Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മോതിര,തള്ളവിരല്‍ ചേര്‍ത്ത് അല്പനേരം, ശേഷം.....
മോതിര,തള്ളവിരല്‍ ചേര്‍ത്ത് അല്പനേരം, ശേഷം.....
നമ്മുടെ ആവശ്യങ്ങള്‍ പലതും നാം നടത്തിയെടുക്കുന്നത് കൈകളുപയോഗിച്ചാണ്. ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു അവയവം.
കൈകളില്‍ നാം കരുതുന്നതിനേക്കാളേറെ ശക്തിയൊഴിഞ്ഞിരിയ്ക്കുന്നുണ്ട്. പല നാഡികളുടേയും കേന്ദ്രബിന്ദുമാണിത്. ഇതുകൊണ്ടാണ് കൈകള്‍ കൊണ്ടുള്ള സ്പര്ശനങ്ങള് പ്രധാനമാകുന്നതും.
കൈകളില്‍ തന്നെയുണ്ട്, പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരവഴികള്‍. ഇതിന് പ്രത്യേക രീതികളുണ്ടെന്നു മാത്രം.
കൈകള്‍ ഈ ചിത്രത്തില്‍ കാണുന്ന രീതിയില്‍ തള്ളവിരലും മോതിരവിരലും ചേര്‍ത്ത് അല്പസെക്കന്റുകള് പിടിയ്ക്കുവാന്‍ പറയുന്നതിനും കാരണമുണ്ട്. ഇതെക്കുറച്ചറിയൂ, ദിവസം 2 ഫിഗ് വച്ചു കഴിച്ചാല്‍...

വായുമുദ്ര
വായുമുദ്ര അഥവാ മുദ്ര ഓഫ് എയര്‍ ആണിത്. ചിത്രത്തില്‍ കാണുന്ന രീതിയില്‍ ചൂണ്ടുവിരലും തള്ളവിരലും ചേര്‍ത്തു പിടിയ്ക്കുക. ഗ്യാസ്, വാതം, മലബന്ധം, സെര്‍വിക്കല്‍ സ്പോണ്ടിലൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണിത്.

ഗ്യാന്‍ മുദ്ര
തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്തു പിടിച്ചുള്ള ഇത് ഗ്യാന്‍ മുദ്ര അഥവാ മുദ്ര ഓഫ് നോളേജ് എന്നാണ് അറിയപ്പെടുന്നത്. ഇത് ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും റിലാക്സ് ചെയ്യാനുമാണ്. ബുദ്ധിശക്തി വര്‍ദ്ധിപ്പിയ്ക്കാനും ഉറക്കപ്രശ്നങ്ങള്ക്കുമുള്ള നല്ലൊരു മരുന്നാണിത്. ദിവസവും ചെയ്യുന്നത് സ്ട്രെസ്, ഡിപ്രഷന് എന്നിവ കുറയ്ക്കും. ചമ്രം പടിഞ്ഞ് നിവര്‍ന്നിരുന്നു വേണം ഇതു ചെയ്യാന്‍.

പൃഥ്വി മുദ്ര
പൃഥ്വി മുദ്ര അഥവാ മുദ്ര ഓഫ് ഹീലിംഗാണിത്. മോതിരവിരലും തള്ളവിരലും ചേര്‍ത്തുള്ള ഒന്ന്. രക്തസഞ്ചാരത്തിനും തടി നിയന്ത്രിയ്ക്കാനും ദഹനത്തിനും വൈറ്റമിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കുമെല്ലാം പരിഹാരം.

അഗ്നി മുദ്ര
തള്ളവിരലും മോതിരവിരലും ചേര്‍ത്തുള്ള ഇത് അഗ്നി മുദ്രയാണ്. കൊഴുപ്പു കളയാനും അപചയപ്രക്രിയ ശക്തിപ്പെടുത്താനും പ്രതിരോധശേഷിയ്ക്കുമെല്ലാം ഗുണകരം.

പ്രാണമുദ്ര
മൂന്നു വിരലുകള്‍ ചേര്‍ത്തുള്ള ഇതാണ് പ്രാണമുദ്ര അഥവാ മുദ്ര ഓഫ് ലൈഫ്. ഇത് ക്ഷീണമകറ്റാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം സഹായകമാണ്.

ശൂന്യമുദ്ര
മോതിരവിരലും തള്ളവിരലും കൂട്ടിച്ചേര്‍ത്തുള്ള ഇത് ശൂന്യമുദ്രയാണ്. ചെവി, നാക്ക്, മൂക്കുസംബന്ധമായ പ്രശ്നങ്ങള്‍ക്കും മലബന്ധത്തിനും നല്ലൊരു പരിഹാരം.

ജല്മുദ്ര
ചെറുവിരലും തള്ളവിരലും ചേര്‍ത്തുള്ള ഇത് ജല്മുദ്ര അഥവാ മുദ്ര ഓഫ് വാട്ടര്‍ എന്നാണറിയപ്പെടുന്നത്. രക്തസഞ്ചാരത്തിനും വേദന കുറയ്ക്കാനും വായിലെ വരള്‍ച്ച തടഞ്ഞ് രുചി തിരികെക്കിട്ടാനും സഹായകം.



Click it and Unblock the Notifications
