For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടുകെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍

എങ്ങനെയൊക്കെ ആരോഗ്യസംരക്ഷണത്തിന് കടുകെണ്ണ ഉപയോഗിക്കാം എന്ന് നോക്കാം

By Raveendran V
|

കടുകെണ്ണ സാധാരണയായി നമ്മുടെ നാട്ടില്‍ പാചകത്തിന് ഉപയോഗിക്കാറില്ല, ആരോഗ്യപരമായ മറ്റ് പല കാര്യങ്ങള്‍ക്കും കടുകെണ്ണ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഉത്തരേന്ത്യക്കാര്‍ക്ക അവരുടെ ഭക്ഷണക്കൂട്ടിലെ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ് കടുകെണ്ണ. പല ഭക്ഷണങ്ങള്‍ക്കും രുചി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് കടുകെണ്ണ എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേക ഭക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കടുകെണ്ണ.

 health benefits of mustard oil

എന്നാല്‍ എന്തുകൊണ്ടും വെളിച്ചെണ്ണയേക്കാള്‍ ആരോഗ്യ ഗുണങ്ങല്‍ ധാരാളമുള്ള ഒന്നാണ് കടുകെണ്ണ എന്ന കാര്യത്തില്‍ സംശയമില്ല.പല തരത്തിലുള്ള എണ്ണകള്‍ നമ്മള്‍ ഭക്ഷണത്തിന് ഉപയോഗിക്കേണ്ടി വരും. എന്നാല്‍ ഇതിലെല്ലാം മികച്ച് നില്‍ക്കുന്നത് എപ്പോഴും കടുകെണ്ണ തന്നെയാണ്. എന്നാല്‍ ഇത്തരത്തില്‍ പല തരത്തിലും കടുകെണ്ണ ഉപയോഗിക്കാം. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം തന്നെ കടുകെണ്ണ എന്ന് പറയുന്നത് അവരുടെ രുചി വൈവിധ്യത്തിന്റെ ഭാഗമാണ്.

 health benefits of mustard oil

ഒരോ രാജ്യത്തും ഓരോ തരത്തിലുള്ള എണ്ണകളാണ് പാചകത്തിന് ഉപയോഗിക്കുന്നത്. ഇന്ത്യ പലപ്പോഴും രുചിയുടെ കാര്യത്തില്‍ മറ്റ് വിദേശ രുചികള്‍ തേടിപ്പോവാറുണ്ട്. മറ്റേതൊരു എണ്ണയേക്കാളും ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ഏറ്റവും അടങ്ങിയിട്ടുള്ളതും കടുകെണ്ണ തന്നെയാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം പോലും. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് കടുകെണ്ണ ഉപയോഗിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവ് കടുകെണ്ണയില്‍ വളരെ കൂടുതലാണ്. ഒലീവ് ഓയിലിലുള്ളതിനേക്കാള്‍ ഇരട്ടിയാണ് കടുകെണ്ണയില്‍ ഉള്ള ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവ്.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്

 health benefits of mustard oil

തലച്ചോറിന്റെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ഒന്നാണ് കടുകെണ്ണ. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

ഉയര്‍ന്ന കൊളസ്‌ട്രോളിനെ കുറക്കുന്നു

കൊളസ്‌ട്രോളിന്റെ അളവിനെക്കുറിച്ച് പരിഭ്രാന്തരാവുന്നവര്‍ക്ക് കൊളസ്‌ട്രോള്‍ കുറക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് കടുകെണ്ണ ഉപയോഗിക്കുന്നടത്. പല പാചക എണ്ണകളേക്കാള്‍ ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് കടുകെണ്ണ.

ഹൃദയാരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യ കാര്യത്തിലും കടുകെണ്ണ തന്നെയാണ് ഏറ്റവും മികച്ചത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് എന്തുകൊണ്ടും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് കടുകെണ്ണ. ആരോഗ്യമുള്ള കൊഴുപ്പ് കുറക്കാന്‍ ഏറ്റവും മികച്ചതാണ് കടുകെണ്ണ.

പനിക്കും ജലദോഷത്തിനും

 health benefits of mustard oil

പനിക്കും ജലദോഷത്തിനും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് കടുകെണ്ണ. ഏത് ചെറിയ പനിയും ജലദോഷവും ആണെങ്കിലും ഇതിനെല്ലാം പരിഹാരം കാണാന്‍ കടുകെണ്ണയുടെ ഉപയോഗത്തിന് കഴിയും.

തലവേദന, വയറു വേദന

തലവേദനയും വയറുവേദനയും നെഞ്ചെരിച്ചില്‍ പോലുള്ള ദഹനപ്രശ്‌നങ്ങളും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും ഫരപ്രദമാണ് കടുകെണ്ണ. ഇത് മോണരോഗങ്ങളേയും ഇല്ലാതാക്കുന്നു.

Read more about: health ആരോഗ്യം
English summary

health benefits of mustard oil

Here is why mustard oil used in India is much better than olive oil, especially while cooking!
X
Desktop Bottom Promotion