Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
മത്സ്യത്തിലും മാംസത്തിലും മായം, വേഗം തിരിച്ചറിയാം
മത്സ്യത്തിലും മാസത്തിലും മായം ചേര്‍ത്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള വഴി.
മായം ചേര്‍ക്കലിന് യാതൊരു പരിധിയും ഇല്ല. എത്രയൊക്കെ പ്രകൃതി ദത്തമാണ് എന്ന് പറഞ്ഞാലും അതിലുമുണ്ടാവും അല്പം മായം. മായം ചേര്‍ക്കല്‍ ഇന്നത്തെ കാലത്ത് പുത്തരിയല്ല. എന്നാല്‍ ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചില്ലറയല്ല.
പലപ്പോഴും മത്സ്യത്തിലും മാംസത്തിലും മായം ചേര്‍ക്കുമ്പോള്‍ അത് പലരും അറിയുന്നില്ല. ഇത് കണ്ടെത്താന്‍ അല്പം പ്രയാസമാണ്. പലപ്പോഴും ശുദ്ധമായ മാംസത്തില്‍ പഴകിയ മാംസം കൂട്ടിച്ചേര്‍ത്താല്‍ പലരും അറിയുന്നില്ല. എന്നാല്‍ ഇതെങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.

മത്സ്യത്തിലെ മായം
ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം ആണ് ഇന്നത്തെ കാലത്ത് വ്യാപകമായി ഉപയോഗിക്കുന്നത്. ഫോര്‍മാലിന്‍ എന്ന രാസ പദാര്‍ത്ഥം മത്സ്യം ദീര്‍ഘകാലം കേടാകാതെ ഇരിയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഈ വിഷപദാര്‍ത്ഥം വളരെയധികം അപകടകരമാണ്.

ഫോര്‍മാലിന്‍ തിരിച്ചറിയാം
ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം പെട്ടെന്ന് തിരിച്ചറിയാം. മത്സ്യത്തിന്റെ കണ്ണുകള്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതോടെ മങ്ങിയതായി കാണപ്പെടുന്നു. മാത്രമല്ല ഇതിന്റെ ചെകിളയുടെ നിറവും നഷ്ടപ്പെടുന്നു. കൂടാതെ മത്സ്യത്തിന്റെ ഗന്ധത്തിലും സ്വാഭാവികതയിലും മാറ്റമുണ്ടാകുകയും ചെയ്യുന്നു.

കേടായ മുട്ട
മുട്ട എന്തായാലും പൊട്ടിച്ച് നോക്കി വാങ്ങാവുന്നതല്ല. അതുകൊണ്ട് തന്നെ വാങ്ങി വീട്ടില്‍ കൊണ്ട് വന്ന് നോക്കുമ്പോഴാണ് മുട്ട കേടു വന്നാതാണോ അല്ലയോ എന്ന് മനസ്സിലാകുന്നത്.

മുട്ടയുടെ കാര്യം
മുട്ടയുടെ കാര്യം മനസ്സിലാക്കാന്‍ മുട്ട വെള്ളത്തില്‍ ഇട്ടാല്‍ മതി. മുട്ട വെള്ളത്തില്‍ താഴ്ന്ന് കിടക്കുകയാണെങ്കില്‍ ചീത്തയാവാത്ത മുട്ടയും വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയാണെങ്കില്‍ ഉപയോഗശൂന്യമായ മുട്ടയും ആണെന്ന് മനസ്സിലാക്കാം.

മാംസത്തിലെ മായം
ആട്ടിറച്ചിയില്‍ പഴകിയ മാട്ടിറച്ച് ചേര്‍ക്കുന്നതാണ് ഒന്ന്. എന്നാല്‍ ഇതിലെ വ്യത്യാസം പെട്ടെന്ന് തന്നെ മനസ്സിലാകും.

ഗുണനിലവാരം
ഗുണനിലവാരം കുറയുന്തോറും ഇറച്ചി വിളര്‍ച്ച ബാധിച്ചതു പോലെ കാണപ്പെടും. മാത്രമല്ല എല്ലുകളുടെ വ്യത്യാസം നോക്കിയും ഇത് കണ്ടു പിടിക്കാന്‍ എളുപ്പമാണ്. മാത്രമല്ല ബീഫ് പഴകുന്തോറും ഇത് ഇരുണ്ട നിറമായി മാറും.



Click it and Unblock the Notifications
