്ങളേയും ശരീരം സ്വീകരിക്കാന്‍ പലപ്പോഴും തയ്യാറെടുത്ത് കൊണ്ടിരിയ്ക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. എന്തെങ്കിലും രോഗം വരുമ്പോള്‍ ശരീരം പെട്ടെന്ന് തന്നെ പ്രതികരിയ്ക്കുന്നു. ഇതൊന്നുമതി, ഭ്രാന്തു പിടിച്ച പോലെ മുടി വളരും
പലപ്പോഴും ഇത് രോഗത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശരീരത്തിന്റെ വിദ്യയായിരിക്കാം. ഇത്തരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്ന ആന്റിബയോട്ടിക് ടോണിക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഈ മുത്തശ്ശിപരിഹാരം രോഗത്തെ നിലയ്ക്ക് നിര്‍ത്തും

ആവശ്യമുള്ള സാധനങ്ങള്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ 700 മില്ലി, കാല്‍ക്കപ്പ് ചതച്ച വെളുത്തുള്ളി, കാല്‍ക്കപ്പ് ഉള്ളി ചതച്ചത്, രണ്ട് കുരുമുളക്, കാല്‍ക്കപ്പ് ചതച്ച ഇഞ്ചി,, രണ്ട് ടീസ്പൂണ്‍ റാഡിഷ് ചതച്ചത്, രണ്ട് ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
വിനാഗിരി ഒഴികേയുള്ള മറ്റ് വസ്തുക്കളെല്ലാം തന്നെ ഒരുമിച്ച് ചേര്‍ക്കാം. ഇത് ഒരു ജാറിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചേര്‍ക്കാം. നല്ലതു പോലെ അടച്ചശേഷം കുലുക്കാം.

സ്റ്റെപ് 2
രണ്ടാഴ്ച ഈ മിശ്രിതം വരണ്ട സ്ഥലത്ത് സൂക്ഷിക്കാം. എന്നാല്‍ ഇടക്കിടക്ക് നല്ലതു പോലെ കുലുക്കാന്‍ ശ്രദ്ധിക്കണം. രണ്ടാഴ്ചയ്ക്ക് ശേഷം ഈ മിശ്രിതം ഉപയോഗിച്ച് തുടങ്ങാം. വേണമെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചും ഉപയോഗിക്കാവുന്നതാണ്.

ആരോഗ്യഗുണങ്ങള്‍ നിരവധി
നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത്. ഏത് രോഗത്തേയും ശരീരത്തിനകത്തേക്ക് പ്രവേശിപ്പിക്കാതെ കാത്ത് സൂക്ഷിക്കാന്‍ ഈ ടോണിക് സഹായിക്കുന്നു. ഇത് ഭക്ഷണം പാകം ചെയ്യുന്നതോടൊപ്പം ചേര്‍ക്കാവുന്ന മിശ്രിതമായും ഉപയോഗിക്കാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഈ ടോണിക് സഹായിക്കുന്നു. സ്ഥിരമായി ഈ ടോണിക് കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം രോഗങ്ങളെ ശരീരത്തിലേക്ക് കടക്കാതെ തടയുകയും ചെയ്യുന്നു.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു
രക്തത്തെ ശുദ്ധീകരിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല രക്തത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലായ്മ ചെയ്യുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു.

ഹൃദയത്തെ സ്മാര്‍ട്ടാക്കും
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും മുന്നിലാണ് ഈ മിശ്രിതം. ഈ ടോണിക് കഴിയ്ക്കുന്നത് ഹൃദയത്തിനുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ മിശ്രിതം കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം മിശ്രിതങ്ങളെല്ലാം തന്നെ സ്ട്രോങ് ആണ് എന്നത് തന്നെ കാര്യം. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ഈ ടോണിക് കഴിയ്ക്കുന്നതിനു മുന്‍പ് ശ്രദ്ധിക്കണം.

കഴിച്ച ശേഷം
ഈ മിശ്രിതം കഴിച്ച ശേഷം ഒരു കഷ്ണം ഓറഞ്ചോ നാരങ്ങയോ കഴിയ്ക്കുന്നത് നല്ലതാണ്. ഇത് നെഞ്ചെരിച്ചില്‍ ഉണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കുന്നു.

വെള്ളം ചേര്ക്കതരുത്
ഈ മരുന്ന് കഴിയ്ക്കുമ്പോള്‍ ഇതിനോടൊപ്പം ഒരിക്കലും വെള്ളം ചേര്‍ക്കരുത്. ഇത് ടോണിക്കിന്റെ ഫലം ഇല്ലാതാക്കുന്നു.

ദിവസവും ഒരു സ്പൂണ്‍
ഫലത്തിനായി ദിവസവും ഓരോ സ്പൂണ്‍ വീതം കഴിയ്ക്കാവുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.

അസുഖമുണ്ടെങ്കില്‍
ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫെക്ഷനോ മറ്റോ ഉണ്ടെങ്കില്‍ ഈ മിശ്രിതം ഫലം നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ ദിവസവും ഒരു സ്പൂണ്‍ തന്നെ അഞ്ചോ ആറോ പ്രാവശ്യമാി കഴിയ്ക്കാം.




Click it and Unblock the Notifications
