Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഉറച്ച ശരീരത്തിനായി വെറും ഒരാഴ്ച ഈ ശീലങ്ങള്‍
ഇനി മെലിഞ്ഞിരിയ്ക്കുന്നവര്‍ക്ക് തടിയ്ക്കാന്‍ സഹായിക്കുന്ന ചില ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്
നല്ല ഉയരമുണ്ട് എന്നാല്‍ തടി തീരെയില്ല. എന്ത് വൃത്തികേടായിരിക്കും കാണാന്‍ അല്ലേ? ഇന്നത്തെ കാലത്ത് തടിയും വയറും കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ മറുഭാഗത്ത് തടി വെയ്ക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവരും ചില്ലറയല്ല. ഉയരത്തിനനുസരിച്ച് ശരീരഭാരം ഇല്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. മത്സ്യത്തിലും മാംസത്തിലും മായം, വേഗം തിരിച്ചറിയാം
നമ്മുടെ ജീവിതരീതിയും ഭക്ഷണശൈലിയും അല്പം പരിഷ്കരിച്ചാല്‍ ഇനി തടിയും വര്‍ദ്ധിപ്പിക്കാം. കൃത്യമായ ഭക്ഷണരീതി പിന്തുടര്ന്നാല് ഇനി നമുക്ക് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം. ഭക്ഷണമല്ല വയറ് കൂട്ടുന്നത്, ഇതാണ്

പാല് ശീലമാക്കാം
ദിവസവും പാല് കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. രാവിലേയും രാത്രിയും ഓരോ ഗ്ലാസ്സ് പാല് ശീലമാക്കാം. ചായയും കാപ്പിയും പൂര്‍ണമായും ഒഴിവാക്കി പാല് ശീലമാക്കുക.

ഏത്തപ്പഴം
ഏത്തപ്പഴം കഴിയ്ക്കുന്നത് തടി വര്‍ദ്ധിക്കാനുള്ള ഉത്തമമായ മാര്‍ഗ്ഗമാണ്. പ്രഭാത ഭക്ഷണത്തില്‍ ഏത്തപ്പഴം കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. വെറും ഒരാഴ്ച കൊണ്ട് തന്നെ പ്രകടമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിയ്ക്കും.

ജ്യൂസ് ശീലമാക്കാ
പോഷകഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ജ്യൂസ്. ജ്യൂസ് സ്ഥിരമായി കഴിയ്ക്കുന്നത് തടിയും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്.

അളവ് വര്‍ദ്ദിപ്പിക്കുക
ദിവസവും കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക. എന്നാല്‍ ഒറ്റയടിയ്ക്ക് ഒരുമിച്ച് അളവ് വര്‍ദ്ധിപ്പിക്കരുത്. ദിവസവും അല്പാല്പമായി കഴിയ്ക്കുന്ന കാര്യത്തില്‍ മാറ്റം വരുത്താം.

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍
കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ധാരാളം കഴിയ്ക്കുക. അന്നജം ധാരാളം അടങ്ങിയിട്ടുള്ളതാണ് ഇത്. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് തുടങ്ങിയവ ശീലമാക്കുക.

മത്സ്യവും മാംസവും
മത്സ്യവും മാംസവും ശീലമാക്കുക. ഇതിലുള്ള പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ ധാരാളം എനര്‍ജിയും ആരോഗ്യവും നല്കുന്നു.

പയറു വര്‍ഗ്ഗങ്ങളും ചോറും
പയറു വര്‍ഗ്ഗങ്ങളും ചോറും സ്ഥിരമായി കഴിയ്ക്കാന്‍ സഹായിക്കുക. ഓരോ ദിവസവും ഇതിന്റെ അളവ് വര്‍ദ്ധിപ്പിക്കാം.

മുട്ട കഴിയ്ക്കാം
മുട്ട സ്ഥിരമാക്കുക. പ്രഭാത ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഡ്രൈഫ്രൂട്സ്
ഡ്രൈഫ്രൂട്സ് ശീലമാക്കുക. ധാരാളമായി ഡ്രൈഫ്രൂട്സ് കഴിയ്ക്കുന്നത് തടിയും തൂക്കവും വര്‍ദ്ധിയ്ക്കാന്‍ കാരണമാകും

പോഷകവും പൊണ്ണത്തടിയും
എന്നാല്‍ പോഷകസമൃദ്ധമായ ഭക്ഷണം പലരിലും പൊണ്ണത്തടി ഉണ്ടാക്കുന്നു. പൊണ്ണത്തടിയെന്ന് അപകടത്തെ ഇല്ലാതാക്കാനും ഉറച്ച ശരീരം ലഭിയ്ക്കാനും വ്യായാമവും ശീലമാക്കുക. അല്ലാത്ത പക്ഷം ഇത് നെഗറ്റീവ് എനര്‍ജിയാണ് ഉണ്ടാക്കുക.



Click it and Unblock the Notifications
